ഓണനിലാവിതിൽ ഓമൽ കുരുന്നിനായ് കോടി നെയ്യുന്നൊരീ പൂനിലാവ്…
ഓമൽ പൈങ്കിളി ഓടിവാ ഈ വഴി ഓണത്തപ്പന് കൂട്ടുകൂടാൻ…
ഓലക്കുടയുമായ് ഓണ നാളിൽ വരും കുഞ്ഞു ചങ്ങാതിയും കൂടെയുണ്ട്…
ഓണവെയിലിന് പുഞ്ചിരി മാറ്റേറാൻ തുമ്പപ്പൂക്കളും കൂടെയുണ്ട്…
ഓണപ്പാട്ടും പാടി ഓലത്തുമ്പത്താടി പൂമണം വീശുമീ കാറ്റുമുണ്ട്…
പൊന്നോണപ്പെയ്ത്തിനായ് ചിണുങ്ങി ചിണുങ്ങിയാ കാർമേഘക്കുഞ്ഞൊന്നു ദൂരെയുണ്ട്…
പൊന്നോണ കോടിയും പൂ നിലാവും വന്നു ഓമൽ പൈങ്കിളി ഓടി വായോ…
പുന്നെല്ലും കതിരുമായ് അമ്മക്കിളി വന്നു എന്നോമൽ പൈങ്കിളി ഓടി വായോ…
