അതേയ് മാഷേ..
ഇങ്ങോട്ട് നോക്ക് മാഷേ..
ധേ ഇവിടെ മാഷിന്റെ കൈകളിൽ നിവർത്തി വെച്ച ഈ പേപ്പറിൽ..
”അതെ ഇതില്ലേ വെറും പേപ്പറോ,അതിൽ വെറുതെ വാരി വലിച്ചു കോറിയിട്ട കുറെ അക്ഷരങ്ങളോ മാത്രം അല്ല…
ഇത് എന്റെ പ്രണയം ആണ്..
എന്റെ ഹൃദയത്തിൽ നിന്ന് വരുന്ന സ്പന്ദനമാണ് ഇതിലെ ഓരോ വരികളും…!
ആ മിഴിച്ചു വെച്ച കണ്ണൊന്നു മെല്ലെ അടച്ചു വീണ്ടും തുറക്കേടോ.. എന്നിട്ട് ഇതിന്റെ ബാക്കി വരികൾ കൂടെ വായിച്ചു നോക്കു…
അന്ന് അവിചാരിതമായി ആ പോസ്റ്റ് ഓഫീസിന്റെ മുന്നിലൂടെ പോകുമ്പോൾ ആരെയോ കാത്തു പൊടി പിടിച്ചിരിക്കുന്ന ആ ഒരു ലെറ്റർ എന്റെ കണ്ണിൽ പെട്ടത് കണ്ട മാത്രയിൽ എനിക്ക് എന്റെ സ്വപ്നങ്ങൾ ക്ക് അവിടെ ജീവൻ വെച്ചതായി തോന്നി. അതിലെ വരികളിലെ മാപ്പ് അപേക്ഷ കണ്ടിട്ട് ആവാം അത് ആ കിട്ടിയിടത്തു തന്നെ അലസമായി മാഷ് ഉപേക്ഷിച്ചത്.
എന്റെ സ്വപ്‌നങ്ങൾ എന്ന് പറഞ്ഞപ്പോൾ പോലും ഇയാൾ എന്താ എന്നെയൊന്നു നോക്കുക പോലും ചെയ്യാത്തത്..
അതേയ് എനിക്കൊരു കാമുകൻ വേണം.. !!
അതും എന്നെ അറിയാത്തവൻ.. !
എനിക്ക് അറിയാത്തവൻ.. !
എന്നെ കാണാത്തവൻ..
ഞാൻ കാണാത്തവൻ!
എന്റെ ഈ ഭ്രാന്തമായ സ്വപ്നങ്ങളും മുറുകെ പിടിച്ചു ഞാൻ നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെടോ..
ദേ ആ അലസമായി താൻ ഉപേക്ഷിച്ച ആ കത്തുകൾ എന്റെ കണ്ണുമായി പരിഭവം പങ്കുവെച്ച നിമിഷം വരെ.. !
ഞാൻ എന്റെ സ്വപ്‌നങ്ങൾ നെയ്തു കൂട്ടുന്നതിന്റെ ഇടയിൽ ഏറ്റവും കൂടുതൽ വർണ്ണങ്ങൾ വാരി വിതറി മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു സ്വപ്നം ഉണ്ട്.. അത് ഇവിടെ പറഞ്ഞാൽ അതറിഞ്ഞ ബാക്കിയുള്ളവർ എന്നോട് ചോദിച്ച ചോദ്യം തന്നെയാകും മാഷ്ക്കും എന്നോട് ചോദിക്കാൻ ഉണ്ടാകാ “തനിക്ക് വട്ടാണോ കുട്ടി താൻ ഏത് സ്വപ്നലോകത്താ ഈ ജീവിക്കണത്!
അതെയ് ആ ചോദ്യം ഇനി മാഷ് വീണ്ടും എന്നെ കൊള്ളേ തൊടുത്തു വിടേണ്ട എനിക്ക് എന്റേതായ ചില വട്ടുകൾ ഉണ്ട് അത് നിറവേറ്റാനും എനിക്ക് അറിയാം..
പിന്നെ എനിക്ക് എന്നെ കാണാത്ത ഞാൻ കാണാത്ത ഒരാളെ സ്നേഹിക്കണം.. ആവോളം.. കാതമകലെ നിന്ന് അയാളെ സ്വപ്നം കാണണം.. അയാളിലും സ്വപ്നങ്ങൾ നിറക്കണം…
കാത്തിരിപ്പിന്റെ നിമിഷങ്ങൾക്ക് ഇത്ര മാധുര്യമുണ്ടെന്നു അയാളോടും കൂട്ടത്തിൽ ഈ എന്നോടും ഓർമ്മിപ്പിക്കണം.
കണ്ണും നട്ട് കാത്തിരിക്കണം ഞാൻ ജീവൻ കൊടുത്തു എഴുതി ചേർക്കുന്ന എന്റെ വട്ടെഴുത്തുകൾക്ക് മാഷ്.. അത് വായിച്ചു മാഷിന്റെ കണ്ണുകളിൽ തെളിയുന്ന ആ തിളക്കം ദേ എനിക്കിവിടെ നിന്ന് ഒപ്പിയെടുത്തു ഹൃത്തിൽ ചേർക്കണം..
ഡോ ചെക്കാ ഇനി നീ സ്വപ്നം കാണു എന്റെ ജീവനിൽ ചേർന്ന വരികൾ നിന്നെ തേടി എത്തുന്ന നിമിഷങ്ങൾ…
ആ കാത്തിരിപ്പിൽ എന്നോട് നിനക്കുള്ള പ്രണയം വളരണം..
ആ പ്രണയം കാരണം കാത്തിരിക്കാൻ വയ്യാ എന്ന് നിന്റെ കണ്ണുകൾ എന്നോട് മൊഴിയണം..
അന്ന് ഓടിയെത്തും ഈ വട്ടെഴുത്തിലൂടെ നിന്റെ ഹൃദയത്തിൽ കടന്നു കൂടിയ ഈ പെണ്ണ്..
നിന്റെ നെഞ്ചോരം നിന്നു ആ ചുണ്ട് എന്റെ നെറ്റിയിൽ പ്രണയവാത്സല്യം തൊടുത്തു വിടുന്നത് നിന്റെ ശ്വാസനിശ്വാസ താളത്തോടെനിക്ക് കാതോർക്കണം.. കാത്തിരിക്കണം എന്നെ, എന്റെ വരികളെ…
നിന്റ ചുണ്ടിൽ ഇപ്പോൾ വിരിഞ്ഞ ഈ പുഞ്ചിരി ഇതാണെന്റെ വിജയം..
കാത്തിരിക്കേണമെന്റെ വരികൾക്ക് വേണ്ടി..
സ്നേഹപൂർവ്വം നിൻ്റെ സ്വന്തം..
നിൻ്റെ ജീവൻ 💞
#എന്റെരചന
പ്രണയലേഖനം
Koottaksharangal

