Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൃദയംകൊരുത്ത ബന്ധം
ജീവിതം പ്രണയം

ഹൃദയംകൊരുത്ത ബന്ധം

By Nishiba MNovember 10, 20246 Comments1 Min Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

ഹൃദയമായവനേ,

സത്യത്തിൽ ഇങ്ങനെയൊരു സംബോധന തന്നെയാണ് ഏറ്റവും അനുയോജ്യമായത്. നീയും നിന്നോർമ്മകളും ഹൃദയവാടിയിൽ വസന്തമായി നിറയുന്നില്ലെങ്കിൽ ഞാനെന്നേ ഇല്ലാതായേനേ. ജീവിതം നമ്മളെ ഒരിക്കലും ഒന്നുചേരാനനുവദിക്കില്ലെന്നറിഞ്ഞു തന്നെയാണ് നമ്മൾ പരസ്പരം അടുത്തത്. പ്രണയത്തിന്റെ പാരമ്യത്തിൽ അതു തുറന്നുപറഞ്ഞൊന്നാവാൻ കൊതിക്കുന്ന മുഹൂർത്തങ്ങളിൽ പോലും മനസ്സിനെ പിടിച്ചു നിർത്തിയത് അതിന്റെ അനന്തരഫലങ്ങളോർത്തായിരുന്നു. അന്നൊരുവേള നമ്മൾ നമ്മെ മറന്നിരുന്നുവെങ്കിൽ ഒരുപാടു നഷ്ടങ്ങളിൽ നമ്മുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുമായിരുന്നു.

ഇന്നിപ്പോൾ ഇങ്ങനെയൊരു കത്തെഴുതാൻ കാരണം, അന്നു നമ്മളെ തടഞ്ഞിരുന്ന ഒന്നും ഇന്നവശേഷിക്കുന്നില്ല. അച്ഛൻ, അമ്മ, ബന്ധുക്കൾ, അന്തസ്സ്, സമൂഹം, കെട്ടുപാടുകൾ ഒന്നും ഇന്നെന്നെ ബാധിക്കുന്നില്ല. ഓരോരുത്തരായി കൊഴിഞ്ഞുപോയ ശൂന്യതയിൽ, ഒറ്റപ്പെടലിന്റെ തീവ്രതയിൽ ഞാൻ പോലുമറിയാത്തൊരജ്ഞാതവാസത്തിലായിരുന്നു. വേരുകളെല്ലാം അറുക്കപ്പെട്ടുവെന്ന മിഥ്യാബോധവുമായി എവിടെയൊക്കെയോ അലഞ്ഞു. കർമ്മബന്ധങ്ങളിൽ നിന്നും മുക്തമായി മോക്ഷമാർഗ്ഗം തേടിയപ്പോഴാണ്, എന്നെ കാലുറപ്പിച്ചു നിർത്തുന്ന അടിവേരുകളുടെ സഞ്ചയമുണ്ടെന്നു തിരിച്ചറിഞ്ഞത്. അതിൽ നിന്നൊരു മോചനമില്ലെന്ന തിരിച്ചറിവാണെന്നെ എന്റെ തറവാട്ടുമുറ്റത്തെത്തിച്ചത്. എല്ലാമൊന്നൊതുക്കി വെക്കുന്നതിനിടയിലാണ് ഈ വിലാസം എന്റെ കണ്ണിൽപ്പെട്ടത്. ഇതെഴുതി തന്നു നീ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. “കാലമെത്ര കഴിഞ്ഞാലും, ഋതുഭേദങ്ങളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിയാലും നിന്റെ പിൻവിളിക്കു കാതോർത്തു ഞാനെന്നുമുണ്ടാവുമെന്റെ സരോവരത്തിൽ, നിന്നോർമ്മകളാം ആമ്പൽപ്പൂക്കളെ താലോലിച്ച്.”

പിൻവിളിയായല്ലെങ്കിലും എവിടെയോ നീയെന്നെ കാത്തിരിക്കുന്ന പ്രതീക്ഷയുടെ കൈത്തിരിയുമായി ശിഷ്ടകാലം കഴിയാൻ, മറുപടി പ്രതീക്ഷിക്കാതെ ഞാനീ വരികൾ കുറിക്കുകയാണ് പ്രിയനേ. ശിവനു ഗംഗയെന്നും തിരുജടയിലെ അലങ്കാരമാണെന്ന തിരിച്ചറിവിലും നിന്നിലർപ്പിച്ച മനസ്സുമായി ജീവിത സായാഹ്നത്തിൽ ഞാനിരിക്കുന്നു, അസ്തമയത്തിനുമുന്നേയീ സന്ധ്യാവേളയിൽ, പറയാതെ പോയ പ്രണയം നിൻ മിഴികളിൽ നോക്കി പങ്കുവെക്കാൻ. പരിരംഭണത്തിൽ പരിഭവങ്ങളെയലിയിക്കാൻ, പാതിരാപ്പൂചൂടി രാസനടനമാടാൻ കതിരിടുന്നൊരു മോഹമെൻ മാനസവനിയിൽ. അണയുക പ്രിയനേ താമസംവിനാ.

എന്നു
ശിവന്റെ മാത്രം ഗംഗ

സദാശിവൻ,
സരോവരം,
തുരുത്തിച്ചിറ,
കോടനാട്.

#അജ്ഞാതകാമുകനൊരു കത്ത്

#എന്റെരചന

Koottaksharangal

Post Views: 20
3
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

6 Comments

  1. മിനി സുന്ദരേശൻ on January 2, 2025 2:05 AM

    നന്നായെഴുതി👍

    Reply
  2. sabira latheefi on November 11, 2024 4:41 PM

    നല്ലെഴുത്ത്. തിരിച്ചറിവിന് വലിയ പ്രാധാന്യം ഒന്നുമില്ലെങ്കിലും എന്നെങ്കിലും എവിടെയെങ്കിലും വെച്ചു കണ്ടിരുന്നുവെങ്കിൽ എന്നോർക്കാതിരിക്കില്ല

    Reply
    • Nishiba M on November 11, 2024 6:19 PM

      സ്നേഹം😍

      Reply
    • Jalaja narayanan on November 11, 2024 7:34 PM

      മനോഹരം

      Reply
      • Nishiba M on November 11, 2024 7:45 PM

        സ്നേഹം 😍

        Reply
      • Joyce on January 1, 2025 4:40 AM

        👌
        മനോഹരം.

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.