Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എൻ്റെ സ്വാതന്ത്ര്യം
അറിവുകൾ കഥ ജോലി പ്രചോദനം ബന്ധങ്ങൾ മാനസികാരോഗ്യം സ്ത്രീ

എൻ്റെ സ്വാതന്ത്ര്യം

By Greeshma KichuJanuary 20, 2026Updated:February 13, 20264 Comments6 Mins Read892 Views
Bookmark Now
Please login to bookmark Close

No account yet? Register

“പെണ്ണുങ്ങൾ വീട്ടിലിരിക്കുന്ന കാലമൊക്കെ കഴിഞ്ഞില്ലേ? ജോലി ഇപ്പോൾ അത്യാവശ്യമാണ് ആണിനും പെണ്ണിനും, ആ ബോധ്യമുള്ള ആള് തന്നെയാ ഞാൻ. അത് പോലെ ജോലിക്ക് പോകുന്ന ഭാര്യയും ഭർത്താവും അടുക്കളയിലും ഒരുമിച്ചു ജോലി ചെയ്യണം എന്ന് തന്റെയാ എന്റെ അഭിപ്രായം”

പെണ്ണ് കാണാൻ വന്നപ്പോഴേ എല്ലാവരുടെയും മുൻപിൽ വെച്ചുള്ള ചെക്കന്റെ പ്രഖ്യാപനമായിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയത്.

“വേറെ എന്ത് വേണം ഒരു പെണ്ണിന്, പഠിച്ച ജോലിയിൽ തന്നെ തുടരുകയും ചെയ്യാം, ഒപ്പം വീട്ടിലെ ജോലിയിൽ സഹായിക്കാൻ തയ്യാറുള്ളൊരു കെട്ട്യോനും. എല്ലാവർക്കും ഇങ്ങനൊന്നും കിട്ടില്ലാട്ടോ”. ചേച്ചിയമ്മ സന്തോഷത്തോടെ അവളോട് പറഞ്ഞു.

“ഓ, അതത്ര വല്യ കാര്യമൊന്നും അല്ലന്നേ.. അവനെന്നെ എന്നും അടുക്കളയിൽ സഹായിക്കണതാ.. അതൊരു പെണ്ണ് വരുമ്പോൾ മാറ്റേണ്ട കാര്യമില്ല. ആണും പെണ്ണും ഒരുപോലെയല്ലേ ഇക്കാലത്ത്. എന്നാലല്ലേ അവൾക്ക് ജോലിയ്ക്കും പോകാൻ പറ്റുള്ളൂ. അതിന്റെ ഗുണം അവന് തന്നെയല്ലേ . ഇനീപ്പോ ഗവണ്മെന്റ് പരീക്ഷയ്ക്കു പഠികയാണെങ്കിൽ അതും ചെയ്തോട്ടെ. അതിന്റെയെടേൽ കുട്ടികളുണ്ടായാൽ നോക്കാൻ ഞാനുണ്ടല്ലോ. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അവിടുണ്ട്”.

ചെക്കന്റെ അമ്മയുടെ പുരോഗമന ചിന്തകൾ കേട്ട് അവളുടെ അമ്മയുടെ മനസ് നിറഞ്ഞു.

അവൾക്ക് പ്രത്യേകിച്ച് ഭാവഭേദം ഒന്നുമില്ലായിരുന്നു. പഠിക്കാനും ജോലിക്കും വിടാം എന്ന് പറഞ്ഞു പറ്റിച്ചവരെ പറ്റി കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. മുന്നോട്ടുള്ള ജീവിതത്തിലെ കാര്യങ്ങൾ അറിയാൻ സാധിക്കുകയുള്ളു.

വിവാഹം തീരുമാനിച്ചതോടെ അവൾ ചെയ്തിരുന്ന പ്രൈവറ്റ് ജോലി പെട്ടെന്ന് നിർത്തി അയാളുടെ നാട്ടിൽ തന്നെ മറ്റൊരു ജോലി കണ്ടെത്തിയിരുന്നു. അല്ലെങ്കിൽ ദൂരം കാരണം ജോലി ഉപേക്ഷിക്കേണ്ടി വരും. അത് മാത്രമല്ല psc പഠനവും പ്രശ്നമാകും. പുതിയ ജോലി ആയത് കൊണ്ട് വിവാഹത്തിന് വേണ്ടി രണ്ടാഴ്ച മാത്രമാണ് ലീവ് കിട്ടിയത്.

തന്റെ നാട്ടിൽ തന്നെ പുതിയ ജോലി കണ്ടെത്തിയതിൽ അവളെ അയാൾ അഭിനന്ദിച്ചു, ഒപ്പം എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ എന്നൊരു പരിഭവവും പറഞ്ഞു. എങ്കിൽ ഇതിനേക്കാൾ നല്ലൊരു ജോലി ഞാൻ കണ്ടെത്തി തന്നേനെ, നിനക്കവിടെ വലിയ പരിചയമൊന്നുമില്ലല്ലോ എന്ന്.

അതൊരു സർപ്രൈസ് തരാൻ വേണ്ടിയാണെന്ന് പറഞ്ഞു അവൾ തത്കാലം അയാളെ സമാധാനിപ്പിച്ചു. നമുക്കിടയിൽ ഇനി ഒരു രഹസ്യവും പാടില്ല. എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട് എന്നയാൾ അവളെ വീണ്ടും ഓർമിപ്പിച്ചു.

വിവാഹം കഴിഞ്ഞ് ജോലിക്ക് പ്രവേശിച്ച ശേഷം അയാൾ പറഞ്ഞത് പോലെ തന്നെ രാവിലെ വീട്ടുജോലികൾ ഒരുമിച്ച് ചെയ്ത് ഒരുമിച്ച് ഭക്ഷണം കഴിച്ച്…. പക്ഷേ പ്രശ്നം പിന്നീടാണ്. അയാൾക്ക് ജോലി സ്ഥലത്തേക്ക് ദൂരം കൂടുതൽ ആയത് കൊണ്ട് 8 മണിയ്ക്ക് ഇറങ്ങും. അവൾക്കാകട്ടെ 10 മുതൽ 6 മണി വരെയാണ് ഡ്യൂട്ടി. ബസ് സ്റ്റോപ്പിലേക്ക് അര മണിക്കൂർ നടക്കണം ആകെ 5 മിനിറ്റ് മാത്രമേ ബസിൽ സഞ്ചരിക്കേണ്ടതുള്ളു പക്ഷേ ബസ് ഇറങ്ങി പിന്നെയും 10 മിനിറ്റോളം സമയം നടക്കണം ജോലി സ്ഥലത്തേക്ക്. വൈകുന്നേരം തിരിച്ചും. സ്വതവേ നടക്കാൻ വലിയ ഇഷ്ടമല്ലാത്ത അവൾ ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ നടന്നു വലഞ്ഞു. ഓട്ടോ പിടിക്കാമെന്ന് വെച്ചാൽ ശമ്പളം പിന്നെ അതിന് മാത്രമേ കാണു. അവിടെ അതത്ര എളുപ്പവുമല്ല. ആദ്യത്തെ ജോലി വീടിനടുത്ത് ആയിരുന്നതുകൊണ്ട് പോയി വരുന്നതു വലിയ ബുദ്ധിമുട്ടായിരുന്നില്ല. കൂടാതെ അച്ഛൻ കൊണ്ട് വിടുകയും ചെയ്യൂമായിരുന്നു

ഭർത്താവും അമ്മയും ഇക്കാര്യത്തിൽ സഹതപിച്ചു എങ്കിലും അവൾക്ക് ഒരു പരിഹാരവും കിട്ടിയില്ല, ഒടുവിൽ ഒരു കൂട്ടുകാരിയുടെ നിർദ്ദേശപ്രകാരം അവൾ ഒരു ടൂവീലർ എടുക്കാൻ തീരുമാനിച്ചു. ടു വീലർ ഓടിക്കാൻ അറിയാമെങ്കിലും, ഇതുവരെ ആവശ്യം വരാത്തതിനാൽ അവൾക്ക് സ്വന്തമായി വണ്ടി ഒന്നുമില്ലായിരുന്നു. ഏതായാലും അക്കാര്യത്തിൽ അവൾക്ക് കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല.

പക്ഷേ കാര്യം ഭർത്താവിനോട് അവതരിപ്പിച്ചപ്പോൾ, അനുകൂല പ്രതികരണം ഒന്നും കിട്ടിയില്ല. അത്രയും പണം ഇപ്പോൾ കയ്യിൽ ഉണ്ടാകില്ല എന്ന് അയാൾ തീർത്തു പറഞ്ഞു. പണത്തിന്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട എന്നും തവണകളായി അടച്ചു കൊടുക്കേണ്ട രീതിയിൽ ലോണെടുത്ത് വണ്ടി വാങ്ങിക്കാം എന്നും അവൾ പറഞ്ഞു. അത് തന്റെ ശമ്പളത്തിൽ നിന്നും തന്നെ കൊടുക്കാം രണ്ടുവർഷംകൊണ്ട് അടച്ചു തീർക്കുകയും ചെയ്യാം എന്നവൾഉറപ്പ് പറഞ്ഞു.

‘ഈ രണ്ടുവർഷംകൊണ്ട് നിനക്ക് തവണകൾ കൃത്യമായി അടക്കാൻ സാധിച്ചില്ലെങ്കിലോ’ എന്ന് അയാൾ ചോദിച്ചു. എന്തുകൊണ്ട് സാധിക്കില്ല അതെല്ലാം ഞാൻ ചെയ്തോളാം എന്ന് പറഞ്ഞപ്പോൾ. ഗർഭിണിയാകുകയും വിശ്രമം വേണ്ടി വരികയും ചെയ്ത് ജോലി നിർത്തിയാൽ പിന്നെ എന്ത് ചെയ്യും. എന്നൊക്കെയാണ് അയാൾ ചോദിച്ചത്.

“അതിന് എനിക്ക് ഒരു നല്ല ജോലി കിട്ടിയ ശേഷം മതി കുട്ടികൾ, ഒന്നു രണ്ടു വർഷമെങ്കിലും കഴിയട്ടെ, എന്നൊക്കെയല്ലേ ചേട്ടൻ പറഞ്ഞത് ഇനിയിപ്പോൾ ഒരു വർഷം കഴിഞ്ഞ് പ്രഗ്നന്റ് ആയാൽ പോലും പിന്നെ ഡെലിവറി അടുത്തു വരുന്നവരെ ജോലി ചെയ്യാൻ പറ്റുമല്ലോ ആ സമയം കൊണ്ട് അടക്കാവുന്ന ലോൺ അത്രയും അടയ്ക്കാം ബാക്കി ചേട്ടൻ ഒന്നും മാനേജ് ചെയ്താൽ മതി.

“അത് സാധിക്കുമെന്ന് തോന്നുന്നില്ല എനിക്ക് ഒരു കാർ എടുക്കാൻ ഉള്ള പ്ലാൻ ഉണ്ട്”. അയാൾ പറഞ്ഞു.

“അത് നല്ലതുതന്നെ പക്ഷേ കാർ എടുത്തു കൊണ്ട് എങ്ങനെയാണ് എന്നും ജോലിക്ക് പോകുന്നത്. അത് വല്ലാത്ത ചെലവ് അല്ലേ?” അവൾ ചോദിച്ചു

“അത് ജോലിക്ക് പോകുമ്പോൾ കൊണ്ടുപോകാൻ അല്ലല്ലോ നമുക്ക് ഫാമിലിയായി യാത്രകൾ പോകുമ്പോഴോ മറ്റു കാര്യങ്ങൾക്കോ വേണ്ടിയല്ലേ?”

“അതെ ജോലിക്ക് പോകാനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്ക് പോകാനും നമുക്ക് വണ്ടി ആവശ്യമുണ്ടല്ലോ അതുകൊണ്ട് അക്കാര്യം ആദ്യം നടക്കട്ടെ. കാറിന്റെ കാര്യം എന്നിട്ട് നോക്കാം.”

“എന്നാലും നിന്റെ ശമ്പളം മുഴുവൻ ലോണിലേക്ക് പോയി കഴിഞ്ഞാൽ മറ്റു കാര്യങ്ങൾ എങ്ങനെയാണ്? വീട്ടിലെ കാര്യങ്ങൾക്ക് നിനക്കും എനിക്കും തുല്യ ഉത്തരവാദിത്തം അല്ലേ?”

“അതിന് ശമ്പളം മുഴുവൻ അല്ലല്ലോ അതിൽ നിന്ന് ഒരു തുക മാത്രമല്ലേ മാറ്റുന്നുള്ളൂ. മാത്രമല്ല ചേട്ടൻ പറയൂ എത്ര രൂപയാണ് വീട്ടിലെ കാര്യങ്ങൾക്കായി മാറ്റി വയ്ക്കേണ്ടതെന്ന്?”

“അതെങ്ങനെ എല്ലാ മാസവും കൃത്യമായി പറയാൻ പറ്റില്ലല്ലോ. അതിന് എന്റെ മാത്രം ശമ്പളവും പോരാ നിന്നെയും കൂടി വേണ്ടിവരും. അതിനിടയിൽ ഈ വക കാര്യങ്ങൾക്കൊന്നും ചെലവാക്കാൻ പണം തികയില്ല. ഒന്നാമത് എനിക്ക് കിട്ടുന്നതിന്റെ പകുതിപോലും ശമ്പളം നിനക്കില്ല. കുറച്ചുകൂടെ നല്ലൊരു ജോലി കിട്ടുന്നത് വരെ ചെലവ് ചുരുക്കി ജീവിക്കണം. ”

“ചേട്ടന് ആരാണ് ഈ ബൈക്ക് വാങ്ങി തന്നത്. അത് ഞാൻ എന്റെ സ്വന്തം പണം കൊണ്ടു വാങ്ങിയതാണ്. എന്റെ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഇതുപോലെ ഒരു ബൈക്ക്. വില കൂടുതൽ ആയിരുന്നെങ്കിലും ജോലി കിട്ടി, കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ ഞാനത് സ്വന്തമാക്കി.”

“അതുപോലെതന്നെയാണ് ഇതും. ചേട്ടനല്ലേ സമത്വവും തുല്യതയും പറയുന്നത്.. എന്റെ ശമ്പളത്തിൽ നിന്ന് ഞാനും എനിക്കിഷ്ടമുള്ള വാഹനം വാങ്ങട്ടെ. മാത്രമല്ല ഇതുവരെ ആഗ്രഹമല്ല എനിക്കൊരു അത്യാവശ്യവും കൂടിയാണ്. ”

” അതുപോലെയല്ലല്ലോ ഞാൻ ഇന്ന്. ഇപ്പോൾ നമ്മൾ ഒരു കുടുംബം അല്ലേ, കൂടുതൽ ചിലവുകൾ ഇല്ലേ?”

“അത് ശരി എന്നിട്ടാണോ ചേട്ടൻ കാർ വാങ്ങാൻ പ്ലാൻ ഇടുന്നത്?”

“കാർ വാങ്ങുന്നത് നമ്മൾ ഒരുമിച്ച് അല്ലേ? നമുക്ക് വേണ്ടിയാണ്. ”

” എങ്കിൽ എനിക്കിപ്പോൾ വേണ്ടത് ഒരു സ്കൂട്ടർ ആണ്, അതു കഴിഞ്ഞിട്ട് ഞാൻ കാറിന്റെ കാര്യം ആലോചിക്കുന്നുള്ളൂ.”

” കാറിന്റെ കാര്യം നീ ആലോചിക്കേണ്ട. അത് ഞാൻ വാങ്ങിക്കോളാം. എങ്കിൽ ചേട്ടൻ വാങ്ങിക്കോളൂ. അത് ചേട്ടന്റെ ഇഷ്ടം.

“ആ സമയത്ത് വീട്ടിലെ ചെലവുകൾക്ക് നിന്റെ ശമ്പളം മുഴുവൻ ഉപയോഗിക്കേണ്ടി വരും.”

” അതങ്ങനെ മുഴുവനും തരാൻ പറ്റില്ലല്ലോ. എനിക്ക് എന്റേതായ ആവശ്യങ്ങൾ ഇല്ലേ…? ഇനി മുഴുവൻ തരേണ്ട ഒരു സിറ്റുവേഷൻ വന്നു കഴിഞ്ഞാൽ അത് എനിക്ക് കൂടെ ബോധ്യപ്പെടണം. ”

” അപ്പോൾ നിനക്ക് ഇവിടെ ഒരു ഉത്തരവാദിത്തമില്ല അല്ലേ? നിനക്ക് ഇവിടെ വീട്ടുജോലികളോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും വരാതെ നോക്കി നിന്നെ കൃത്യമായി ജോലിക്കും വിടുന്നത്, നിന്റെ കാര്യം മാത്രം നോക്കാൻ അല്ല. ഈ വീട്ടിലെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനാണ്. ഭർത്താവിന് സാമ്പത്തികമായി പ്രയാസം വരുമ്പോൾ ഭാര്യയാണ് സഹായിക്കേണ്ടത്. അല്ലാതെ വീട്ടു ജോലി ചെയ്യുന്നതിലും ജോലിക്ക് പോകുന്നതിലും മാത്രമല്ല സമത്വവും തുല്യതയും പറയേണ്ടത്. ”

“ഭർത്താവ് തോന്നുന്ന പോലെ പണം ചെലവഴിച്ചു വരുത്തുന്ന സാമ്പത്തിക പ്രയാസങ്ങൾക്ക് വേണ്ടി എന്റെ കയ്യിലുള്ള പണം ചെലവാക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ”

“ഞാനെന്തു തോന്നിവാസം കാണിചെന്നാ നീ പറയുന്നത്? ഞാന് ഒരുപാട് വർഷമായിട്ട് ജോലി ചെയ്ത് പണം സമ്പാദിച്ചുകൊണ്ടിരിക്കുന്ന, അതെങ്ങനെ കൈകാര്യം ചെയ്യണം എന്ന് നന്നായി അറിയുന്ന ആളാണ്. ആഎന്നെ 10000 രൂപ തികച്ചു കിട്ടാൻ ബുദ്ധിമുട്ടുന്ന നീ പഠിപ്പിക്കേണ്ട.”

“ഞാനും അത് പോലെ തന്നെ ജോലിക്ക് പോയിരുന്ന ആൾ തന്നെയാണ്. 10000 ആയാലും 5000 ആയാലും ഞാൻ ജോലി ചെയ്തു കിട്ടുന്ന പണം എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അത് നന്നായി കൈകാര്യം ചെയ്യാൻ എന്റെ അച്ഛനമ്മമാർ എന്നെ പഠിപ്പിച്ചിട്ടു ണ്ട്. ”

” നോക്ക് ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമേയുള്ളൂ അമ്മയും. അതുകൊണ്ട് വലിയ ചിലവൊന്നും ഉണ്ടായിരിക്കില്ല പക്ഷേ അടുത്ത ഒരു വർഷം ഇങ്ങനെയൊന്നും ആകണമെന്നില്ല കുട്ടികൾ ഒക്കെയായി നിനക്ക് ജോലിക്ക് പോകാത്ത പോകാൻ പറ്റാത്ത ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ ഞാൻ എങ്ങനെയാണ് ഈ ടൂവീലറിന്റെയും പിന്നെ കാറിന്റെയും വീട്ടിൽ ചെലവിന്റെയും എല്ലാ കാര്യങ്ങളും കൂടി നോക്കുക. അതുകൊണ്ടാ പറഞ്ഞത് തൽക്കാലം വണ്ടി ഒന്നും എടുക്കണ്ട കുറച്ചു നാളത്തേക്ക് നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യു.

” എങ്കിൽ ചേട്ടൻ കാർ എടുക്കേണ്ടെന്ന് വെച്ചാൽ പോരെ.”

” അത് ശരിയാവില്ല അമ്മയ്ക്ക് പ്രായമായി വരികയാണ് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആകുമ്പോൾ ഒരു കാറൊക്കെ വേണം. മാത്രമല്ല ഇനി നമുക്ക് കുട്ടികൾ ആകുമ്പോഴും എല്ലാവർക്കും കൂടി പോകണമെങ്കിൽ കാർ തന്നെ വേണ്ടിവരും. കുട്ടികളെയും എല്ലാം കൊണ്ട് ടൂവീലറിൽ എങ്ങനെയാണ് പോകുന്നത്? ആ സമയത്ത് നിനക്കും തോന്നും കാറുള്ളത് നന്നായി എന്ന്.”

” അത് ശരിയാ…”

” ആ അതാ ഞാനും പറഞ്ഞത്. അല്ലെങ്കിലും നിനക്ക് ബുദ്ധിയുണ്ട് കാര്യം പറഞ്ഞാൽ മനസ്സിലാകും.”

” എന്നാൽ ആ ബുദ്ധി കൊണ്ട് ഞാനൊരു കാര്യം പറയാം നമുക്ക് രണ്ടുപേർക്കും കൂടിയിരുന്ന് ഒരു കുടുംബ ബഡ്ജറ്റ് ഉണ്ടാക്കാം. വീട്ടു ചെലവുകൾക്ക് എത്ര രൂപ വേണ്ടിവരുന്നുണ്ട് എന്നൊക്കെ നോക്കാം. എന്നിട്ട് നമുക്ക് രണ്ടുപേർക്കും കൂടി ഒരു തുക അതിനു വേണ്ടി മാറ്റി വെക്കാം. എന്റെ ശമ്പളം വളരെ ചെറുതായതുകൊണ്ട് ഞാൻ എനിക്ക് പറ്റുന്ന ഒരു തുക തരാം. ബാക്കി എനിക്ക് ലോൺ അടക്കാനും എന്റേതായിട്ടുള്ള ആവശ്യങ്ങൾക്കും വേണം. ഇനി ലോൺ എങ്ങാനും മുടങ്ങി പോയാൽ എന്തായാലും ഞാൻ അത് ചേട്ടന് ബാധ്യത ആക്കില്ല. എന്റെ കയ്യിൽ സ്വർണം ഒക്കെ ഉണ്ടല്ലോ അത് പണയം വെച്ച് എങ്ങനെയെങ്കിലും ഞാൻ ലോൺ ക്ലോസ് ചെയ്തോളാം, പിന്നെ ജോലി കിട്ടുമ്പോൾ തിരിച്ചെടുക്കാമല്ലോ…”

” നിനക്ക് വാശി തന്നെയാണല്ലേ ഇപ്പോൾ ഇത് വേണമെന്ന്. ”

“രാവിലെയും വൈകിട്ടും കൂടി അങ്ങോട്ടുമിങ്ങോട്ടും ഒന്നര മണിക്കൂറോളം നടന്ന ബാക്കിസമയം ബസ്സിൽ ഇരുന്നു എന്റെ രണ്ടുമണിക്കൂറിൽ താഴെ സമയം പോകും അത്രയും സമയം ഉണ്ടെങ്കിൽ എനിക്ക് അത് പഠിക്കാൻ ആയിട്ട് ഉപയോഗിക്കാം…. മാത്രമല്ല സ്വന്തമായി ഒരു വാഹനം വേണം എന്നത് എല്ലാവരുടെയും ഒരു ആഗ്രഹമല്ലേ… അല്ലാതെ വാശിയല്ല.”

“എങ്കിലും എന്റെ വാക്കിന് ഒരു വിലയും നീ തരുന്നില്ലല്ലോ. ഞാൻ നിന്നെ അങ്ങനെയാണോ കാണുന്നത്. നിനക്ക് ഇവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.”

“ചേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അംഗീകരിക്കുന്നുണ്ട്. പിന്നെ ഇത് എന്റെ വാശിയല്ല ഒരു സ്വാതന്ത്ര്യം തന്നെയാണ്. സാമ്പത്തിക സ്വാതന്ത്ര്യം. അത് ജോലി ചെയ്യാൻ മാത്രമല്ല, സ്വന്തമായി സമ്പാദിക്കാനും, ആ സമ്പത്ത് എങ്ങനെ ചെലവഴിക്കണം എന്ന് തീരുമാനിക്കാനും ഉള്ള സ്വാതന്ത്ര്യം.

#എന്റെ രചന # സമത്വം.. സ്വാതന്ത്ര്യം

Post Views: 125
6
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

4 Comments

  1. മിനി സുന്ദരേശൻ on January 22, 2026 1:21 AM

    പലയിടത്തും ഇങ്ങിനെ തന്നെയാണ് …… നന്നായെഴുതി🌹👍

    Reply
    • Greeshma on January 22, 2026 4:59 AM

      മിനി സുന്ദരേശൻ 🙏🏻😍

      Reply
  2. Greeshma Kichu on January 21, 2026 2:48 PM

    Suma jayamohan.. Thank you 💐

    Reply
  3. Suma Jayamohan on January 20, 2026 8:44 PM

    ഇങ്ങനെ തന്നെയാണ് പല വീടുകളിലും കാണുന്നത്. വാക്കിൽ എല്ലാ സ്വാതന്ത്ര്യവും സമത്വവുമുണ്ട്. പക്ഷേ പ്രവൃത്തിയിൽ നേരെ തിരിച്ചും.
    നല്ലെഴുത്ത് ഗ്രീഷ്മാ❤️👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.