Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യാമം
കഥ കുട്ടികൾ ത്രില്ലർ ബന്ധങ്ങൾ മാനസികാരോഗ്യം സ്ത്രീ സൗഹൃദം

യാമം

By Greeshma KichuDecember 1, 2025Updated:December 29, 202510 Comments14 Mins Read173 Views
Bookmark Now
Please login to bookmark Close

No account yet? Register

” അപ്പൊ… പേടിക്കണം “

 

“Yes… ” ജ്യോതി തന്റെ മുൻപിൽ നിൽക്കുന്ന ആ പെൺകുട്ടിയെത്തന്നെ നോക്കിക്കൊണ്ട് തുടർന്നു. 

 

” ഇതുവരെ… ഈ ഇരുപത്തി നാലു വയസ് വരെ ഒന്നിനും, ആർക്കും എന്നെ പേടിപ്പിക്കാൻ പറ്റിയിട്ടില്ല… അത് നീ ചെയ്താൽ… “. അവൾ ഒന്നു നിർത്തി. 

 

” ചെയ്താൽ… ?” മാളു ചോദിച്ചു. 

 

” നീ പറഞ്ഞത് എന്തും ഞാൻ ചെയ്യാം.. ” ജ്യോൽസ്ന ഇടയ്ക്ക് കയറി പറഞ്ഞു. 

 

മാളു ജ്യോൽസ്നയെ ഒന്ന് നോക്കി, ജ്യോതിയോടായി പറഞ്ഞു. 

 

“വേണ്ട, ജ്യോതി… ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യുന്നില്ലല്ലോ… “

ഒരേ കോളേജിലും ഹോസ്റ്റലിലും ആയതുകൊണ്ട് ഇവരെയൊക്കെ സഹിക്കണമല്ലോ എന്നോർത്ത് അവൾക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നുണ്ടായിരുന്നു. 

 

“ഇല്ലേ? നുണക്കഥ എഴുതി മറ്റുള്ളവരെ പറ്റിച്ചില്ലേ നീ? ” ജ്യോൽസ്ന ചോദിച്ചു

 

“അത്, നുണക്കഥ അല്ല… സത്യാ.. എന്റെ അനുഭവമാണ് ഞാൻ എഴുതിയത്”

 

” ഇത് പറഞ്ഞല്ലേ, നീ കോളേജിൽ സ്റ്റാർ ആയത്… ” ജ്യോതി പരിഹാസത്തോടെ ചോദിച്ചു. 

 

” കഥ പറയുന്നു… വൈറൽ ആകുന്നു… എക്സ്പീരിയൻസ് ഷെയർ ചെയ്യുന്നു… സെൽഫി എടുക്കുന്നു… എന്തൊക്കെ ബഹളം… “

 

“പോട്ടെടി… ഈ പ്രായത്തിൽ കുറച്ചു അറ്റെൻഷൻ കിട്ടണമെന്ന് കുട്ടിക്ക് ആഗ്രഹം കാണും… അതവളുടെ പ്രായത്തിന്റെയാ.. ” ജ്യോൽസ്ന അവളെ കളിയാക്കാൻ കൂടി. 

 

ജ്യോതി മാളുവിനെത്തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു. 

 

“മ്മ്മ്മ്മ്… ഇപ്പൊ അത്യാവശ്യത്തിന് ഫേമസ് ആയല്ലോ കോളേജിൽ.. ഇല്ലേ? 

 

ഇല്ലേ… മാളു… ” മറുപടി ഇല്ലാതായപ്പോൾ അവർ വീണ്ടും ചോദിച്ചു. 

 

മാളു എന്നിട്ടും ഒന്നും മിണ്ടിയില്ല… അതാണ് നല്ലത് എന്ന് അവൾക് തോന്നി. അവൾ താഴേക്ക് മിഴിയുറപ്പിച്ചു നിന്നു. 

 

” കുറച്ചു കൂടെ ഫേമസ് ആകാം… അതിനാ ഞാൻ നിന്റെ കൂടെ നിന്റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞത്… നിനക്ക് ഉണ്ടായ പോലെ എന്തെങ്കിലും അനുഭവം ഉണ്ടാകുമോ എന്ന് ഞാനും നോക്കട്ടെ.. ” ജ്യോതി അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് അനുനയിപ്പിക്കുന്നത് പോലെ പറഞ്ഞു. 

 

“അതൊന്നും വേണ്ട ജ്യോതി… അവിടെ ഒന്നും നിങ്ങൾക്ക് ശരിയാവില്ല. “

 

“അയ്യോ ചേച്ചിമാരുടെ അനിയത്തി കുട്ടി ഇത്ര പാവം ആവല്ലേ… ഞങ്ങൾ എന്തായാലും നിന്റെ കൂടെ വരുന്നുണ്ട്”. 

 

“അതെ എന്നിട്ട് നിന്റെ കഥയിൽ പറഞ്ഞ ആ വീട്ടിലും കാട്ടിലും ഒക്കെ ഞങ്ങളെയും കൊണ്ട് പോണം. “

 

” ജ്യോതി അത്… ഞാനിപ്പോൾ അവിടെങ്ങും പോകാറില്ല.. “

 

” ദേ അടുത്ത കള്ളം അങ്ങനെ ഒരുപാട് കള്ളം പറഞ്ഞു കഷ്ടപ്പെടണ്ട… ഞങ്ങൾ എന്തായാലും നിന്റെ കൂടെ വരുന്നുണ്ട്.. ഞങ്ങൾ കാണാതെ ഒറ്റയ്ക്ക് മുങ്ങാനാണ് ഭാവമെങ്കിൽ… നിനക്ക് മുൻപേ ഞങ്ങൾ അവിടെ എത്തിയിട്ടുണ്ടാകും… നിന്റെ ഈ നുണക്കഥ മുഴുവൻ അവിടെ എല്ലാവരോടും പറയുകയും ചെയ്യും. “

 

മാളു പിന്നെ ഒന്നും മിണ്ടിയില്ല. 

… 

 

 

” മാളു നീയും കൂട്ടുകാരും ഇങ്ങോട്ടൊന്ന് വരു.. ദേ കാണാൻ ചിലരൊക്കെ ഇവിടെ വന്നിട്ടുണ്ട്. “

 

” ആരാ അച്ഛമ്മ, “മാളു റൂമിൽ നിന്ന് പുറത്തേക്ക് വന്നു

 

 

“നിന്റെ കൂട്ടുകാരികൾ എവിടെ… “

 

“അകത്തുണ്ട്. “

 

“ദേ, നിന്നെ കാണാൻ വന്നതാ ഇവര്.. 

മോനൂട്ടൻ പോയെ പിന്നെ മാളൂന്റെ അനിയന്മാരും അനിയത്തിമാരു മൊക്കെ ഇപ്പൊ ഇവരാ”

അവർ ജ്യോതിയോടും ജ്യോൽസ്നയോടുമായി പറഞ്ഞു. 

 

മാളുച്ചേച്ചി ഹോസ്റ്റലിൽ നിന്ന് വന്നിട്ടുണ്ട് ഒപ്പം രണ്ടു കൂട്ടുകാർ കൂടെ ഉണ്ട് എന്നൊക്കെ അറിഞ്ഞു അവരെ കാണാൻ വന്നതാണ് അടുത്ത വീട്ടിലെ കുറച്ചു കുട്ടികൾ. 

 

“ചേച്ചി, ഞങ്ങൾക്ക് എന്താ കൊണ്ടു വന്നേ… “? 

 

“പറഞ്ഞതൊക്കെ ഉണ്ട്”

 

” ചേച്ചീടെ കൂടെ ഒരു സുന്ദരി ചേച്ചി വന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ “? 

 

“ആ… മൊബൈലിൽ കാണുന്ന ചേച്ചി അല്ലേ അത്? മാളു ചേച്ചീടെ ക്ലാസിലാണോ.. 

നിങ്ങൾ ഫ്രണ്ട്‌സ് ആണോ”? 

 

“മ്മ്… മാളു വലിയ താല്പര്യമില്ലാതെ മൂളി. 

 

“ഞങ്ങള്ക് ഫോട്ടോ എടുക്കണം, ആ ചേച്ചീടെ കൂടെ… “

അത് കേട്ടു കൊണ്ടാണ് ജ്യോതിയും ജ്യോൽസ്നയും പുറത്തേക്ക് വന്നത്. 

 

“ആഹാ… എനിക്കിവിടെ കുട്ടി ഫാൻസ്‌ ഒരുപാട് ഉണ്ടല്ലോ.. “ജ്യോതി ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കി പറഞ്ഞു

 

” ഹായ്… ജോജോ… ” കുട്ടികൾ അത്ഭുതത്തോടെ നോക്കി… “

 

” ജോജോ ചേച്ചി അല്ലേ? 

 

“അല്ല… ഞാൻ ജ്യോതി, ഇത് ജ്യോൽസ്‌ന

ഞങ്ങൾ രണ്ടു പേരും കൂടിയതാണ് ജോജോ.. “

 

“പക്ഷേ ഈ ചേച്ചിയെ ഞങ്ങൾ കണ്ടിട്ടില്ലല്ലോ? “

 

“അതിന് ഈ ചേച്ചി… ക്യാമറയുടെ പിന്നിൽ അല്ലേ… “

“പിന്നിലോ… 

ആ… എന്ന് വെച്ചാൽ വീഡിയോ എടുക്കുന്നത്… “

 

“ചേച്ചി… “ഒരു ചെറിയ പെൺകുട്ടി വിളിച്ചു

 

“ആ… എന്താ… “

 

“ഒരു കാര്യം… പയട്ടെ… “അവൾ കൊഞ്ചി

 

“ആ… പഞ്ഞോ… “ജ്യോതി തിരിച്ചും അതുപോലെ പറഞ്ഞു.. 

 

അവൾ എത്തി വലിഞ്ഞു… ജ്യോതിയുടെ ചെവിയിൽ പറഞ്ഞു… 

 

“ചേച്ചീനെ കാണാൻ നല്ല രസണ്ട്.. “

 

ജ്യോതി ആ കുഞ്ഞിപ്പെണ്ണിന് ഒരുമ്മ കൊടുത്തു… “താങ്ക് യു ടാ മുത്തേ… “

 

അവരിൽ ഏറ്റവും ചെറിയ ആൺകുട്ടി മാത്രം അടുത്തു വരാതെ മാറി നിന്നിരുന്നു. ജ്യോതിയെ നോക്കി കൈ വീശി കാണിക്കുകയും ചിരിക്കുകയും ചെയ്യുമെങ്കിലും അവൻ അടുത്തു വരാൻ സമ്മതിച്ചില്ല. 

 

അവനെ എടുക്കാൻ വേണ്ടി ചെന്നപ്പോൾ അവൻ ഓടിക്കളഞ്ഞു. അപ്പോഴേക്കും കുഞ്ഞിപ്പെണ്ണ് തോളിലേക്ക് കയറി. മറ്റുള്ള കുട്ടികളും അവരുടെ വിശേഷങ്ങളും സംശയങ്ങളും ചോദിച്ചു കൊണ്ടിരുന്നു. 

 

കുട്ടികളുടെ കൂടെ ഫോട്ടോ എടുത്തും വീഡിയോ എടുത്തും നിൽകുമ്പോഴേക്കും മാളു കുളി കഴിഞ്ഞെത്തി ഒപ്പം അച്ഛമ്മയും. 

 

“നേരം വിളക്ക് വെയ്ക്കാറായി, പിള്ളേരൊക്കെ പോയി നാമം ചൊല്ലിക്കൊ… ചെല്ല് വീട്ടിലേക്ക്… എല്ലാം.. “

 

“നിങ്ങള് അകത്തേക്ക് കേറിക്കോ മക്കളെ… വിളക്ക് വെയ്ക്കണം… “

 

ജ്യോതിയും ജ്യോൽസ്നയു പരസ്പരം നോക്കി, … മാളു അകത്തേക്ക് പോയി കഴിഞ്ഞിരുന്നു. 

 

“ന്താ ആലോചിക്കണേ രണ്ടാളും… എവിടേലും പോകാനുണ്ടോ… പുറത്തൊക്കെ വളർന്നവരാണല്ലോ… രാത്രീം പകലും ഒരുപോലാരിക്കും… ” “ഇവിടിപ്പോ ഒരു ദിവസല്ലേ ഉള്ളു… അടങ്ങി ഇരിയ്കാലോ… “

 

അവരുടെ മറുപടി കിട്ടാതായപ്പോൾ, അവർ തിരിഞ്ഞു നിന്നു സംസാരിക്കാൻ തുടങ്ങി, പക്ഷേ ഇത്തവണ ശബ്ദം താഴ്ത്തിയായിരുന്നു പറഞ്ഞത്. 

 

“ഞാൻ പറഞ്ഞത്… മുറ്റത്ത് ഇരുട്ടായാൽ വല്ല ഇഴജന്തുക്കളും കാണും… അതിനേം പേടില്യ എങ്കില് അവിടെ തന്നെ നിന്നോളൂ… ഞാനൊരു പഴമക്കാരിയല്ലേ

പഴം പുരാണോം അന്ധ വിശ്വാസോം പറഞ്ഞോണ്ട് നടക്കുവല്ലേ… ആർക്കും ഒരു വെലയില്യ… “

 

ജ്യോതി പെട്ടെന്ന് ഇറയത്തെക്ക് ഓടിക്കയറി, അച്ഛമ്മയുടെ കയ്യിൽ പിടിച്ചു… 

 

“അയ്യോ, മാളൂന്റെ അച്ഛമ്മേ… വിലയില്ലാഞ്ഞിട്ടല്ല… ഞങ്ങൾ ഇവിടെ ആദ്യമല്ലേ… ഉച്ചക്ക് വന്ന ക്ഷീണത്തിൽ ഊണ് കഴിഞ്ഞു മയങ്ങിപ്പോയി. ഇപ്പോൾ സന്ധ്യയായി… എല്ലായിടവും ശരിക്കൊന്ന് കണ്ടില്ല… അതാ.. “

 

“അതൊക്കെ ഇനി നാളെ കാണാം… അല്ലെങ്കിൽ തന്നെ കാണാൻ എന്തിരിക്കുന്നു ഇവിടെ… തറവാട്ടിൽ ആയിരുന്നേൽ… അല്ല… എവിടെ ഈ പെണ്ണ്… അവർ അകത്തേക്ക് തിരിഞ്ഞു ഉറക്കെ വിളിച്ചു. 

 

മാളു… വിളക്ക്… വയ്ക്കണ്ടേ”

 

“ദീപം… ദീപം… “

 

അച്ഛമ്മ തൊഴുന്ന കണ്ടപ്പോൾ അവർ രണ്ടുപേരും അതുപോലെ നിന്നു.. 

 

“സന്ധ്യക്ക്‌ കൈ കാൽ കഴുകുന്ന പതിവും ഇല്ലേ… കുളി പതിവില്ല എന്ന് മനസിലായി… “

 

“ഞങ്ങള് കിടക്കുന്നതിനു മുൻപ് ഫ്രഷ് ആവും… “

 

അച്ഛമ്മ കണ്ണടച്ചു നാമം ചൊല്ലാൻ തുടങ്ങി… കൂടെ മാളുവും.. 

ഇറയത്ത് വെറും നിലത്ത് ചമ്രം പടിഞ്ഞാണ് ഇരിക്കുന്നത്.. അങ്ങനെ ഇരിക്കാൻ അവർക്ക് തോന്നിയില്ല… കസേരയിൽ ഇരുന്നാൽ അച്ഛമ്മ എന്തെങ്കിലും പറയുമോ എന്ന് സംശയം ആയി… രണ്ടുപേരും പതുക്കെ മുറിയിലേക്കു പോയി. 

 

അത്യാവശ്യം വലിപ്പമുള്ള മുറിയായിരുന്നു മാളുവിന്റേത്. കുറച്ചധികം വലിപ്പമുള്ള ഒരു കട്ടിലും അലമാരയും ആയിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്. മുറിയിൽ പ്രത്യേകിച്ച് കാണുവാൻ ഒന്നുമില്ലാത്തത് കൊണ്ട് അവർ വീടിനകത്ത് ഒന്ന് ചുറ്റി നടന്നു. മാളുവിന്റെ അമ്മ കുളിക്കുവാൻ പോയത് കൊണ്ട് അവർക്ക് ആരെയും പേടിക്കാനില്ലായിരുന്നു, മാളുവിന്റെ അച്ഛൻ പുറത്തു പോയിട്ട് വന്നിട്ടുമില്ല. 

 

വലിയ പഴക്കമില്ലാത്ത ഒരു ചെറിയ വീടാണ് അതെങ്കിലും, അകത്തെ ഫർണീച്ചറും വീട്ടുപകരണങ്ങളും എല്ലാം പഴയതാണ്. ആദ്യമൊരു കൗതുകം തോന്നിയെങ്കിലും പിന്നെ അവർക്ക് നിരാശയായി. 

 

” പ്രതീക്ഷിച്ച ഒരു വൈബ് ഇല്ലല്ലേ “ജ്യോൽസ്ന ജ്യോതിയോട് ചോദിച്ചു. 

 

” അതിന് മാളുവിന്റെ കഥയിലെ വീട് ഇതല്ലല്ലോ ” ജ്യോതി അവൾക്ക് മറുപടി കൊടുത്തു. 

 

” ഹേയ്, അത് തറവാടല്ലേ “, അതിവിടെ അടുത്തെവിടെയോ ആണ് എന്ന് പറഞ്ഞിരുന്നല്ലോ”

 

” മ്മ്… അവിടെ പോകാതെ ഒന്നും കിട്ടില്ല.. അവൾ പറഞ്ഞ യക്ഷിയും ഗന്ധർവനും ഒന്നും എന്തായാലും ഇവിടെയില്ല”. ജ്യോതി വീടിന്റെ അകമാകെ നോക്കി കൊണ്ട് പറഞ്ഞു. 

 

” അപ്പൊ, നിനക്ക് ഉറപ്പുണ്ടോ അതൊക്കെ കിട്ടുമെന്ന് ” ജ്യോൽസ്ന സംശയിച്ചു. 

 

” ആർക്കറിയാം, എന്തായാലും ആ കഥ കൊള്ളാം ” ജ്യോതി ചിരിച്ചു. 

 

“എന്നിട്ട് അത് നുണക്കഥ ആണെന്ന് പറഞ്ഞതിനെ വെറുതെ ചൊറിയാൻ നോക്കിയില്ലേ”

 

“അല്ലാതെ പിന്നെ, കാര്യം പറഞ്ഞാൽ അവൾ സമ്മതിക്കോ… ഒരു വല്ലാത്ത ടൈപ്പ് പെൺകുട്ടി… ” ജ്യോതി മാളു വരുന്നുണ്ടോ എന്ന് നോക്കി കൊണ്ടു പറഞ്ഞു. 

 

“ഇൻട്രോവെർട്ട് അല്ലേ… “? ജ്യോൽസ്ന അഭിപ്രായപ്പെട്ടു. 

 

“മ്മ്മ്… ഒരു വീട് മുഴുവൻ ഇൻട്രോവെർട്സോ? ആകെ ആ അച്ഛമ്മ മിണ്ടും… ഉപദേശിക്കാൻ… “

 

” അവളുടെ അമ്മ ആണെങ്കിൽ.. 

ആ… വാ… ദാ… വേറെ എന്തേലും പറയുന്നുണ്ടോ” ജ്യോതി പുറത്തേക്ക് നടന്നു. 

 

“ഈ നാട്ടിൻ പുറത്തുള്ളവരൊക്കെ ഭയങ്കര സ്നേഹമാണല്ലോ, സിനിമയിൽ ഒക്കെ… ” ജ്യോൽസ്ന ആലോചിച്ചു. 

 

“അത് സിനിമ അല്ലേ… മാത്രമല്ല ഇവിടെ നമ്മള് വന്നത് തന്നെ ആർക്കും ഇഷ്ടായിട്ടില്ല.. ” അവർ വീടിന്റെ പിൻവശത്തെത്തി. 

 

“മ്മ്മ്… മാളുവിനു പോലും താല്പര്യമില്ലാതെ നമ്മള് കൂടെ കൂടിയതല്ലേ.. അതും ശരിയാ.. ” അവർ മുറ്റത്തേക്കിറങ്ങി. 

 

“അവളും നമ്മളെ അവോയ്ഡ് ചെയ്യുന്നുണ്ട്… നമ്മൾ ഗസ്റ്റ് അല്ലേ ആ ഒരു മര്യാദയും ഇല്ലല്ലോ… ഹോസ്റ്റലിൽ ചെല്ലട്ടെ.. “. 

 

“അത് വിട്… നമ്മള് വലിഞ്ഞു കയറി വന്നതാ… തത്കാലം വന്ന കാര്യം നടക്കണം അത്രേയുള്ളൂ… ” ജ്യോതി ഗൗരവത്തിലായി. 

 

” മക്കളെ… “

 

തിരിഞ്ഞു നോക്കിയപ്പോൾ മാളുവിന്റെ അച്ഛനാണ്

 

” രണ്ടാളും ഇങ്ങു വാ.. “

 

അവർ അകത്തേക്കു ചെന്നു

 

“ഇരിയ്ക്… “

 

പിൻ വരാന്തയിലെ നീളൻ മേശയുടെ അടുത്തിട്ട വലിയ കസേരയിൽ അച്ഛൻ ഇരുന്നു… അവർ തൊട്ടടുത്തുള്ള ചാരു ബഞ്ചിലും. 

“എന്താ രണ്ടാളും മാറി നിന്നത്… ഇവിടെ ഒരൂട്ടം ചടങ്ങുകളാ… അമ്മയ്ക്ക്… മാളുവിനേം കൂട്ടും… ഞങ്ങൾ തടയാറില്ല… അവർ ഇപ്പൊ വരും. “

 

“മക്കൾ എങ്ങനെയാ മാളുവിനോട് ഇത്ര പെട്ടെന്ന് കൂട്ടായത്… അല്ല ഇത്ര ദൂരം ഒരു ദിവസം തങ്ങാൻ ഒക്കെ വന്നത് കൊണ്ട് ചോദിച്ചതാ… “

 

“അത്, ഞങ്ങള്… ഹോസ്റ്റലിൽ… അങ്ങനെ പോകാറുണ്ട്… കൂട്ടുകാരൊക്കെ… “

 

“ആ… പിന്നെ… മാളുവിന്റെ നാടൊക്കെ ഒന്നു കാണാൻ… ഇവിടെ നല്ല തണുപ്പാണല്ലോ… നല്ല രസമുണ്ട്… ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. 

 

“അതെയോ… ഇവിടെ അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല കാണാൻ… അതിന് കുറെ അങ്ങ് പോകണം… നിങ്ങള് വന്ന വഴി തന്നെ… വരുമ്പോൾ കണ്ടില്ലേ… ടൂറിസ്റ്റുകൾ… “

 

“ആ… കണ്ടിരുന്നു… “

 

മാളു പെട്ടെന്ന് ഒരു ട്രേയിൽ എന്തോ പലഹാരങ്ങൾ ഒക്കെ നിറച്ച പ്ലേറ്റുമായി അങ്ങോട്ട് വന്നു… 

 

“മാളു ഞങ്ങൾ നിന്നെ കാത്തിരിക്കായി രുന്നു ഇത്ര നേരം… നമുക്ക് തറവാട്ടിൽ പോകണ്ടേ… “ജ്യോൽസ്ന പെട്ടെന്ന് ചോദിച്ചു. 

 

“തറവാട്ടിലോ” അച്ഛൻ മാളുവിനെ നോക്കി. 

 

“ആ,, മാളു പറഞ്ഞു കേട്ടിട്ട് അവിടെ ഒക്കെ ഒന്ന് കാണാൻ കൂടി വേണ്ടിയാ ഞങ്ങൾ വന്നത്.. ” മാളു എന്തെങ്കിലും പറയും മുൻപ് ജ്യോതി അച്ഛനോടായി പറഞ്ഞു. 

 

“അതിനിപ്പോ ഈ നേരത്ത്… ഇരുട്ടിയല്ലോ”

 

“അത്… സാരമില്ല… ഞങ്ങൾ മൂന്നു പേരില്ലേ മാളുവിന്റെ അച്ഛാ… ” ജ്യോൽസ്ന വീണ്ടും ചോദിച്ചു. 

 

മാളുവിന്റെ അച്ഛൻ എന്തോ ആലോചിച്ചു കൊണ്ടിരുന്നു… 

 

“ഞങ്ങൾ വേഗം വരാം” ജ്യോതി പതുക്കെ എഴുന്നേറ്റു. 

 

“വേണ്ട… ” അകത്തു നിന്ന് മറുപടി വന്നു. 

 

ജ്യോതി തിരിഞ്ഞു നോക്കി… മാളുവിന്റെ അമ്മയാണ്… 

 

വല്ലാത്തൊരു നോട്ടം… അവരുടെ കണ്ണുകൾ തങ്ങളെ ചൂഴ്ന്നെടുക്കുന്നത് പോലെ എന്ന് രണ്ടുപേർക്കും തോന്നി.. 

 

മാളുവിന്റെ അച്ഛൻ അത് ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു… 

 

“നാളെ എപ്പോഴാ മടങ്ങി പോകുന്നത്… “

 

“അത്… രാവിലെ… 7 മണിയ്ക്ക് എങ്കിലും പോകണം… എന്നാലേ ഉച്ചക്ക് മുൻപ് എങ്കിലും എത്തുള്ളു… “ജ്യോൽസ്നയാണ് മറുപടി കൊടുത്തത്. 

 

“ഇറങ്ങുന്നതിനു മുൻപ് അമ്പലത്തിലും പോകാം എന്ന് മാളു പറഞ്ഞിരുന്നു.. “

 

മാളു മിഴിച്ചു നിന്നു… ഇവരിത് എന്തു

ഭാവിച്ചാണ്? 

 

“അങ്ങനെ എങ്കിൽ രണ്ടു ദിവസം നില്കാൻ ആയിട്ട് വരാമായിരുന്നു… ” എന്ന് പറഞ്ഞു കൊണ്ട് അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കി. 

 

അവർ അവിടെ നിന്നും പൊയ്ക്കഴിഞ്ഞിരുന്നു. 

 

“മക്കള് ചായ കുടിക്ക്… “അയാൾ എഴുന്നേറ്റ് അകത്തേക്ക് നടന്നു… 

 

മാളു അവർക്ക് ചായ എടുത്ത് കയ്യിലേക്ക് കൊടുത്തു… 

 

അച്ഛൻ പെട്ടെന്ന് വാതിലിന്റെ പുറത്തേക്ക് തലയിട്ട് പറഞ്ഞു.. 

 

“മാളു… അവരെയും കൂട്ടി പെട്ടെന്ന് പോയിട്ട് വാ… അകത്തു അറിയാൻ നിൽക്കേണ്ട… “

 

ജ്യോതിയുടെയും ജ്യോൽസ്നയുടെയും മുഖത്തു ആശ്വാസവും സന്തോഷവും ആയിരുന്നെങ്കിൽ മാളുവിന്റെ മുഖത്ത് ആശങ്കയായിരുന്നു.. 

 

അവർ ചായ അവിടെ തിരിച്ചു വച്ച്, അകത്തേക്ക് എത്തി നോക്കി വേഗം പുറത്തേക്കിറങ്ങി. 

 

“വേഗം വാ മാളു… “. ജ്യോൽസ്ന ശബ്ദം താഴ്ത്തി വിളിച്ചു… 

 

മാളു അവരുടെ കൂടെ ഇറങ്ങി… 

 

മാളു കുറച്ചു വേഗത്തിൽ ആണ് നടന്നത്… ഒരു നീണ്ട ഇടവഴി… വളവും തിരിവും ഒക്കെ ഉണ്ടെങ്കിലും ഇരുവശത്തും ഉയരത്തിലുള്ള മതിലുകൾ മാത്രം. ചുറ്റും ഒന്നും കാണാൻ സാധിക്കുന്നില്ല. ഇടിഞ്ഞു തുടങ്ങിയ പഴയ മതിലുകൾ മാത്രം. ആ വഴി അവസാനിക്കുന്നത് തറവാടിന്റെ മുറ്റത്തായിരുന്നു. 

അവിടെ ഗേറ്റ് ഇല്ല… ഇടിഞ്ഞു വീഴാറായ മതിൽ തന്നെ ആണ് മുൻ വശത്ത്.. 

 

അതിലൂടെ അകത്തേക്ക് കടന്നു. ഒരുപാട് മരങ്ങൾ എല്ലാം ഉണ്ടെങ്കിലും മുറ്റം വൃത്തിയായി കിടക്കുന്നുണ്ട്. ചുറ്റു വരാന്തയും വൃത്തിയാക്കി വച്ചിട്ടുണ്ട്. 

 

“ഇവിടെ ആരും താമസിക്കുന്നില്ല എന്ന് പറഞ്ഞിട്ട്… നല്ല ക്ലീൻ ആണല്ലോ എല്ലാം” അവർ തമ്മിൽ പറഞ്ഞു. 

 

“അത് വിളക്ക് വെയ്ക്കാൻ വരുന്നവർ വൃത്തിയാക്കും എന്നും. ” മാളു മറുപടി കൊടുത്തു. 

 

“എവിടെയാ വിളക്ക് വെയ്ക്കാൻ വരുന്നത്”

 

“കാവിൽ”

 

“അതെവിടെയാ”

 

“അവിടെ… “

 

അവർ മാളു ചൂണ്ടി കാണിച്ചിടത്തേക്ക് നോക്കി

 

ആകെ കാട് പിടിച്ചൊരു സ്ഥലം.. 

 

“അകത്തൊക്കെ കാണണോ… “

 

“ആ… പിന്നെ.. വേണ്ടേ” ജ്യോൽസ്നയ്ക് തിടുക്കമായി. 

 

അവർ അവളുടെ പിറകെ നടന്നു

 

അകത്തേക്ക് കടക്കുന്നതിനു മുൻപ് തന്നെ ജ്യോതി കണ്ണടച്ചു കാണിച്ചു കൊണ്ടു ജ്യോത്സ്നയെ മാളുവിന്റെ കൂടെ വിട്ടു. 

 

മാളു വരാന്തയുടെ അറ്റത്തെ മുറിയിലൂടെയാണ് അകത്തേക്ക് കടന്നത്. അതായിരുന്നു മുത്തശ്ശിയുടെ മുറിയെന്ന് ജ്യോൽസ്നയ്ക്ക് തോന്നി. അവിടെ നിന്ന് നീളൻ ഇടനാഴിയിലൂടെ അകത്തെ വലിയ തളത്തിൽ എത്തിയപ്പോഴേക്കും മൂന്നോ നാലോ മുറികൾ പിന്നീട്ടിരുന്നു. അതെല്ലാം ഒന്നു തുറന്നു കാണണം എന്നുണ്ടെങ്കിലും മാളു തന്നെ ശ്രദ്ധിക്കുന്നെയില്ല എന്ന് തോന്നിയത് കൊണ്ട് ജ്യോൽസ്ന തന്നെ ചില വാതിലുകൾ തള്ളി തുറന്നു അകത്തേക്ക് നോക്കി എങ്കിലും മാളു കൂടെ വരാത്തത് കൊണ്ട് അകത്തേക്ക് കയറിയില്ല. ഒറ്റ നോട്ടത്തിൽ പ്രത്യേകിച്ച് ഒന്നും കാണുവാൻ കഴിഞ്ഞില്ല. ചില ഫോട്ടോസ് അല്ലാതെ, അതൊന്നും വ്യക്തവുമല്ല. കട്ടിലോ മേശയോ കസേരയോ ഒന്നുമില്ലെന്നത് അവൾ ശ്രദ്ധിച്ചു. അതെല്ലാം ഇപ്പോഴുള്ള വീട്ടിൽ ആയിരിക്കണം. 

ആ വലിയ തളത്തിൽ നിന്നും പുറത്തെ ക്കും അടുക്കളയിലേക്കും ഇടനാഴിയിലേ ക്കും പിന്നെ മറ്റൊരു മുറിയിലേക്കും ആയി നാലു വാതിലുകൾ ഉണ്ട്. ജ്യോൽസ്ന കൗതുകത്തോടെ അവിടെ യാകെ നോക്കി. പക്ഷേ മാളു പെട്ടെന്ന് അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങുന്നത് കണ്ടു ജ്യോൽസ് ന പിറകെ പോയി. എപ്പോഴും അവളുടെ ഒപ്പം വേണമെന്ന് നേരത്തെ തീരുമാനിച്ചതാണ് അല്ലെങ്കിൽ തനിക് എല്ലായിടവും ഒന്ന് കാണാമായിരുന്നു. മാളുവിനോട് ദേഷ്യം തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ ജ്യോൽസ്ന പുറത്തിറങ്ങി. 

 

 

 

 

 

 

മാളുവിന്റെ പുറകെ ഇറങ്ങിയ ജ്യോത്സ്നയെ കടന്നു പിന്നിലേക്ക് നോക്കിയ മാളുവിനെ കണ്ട് ജ്യോൽസ്ന ആരോടെന്നില്ലാതെ ചോദിച്ചു… 

 

“ഈ ജ്യോതി എവിടെ? 

അവിടെ എന്തെങ്കിലും കണ്ട് നോക്കി നിൽക്കുന്നുണ്ടാകും… “

 

താൻ ശ്രദ്ധിച്ചില്ലെങ്കിൽ അവൾ ജ്യോതിയെ അന്വേഷിച്ചു അകത്തേക്ക് പോയാലോ എന്ന് ജ്യോൽസ്ന വിചാരിച്ചു. അവൾ വീണ്ടും മാളുവിന്റെ ശ്രദ്ധ തന്നിലേക്ക് തിരിച്ചു. 

 

“എന്തൊക്കെ കാര്യങ്ങളാണ് ഇവിടെ… സൂപ്പർ വീടാണല്ലോ മാളു… “

 

മാളു വലിയ താല്പര്യമില്ലാതെ ഒന്ന് ചിരിച്ചു.. 

 

“ചെറുതായിട്ട് ഒരു ഹൊറർ ലുക്ക്‌ ഉണ്ട്… എന്നാലും അതൊന്ന് റിനോവെറ്റ്

ചെയ്യാവുന്നതല്ലേയുള്ളു… എന്നിട്ട് നിങ്ങൾക്ക് ഇവിടെ താമസിക്കാലോ”

 

പെട്ടെന്ന് അകത്തു നിന്നും ജ്യോതിയുടെ കരച്ചിൽ കേട്ടു. ഭയന്നുപോയ ജ്യോത്സന വാതിൽക്കലേക്ക് ഓടിയെങ്കിലും അകത്തേക്ക് കയറുന്നതിനു മുൻപ് കയ്യിൽ പിടി വീണിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ മാളുവിന്റെ അമ്മ. അവരുടെ കത്തി എരിയുന്ന പോലെയുള്ള കണ്ണുകളാണ് ജോത്സ്ന ആദ്യം കണ്ടത്. കൈ വിടാതെ പിടിച്ചിരിക്കുന്നത് ഭയന്ന് നോട്ടം പിൻവലിച്ച് മാളുവിനെ നോക്കിയപ്പോൾ അവൾ അവിടെയില്ല

 

അകത്തു നിന്ന് ജ്യോതിയുടെ ശബ്ദം കേൾക്കുന്നുണ്ട്, ജ്യോൽസ്ന ശക്തിയിൽ കൈ കുടഞ്ഞു നോക്കി, പിടിവലിക്കിടയിൽ അവരുടെ പിടുത്തം മുറുകി വരുന്നത് ജ്യോൽസ്ന അറിഞ്ഞു. അവർ അവളെ പിടിച്ചു വലിച്ചു കൊണ്ടു നടക്കാൻ തുടങ്ങി.. മാളു എവിടെപ്പോയി. ഇപ്പോൾ ജ്യോതിയുടെ ശബ്ദവും കേൾക്കുന്നില്ല. 

അവൾക്ക് എന്തുപറ്റിയിട്ട് ഉണ്ടാകും. തന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്. ജ്യോൽസ്നയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി… ജ്യോതി… 

അവൾക്ക് എന്തുപറ്റിക്കാണും

… 

 

“എങ്ങനുണ്ടായിരുന്നു… പേടിച്ചോ.. “? 

ഹോസ്റ്റലിൽ എത്തിയപ്പോൾ അകത്തേ ക്ക് കയറുന്നതിനു മുൻപ് മാളു തിരി ഞ്ഞു നിന്ന് രണ്ടുപേരോടുമായി ചോദിച്ചു. 

“പിന്നെ…, രാത്രി പരിചയമില്ലാത്ത സ്ഥലത്ത് വച്ചു തട്ടി കൊണ്ടു പോകുന്നത് പോലെ പിടിച്ചു വലിച്ചു കൊണ്ടു പോകാൻ ശ്രമിക്കുന്നതാണോ നിന്റെ പേടിപ്പിക്കൽ. “? ജ്യോൽസ്ന ദേഷ്യം കൊണ്ടു വിറച്ചു. 

 

“നിന്റെ വീടായിപോയി., ഞങ്ങൾ സ്വന്തം ഇഷ്ടത്തിന് വന്നതും… ഇവൾ വേഗം തന്നെ തിരിച്ചെത്തിയത് കൊണ്ടാ അല്ലെങ്കിലുണ്ടല്ലോ.. “? 

 

“തറവാട്ടിൽ പോയത് ആരോടും പറയാതെയല്ലേ, അമ്മ പറഞ്ഞത് അനുസരിച്ചില്ലല്ലോ അതായിരുന്നു പ്രശ്നം. വേഗം തിരിച്ചു പോരമെന്നാ വിചാരിച്ചത് അതിനിടയിൽ അമ്മ കയറി വരുമെന്ന് ഓർത്തില്ല”. മാളുവിന്റെ സ്വരത്തിൽ ചെറിയ കുറ്റബോധം ഉണ്ടായിരുന്നു. 

 

“ഇവളെ ഒറ്റയ്ക്കിട്ട് നീയൊടിപ്പോയത് എന്തു ധൈര്യത്തിലാ? ജ്യോൽസ്ന ചോദിച്ചു. “

 

“എന്നെ അമ്മ ഓടിപ്പിച്ചതാ… ഞാൻ അച്ഛനോട് പറയാമെന്ന് കരുതി. അച്ഛൻ വന്നു കൂട്ടിക്കോളും, മാത്രമല്ല

അവിടെ, ശാന്ത ചേച്ചിയും അപ്പുക്കുട്ടനും ഉണ്ടായിരുന്നല്ലോ… വിളക്ക് വെയ്ക്കാൻ വന്നവർ. അല്ലാതെ ഒറ്റക്കല്ല. “

 

“എന്നാലും… അറിയാത്തൊരു സ്ഥലത്ത്”

 

“അത്, നിങ്ങളുടെ സ്വന്തം ഇഷ്ടത്തിനല്ലേ… ഞാൻ ആദ്യമേ പറഞ്ഞതാ”

 

മാളു അകത്തേക്ക് കയറിപ്പോയി. 

 

ജ്യോൽസ്ന ജ്യോതിയെ നോക്കി. അവൾ ഈ ലോകത്തൊന്നുമല്ലെന്നു തോന്നി. 

ജ്യോൽസ്ന തോളിൽ തട്ടി വിളിച്ചപ്പോഴാണ് ജ്യോതി ശ്രദ്ധിക്കുന്നത്. 

അവളുടെ മനസ് മുഴുവൻ മാളുവിന്റെ അമ്മ പറഞ്ഞ വാക്കുകൾ ആയിരുന്നു. 

 

 

“ജ്യോതി… ഇനിപ്പറ… എന്താ ഉണ്ടായത് അവിടെ? 

ഇവിടെ എത്തും വരെ ഒന്നും ചോദിക്കരു തെന്ന് നീ പറഞ്ഞത് കൊണ്ടാ ഞാൻ മിണ്ടാതിരുന്നത്. ഇനിയെനിക്ക് പറ്റില്ല. “

 

“പറയാം… ഇവിടെ നിന്ന് തന്നെ വേണോ? 

റൂമിലേക്ക് പോകാം ആദ്യം. “

 

ജ്യോതി അകത്തേക്ക് ധൃതിയിൽ പോയത് കണ്ടു ജ്യോൽസ്നയും പിറകെയോടി. 

 

 

റൂം അടച്ചിട്ടു ജ്യോതി ബാഗ് തുറന്നു എന്തൊക്കെയോ എടുത്തു. 

 

” അത് ശരി, ഞാനിവിടെ ടെൻഷനടിച്ചു നിൽകുമ്പോൾ നീ കുളിക്കാൻ പോകുവാണോ ” ജ്യോൽസ്ന ദേഷ്യപ്പെടാൻ തുടങ്ങിയപ്പോൾ ജ്യോതി ബെഡിൽ ഇരിപ്പായി. 

 

” പറയ്‌… മുഴുവൻ പറയണം, പകുതി വിഴുങ്ങുന്ന പരിപാടി ഇത്തവണ പറ്റില്ല, എനിക്ക് അത്യാവശ്യം ധൈര്യമൊക്കെ യുണ്ട്, “. 

 

ജ്യോതി അന്നത്തെ കാര്യങ്ങൾ ഓർത്തെടുത്തു. 

 

വീഡിയോയും ഫോട്ടോയും എടുക്കാൻ മാളു സമ്മതിക്കില്ല എന്ന് മനസിലായപ്പോൾ തന്നെ അവർ രണ്ടുപേരും തയ്യാറാക്കിയ പ്ലാൻ അനുസരിച്ചു തന്നെയാണ് ജ്യോൽസ്ന മാളുവിന്റെ പിറകെ പോയതും ജ്യോതി കൂടെത്തന്നെ ഉണ്ടെന്ന തോന്നൽ ഉളവാക്കാൻ നിർത്താതെ സംസാരിച്ചിച്ചതും മാളുവിനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നതും… മാളു അവരെ ശ്രദ്ധിക്കാത്തത് കൊണ്ട് ജ്യോതി കൂടെ ഇല്ലാത്തത് അവളുടെ ശ്രദ്ധയിൽ പെട്ടുമില്ല. 

 

ജ്യോതി, മുറികളെല്ലാം വീഡിയോ എടുത്തുതുടങ്ങി. മാളുവിന്റെ ശ്രദ്ധയിൽ പെടാതെ എല്ലാം പകർത്തണം, എന്നിട്ട് നോക്കി എഡിറ്റ്‌ ചെയ്യാം. ബാക്കി പിന്നല്ലേ.. 

 

ലൈറ്റ് എല്ലാ മുറികളിലും ഉണ്ട്, പക്ഷേ സ്വിച്ച് ബോർഡ്‌ കണ്ടു പിടിക്കാൻ നിന്നാൽ സമയം പോകും, ഫ്ലാഷ് ലൈറ്റ് ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്തു തട്ടി വീഴാതെ നടന്നു. നിറയെ സാധനങ്ങൾ ഉണ്ട് ഓരോ മുറിയിലും. പൊടിയും മാറാലയുമൊന്നുമില്ല. എങ്കിലും ജ്യോതിക്ക് എന്തോ ഒരു മണം വരുന്നുണ്ട്. അതെന്താണെന്ന് ജ്യോതിക് മനസ്സിലാക്കാൻ സാധിച്ചില്ല. 

 

ആ ചെറിയ മുറിയിൽ കടന്നപ്പോൾ തന്നെ ഉള്ളിൽ ആരോ ഉള്ളത് പോലെ തോന്നി, പേടിയാണെന്ന് മനസ് സമ്മതിച്ചില്ല. വേഗം എല്ലാ ഭാഗവും ഒന്ന് കവർ ചെയ്തു ഇറങ്ങണം എന്നാ വിചാരിച്ചത്. വിളക്കുകളും ഒക്കെ വെച്ചിരിക്കുന്നത് കൊണ്ട് സൂക്ഷിച്ചാ തന്നെയാ നടന്നത്, എന്നിട്ടും കാൽ സ്ലിപ്പായി വീഴാൻ പോയി. മൊബൈൽ താഴെ വീണു. ലൈറ്റ് ഓൺ ആയിരുന്ന കൊണ്ട്, എവിടെയാ കിടക്കുന്നത് എന്ന് മനസിലായി എങ്കിലും വീണിടത്തു നിന്നും എഴുന്നേൽക്കാൻ പെട്ടെന്ന് പറ്റിയില്ല. അപ്പോഴാണ് പെട്ടെന്ന് കാലിൽ ഒരു തണുപ്പ്, മൃദുവായത് എന്തോ ഇഴയുന്നത് പോലെ തോന്നി. പാമ്പ് ആണെന്ന് തോന്നുന്നു.. ശരീരം തളരുന്നത് പോലെ തോന്നി. ഇങ്ങോട്ട് വരരുതായിരുന്നു. ഈ മുറിയിൽ ഒറ്റയ്ക്ക് പാമ്പ് കടിയേറ്റ് മരിക്കേണ്ടായിരുന്നു. ജ്യോൽസ്നയുടെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ കാര്യമില്ല. അടുത്തെങ്ങും നല്ല ഹോസ്പിറ്റൽ ഇല്ല. ആംബുലൻസ് പോലും കിട്ടുമോ എന്നറിയില്ല. കടിച്ചാൽ താൻ മരിക്കും. 

 

കണ്ണടച്ചു അനങ്ങാതെ ഇരുന്നു. അപ്പോഴാണ് അത് പാമ്പല്ല രണ്ടു കൈകളാണ് എന്ന് തിരിച്ചറിഞ്ഞത്. കണ്ണ് തുറന്നപ്പോൾ ആ ചെറിയ വെളിച്ചത്തിൽ ചുവരിൽ തെളിഞ്ഞ നിഴലുകൾ കണ്ട് ആദ്യം ഭയന്നു പോയെങ്കിലും അടുത്തുള്ള രൂപത്തിന് ഒരു കുട്ടിയുടെ വലുപ്പമേയുള്ളു എന്ന് മനസ്സിലാക്കി. മാളുവിന്റെ കഥയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം അപ്പോഴാണ് ഓർമ്മ വന്നത്. ശരീരം ചെറുതായി വിറയ്ക്കാൻ തുടങ്ങുന്നത് തിരിച്ചറി ഞ്ഞു. പാടില്ല ഭയം തന്നെ കീഴടക്കം മുമ്പ് ഇവിടുന്ന് പുറത്തിറങ്ങണം. ഒരു ദീർഘശ്വാസം എടുക്കാം എന്ന് വെച്ചാൽ ഈ പഴയ മുറിയിൽ വല്ല പൊടിയും മാറാലയും ഉണ്ടെങ്കിൽ അത് വലിച്ച് അകത്തേക്ക് കയറ്റുന്ന പോലെയാകും. ഒരു നിമിഷം കണ്ണടച്ച് പിടിച്ച് മനസ് ഏകാഗ്രമാക്കി തന്റെ സ്ഥിരം ടിപ്സ് എല്ലാം മനസ്സിൽ ഓർത്തെടുത്തു ഒപ്പം അതൊരു കുട്ടിയല്ല മറ്റെന്താണെങ്കിലും അടുത്ത നിമിഷം ചെയ്യേണ്ടത് എന്താണെന്ന് തീരുമാനിച്ചുകൊണ്ട് അവൾ കൗണ്ട് ഡൗൺ തുടങ്ങി. 

 

കാലിൽ പിടിമുറുക്കിയ ആൾ ദേഹത്തേക്ക് ചാടി വീഴുമ്പോൾ തന്നെയാണ് അവൾ തിരിഞ്ഞു നോക്കിയത്. ഒരു നിമിഷം ഉച്ചസ്ഥായിയിലേക്ക് വന്ന ഹൃദയമിടിപ്പ് പരിചിതമായ ആ മുഖത്തെ തിരിച്ചറിഞ്ഞപ്പോൾ പതിയെ താഴാൻ തുടങ്ങിയെങ്കിലും. ഇത് മാളു പറ്റിച്ച പണി ആയിരിക്കും എന്നോർത്തപ്പോൾ അവൾക്ക് അരിശവും ഒപ്പം അവരുടെ ഈ കെണിയിൽ താൻ വീണല്ലോ എന്ന ചമ്മലും തോന്നി. 

 

തന്നെ പേടിപ്പിച്ച ആ കുട്ടിക്കുറുമ്പനെ യും കൊണ്ട് അവിടെ നിന്ന് പുറത്തി റങ്ങിയപ്പോൾ മൊബൈൽ വർക്ക് ചെയ്യുന്നില്ല. എടുത്ത് ഓൺ ചെയ്യാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിലായത് സ്ക്രീൻ ഡാമേജ് ആയിട്ടുണ്ടെന്ന്. 

 

വാതിൽ അടഞ്ഞു കിടന്നത് കൊണ്ട് കുട്ടിയെ താഴെ നിർത്തി ഉള്ള ശക്തി ഉപയോഗിച്ചു ആഞ്ഞു തള്ളേണ്ടി വന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ ആരെയും കാണുന്നില്ല. നിന്നെയും മാളുവിനെയും വിളിച്ചു കൊണ്ട് നടന്നപ്പോളേക്കും ആ കുട്ടി പിന്നെയും അകത്തേക്കോടി. അവനെ പിടിക്കാൻ തിരിച്ചു കയറാൻ തുടങ്ങിയപ്പോൾ ആണ്.. ആരോ വിളിച്ചത്. 

 

“ആര്… ” ജ്യോൽസ്ന ചോദിച്ചു

 

“അവിടെ ഒരു പെണ്ണ് ഉണ്ടായിരുന്നു… “

 

അവര് പറഞ്ഞു… “മോളെ അവൻ വന്നോളും മോള് പൊയ്ക്കോ… അവരൊക്കെ പോയി.. മോളെ അന്വേഷിക്കും എന്നൊക്കെ. “

 

“എന്നിട്ട് നീയെങ്ങനെ വന്നു.. വഴി മനസ്സിലായോ… ഇരുട്ടത്ത്”

 

“അതൊക്കെ വന്നു… അല്ലാതെ പിന്നെ അവിടെ നില്കാൻ പറ്റ്വോ… “

“ഏതായിരുന്നു ആ കുട്ടി. “

 

“അത് ഇന്നലെ അവിടെ കുട്ടികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലേ അവൻ തന്നെ.. “

 

” ഇത് ഇന്നലെയും നീ പറയുന്നത് കേട്ടല്ലോ… ഏത് കുട്ടിയുടെ കാര്യമാ… ഞാൻ കണ്ടില്ല അങ്ങനൊരു കുട്ടിയെ.. “

 

“നീ ഫോണിൽ ആയിരുന്നില്ലേ.. പിന്നെങ്ങനെ കാണും”

 

“അല്ലാ… നിന്റെ ഫോൺ എവിടെ… വല്ലതും കിട്ടിയോ… “

 

“അത് സ്ക്രീൻ പോയില്ലേ… ശരിയാക്കണം”

 

 

… 

മൊബൈൽ സ്ക്രീൻ ശരിയാക്കി കയ്യിൽ കിട്ടിയതും, ഹൃദയമിടിപ്പ് വീണ്ടും കൂടി തുടങ്ങി. ആ കടയിൽ തന്നെ ഒരറ്റത്തേയ്ക്ക് നീങ്ങി നിന്ന് അവൾ അത് തുറന്നു നോക്കാൻ തുടങ്ങി

 

ഒരുപാട് ഫോട്ടോസ് ഉണ്ടെങ്കിലും തറവാട്ടിനുള്ളിൽ കയറിയ ശേഷം ഫോട്ടോസ് ഒന്നും എടുക്കാതെ ഒറ്റ വീഡിയോ മാത്രമാണ്, അപ്പോഴത്തെ അവസ്ഥയിൽ എടുത്തിട്ടുള്ളത്. അതാണ് അവൾ ആദ്യം നോക്കിയതും. 

 

ശബ്ദം കുറച്ചു വച്ച് ആരെയും ശല്യപ്പെടുത്താതെ അവൾ അത് പ്ലേ ചെയ്തു. ഇരുട്ടായിരുന്നിട്ടു പോലും നല്ല ക്യാമറയായതു കൊണ്ടായിരിക്കണം അകത്തെ കാഴ്ചകൾ എല്ലാം വ്യക്തമാണ്. വീഡിയോ എടുക്കുമ്പോൾ പരിഭ്രമവും തിരക്കും കാരണം ശ്രദ്ധിക്കാതിരുന്നത് എല്ലാം അവൾ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. മൊബൈൽ താഴെ വീണു സ്ക്രീൻ ഡാമേജ് ആകുന്നത് വരെയുള്ളതെല്ലാം കൃത്യമായി ഉണ്ടാകും എന്നവൾക്ക് ഉറപ്പായിരുന്നു. അവസാനം കയറിയ മുറിയിലെ ദൃശ്യങ്ങൾ കാണെ അവൾ വിയർക്കാൻ തുടങ്ങി. പെട്ടെന്ന് മൊബൈൽ ഓഫ്‌ ചെയ്ത് അവൾ അവിടെ നിന്നിറങ്ങി. 

 

തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ ജ്യോതിയുടെ മനസ്സിൽ മാളുവിന്റെ അമ്മ ചോദിച്ച ചോദ്യമായിരുന്നു. 

 

കുട്ടിയെ കാണാതെ താൻ അകത്തേക്ക് കടക്കാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്ന് അവർ വിളിച്ചത്, മാളുവിന്റെ അമ്മ. 

 

“ആരെയാ നോക്കണേ, മോനൂട്ടനെയാ? എന്നാൽ പിന്നെ ഇനി നോക്കേണ്ട.. 

കുറുമ്പനാ അവൻ ഒന്നിനേം പേടില്യ. എത്ര കാലമായീന്നറിയോ അവൻ അതിന്റെയുള്ളില് ഒളിച്ചു കളിക്കുന്നു. എനിക്ക് പോലും ഒന്നു കാണാൻ കിട്ടാറില്ല. “

 

 

 എന്റെ രചന… Black Friday blog

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Post Views: 59
5
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

10 Comments

  1. മിനി സുന്ദരേശൻ on December 12, 2025 2:24 AM

    ആദ്യം മുതൽ അവസാനം വരെ ദുരൂഹതകൾ തന്നെ…. ഇനിയെന്താവും എന്ന് ചിന്തിപ്പിക്കുന്ന എഴുത്ത് ….ആശംസകൾ👍❤️

    Reply
    • Greeshma Kichu on December 12, 2025 5:25 AM

      മിനി സുന്ദരേശൻ
      Thank you 😍🙏🏻

      Reply
  2. Sunandha on December 7, 2025 12:30 PM

    എന്റെ അമ്മോ എങ്ങനെ ഇങ്ങനെയൊക്കെ ഭാവന വരുന്നു.. 👌

    Reply
    • Greeshma on December 7, 2025 1:53 PM

      Sunanda😃

      Reply
  3. Sayara Fathima KARU KUNNATH on December 2, 2025 2:07 AM

    സൂപ്പർ 👌🥰.. ആദ്യം മുതൽ അവസാനം വരെ നല്ല പേടി തോന്നി 🥹

    Reply
    • Greeshma Kichu on December 2, 2025 5:15 AM

      Sayara 🙏🏻

      Reply
  4. Joyce Varghese on December 2, 2025 1:46 AM

    horror നു പറ്റിയ എഴുത്ത്. തുടക്കം മുതൽ ദുരൂഹതയുടെ പടലം നിറഞ്ഞു നിന്നു. കഥാന്ത്യവും ഇത്തിരി പേടിയിൽ നിർത്തി.
    👍❤️👏

    Reply
    • Greeshma Kichu on December 2, 2025 5:15 AM

      Joyce Thank you 🙏🏻

      Reply
  5. SumaJayamohan on December 1, 2025 10:10 PM

    പേടിപ്പിക്കാനിറങ്ങിയതാണല്ലേ ഗ്രീഷ്മക്കുട്ടീ
    കുറെ നാളായി ഗ്രീഷ്മയുടെ കഥകൾ വായിച്ചിട്ട്.
    സൂപ്പർ ട്ടോ❤️👌👌

    Reply
    • Greeshma Kichu on December 2, 2025 5:15 AM

      Sumechiii… 🙏🏻

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.