കണ്ടുമുട്ടിയ ആണുങ്ങളിൽ
എന്നെ ഏറ്റവും സ്നേഹിച്ചത് അയാളായിരുന്നു!
നീ സുന്ദരിയാണെന്ന് അയാൾ ഒരിക്കൽ
പോലും പറഞ്ഞില്ല!
കൈപിടിച്ച് നെറ്റിയിൽ തന്നൊരു
മുത്തത്തിനപ്പുറം അയാളെന്നെ തേടിയില്ല!
ഞാനെപ്പോഴും കൂടെയെണ്ടെന്ന്
പറഞ്ഞില്ല..
പകരം..
എന്താവശ്യമുണ്ടെങ്കിലും പറയണം എന്നോർമ്മിപ്പിച്ചു!
എന്റെ ഓരോ മനുഷ്യരെയും പേരെടുത്ത്
ചോദിച്ച് വിശേഷങ്ങൾ തിരക്കി.
കാത്ത് നിർത്തിയതിനും ഉറങ്ങിപ്പോയതിനും
ക്ഷമ ചോദിച്ചു..
ചുംബനം കൊണ്ട് മുദ്രവയ്ക്കാൻ ശ്രമിക്കാതെ
എപ്പോഴുമെന്നെ ചേർത്ത് നിർത്തി
ഒരാലിംഗനത്തിൽ സങ്കടങ്ങൾ
മറന്നേക്കുവാൻ പഠിപ്പിച്ചു!
ഒരുമിച്ച് കവിതകൾ ചൊല്ലിയും
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
സ്വപ്നങ്ങൾ മെനഞ്ഞു!
ഒരു തുരുമ്പ് പോലും തിരികെ പ്രതീക്ഷിക്കാതെ
അയാളെന്നെ പ്രേമിച്ചു കൊണ്ടിരുന്നു!
ഒരുമിച്ച് ജീവിക്കണമെന്നത് ഒരാഗ്രഹമായി
ഉള്ളിൽ കിടക്കുമ്പോഴും
എനിക്ക് വേണ്ടി അയാളത് മറന്നു!
എനിക്ക് പ്രേമമില്ലെന്ന് പറഞ്ഞിട്ടും
അയാളെന്നെ സ്നേഹിച്ചു കൊണ്ടിരുന്നു…!
തിരികെയൊന്നും പ്രതീക്ഷിക്കാതെ..
സ്നേഹത്തിന് പോലും കടം
വയ്ക്കാതെ….!!


5 Comments
നന്നായെഴുതി👍❤️
🥰🥰 സ്നേഹം 🌹
മനോഹരം ❤️
ബൂട്ടിഫുൾ
സ്നേഹമേ 🥰😘❤️