Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്നിലെ എന്നിൽ നീ
അനുഭവം ഓർമ്മകൾ കഥ കുട്ടികൾ പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം സ്‌കൂൾ / കോളേജ് സ്ത്രീ സൗഹൃദം

എന്നിലെ എന്നിൽ നീ

By Greeshma KichuAugust 17, 2025Updated:September 19, 202510 Comments5 Mins Read149 Views
Bookmark Now
Please login to bookmark Close

No account yet? Register

” നിന്റെ കൂട്ടുകാരിൽ ആ ഒരു കുട്ടിയെ മാത്രം എന്തോ എനിക്കിഷ്ടമല്ല…. എന്താ അവളുടെ പേര്… നിത്യ.. കുറച്ചു ഓവർ സ്മാർട്ടാ… ഇടിച്ചു കയറിയാ വരുന്നേ… ” എന്റെ അമ്മയാണ് പറയുന്നത്, അതും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെപ്പറ്റി.

അതേ, എന്റെ ജീവിതത്തിലേക്കും അങ്ങനെ ഇടിച്ചു കയറിയാ അവൾ വന്നത്. ഞാൻ മനസ്സിലോർത്തു.

പക്ഷേ “അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്” എന്ന് മാത്രം ഞാൻ പറഞ്ഞുള്ളു.

“അതേ, അത് കാണാനുണ്ട്.. അവളുടെ കൂടെ കൂടിയേ പിന്നെ നിനക്കും കുറച്ചു മാറ്റമൊക്കെ ഇവിടെയെല്ലാവരും കാണുന്നുണ്ട്” ചേട്ടനാണ്.

” അതാണെങ്കിൽ ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത കൊച്ച്…. കൂടെ നടന്നു ഇവളും തുടങ്ങിയിട്ടുണ്ട്” ചേച്ചിക്ക് അവളെ ഇഷ്ടമേയല്ല….

ശരിയാണ്, നിനച്ചിരിക്കാത്ത സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെ ഓടികയറി വന്ന, “ആ നിയന്ത്രണമില്ലാത്ത” വണ്ടിയിടിച്ചു എന്നിൽ എന്തൊക്കെയോ തകർന്നു പോയിരുന്നു. അതാണ് അവർ പറഞ്ഞ മാറ്റം.

നിത്യ, അതേ സ്കൂളിൽ തന്നെ മുൻപും ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ സംസാരിച്ചതായി ഓർക്കുന്നേയില്ല. പത്താം ക്ലാസിലെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായാവണം ക്ലാസ്സ്‌ തുടങ്ങിയ ദിവസം ഞങ്ങൾ തൊട്ടടുത്ത സീറ്റുകളിലെത്തിയത്.

പുതിയ മാറ്റങ്ങളും പരീക്ഷയുടെയും പഠനത്തിന്റെയും കാര്യങ്ങൾ പറഞ്ഞുള്ള ടീച്ചർമാരുടെ വിരട്ടലും കേട്ട് വിഷമിച്ചിരിക്കുന്ന എന്നെ, ക്ലാസ്സെടുക്കുമ്പോൾ തമാശ പറഞ്ഞും നോട്ടെഴുതുമ്പോൾ പാട്ട് പാടിയും അവൾ ചിരിപ്പിക്കാൻ തുടങ്ങി.

പഠിത്തത്തിൽ ശ്രദ്ധാലുവായിരുന്ന എനിക്ക് ആദ്യം അതൊക്കെ ശല്യമായി തോന്നി എങ്കിലും പിന്നീട് ക്ലാസ്സിൽ എടുക്കുന്നതെല്ലാം കൃത്യമായി പഠിച്ചെടുക്കുന്നതും ഒന്നും വിട്ടുപോകാതിരിക്കാനുള്ള അവളുടെ ശ്രദ്ധയും മിടുക്കും കൂടെ കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്.

ചിട്ടയായി പഠിക്കാറുണ്ടായിരുന്നിട്ടും പഠനവും ക്ലാസ്സ്‌ മുറിയും പേടി സ്വപ്ന മായിരുന്ന എനിക്ക് അവളോടൊന്നിച്ചിരുന്നുള്ള പഠനം വളരെ എളുപ്പമായി തോന്നി. പഠനത്തെ പറ്റിയുള്ള എന്റെ ആശങ്കകൾ പതിയെ മാറി തുടങ്ങി.മാത്രമല്ല അത് ഞങ്ങളെ നല്ല കൂട്ടുകാരികളു മാക്കി

വർഷങ്ങൾ ഒരേ ക്ലാസ്സിൽ ഒരുമിച്ചു ഉണ്ടായിട്ടും പരസ്പരം നോട്ടുകൾ വാങ്ങുന്നതിനോ, എന്തെങ്കിലും സംശയം ചോദിക്കുന്നതിനോ അല്ലാതെ അതിനപ്പുറത്തേക്ക് ഒന്നും സംസാരി ക്കാൻ പാകത്തിന് പോലും വളർന്ന സൗഹൃദങ്ങൾ ഇല്ലാതിരുന്ന എനിക്ക് നിത്യ ഏറെ പ്രിയപ്പെട്ടതായി മാറിയത് ദിവസങ്ങൾ കൊണ്ടാണ്. സൗഹൃദ ങ്ങളെ പറ്റിയുള്ള എന്റെ കാഴ്ച്ചപാടുകൾ മാറി വരുന്നത് ഞാൻ മനസിലാക്കി.

അന്നേവരെ സ്കൂൾ കലോത്സവങ്ങൾ ക്ക് അവധി എടുത്ത് വീട്ടിൽ ഇരുന്ന് പഠിക്കാറുണ്ടായിരുന്ന എന്നെ അവൾ നിർബന്ധിച്ചു തന്നെ നൃത്തപരിപാടി യ്ക്ക് ചേർത്തു, ഞങ്ങൾ പത്തു പെൺകുട്ടികൾ ഉണ്ട്. അതിന്റെ പരിശീലനത്തിനായി കുറച്ചകലെയുള്ള സ്കൂൾ വിട്ടതിനു ശേഷം ഒരു കുട്ടിയുടെ വീട്ടിൽ ഒത്തു കൂടിയ ദിവസം, സ്കൂളിൽ നിന്ന് ഒരുമിച്ചാണ് എല്ലാവരും പോയത് എങ്കിലും പോകാൻ ഇറങ്ങിയപ്പോൾ ഞാൻ ഒറ്റയ്ക്കാണ്, മറ്റെല്ലാവരും വേറെ വഴിയാണ്. ഇത്രയും ദൂരെ ആദ്യമായാണ്, വഴിയും പരിചയമില്ല. ഇരുട്ടായി തുടങ്ങി കൂടെ വരുമോ എന്ന് ആരോട് ചോദിക്കാൻ എല്ലാവർക്കും വീട്ടിൽ പോകണ്ടേ, നേരം വൈകി.

കുറച്ചു ദൂരം നടന്നപ്പോൾ, അവൾ പിന്നാലെ ഓടി വരുന്നു.

” ഞാൻ കൂടെ വരാം സ്കൂൾ വരെ ”

” നിനക്ക് വീട്ടിൽ പോകണ്ടേ, സമയം വൈകില്ലേ ”

” അതിനെനിക്ക് പേടിയൊന്നുമില്ല ”

” എനിക്ക് പേടിയുണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ ”

” അത് പ്രത്യേകം പറയേണ്ടല്ലോ, അതേ അല്ലെങ്കിൽ ഞാൻ ഇവിടെ നിൽകാം, നീ നടന്നോ അങ്ങേയറ്റത്ത് എത്തിയിട്ടേ ഞാൻ പോകുള്ളൂ. അവിടെ സ്കൂൾ ആയില്ലേ. നിന്റെ പിറകെ ഓടി കിതച്ചു ഞാൻ, ഇനി അത്രയും ദൂരം സൈക്കിൾ ചവിട്ടണ്ടേ ”

” ആ, നീ പൊയ്ക്കോ ”

” വേണ്ട, ഞാൻ ഇവിടെ നിൽകാം നീ നടന്നോ ”

എല്ലാത്തിനും പേടിയാണെന്ന് പറഞ്ഞു എന്നെ എപ്പോഴും കളിയാക്കുന്ന, എന്നെ കൂടുതൽ പേടിപ്പിക്കുന്ന എന്റെ സഹോ ദരങ്ങളെയും, എല്ലാത്തിനും വഴക്കു പറയുന്ന അമ്മയെയും ഓർത്തു കൊണ്ടു ഞാൻ നടന്നു.

ഒരു സ്പെഷ്യൽ ക്ലാസ് ദിവസം അവൾ ധരിച്ചു വന്ന പുതിയ വെള്ള ഫ്രോക്കിൽ എന്റെ അശ്രദ്ധ കൊണ്ടു പേന തട്ടി നീളത്തിൽ ഒരു വര വീണു. അവൾ ദേഷ്യത്തിൽ എന്നെ നോക്കി. ഞാൻ സോറി പറഞ്ഞിട്ടും ഒരു മാറ്റവുമില്ല വല്ലാത്ത ദേഷ്യത്തിലാണ്. നല്ല ഭംഗിയുള്ള ഉടുപ്പായിരുന്നു. അവളെ വീട്ടിൽ വഴക്കു പറയുമോ എന്നൊക്കെ ഞാൻ ആലോചിച്ചു കൊണ്ടിരുന്നു. ഇവളുടെ ദേഷ്യം എങ്ങനെ മാറ്റും എന്ന് ഞാൻ തല പുകയ്ക്കാൻ തുടങ്ങി.

” അതേ, നീ എന്റെ ഡ്രെസ്സിൽ വരച്ചോ “ഞാൻ പറഞ്ഞു.

” അപ്പൊ നീ വരച്ചത് മാഞ്ഞു പോകുമോ?”

“ഇല്ല, നിന്റെ ദേഷ്യം മാറില്ലേ അപ്പോൾ” ഞാൻ ഒരു വഴി പറഞ്ഞു കൊടുത്തു.

” നിന്നെ ഉപദ്രവിച്ചിട്ടാണോ ഞാൻ എന്റെ ദേഷ്യം മാറ്റേണ്ടത്, നീയേത് കാട്ടിൽ നിന്നാ വരുന്നത് ” അവൾ നെറ്റി ചുളിച്ചു.

” പിന്നെ ഞാൻ എന്താ ചെയ്യാ… സോറി പറഞ്ഞില്ലേ “ഞാൻ വീണ്ടും ധർമ്മസങ്കട ത്തിലായി.

” സോറി, പറഞ്ഞാൽ ഇത് പോകുമോ ”

കുറച്ചു നേരത്തേക്ക് പിന്നെ അവൾ മിണ്ടിയില്ല. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി.

” ഇത് പുതിയതാ, പിന്നെ വെള്ളയും.. അതാണ് എനിക്ക് ദേഷ്യം വന്നത്…. സോറി ട്ടോ മിണ്ടാതിരുന്നതിന്” അവൾ പറഞ്ഞു.

” അത്, സാരമില്ല… ഇതിനിപ്പോ നീ എന്നെ തല്ലിയാലും എനിക്കൊന്നും പറയാൻ പറ്റില്ലല്ലോ” ഞാൻ കുറ്റബോധത്തോടെ പറഞ്ഞു.

” തല്ലാനോ… ഒരു വര വീണതിന്, ഞാൻ നിന്നെ തല്ലുമോ ” അവൾ ചോദിച്ചു.

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല..

” നിന്റെ തലയ്ക്കു വല്ല അസുഖവും ഉണ്ടോ. ഞാൻ തല്ലിയാൽ നീ അത് വാങ്ങി മിണ്ടാതിരിക്കുമോ” അവൾ വീണ്ടും ചോദിച്ചു.

” ഇത് പുതിയതല്ലേ, വീട്ടിൽ വഴക്കു പറയില്ലേ” എനിക്ക് സംശയം ആയി.

” നിന്നെക്കാൾ വലുതാണോ എനിക്ക് ഈ ഉടുപ്പ്, വീട്ടിൽ ഒന്നും പറയില്ല. ”

“ഇല്ലേ…”

ഞാൻ നിസാര കാര്യങ്ങൾക്ക് തല്ല് കൂടുന്ന എന്റെ സഹോദരങ്ങളെയും അറിയാതെ കുറച്ചു വെള്ളം ദേഹത്ത് തെറിച്ചതിന്, തിരിച്ചു എന്നെ വെള്ളത്തിൽ കുളിപ്പിച്ച് വിട്ട എന്റെ മറ്റൊരു കൂട്ടുകാരിയെയും ഓർത്തു. ഞാനും ഇങ്ങനെ ഒക്കെ തന്നെയാണല്ലോ എന്നോർത്തപ്പോൾ അവളുടെ മുൻപിൽ വല്ലാതെ ചെറുതായത് പോലെ.

നിത്യ കുറച്ചു നേരം എന്നെ നോക്കി പിന്നെ പൊട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി.

എനിക്ക് ആകെ ഒരു ചമ്മൽ തോന്നി, ഒപ്പം അവൾ ചിരിച്ചപ്പോൾ ആശ്വാസവും.

ഏതാൾക്കൂട്ടത്തിനിടയിലും ഒറ്റക്കിരുന്നു സ്വപ്നം കാണുകയോ, അല്ലെങ്കിൽ ഏതെങ്കിലും പുസ്തകം വായിക്കുക യോ ചെയ്തു കൊണ്ടിരുന്ന എന്നെ അവൾ പിന്നീട് ഒരിക്കലും ഒറ്റയ്ക്കാവാൻ വിട്ടിട്ടില്ല. അവൾക്ക് ഒരുപാട് കൂട്ടുകാരുണ്ടായിട്ടും എങ്ങനെയാണ്, എന്തിനാണ് എന്നെ എപ്പോഴും ശ്രദ്ധിച്ചു കൂടെ നിർത്തുന്നത് എന്ന് ഞാൻ എപ്പോഴും ആലോചിച്ചി രുന്നു.

ടീച്ചറോട് കുട്ടികൾ പരാതി പറഞ്ഞിരു ന്നത് പോലെയാണ് ഞാനും അവളോട് എന്നും കാര്യങ്ങൾ പറഞ്ഞിരുന്നത്. ചേച്ചിമാരും ചേട്ടന്മാരും മറ്റുള്ളവരും കളിയാക്കുന്നതും പേടിപ്പിക്കുന്നതും വഴക്കു പറയുന്നതും എല്ലാം. മുഴുവൻ ശ്രദ്ധിച്ചു കേട്ടിട്ട് എല്ലാം ശരിയാക്കാം എന്നവൾ ഉറപ്പു തരും.

ഒരു ദിവസം ഞാൻ നിത്യയെ എന്റെ കൂടെ വീട്ടിൽ കൊണ്ടുപോയി. ഊണൊക്കെ കഴിച്ചു തിരിച്ച് ഞങ്ങൾ ക്ലാസിലേക്ക് പോയി. പിന്നീട് ഞാൻ ഇല്ലാതെ തന്നെ വീട്ടിലേക്ക് വരാൻ തുടങ്ങി. വൈകുന്നേരങ്ങളിലും ഒഴിവ് ദിവസങ്ങളിലും വീട്ടിൽ സ്ഥിരമായെത്തു ന്ന എന്റെ ആദ്യത്തെ കൂട്ടായിരുന്നു അവൾ. ഇതുവരെ ആരും ഇങ്ങനെ വന്നിട്ടില്ല.

പിന്നെ എപ്പോഴും വീട്ടിൽ വരും ഒരുമിച്ചിരുന്നു പഠിക്കും, ഒരുമിച്ചു ഭക്ഷണം കഴിക്കും, എന്റെ കസിൻസുമായി ഞങ്ങൾ ഒരുമിച്ചു വഴക്കിടും, കളിയാക്കിയാൽ ഒരുമിച്ചു തിരിച്ചു പറയും. പെൺകുട്ടികൾ ഒച്ച വയ്ക്കരുത്, ഉറക്കെ ചിരിക്കരുത് എന്നൊക്കെ പറയുന്ന അച്ഛമ്മയോട് എന്തെങ്കിലും തിരിച്ചു പറയും, എന്നിട്ട് അച്ഛമ്മ തല്ലാൻ വരുമ്പോൾ ഇറങ്ങിയോടുന്നതും ഒരുമിച്ചു തന്നെ. ഇവരോടെല്ലാം ഒറ്റയ്ക്ക് പൊരുതിയിരുന്ന എനിക്ക് ആദ്യമായി കിട്ടിയ കൂട്ടായിരുന്നു നിത്യ.

“നീ എപ്പോഴും ഇവിടെ തന്നെയാണോ, ”

” വീട്ടിൽ ഒന്നും പോകണ്ടേ ”

” വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ ”

എന്നുള്ള ചോദ്യങ്ങൾ ഉയർന്നു കേൾക്കുമ്പോൾ

“ദേ, അശരീരി… കേൾക്കുന്നു” എന്ന് പറഞ്ഞു ഞങ്ങൾ ഇരുവരും പൊട്ടിച്ചിരിക്കും.

വാർഷിക പരീക്ഷകൾ എത്തിയപ്പോഴും ഞങ്ങൾ പഠനം ഒരുമിച്ചു തന്നെ ആയിരുന്നു. പരീക്ഷാ ദിവസങ്ങളിൽ പോലും നന്നേ രാവിലെ അവൾ വീട്ടിലുണ്ടാകും. പേടിസ്വപ്നം പോലെ കടന്നു പോകേണ്ട ആ സമയം പോലും ഒന്ന് ടെൻഷനടിക്കാൻ സമ്മതിക്കാതെ കൂടെ ഉണ്ടായിരുന്ന ആ കൂട്ട് തുടർ പഠനം വേറെ വേറെ സ്കൂളികളിലാ യെങ്കിലും ഒഴിവ് ദിവസങ്ങളിൽ ഒന്നിച്ച് കൂടിയും ഫോൺ ചെയ്തും കോളേജ് കാലഘട്ടം വരെ തുടർന്നു.

നല്ലൊരു സുഹൃത്തുമായുള്ള സംസാരം തെറാപ്പിയ്ക് തുല്യമാണെന്ന് എവിടെയാണ് വായിച്ചതെന്ന് ഓർക്കുന്നില്ല. എന്തായാലും എനിക്ക് ആദ്യമായി കിട്ടിയ കൗൺസിലിങ്ങും മോട്ടിവേഷൻ ക്ലാസുമൊക്കെ അവൾ തന്നെ ആയിരിക്കണം. കാരണം അതിനു മുൻപോ ശേഷമോ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല, ആവശ്യവും വന്നിട്ടില്ല.

അന്ന് ആ ഒരു കൂട്ട് ഇല്ലായിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ കഴിയാത്ത വിധത്തി ൽ സ്വാധീനിച്ചിട്ടുള്ള ഒന്ന് തന്നെ ആണ് ആ ഒരു സൗഹൃദം. ഉപദേശമോ, തിരുത്തലുകളോ ഇല്ലാതെ സാന്നിധ്യം ഒന്ന് കൊണ്ടു മാത്രമാണ് നീണ്ട പരിവർത്തനങ്ങളിലേക്കുള്ള എന്റെ യാത്ര അവൾ തുടങ്ങി വച്ചത്. സമപ്രായക്കാർ ആണെങ്കിലും മനോനിലയും ജീവിതവീക്ഷണവും ഒരാളിൽ മികച്ചു നിന്നത് കൊണ്ട് മറ്റൊരാളെ കൈ പിടിച്ചുയർത്താൻ കഴിയുന്നതും നിസ്വാർത്ഥമായ സ്നേഹവും ചേർത്തു പിടിക്കലുകളും കൊണ്ട് സ്വയം മാറി ചിന്തിക്കുന്ന നിലയിലേക്ക് എത്തിക്കാൻ കഴിയുന്നതും നല്ലൊരു സുഹൃത്തിനു മാത്രം ആയിരിക്കും.

ഞാൻ അവളുടെ സഹപാഠിയായി കൂടെ പഠിക്കുക മാത്രമല്ല അവളുടെ എന്തും തുറന്നു പറയാനുള്ള ധൈര്യവും, ഏത് സാഹചര്യത്തിലും വളരെ ലാഘവ ത്തോടെയുള്ള പെരുമാറ്റവും പ്രശ്ന ങ്ങൾ പറഞ്ഞു തീർക്കാനുള്ള മനസ്ഥിതി യും ക്ഷമയും എല്ലാം കണ്ടു പഠിക്കുക കൂടി ചെയ്തത്കൊണ്ടാണോ എന്നറി യില്ല എനിക്ക് ഒരിക്കലും അവളെ മിസ് ചെയ്യാറില്ല. അവൾ എന്റെ മനസ്സിൽ അന്നത്തെ പോലെ തന്നെ ഉണ്ട് ഇന്നും എന്നും.

എന്റെ രചന… ആ കൂട്ട് ഇല്ലായിരുന്നെങ്കിൽ

Post Views: 31
7
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

10 Comments

  1. Shiju KP on September 20, 2025 8:15 PM

    നിത്യ എന്ന കൂട്ടുകാരിയെപ്പോലെ എനിക്കുമുണ്ടായിരുന്നു. അവൾ സ്കൂൾ മാറി പോയ ദിവസം രാവിലെ മുതൽ വൈകിട്ട് വരെയിരുന്ന കരഞ്ഞ എന്നെയും ഓർത്തു പോയി 😀

    Reply
    • Greeshma Kichu on October 20, 2025 10:05 PM

      Shiju ഓർമ്മകൾ തന്നെ എല്ലാം

      Reply
  2. Biju Koyickal on August 19, 2025 10:42 AM

    Nice

    Reply
    • Greeshma Kichu on August 20, 2025 4:04 PM

      🙏🏻

      Reply
  3. Sabira latheefi on August 19, 2025 9:46 AM

    ടച്ചിങ് ❤️

    Reply
    • Suma Jayamohan on August 19, 2025 10:34 PM

      നല്ലെഴുത്ത് ഗ്രീഷ്മ❤️👌🌹

      Reply
      • Greeshma Kichu on August 20, 2025 4:03 PM

        Thank you sumachechi

        Reply
  4. Joyce Varghese on August 17, 2025 10:10 PM

    നിത്യ നല്ല കൂട്ടുകാരി തന്നെ.🫂
    ഈ എഴുത്തും super.👌

    Reply
    • Greeshma Kichu on August 17, 2025 10:37 PM

      Thank you Joyce..

      Reply
  5. JINU JAMES on August 17, 2025 2:25 PM

    💖

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.