Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഏഴും എഴുപതും
കഥ കുട്ടികൾ പാരന്റിങ് ബന്ധങ്ങൾ ഭിന്നശേഷി മാനസികാരോഗ്യം വീട്

ഏഴും എഴുപതും

By Greeshma KichuAugust 25, 2025Updated:August 26, 20254 Comments8 Mins Read109 Views
Bookmark Now
Please login to bookmark Close

No account yet? Register

ടക്, ടക്, ടക്…

ആ ശബ്ദം കേട്ടാണ് ശങ്കു ഉണർന്നത്.

എവിടെ നിന്നാണ് എന്ന് മനസിലായില്ല. അവൻ ചുറ്റും നോക്കി, അല്ല താൻ ഇത് എവിടെയാണ്…. ഓ ഇത് തറവാട്ടിൽ അല്ലേ. ഇന്നലെ വൈകിട്ടാണ് തറവാട്ടിൽ എത്തിയത്. നല്ല മഴയായിരുന്നതുകൊ ണ്ട് പുറത്തൊന്നും ഇറങ്ങിയില്ല. വേഗം ഭക്ഷണം കഴിച്ചു കിടന്നുറങ്ങുകയും ചെയ്തു.

ചങ്കു…. ചങ്കു…

പതിഞ്ഞ ശബ്ദത്തിലാണ് വിളിക്കുന്നതെങ്കിലും അതിന്റെ ഉടമയെ ശങ്കു പെട്ടെന്ന് തിരിച്ചറിഞ്ഞു. അത് അമ്പാടിയാണ് ശങ്കുവിന്റെ പുതിയ കൂട്ടുകാരൻ. ഇന്നലെ കിട്ടിയ കുറച്ചു നേരം മുഴുവൻ അവനുമായി കളിക്കുകയായിരുന്നു.

ശങ്കു പതുക്കെ എഴുന്നേറ്റിരുന്നു. കണ്ണട എടുത്തുവെച്ചു. ഷൂസ് എടുത്തിട്ടു. എല്ലാം കൃത്യം ആണോ എന്ന് ഒന്നുകൂടെ പരിശോധിച്ചു. എന്നിട്ട് എഴുന്നേറ്റ് വന്ന് ജനാല തുറന്നു. അമ്പാടിയെ പ്രതീക്ഷിച്ച ശങ്കുവിനെ കാത്തിരുന്നത് മറ്റൊരു അതിമനോഹരമായ കാഴ്ചയായിരുന്നു.

മുറ്റം നിറയെ കിളികൾ, എന്തോ കൊത്തി പെറുക്കി നടക്കുന്നു. ഇവിടെ കിളികൾ വളർത്തുന്നുണ്ടോ, അവൻ സ്വയം ചോദിച്ചു. അങ്ങനെ ആരും പറഞ്ഞില്ലല്ലോ. അമ്പാടിയെവിടെ ? മുറ്റത്തൊന്നും ആരെയും കാണുന്നില്ല.

മുറ്റം കാണാൻ നല്ല ഭംഗിയുണ്ട്. മഞ്ഞയും വെള്ളയും നിറങ്ങളിലുള്ള പൂക്കൾ മുറ്റം നിറഞ്ഞു കിടക്കുന്നു. അതിനിടയിലാണ് അത്രയും ചെറിയ കിളികൾ ശബ്ദമുണ്ടാക്കി കൊണ്ട് നടക്കുന്നത്. കിളികളുടെ ശബ്ദം നല്ല രസമുണ്ട്, ശങ്കുവിന് അത് ഇഷ്ടപ്പെട്ടു. അവൻ ജനൽ അഴികളിലേക്ക് മുഖം ചേർത്ത് വെച്ച് ചിരിച്ചു.

എന്തോ ഒരു നല്ല സുഗന്ധവും വരുന്നുണ്ടല്ലോ, ശങ്കു ചിന്തിച്ചു. ഒന്നുകൂടി ശ്വാസം ആഞ്ഞുവലിച്ചു നോക്കി. മുറ്റത്ത് നിന്നാണ് അത് വരുന്നത്. ഹൃദ്യമായ ആ സുഗന്ധം അവനെ ആകർഷിച്ചു. ഒരു നിമിഷം ആലോചിച്ചു നിന്നതിനു ശേഷം പുറത്തേക്കിറങ്ങാമെന്ന് അവൻ തീരുമാനിച്ചു.

ശബ്ദമുണ്ടാക്കാതെ നടക്കണം, അമ്മ കാണാൻ പാടില്ല. കണ്ടാൽ പിന്നെ പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല. വാതിൽ അടച്ചിട്ടില്ല, ചാരി ഇട്ടിരിക്കുകയാണ്. വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ, ശങ്കുവിന് നിരാശയാ യി. ഉള്ളിൽ നിന്ന് കളത്തിലേക്ക് രണ്ട് പടികൾ ഉണ്ട്, അത്യാവശ്യം ഉയരത്തിൽ തന്നെ. കാൽ വലിച്ചു വെച്ചാൽ ഷൂസിന്റെ ശബ്ദം കേൾക്കും. അമ്മ വരും വഴക്കു പറയും. അവൻ ആ കട്ടിളപ്പടി യിൽ ഇരുന്നു.

” എന്തായിത് കട്ളപടിയിലാണോ ഇരിക്കുന്നത് ”

ആ അലർച്ച കേട്ട് ശങ്കു ഞെട്ടിപ്പോയി.

അവൻ ചുറ്റും നോക്കിയപ്പോൾ, മുറ്റത്ത് ഒരാൾ നിൽപ്പുണ്ട്, ഒരു തോർത്ത് മാത്രം ഉടുത്ത് കയ്യിൽ ഒരു എണ്ണക്കുപ്പിയും പിടിച്ച്, ശങ്കുവിനെ നോക്കി നിൽക്കുകയാണ്.

അയാൾ എന്തിനാണ് ദേഷ്യപ്പെട്ടത്. ഞാൻ ഒരു വികൃതിയും കാണിച്ചില്ലല്ലോ.

” നിന്നോടല്ലേ ഞാൻ ചോദിച്ചത്, അവന്റെ അഹങ്കാരം കണ്ടില്ലേ അനങ്ങാതെ ഇരിക്യാ.. ”

ഇയാൾ എന്തിനാണ് എന്നെ വഴക്ക് പറയുന്നത്, ബ്രഷ് ചെയ്യാത്തതിനാകുമോ? അമ്മ എപ്പോഴും പറയാറുണ്ട് രാവിലെ എണീറ്റ ഉടനെ ബ്രഷ് ചെയ്യണം, എന്നിട്ടേ സംസാരിക്കാവൂ എന്ന്.

അതിനിപ്പോ ഇത് വീടല്ലല്ലോ? അമ്മ എവിടെ? ചുറ്റും നോക്കിയപ്പോൾ അയാൾ മുറ്റത്ത് തന്നെയുണ്ട്. ബ്രഷ് ചെയ്യുന്നു. അങ്ങോട്ട് തന്നെ പോയി നോക്കാം, അമ്മ അവിടെ കാണും.

അവൻ കട്ടിളപ്പടിയിൽ നിന്നും കാലെടുത്ത്, താഴത്തെ പടിയുടെ സൈഡിലേക്ക് വെച്ച് പതിയെ താഴെയിറങ്ങി. ഇതിത്ര എളുപ്പമാണെന്ന് വിചാരിച്ചില്ല. അവൻ സന്തോഷത്തോടെ ചിരിച്ചു. ഒന്നുകൂടി തിരിച്ചു അകത്തേക്ക് കയറിയിട്ട് താഴെയിറങ്ങി നോക്കിയാലോ. അവൻ ഒരു ഒരു നിമിഷം ആലോചിച്ചു നിന്നു.

“എന്ത് കിനാവാ കണ്ടുകൊണ്ടിരിക്കണേ ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം”

അയാളുടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. ഇത്തവണ വീടിന്റെ പിൻവശത്തു നിന്നാണ്. കുറച്ചു മുൻപിലേക്ക് നടന്നു. വാതിലിനടുത്തേക്ക് നിന്ന് എത്തി നോക്കി. ആൾ മുറ്റത്ത് തന്നെയുണ്ട്.

തലയിൽ മുടിയില്ല, നല്ല മിനുസമുള്ള തല.. കാതിൽ ഒരു കമ്മൽ ഉണ്ട്, അമ്മയുടെ പോലെ ഉള്ള കമ്മൽ അല്ല… ചുവന്ന ഒരെണ്ണം. ശങ്കുവിന് അത് ഇഷ്ടപ്പെട്ടു. ചോദിച്ചാൽ തരുമോ? കുറച്ചുനേരം ഇട്ടിട്ട് തിരിച്ചു കൊടുക്കാം. ശങ്കു അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ പെട്ടെന്ന് തിരിഞ്ഞു നടന്ന്, പൈപ്പിനടുത്ത് പോയി മുഖം കഴുകാൻ തുടങ്ങി. തിരിഞ്ഞു നടന്നപ്പോഴാണ് കണ്ടത്, തലയുടെ പിൻഭാഗത്ത് കുറച്ചു മുടി ഒക്കെയുണ്ട്.

ശങ്കു മുറ്റം മുഴുവൻ ഒന്നു നോക്കി. ഇവിടെ ഇലകൾ മാത്രമേ വീണു കിടക്കുന്നുള്ളൂ, പൂക്കൾ ഒന്നും കാണുന്നില്ല. വലുതും ചെറുതുമായ ഇലകൾ. അപ്പുറത്തേതുപോലെ എന്തോ ഒരു മണം വരുന്നുണ്ട്, അത് പക്ഷേ ശങ്കുവിന് അത്രയ്ക്കും ഇഷ്ടപ്പെട്ടില്ല. വളരെ പരിചിതമായ എന്തോ ഒരു മണം.

“ആലോചനയും കിനാവും ഇതുവരെ കഴിഞ്ഞില്ലേ” അയാളുടെ ശബ്ദമാണ് അവനെ ചിന്തയിൽ നിന്ന് ഉയർത്തിയത്.

അവൻ പെട്ടെന്ന് ചെവി പൊത്തിപ്പിടിച്ചു.

ഇയാൾ എന്തിനായിരിക്കും ഇത്ര ഉറക്കെ സംസാരിക്കുന്നത്. താൻ ഒന്നും ചെയ്തില്ലല്ലോ ഇങ്ങനെ ദേഷ്യപ്പെടാൻ. വെറുതെ നിൽക്കുകയല്ലേ.

“എന്തേ….. മനുഷ്യമ്മാരുടെ ശബ്ദം കേൾക്കുന്നത് ഇഷ്ടമല്ല എന്നുണ്ടോ”

“മ്മേ….” അമ്മ വന്നാൽ അയാളോട് പോകാൻ പറയാരുന്നു. ശങ്കുവിന് ആ ശബ്ദം ഇഷ്ടപെട്ടില്ല.

“മ്മേ ന്നോ…. ഇങ്ങന്യാ… അമ്മേനെ വിളിക്കണത്” അയാൾ തലയാട്ടി ചിരിക്കാൻ തുടങ്ങി.

ആ സമയത്ത് അയാൾക്ക് ആകെ നാല് പല്ലുകൾ മാത്രമേയുള്ളൂ എന്ന് ശങ്കു കണ്ടുപിടിച്ചു. തനിക്ക് അയാളെക്കാൾ കൂടുതൽ പല്ലുകൾ ഉണ്ട്. അതോർത്തപ്പോൾ ശങ്കുവും ചിരിക്കാൻ തുടങ്ങി. ശങ്കുവിന്റെ ചിരി കണ്ടപ്പോൾ അയാൾ വീണ്ടും ചോദിച്ചു

“എന്തുപറ്റി? എന്തേ ചിരിക്കണ്”

ശങ്കു പല്ലിളിച്ചു കാണിച്ചു… ഈഈ…

“അത് ശരി എനിക്ക് പല്ലില്ലാത്തതു കൊണ്ട് നീ പല്ല് കാണിച്ച് കളിയാക്കാ…”

ശങ്കു സംശയിച്ചു നിന്നു. ഒച്ച വയ്ക്കുന്നില്ലെങ്കിലും അയാൾ വഴക്കു പറഞ്ഞതാണെന്ന് അവനു തോന്നി. തിരിച്ചു അകത്തേക്ക് പോയാലോ. പക്ഷേ കിളികളെ കാണണ്ടേ… ആ സുഗന്ധം ഏത് പൂവിന്റെയാണെന്ന് കണ്ടുപിടിക്കണം എന്നിട്ട് അതെല്ലാം മുറിയിൽ നിറച്ചു വയ്ക്കണം, കുറച്ചു പോക്കറ്റിലും.

“കാരണോന്മാരെ വില വയ്ക്കണംന്ന് മക്കളെ പഠിപ്പിക്കേണ്ടതാരാ….അല്ല… അതിന് അവർക്കിതു വല്ലതും ഉണ്ടോ.. ”

വഴക്കു പറയുന്നതാണെങ്കിലും, അടുത്ത് നിന്നു കാണുമ്പോൾ തലയാട്ടുന്ന സമയത്തെ കാതിലെ ചുവന്ന തിളക്കം ശങ്കുവിന് നന്നേ രസിച്ചു.

“അവർക്കു മാത്രല്ലാല്ലോ, ഇവിടെ ആർക്കുമില്ലേ… എന്നെ…അവരെ പറഞ്ഞിട്ടും കാര്യല്ല… ഈ വയസ്സനെ കൊണ്ട് ഇനിപ്പോ ആർക്കെന്ത് കാര്യം”

ശങ്കു തൊട്ടടുത്ത് എത്തിയിട്ടും അറിയാതെ അയാൾ പറഞ്ഞു കൊണ്ടിരിയ്ക്കാണ്.

ശങ്കു ആ ചുവപ്പു കല്ലിൽ കൗതുകത്തോടെ തൊട്ടു. അയാൾ തിരിഞ്ഞു നോക്കി. ശങ്കു ഞെട്ടിപ്പോയി. അയാൾ കരയുകയാണ്.

“സോറി, സോറി… കരയണ്ട” അവ്യക്തമായി പറഞ്ഞു കൊണ്ട് ശങ്കു പേടിയോടെ ചുറ്റും നോക്കി. അയാളെ കരയിപ്പിച്ചത് ആരെങ്കിലും കണ്ടാൽ. ചുവന്ന കല്ല് കണ്ടപ്പോൾ അറിയാതെ തൊട്ടു പോയതാണ്, അയാൾക്ക് അതിഷ്ടപ്പെട്ടു കാണില്ല. പരിചയമില്ലാത്തവരെ അങ്ങനെ തൊടാനൊന്നും പാടില്ല എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അയാളെ കരയിപ്പിക്കുകയും ചെയ്തു എന്ന് അമ്മ അറിഞ്ഞാൽ?

അയാൾ ഇടറിയ ശബ്ദത്തിൽ വീണ്ടും പറയാൻ തുടങ്ങി.

“നെന്റെ അച്ഛൻ ഉണ്ടല്ലോ, എന്റെ കയ്യീന്ന് വിടാതെയാ കൊണ്ടു നടന്നത്, നിനക്ക് അമ്മയില്ലേ… അവനില്ല്യാരുന്നു, ചേച്ചിയുണ്ട് എന്നാലുമെന്താ ഞാൻ തന്ന്യാരുന്നു അമ്മേം അച്ഛനും എല്ലാം.. ”

ശങ്കുവിന് വിശക്കാൻ തുടങ്ങിയിരുന്നു എങ്കിലും മിണ്ടാതെ അയാളെ നോക്കി നിന്നു. അയാൾക്ക് വിശക്കുന്നുണ്ടാകുമോ? അതാണോ ദേഷ്യം?

ശങ്കുവിന് വല്ലാതെ വിശന്നാൽ, ഭക്ഷണം വൈകിയാൽ ദേഷ്യം വരാറുണ്ട്.

അമ്മ എവിടെ? വിശക്കുന്നു എന്ന് പറയാൻ. കിച്ചൺ എവിടെ ആയിരിക്കും, ഭക്ഷണം എടുത്തു കഴിക്കാമായിരുന്നു.

“നീ പോവാണോ, പൊയ്ക്കോ… അമ്മയുടെ കൂടെ പോകാലോ നിനക്ക്. നിന്റെ അച്ഛനും അങ്ങനെ പോയതല്ലേ, എന്നിട്ടോ ”

ശങ്കു അവിടെ തന്നെ നിന്നു, അയാളെ അവഗണിച്ചുകൊണ്ട് മുൻപോട്ട് നടക്കാൻ കഴിയുന്നില്ല.

“അന്ന് നിന്റെ അമ്മയേം കൂട്ടി കയറി വന്നപ്പോൾ പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെ, അവൻ എന്റെ ആകെ ഒരു മോനല്ലേ.? ഏതു അച്ഛന്മാരും ഇങ്ങനെയൊക്കെ തന്നെയല്ലേ പറയാ. അന്നിവിടന്നിറങ്ങി യതാ പിന്നെ ഒന്ന് കാണാൻ പോലും.. ” വിഷമാധിക്യത്താൽ അയാളുടെ വാക്കുകൾ മുറിഞ്ഞു.

ശങ്കുവിന് ഒന്നും മനസ്സിലായില്ല എങ്കിലും, ആ വൃദ്ധന്റെ മുഖഭാവങ്ങൾ അവനെ വിഷമിപ്പിക്കാൻ തുടങ്ങി. അതയാളും ശ്രദ്ധിച്ചിട്ടുണ്ടാകണം, പതുക്കെ കണ്ണൊ ക്കെ തുടച്ച് സ്വരം ഒന്നു മയപ്പെടുത്തി അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.

“നിന്റെ അമ്മയോട് എനിക്ക് ദേഷ്യം ഒന്നുമില്ല, ഇപ്പോഴല്ലേ ഒന്ന് വരാൻ തോന്നിയത്, ഇത്രയും കാലം ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ… നിങ്ങളുടെ വീടല്ലേ ഇത്… ഒറ്റയ്ക്ക് അവിടെ നില്കണായിരുന്നോ അമ്മയ്ക്കും മോനും. ”

ശങ്കു, ആ മനുഷ്യന്റെ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ടു നിന്നു.

ഒരുപാട് സമയമായി ഈ നിൽപ്പ് തുടങ്ങിയിട്ട് അവന് കാലു വേദനിക്കാൻ തുടങ്ങിയിരുന്നു. അതിലുപരി മനസിലെവിടെയോ മറ്റെന്തോ ഒരു വേദനയും അവനെ അലട്ടാൻ തുടങ്ങി.

മുറിയിലേക്ക് തിരിച്ചു പോയാലോ അവന് ആലോചിച്ചു.

“നീയെന്താ ഒന്നും പറയാത്തത്… മിണ്ടാട്ടം കുറവാണെന്നൊക്കെ ഞാൻ കേട്ടു. എല്ലാവരെയടുത്തും അങ്ങനെ പറ്റോ, അടുത്ത വരവില് എന്നെ കണ്ടില്ലെങ്കിലോ…. അല്ല, അതിനിനിപ്പോ ഒരു വരവുണ്ടാവോ?”

ചങ്കു.. ചങ്കു…. അമ്പാടിയുടെ ശബ്ദം.

” ഇപ്പുറത്തേക്ക് വാ ചെറുക്കാ, ഞങ്ങൾ ഇവിടെയുണ്ട്” അയാൾ ഉറക്കെ പറഞ്ഞു.

അമ്പാടി പിന്നിലെ മുറ്റത്തെത്തി

“ചങ്കൂനെ ഞാൻ നേരത്തെ വന്നു വിളിച്ചിരുന്നല്ലോ, ജനാലയ്ക്കല്. എണീക്കാതായപ്പോൾ ഞാൻ തിരിച്ചു പോയതാ.”

“അത് ശരി നീ ആണല്ലേ ഇവനെ എണീപ്പിച്ചത് അതെന്തായാലും നന്നായി”. അയാൾ ചിരിച്ചു.  കൂടെ അമ്പാടിയും. അത് കണ്ടപ്പോൾ ശങ്കുവിന് സന്തോഷമായി അവനും കൂടെ ചിരിച്ചു.

“അവരൊക്കെ അമ്പലത്തിൽ നിന്ന് വരാൻ കുറെ വൈകും എന്നാണല്ലോ അമ്മ പറഞ്ഞത്, അപ്പോഴേക്കും നമുക്ക് ഇന്നലെ പറഞ്ഞ സ്ഥലത്ത് പോകാം ” അമ്പാടി അവന്റെ ചെവിയിൽ പറഞ്ഞു.

ശങ്കു അവനെ നോക്കി ചിരിച്ചു. ഇന്നലെ തന്നെ അമ്പാടിയെ ശങ്കുവിന് വളരെ ഇഷ്ടപ്പെട്ടിരുന്നു.

“എന്താ ഒരു സ്വകാര്യം” അയാൾ ചോദിച്ചു

അമ്പാടി മറുപടി പറയാതെ ചിരിച്ചു.

“ഞാൻ ചായ കുടിച്ചിട്ട് വരാം അപ്പോഴേക്കും ചങ്കു റെഡിയായി നിൽക്കുട്ടോ” അതും പറഞ്ഞ് അവൻ ഓടിപ്പോയി.

“ഈ രണ്ടിലും മൂന്നിലും പഠിക്കുന്ന പൊടി പിള്ളേരും ആയിട്ടാണോ നിന്റെ കൂട്ട്? തരക്കാർ ആരും ഇല്ലേ? ഇവന്റെ ഒരു ചേട്ടൻ ഉണ്ടല്ലോ മൂത്തത്.. ഓ അവൻ പത്താം ക്ലാസാ കളിക്കാൻ ഒന്നും വരില്ല. അതിപ്പോ അല്ലെങ്കിലും ഇപ്പോഴത്തെ കുട്ടികൾക്ക് മണ്ണിൽ ഇറങ്ങി കളിക്കാൻ ഇഷ്ട്ടംണ്ടോ… അല്ല ഈ പറയുന്ന ഞാനും മുറ്റത്ത് ഇറങ്ങുന്നത് കാലത്ത് ഒരു പ്രാവശ്യമാ.. പിന്നെ വയ്യ.”

ശങ്കു ഒന്നും മിണ്ടിയില്ല. അമ്പാടി പോയ വഴിക്ക് നോക്കി നിന്നു. മുറ്റത്തെ കിളികളെല്ലാം പറന്നു പോയി കാണുമോ അവന് ആലോചിച്ചു.

“ചങ്ങാതി പോയ വഴിക്ക് തന്നെ നോക്കി നിൽക്കുകയാണല്ലോ… അത്രയ്ക്ക് കൂട്ടായ് അപ്പോഴേക്കും.. അല്ലെങ്കിൽ തന്നെ കൂട്ടുകൂടാൻ എന്തിനാ പ്രായം നോക്കുന്നേ. നിന്റെ അച്ഛന്റെ കൂടെ കളിക്കാൻ ഞാൻ തന്നെയല്ലേ ഉണ്ടായിരുന്നുള്ളൂ. എല്ലാ കുട്ടിക്കളിക്കും കൂടും, ഞാനും ഒരു കുട്ടി ആകും ”

ശങ്കു അമ്പാടി പോയ വഴിക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചു നിൽക്കുകയാണ്. അതുകണ്ട് അയാൾ പറഞ്ഞു.

” അവൻ ചായ കുടിച്ചിട്ട് വരാം എന്നല്ലേ പറഞ്ഞത് നമുക്കും എന്തെങ്കിലും കഴിക്കാം അപ്പോഴേക്കും, അവരൊക്കെ വരാൻ വൈകും, നീ ഇത്ര നേരത്തെ എണീക്കും എന്ന് വിചാരിച്ചിട്ടുണ്ടാവില്ല ”

ശങ്കു അനങ്ങിയില്ല. അയാളെ നോക്കിയുമില്ല അവന് ചെറുതായി ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

” വാ ഞാൻ ചായ തരാം, കുടിക്കില്ലേ അതോ വേറെ എന്തെങ്കിലും ആണോ.

അതുകഴിഞ്ഞിട്ട് ഞാനൊരൂട്ടം കാണിച്ചുതരാം… വാ…. വായോ”

ശങ്കു പ്രതികരിക്കാതെ ആയപ്പോൾ അയാൾ അടുത്ത് വന്നു വിളിച്ചു.

അവൻ അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ അവന്റെ കാലിലേക്കും.

” വേദനണ്ടോ ”

അവൻ ഒന്നും പറഞ്ഞില്ല. അയാൾ കാലിൽ തൊട്ടപ്പോൾ പകരം ഒന്ന് ചിരിച്ചു.

” അപ്പൊ കുഴപ്പമില്ല. എന്നാ വാ ” അയാൾ അകത്തേക്ക് നടന്നു എന്തോ മനസ്സിലായ പോലെ പിറകെ അവനും.

താൻ കണ്ടിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കിച്ചണിൽ നിന്ന് അയാൾ ചായ ഉണ്ടാക്കുന്നത് അവൻ അത്ഭുതത്തോടെ നോക്കി നിന്നു. ചായക്കൊപ്പം കഴിക്കാനായി ചില്ലു ഭരണിയിൽ നിന്ന് ചില പലഹാരങ്ങളും അയാൾ അവന് കൊടുത്തു. പരിചിതം അല്ലെങ്കിലും ആ രുചികളെല്ലാം അവന് വളരെ അയാൾ വീണ്ടും അവനിഷ്ടമുള്ളതെല്ലാം നൽകി.

ആരോഗ്യപരമായ കാരണങ്ങളാൽ നിഷേധിക്കപ്പെട്ടിരുന്ന രുചികളെല്ലാം വീണ്ടും ആസ്വദിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ശങ്കു അയാളെ കെട്ടി പിടിച്ചു. അയാൾ അത്ഭുതത്തോടെയും അതിലുപരി സന്തോഷത്തോടെയും അവനെ നോക്കി, എന്നിട്ട് ശങ്കുവിന്റെ ഇരു കവിളിലും പിടിചിട്ട് പറഞ്ഞു. ” നീ കണ്ണനെ പോലെ തന്നെയുണ്ട് ”

ശങ്കു അയാൾക്ക് കവിളിൽ ഒരുമ്മ കൊടുക്കുകയും, തലയിലും കാതിലെ ചുവന്ന കല്ലിലും തൊടുകയും ചെയ്തു.

” നിനക്ക് വേണോ… ഇത്, നീയെല്ലേ ഇനി ഇതിന്റെ അവകാശി… തരാം ട്ടോ. ”

ശങ്കു തലയാട്ടി. അയാൾ എഴുന്നേറ്റു. അവന്റെ കയ്യിൽ പിടിച്ചു.

“വാ, ഞാൻ ഒരൂട്ടം കാണിച്ചു തരാമെന്ന് പറഞ്ഞില്ലേ, മുറ്റത്തേക്ക് പോകാം”

അവൻ പുറത്തേക്കു കൈ ചൂണ്ടി.

മുറ്റത്തേയ്ക്ക് എത്താറായപ്പോഴേക്കും അവനെ ആകർഷിച്ച ആ സുഗന്ധം വീണ്ടും അനുഭവപ്പെടാൻ തുടങ്ങി. അവൻ സന്തോഷം കൊണ്ട് ശബ്ദങ്ങൾ ഉണ്ടാക്കി. അതയാൾക്ക് മനസിലായി. ആ സന്തോഷം അയാളിലേക്കും പടർന്നു. കാലിന്റെ വേദനയെ പറ്റി ഓർക്കാതെ തൊലിയെല്ലാം ചുളിഞ്ഞെങ്കിലും കരുത്തുള്ള കൈകളിൽ പിടിച്ചു അവൻ താഴെക്കിറങ്ങി.

മുറ്റത്തെ കാഴ്ചകൾ ശങ്കുവിനെ കൂടുതൽ ആവേശത്തിലാക്കി. നിറയെ കിളികൾ ഉണ്ട്. ചാര നിറത്തിലുള്ള ചെറിയ കിളികളാണ്, നിർത്താതെ ചിലയ്ക്കുന്നുമുണ്ട്. നിലത്തു വീണു കിടക്കുന്ന മഞ്ഞ നിറമുള്ള നീളൻ പൂക്കൾ അവൻ എടുത്തു നോക്കി. ഒപ്പം നിരന്നു കിടക്കുന്ന കുഞ്ഞു പൂക്കളും.

അയാൾ ആ നീളമുള്ള ഇതളുകൾ അവന്റെ നഖങ്ങളിൽ ഒട്ടിച്ചു കൊടുത്തു. അവൻ പൊട്ടി ചിരിയ്ക്കാൻ തുടങ്ങി. അവൻ അതിലൊരെണ്ണം എടുത്ത് അയാളുടെ ഒഴിഞ്ഞ കാതിൽ ഒട്ടിച്ചു. അവന്റെ തമാശ നന്നേ രസിച്ച അയാൾ ഉമ്മറത്തെ ചാരു കസേരയുടെ അടുത്ത് വച്ചിരുന്ന വടിയെടുത്തു കയ്യിൽ പിടിച്ചു

ചുവട് വയ്ക്കാൻ തുടങ്ങി ഒപ്പം ഏതോ പാട്ടിന്റെ ഈരടികളും.

പാട്ടിന്റെ വേഗതയും ചുവടുകളുടെ ചടുലതയും ശങ്കുവിനെയും ആവേശ ത്തിലാക്കി. അവനും കൂടെ അത് പോലെ ചുവടു വയ്ക്കാനും ശബ്ദം ഉണ്ടാക്കാനും തുടങ്ങി.അങ്ങോട്ട്‌ ഓടി വന്ന അമ്പാടി ആ കാഴ്ച കണ്ട് ഫോട്ടോ എടുക്കാൻ മൊബൈലിനായി തിരിച്ചോടി, പക്ഷേ മടങ്ങി വന്നപ്പോഴേക്കും രണ്ടു പേരും ക്ഷീണിച്ച് ഉമ്മറത്ത് ഇരിക്കുന്നതാണ് കണ്ടത്. എന്നാലും ഒരു ഫോട്ടോ എടുക്കാമെന്ന് വിചാരിച്ചു അവൻ ക്യാമറ ഓൺ ചെയ്തു. അതോടെ ശങ്കു അയാളോട് ചേർന്നിരുന്നു ചുറ്റിപ്പിടിച്ചു ഫോട്ടോയ്ക് പോസ് ചെയ്തു. തിരിച്ചയാൾ അവന്റെ തോളിലൂടെ ചേർത്തു പിടിച്ചു. ക്ലിക്ക് ചെയ്യുന്നതിന് മുൻപായിട്ടാണ് അമ്പാടി ഉമ്മറത്തു തൂക്കിയിട്ടിരുന്ന ആ ഫോട്ടോ കണ്ടത്. കണ്ണൻ മാമൻ അപ്പാപ്പന്റെ കൂടെ നിൽക്കുന്നത് ഇതേപോലെ തന്നെയാ പോസ് രണ്ടുപേരുടേം. പക്ഷേ, ഉമ്മറപ്പടി യിൽ അല്ല. മതിലിനരികിൽ, മുറ്റത്തു മഞ്ഞപ്പൂക്കളുടെ ഒരു പരവതാനി.

”നീ നോക്കി നില്കാതെ എടുക്കെടാ ഞങ്ങളപ്പാപ്പന്റേം കൊച്ചുമോന്റേം ഒരു പടം ” അയാളുടെ പൊട്ടിച്ചിരിയിൽ ശങ്കുവും അമ്പാടിയും ചേർന്നു. ആ ചിരികൾ ക്യാമറയിൽ പതിയുന്നതിനു മുൻപേ തന്നെ ഒരു കാറ്റിലൂടെ ആ പൂക്കളെല്ലാം അവരുടെ ചുറ്റും പറന്നെത്തിയിരുന്നു ആ ചിരിയിൽ പങ്കു ചേരാനായ് അവരുടെ ഓർമ്മകൾക്ക് സുഗന്ധം പകരാനായ്‌.

Post Views: 52
2
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

4 Comments

  1. മിനി സുന്ദരേശൻ on August 31, 2025 2:22 AM

    നന്നായെഴുതി👍❤️

    Reply
    • Greeshma on August 31, 2025 8:13 AM

      മിനി സുന്ദരേശൻ 😍🙏🏻

      Reply
  2. Greeshma Kichu on August 29, 2025 2:18 PM

    Thank you joyce

    Reply
  3. Joyce on August 28, 2025 7:42 PM

    മനോഹരം. ഒത്തിരി ഇഷ്ടപ്പെട്ടു.🥰👏👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.