സ്വപ്‌നലോകത്തേക്കുള്ള ഒരു യാത്ര….. ഫെബ്രുവരി മാസമാകുമ്പോൾ വല്ലാത്തൊരു പ്രതീക്ഷയാണെനിക്ക്. കെട്ടിയൊന്റെ അടുക്കൽ നിന്ന് കിട്ടുന്ന കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ ആള് എന്റെ ജന്മദിനം ഞാൻ പറയാതെ അറിയിക്കാതെ ഓർക്കുന്നുണ്ടോന്നുള്ള പരീക്ഷണം വിജയിക്കുമ്പോൾ കിട്ടുന്നൊരു സന്തോഷം അങ്ങനെ ഒരു സന്തോഷമായിരുന്നു ഈ യാത്ര… ദൂരെ ദൂരെ പലരുടെയും ഉറക്കം കെടുത്തുന്ന മനോഹരമായ ആ ഒരു ലോകം… ഇന്നത്തെ പോലെ യാത്രയോട് അത്ര വലിയ താല്പര്യമൊന്നും എനിക്കായിട്ടില്ല. പോകാൻ പറ്റിയാൽ പോകണം കാണാൻ പറ്റിയാൽ കാണണം അത്ര മാത്രം താല്പര്യം… വീട്ടിൽ കൂടിയിട്ട് മൂന്ന് മാസം കഴിയുന്നു ആ ഒരു സന്തോഷം തന്നെ എന്നിലാകെ നിറഞ്ഞു നിന്നിട്ടുണ്ട്. അതിനപ്പുറം ഒരു സന്തോഷം ഇനി എന്നെ തേടിയെത്താനില്ലെന്ന കണക്ക്കൂട്ടലുകലായിരുന്നു മനസ്സ് നിറയെ. ഒരു സൂചനയും നൽകാതെ ഒരു ദിവസം ആള് വരുന്നത് കയ്യിൽ ഒരു റെയിൽവേ ടിക്കെറ്റ്മായാണ്. നമ്മളൊന്ന് കറങ്ങി വരാ എന്നുള്ള ചോദ്യവും. എങ്ങോട്ട് എന്തിന് ആരോടി ആദ്യമായി എന്റെ വായിൽ നിന്ന് വീണ…
Author: Shahana
പതിവില്ലാതെ പറമ്പിലെ ബട്ടർ മരത്തിൽ നിന്നും കാക്ക കാ കാ പറഞ്ഞു നിർത്താതെ കരയുന്നത് കണ്ടു വർക്ക്‌ഏരിയയിലെ ഗ്രിൽസിനുള്ളിൽ കൂടെ ഞാൻ കൈ കൊണ്ടും കാല് കൊണ്ടും വായ കൊണ്ടും കലപില കൂട്ടി നോക്കി കാക്ക കരയുന്നതിനേക്കാൾ ഉച്ചത്തിൽ… എവിടെ!! കാക്കയുണ്ടോ ആ ഇരുന്നിടത്തു നിന്ന് അനങ്ങുന്നു! വീട്ടുമുറ്റത്തു വന്നു കരഞ്ഞു ശല്യമായതും പോര, ഞാനുണ്ടാക്കുന്ന നിന്റെ ശബ്ദത്തെക്കാൾ വലിയ ശബ്ദത്തെ കൂസലൂം ആക്കുന്നില്ല എന്ന ദേഷ്യത്തിൽ ഞാൻ ആ ഗ്രിൽസ് വലിച്ചു തുറന്നു. മുറ്റത്തേക്ക് ഇറങ്ങിയ എന്നെ കണ്ടതും കാക്ക ഒരൊറ്റ പറക്കൽ ആയിരുന്നു, അപ്പുറത്തെ വീട്ടിലെ വാർപ്പിന്റ മുകളിലേക്കായി. കുറെ ദിവസത്തിനു ശേഷം മുറ്റത്തേക്ക് ഇറങ്ങിയതല്ലേ കരുതി ഒന്നപ്പുറവും ഇപ്പുറവുമൊക്കെ നടന്നു നോക്കട്ടെ എന്ന ആഗ്രഹവുമായി ഞാൻ പതുക്കെ ആ ബട്ടർ മരത്തിന്റെ അടുത്തേക്ക് നീങ്ങി. എപ്പോളോ ചാടിയ പച്ചമുളക് മണ്ണിലേക്ക് ആണ്ടിറങ്ങി അവിടെ മുളച്ചു പൊന്തിയിട്ട് നല്ല നാടൻ ചീരോ പറങ്കി നിറയെ പിടിച്ചിട്ടുണ്ട്. ഇളം പച്ച…
അല്ലികാട്ടിൽ അന്ന് പാല പൂത്തു… രാക്കാറ്റിന്റെ പരുക്കൻ അലയൊലികൾ ജാലകപ്പഴുതിലൂടെ ഒറ്റ മുറിയുടെ ജനൽ വിരിപ്പുകളെ മാറ്റിയപ്പോഴാണ് മുത്തശ്ശി പറഞ്ഞ ആ കാര്യം ഞാൻ ഓർത്തത്. അല്ലിക്കാവിൽ പാല പൂക്കുന്നത് ഒറ്റയിട്ട നിലാവുള്ള രാത്രികളിൽ ആണത്രേ… നിലാവും രാത്രിയിലെ കാറ്റും പാലപ്പൂവിന്റെ മണവും എന്റെ മനസ്സ് മുത്തശ്ശി കഥയുടെ ഓർമ്മകളിലേക്ക് ഊളിയിട്ടു. വർഷങ്ങൾക്കു മുന്നേ ഈ വീടും വിട്ടിരിക്കുന്ന സ്ഥലവും പെരുംകാട് ആയിരുന്നത്രേ. വീടും വീടിനു ചുറ്റുമുള്ള തോട്ടവും അപ്പാപ്പൻ വാങ്ങിക്കുമ്പോൾ ഞാൻ ജനിച്ചിട്ട് പോലുമില്ല. മുത്തശ്ശിക്ക് അന്ന് പതിനെട്ടോ 19 വയസ്സ് പ്രായം. അന്ന് നടന്ന ഒരു സംഭവം ഈ നാട്ടിലുള്ളവർക്ക് ഒരു പേടി സ്വപ്നമാണ് പേടിസ്വപ്നം മാത്രം ആണോ…? അല്ല, ആ കഥയിൽ ഒരു കാര്യം ഉണ്ട്… ചീരു എന്ന കാട്ടു പെണ്ണിന്റെ ജീവിതവും മരണവും ഉണ്ട്. നമുക്കൊന്ന് കൂടെ ആ കഥയിലേക്ക് പോകാം. ഞാൻ ആ മുത്തശ്ശിക്കഥ മെല്ലെ മെല്ലെ ഓർത്തെടുത്തു… ആ ഓർമ്മയിലേക്ക് സഞ്ചരിക്കും തോറും…
അ ആ ഇ ഈ ഉ ഊ ഇങ്ങനെ ഓരോ അക്ഷരങ്ങൾ കൂട്ടി വായിച്ചും എഴുതിയും പഠിക്കുമ്പോൾ അറിഞ്ഞിരുന്നോ ഈ അക്ഷരങ്ങൾ പഠിച്ചുകഴിയുമ്പോൾ നമുക്ക് മുന്നിൽ തുറന്നിട്ട് തരുന്ന ഒരു ലോകം തന്നെയുണ്ടെന്ന്… ഏയ് എവിടെ! ഒന്നാം ക്ലാസിലെ ശോഭ ടീച്ചർക്ക് വേണ്ടി മാത്രം അന്നൊക്കെ പഠിച്ചു. കോപ്പിയിൽ നേരെ എഴുതിയാൽ കിട്ടുന്ന നീളമുള്ള ആ ചുവന്ന മഷിയിൽ കിട്ടുന്ന ശരികൾക്ക് വേണ്ടി മാത്രവും അക്ഷരങ്ങൾ പഠിച്ചു… പുതുമണം മാറാത്ത പുസ്തകത്തിലെ ചിത്രങ്ങൾക്കടിയിൽ എഴുതി വെച്ചത് വായിക്കാൻ വേണ്ടിയും അക്ഷരങ്ങൾ പഠിച്ചു. അതിനപ്പുറം സ്വന്തം പേര് നിറം കൂട്ടിയും കളർ മാറ്റിയും എഴുതി മനോഹരമാക്കണം എന്ന ആഗ്രഹം കൊണ്ടും പഠിച്ചു.. എന്നാൽ പരീക്ഷകൾ ഓരോന്ന് പാസായി പാസായി ജീവിതത്തിലേക്ക് കടന്നപ്പോൾ ഈ അക്ഷരത്തെ ഇത്രയധികം സ്നേഹിക്കുമെന്നൊരിക്കലെങ്കിലും ആലോചിച്ചിരുന്നോ ഞാൻ…? ഏയ് എന്തിനാ അങ്ങനെയൊരു ആലോചന വരുത്തുന്നത്.. പഠിച്ച പാഠങ്ങളൊക്കെ പരീക്ഷ പേപ്പറിൽ എഴുതി വെക്കുന്നതോടെ ആ അക്ഷരങ്ങളെ എന്നിൽ നിന്നും ഞാൻ…
“ഉണ്ണിയേട്ടാ ദേ, എന്റടുക്കൽ നിന്ന് കിട്ടുമേ പറഞ്ഞേക്കാം!! എത്ര സന്തോഷത്തിൽ ആണേലും ഉണ്ണിയേട്ടന് എപ്പോളും ഇങ്ങനെയുള്ള തമാശ പറയാറ്…. ജീവിച്ചു തുടങ്ങിയട്ടെല്ലേ ഉള്ളു ഉണ്ണിയേട്ടാ അപ്പോളേക്കും മരണത്തെ പറ്റിയൊക്കെ ആലോചിക്കാൻ തുടങ്ങിയോ?” “അതല്ല പെണ്ണെ ഞാൻ എപ്പോളും ചിന്തിക്കും ഞാൻ ഇല്ലാതായാൽ നീ എങ്ങനെയാ ജീവിക്കാ എന്ന്!” “അതിന് അങ്ങനെ ഒരു അവസരം എനിക്ക് ഉണ്ടാകില്ല ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടന് എന്തേലും പറ്റിയാൽ കൂടെ ഞാനും അങ്ങ് പോരും…” “അതിനൊക്കെ അങ്ങ് മാറ്റം വരും പെണ്ണെ ആ സമയം” കാണുന്നവർക്ക് വല്ലാത്ത അസൂയ വരുത്തുന്ന ജീവിതം ആയിരുന്നു ഉണ്ണിയുടെയും ദേവൂട്ടിയുടെയും. ഒരുപാട് വർഷത്തെ പ്രണയം അതിനോടുവിൽ വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടെയുള്ള വിവാഹം ശരിക്കും സന്തോഷത്തിൽ ആയിരുന്നു. ആ നെഞ്ചിലെ ചൂടും പറ്റി കിടന്നു സംസാരിക്കുബോൾ ഇടക്കിടക്ക് ഉണ്ണി ദേവൂട്ടിയെ ചൊടിപ്പിക്കാൻ ചോദിക്കുന്നൊരു ചോദ്യമാണ് ‘ദേവൂട്ടി ഞാൻ മരിച്ചാൽ നീ എങ്ങനെയാ ജീവിക്കാ എന്നത്…?’ ‘ഞാനും കൂടെ ചാവും എന്റെ ഉണ്ണിയേട്ടനെ എന്നിൽ നിന്നും…
‘ആരാ’?? ആ ഉമ്മറ കോലായിലെ തൂണും ചാരി നിന്ന പ്രായം ചെന്ന സ്ത്രീ തന്റെ മേലെ പുതച്ച തോർത്ത് മുണ്ട് നേരെയാക്കി കൊണ്ട് പുറത്തേക്ക് നോക്കി ചോദിച്ചു. ആരാ? എവിടുന്നാ? അത്. അത് ഞാൻ കുറച്ചു ദൂരെ നിന്നാ. “നീ ഏതാ കൂട്ടി ഈ സന്ധ്യ നേരത്ത് എങ്ങനെ ആ കാട് പിടിച്ച ഇടവഴിയിലൂടെ ഇവിടെ എത്തി. ഇഴജന്തുക്കളെ കണ്ണിലൊന്നും പെടാതിരുന്നത് ആയുസ്സിന്റെ ബലവും വീട്ടിലുള്ളോരുടെ പ്രാർത്ഥനയും കൊണ്ടാവാം! ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആണ് ഉണ്ണി അവൻ നിന്നിടത്തു നിന്നും ചുറ്റുപാടിലേക്കും നോക്കിയത്. ആയുസ്സിന്റെ ബലം മാത്രമാണ് എന്റൊപ്പം ഉള്ളത് എനിക്ക് വേണ്ടി പ്രാർത്ഥിക്കാനുള്ളവരൊക്കെ ഞാൻ കാരണം തന്നെ ആയുസ്സറുത്തവസാനിപ്പിച്ചിക്ക് ഉണ്ണി മനസ്സിൽ സങ്കടത്തോടെ പറഞ്ഞു. മുറ്റത്തും തൊടിയിലും ആകെ കാടും പുല്ലും നിറഞ്ഞു നിൽക്കുന്നു ഒരാൾക്ക് കഷ്ടിച്ച് നടന്നു വരാനുള്ള വഴി പോലും എവിടെയും തെളിഞ്ഞു കാണുന്നില്ല. ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു ആ വലിയ തറവാട്. മാറാലയും…
അതേയ്, പിന്നെയില്ലേയ്, ഇരുളിനെയാണോ ശരിക്കും പേടിക്കണ്ടത് അതോ മനസ്സിൽ ഇരുണ്ട ചിന്തകൾ കൊണ്ട് നടക്കുന്ന മനുഷ്യരെയോ? ഒരു പെണ്ണ് എന്ന് പറഞ്ഞാൽ ശരിക്കും എന്നതാ? ഞാൻ ഒരു അനുഭവകഥയിലൂടെ കാര്യത്തിലേക്ക് കടക്കട്ടെ അതല്ലേ ശരിക്കും നല്ലത്? അവളുടെ ഓർമ്മയിൽ അവൾ ജീവിച്ചു തുടങ്ങുന്നത് ഒരു 7വയസ്സ് മുതലുള്ള അവളിലൂടെ ആയിരുന്നു. വെള്ളയിൽ കറുപ്പ് കുത്തുകൾ നിറഞ്ഞ കുഞ്ഞു കോട്ടനുടുപ്പ്. മുടി നിറയെ എന്തൊക്കെയോ അലങ്കാരം. കണ്ണുകൾ നല്ല ഭംഗിയായി എഴുതിയിട്ടുണ്ട്. ഇരു കൈകളിലും നിറയെ പല നിറത്തിലുള്ള കിലുങ്ങുന്ന വളകൾ. കാലിലെ വെള്ളി പാദസരം എപ്പോളും അവളെ പോലെ തന്നെ കിലുങ്ങി കിന്നാരം പറയും വീട്ടിൽ കാണുന്ന സകല ആളുകളോടും വലിയ വായിൽ സംസാരിക്കാൻ ആ കുഞ്ഞു പെണ്ണിന് ഒത്തിരി ഇഷ്ടം ആയിരുന്നു. ഒരിടത്തും അടങ്ങി നിന്നിരുന്നില്ല. കല പില കൂട്ടി ഓടി ചാടി മലകുത്തം മറിഞ്ഞു ഊഞ്ഞാലാടി ഒഴിവു വേളകൽ വാപ്പയുടെ കൈനിറ്റിക് ഹോണ്ടയുടെ മുന്നിൽ ചാടി കയറി…
ഉണ്ണിയേട്ടാ ദേ, എന്റടുക്കൽ നിന്ന് കിട്ടുമേ പറഞ്ഞേക്കാം! എത്ര സന്തോഷത്തിൽ ആണേലും ഉണ്ണിയേട്ടന് എപ്പോളും ഇങ്ങനെയുള്ള തമാശ പറയാറ്… ജീവിച്ചു തുടങ്ങിയട്ടെല്ലേ ഉള്ളു ഉണ്ണിയേട്ടാ അപ്പോളേക്കും മരണത്തെ പറ്റിയൊക്കെ ആലോചിക്കാൻ തുടങ്ങിയോ? അതല്ല പെണ്ണെ ഞാൻ എപ്പോളും ചിന്തിക്കും ഞാൻ ഇല്ലാതായാൽ നീ എങ്ങനെയാ ജീവിക്കാ എന്ന്! “അതിന് അങ്ങനെ ഒരു അവസരം എനിക്ക് ഉണ്ടാകില്ല ഉണ്ണിയേട്ടാ ഉണ്ണിയേട്ടന് എന്തേലും പറ്റിയാൽ കൂടെ ഞാനും അങ്ങ് പോരും… ” അതിനൊക്കെ അങ്ങ് മാറ്റം വരും പെണ്ണെ ആ സമയം!!! കാണുന്നവർക്ക് വല്ലാത്ത അസൂയ വരുത്തുന്ന ജീവിതം ആയിരുന്നു ഉണ്ണിയുടെയും ദേവൂട്ടിയുടെയും… ഒരുപാട് വർഷത്തെ പ്രണയം അതിനോടുവിൽ വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടെയുള്ള വിവാഹം ശരിക്കും സന്തോഷത്തിൽ ആയിരുന്നു… ആ നെഞ്ചിലെ ചൂടും പറ്റി കിടന്നു സംസാരിക്കുബോൾ ഇടക്കിടക്ക് ഉണ്ണിക്ക് ദേവൂട്ടിയെ ചൊടിപ്പിക്കാൻ ചോദിക്കുന്നൊരു ചോദ്യമാണ് ദേവൂട്ടി ഞാൻ മരിച്ചാൽ നീ എങ്ങനെയാ ജീവിക്കാ എന്നത്…? ഞാനും കൂടെ ചാവും എന്റെ ഉണ്ണിയേട്ടനെ എന്നിൽ…
മാളൂ എന്തെ മിണ്ടാത്തത്? ഞാൻ എന്താ ഇനി മിണ്ടേണ്ടത്? പറയുവാൻ ഉള്ളത് അത്രയും പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിന്നില്ലേ ഇത്രയും ദിവസം? എന്നിട്ട് ഇപ്പോൾ അല്ലെ എന്നോട് സംസാരിക്കാൻ തോന്നിയത്…. ഞാൻ എപ്പോൾ വിളിച്ചാലും കൂടെ ഇറങ്ങി വരാൻ തയ്യാറാണെന്ന് നീ പറഞ്ഞില്ലേ പെണ്ണെ എന്നോട്? അതെ സുധിയേട്ടാ ഞാൻ പറഞ്ഞു, എന്ന് വെച്ച് ഇന്നൊരു ദിവസം വരെ കാത്തു നിൽക്കണമായിരുന്നോ ഈ ഒരു വിളിക്ക്…! കഴിഞ്ഞു പോയ ഓരോ ദിവസവും ശരിക്കും ഒരുപാട് പ്രതീക്ഷയോടെ നിന്റെ വിളിക്കായി ഞാൻ കാത്തു നിന്നിരുന്നു എല്ലാം കഴിഞ്ഞു… ഉള്ളതൊക്കെ നുള്ളിപെറുക്കി വാങ്ങാൻ പറ്റുന്നവരോടൊക്കെ കടം വാങ്ങി ജീവന്റെ ജീവനായ പൊന്നു മോളേ ആഗ്രഹിച്ച പോലെ നാലാൾ കാൺകെ അന്തസ്സായി ആണൊരുത്തന്റെ കയ്യിൽ പിടിച്ചേല്പിച്ചിട്ട് വേണം സമാധാനത്തോടെ കണ്ണടക്കാൻ എന്ന് സ്വപ്നം കണ്ടു ഈയൊരു ദിവസത്തിനായി കാത്തിരുന്ന അച്ഛനെ നാണം കെടുത്തി ഇനി ഞാൻ ഇറങ്ങി വരുമെന്ന് സുധിയേട്ടന് തോന്നുന്നുണ്ടോ? എന്നെ കൊണ്ട് വയ്യ…
താലി ചാർത്തി ഈ ജന്മം മാത്രമല്ല വരും ഏഴ് ജന്മം കൂടി കൂടെ കാണുമെന്ന പറഞ്ഞു കൈ പിടിച്ചവന്റെ ഉപദ്രവം സഹിക്കവയ്യാതെയവൾ ഒടുവിലാ തീരുമാനമെടുത്തു വിവാഹമോചിതയാകുവാൻ. എന്റെ തീരുമാനത്തിനെതിരായിരുന്നു അവളുടെ വീട്ടുകാരും ബന്ധുക്കളും. എല്ലാവരുമെന്നെ കുറ്റപ്പെടുത്തി. അത്രയും പെർഫെക്ട് ആയിരുന്നു മറ്റുള്ളവരുടെ മുന്നിലയാൾ. ഞാൻ സഹിച്ചതൊന്നും പറഞ്ഞു ഫലിപ്പിക്കാൻ എനിക്കായില്ല. അയാളുടെ സ്വഭാവവൈകൃതം മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടുവാൻ എനിക്കായില്ല. എങ്കിലും വിവാഹമോചനം എന്നാവിശ്യത്തിൽ ഞാനുറച്ചു നിന്നു. ഒരു വർഷത്തെ കാത്തിരിപ്പിനോടുവിൽ കോടതി അയാളിൽ നിന്നെനിക്ക് മോചനം നൽകി. സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്തത് വേണ്ടപ്പെട്ടവരുടെ കറുത്തമുഖങ്ങളാണ്. അത്യധികം ആർഭാടത്തോടെ എല്ലാവരുടെയും കണ്ണിൽ ശ്രേഷ്ഠനെന്ന് തോന്നിക്കുന്ന ഒരുവന്റെ കൈയിൽ മകളെ ഏൽപ്പിച്ചിട്ട് രണ്ടു വർഷം തികയും മുൻപ് താലി ചരട് പൊട്ടിച്ചെറിഞ്ഞു വീട്ടിലേക്ക് കയറി വന്ന മകളെ കുറ്റപ്പെടുത്തുമ്പോഴും കുത്തുവാക്കിനാൽ മൂടുമ്പോഴും അച്ഛനും അമ്മയ്ക്കും സഹോദരനും യാതൊരു തെറ്റും തോന്നിയില്ല. എല്ലാം ഇവളർഹിക്കുന്നുവെന്നൊരു തോന്നൽ അവർക്കുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വർഷം അനുഭവിച്ച…
