Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെണ്ണ്
അനുഭവം ജീവിതം വനിതാദിനം2025 സ്ത്രീ

പെണ്ണ്

By ShahanaMarch 9, 2025Updated:March 9, 20255 Comments5 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

അതേയ്, പിന്നെയില്ലേയ്, ഇരുളിനെയാണോ ശരിക്കും പേടിക്കണ്ടത് അതോ മനസ്സിൽ ഇരുണ്ട ചിന്തകൾ കൊണ്ട് നടക്കുന്ന മനുഷ്യരെയോ?

 ഒരു പെണ്ണ് എന്ന് പറഞ്ഞാൽ ശരിക്കും എന്നതാ?

ഞാൻ ഒരു അനുഭവകഥയിലൂടെ കാര്യത്തിലേക്ക് കടക്കട്ടെ അതല്ലേ ശരിക്കും നല്ലത്?

അവളുടെ ഓർമ്മയിൽ അവൾ ജീവിച്ചു തുടങ്ങുന്നത് ഒരു 7വയസ്സ് ‌ മുതലുള്ള അവളിലൂടെ ആയിരുന്നു. 

വെള്ളയിൽ കറുപ്പ് കുത്തുകൾ നിറഞ്ഞ കുഞ്ഞു കോട്ടനുടുപ്പ്. മുടി നിറയെ എന്തൊക്കെയോ അലങ്കാരം. കണ്ണുകൾ നല്ല ഭംഗിയായി എഴുതിയിട്ടുണ്ട്. ഇരു കൈകളിലും നിറയെ പല നിറത്തിലുള്ള കിലുങ്ങുന്ന വളകൾ. കാലിലെ വെള്ളി പാദസരം എപ്പോളും അവളെ പോലെ തന്നെ കിലുങ്ങി കിന്നാരം പറയും

വീട്ടിൽ കാണുന്ന സകല ആളുകളോടും വലിയ വായിൽ സംസാരിക്കാൻ ആ കുഞ്ഞു പെണ്ണിന് ഒത്തിരി ഇഷ്ടം ആയിരുന്നു. ഒരിടത്തും അടങ്ങി നിന്നിരുന്നില്ല. കല പില കൂട്ടി ഓടി ചാടി മലകുത്തം മറിഞ്ഞു ഊഞ്ഞാലാടി ഒഴിവു വേളകൽ വാപ്പയുടെ കൈനിറ്റിക് ഹോണ്ടയുടെ മുന്നിൽ ചാടി കയറി വാപ്പയുടെ ആ മസാല കടയുടെ മേശവലിപ്പിന് അരികത്തു സ്ഥാനം പിടിച്ചിരുന്ന ആ കസേരയിൽ അവൾ ഉണ്ടാകുമായിരുന്നു. 

വാങ്ങിയിട്ട് മതി വരാത്ത മുടി കുടുക്കികളും മാലയും വളയും വീണ്ടും വീണ്ടും വാങ്ങിപ്പിച്ചു ആ വാപ്പയുടെ ചൂട് പറ്റി പറ്റി അവൾ അവളുടെ ആ ലോകം നിറമുള്ളതാക്കി… 

കടയിൽ ലോഡ് ഇറക്കാൻ വരുന്ന ആളുകളും സാധനങ്ങൾ വാങ്ങാൻ വരുന്ന ആളുകളും എല്ലാരും ഇവളോട് കിന്നാരം ചോദിക്കും. അതിനൊക്കെ ഉത്തരം പറഞ്ഞു അവൾ അവളുടെ ആ കുഞ്ഞു ലോകം അടക്കി ഭരിച്ചു.. 

വയസ്സ് ഓരോന്ന് കഴിയും തോറും അവളിലെ കുസൃതികൾ ശരിക്കും അവളുമായി ബന്ധപെട്ട എല്ലാരും ആസ്വദിക്കാൻ തുടങ്ങി… 

ഇടക്കിടക്ക് അവളിൽ തല പൊക്കുന്ന വാശിയും കരച്ചിലും അതും അവളുടെ ഉമ്മയും ബാപ്പയും സമ്മതിച്ചു കൊടുത്തു.. പതിയെ പതിയെ തനിക്ക് താൻ വിചാരിച്ചത് നടപ്പിലാക്കാനുള്ള ഉപാധിയായി അവൾ അവളിൽ പിടി മുറുക്കി തുടങ്ങിയ കുഞ്ഞു വാശിയെയും അതിനെ തുടർന്ന് ഉണ്ടാക്കുന്ന കരച്ചിലിനെയും അവൾ കണ്ടു തുടങ്ങി… 

എങ്കിലും താനുമായി ബന്ധമുള്ള ആരും അതൊരു ശല്യമായി കണ്ടില്ല… എങ്കിലും ഇടക്കൊരു കണ്ണുരുട്ടൽ നീ നിന്റെ വാശി മാറ്റുന്നത് ആണ് നല്ലതെന്ന് പറഞ്ഞുള്ള ഒരു പേടിപ്പിക്കൽ ഇതൊക്കെ അവൾക്ക് നേരെയും ഉണ്ടാകുമായിരുന്നു… 

വർഷങ്ങൾ ഓരോന്ന് കഴിയും തോറും അവൾ മാറി തുടങ്ങി. അവൾക്ക് മുന്നിലെ ആ ലോകം അവൾ കൗതുകത്തോടെ തന്നെ ഇഷ്ടത്തോടെ തന്നെ നോക്കിയും ആസ്വദിച്ചും ഓരോ വർഷത്തെയും പടിയിറക്കി തുടങ്ങി.. 

“അതെ നീയൊരു പെണ്ണ് ആണ് നിനക്കതിനൊന്നും പറ്റില്ലെന്ന് പറഞ്ഞു അവളെ ആരും ഒന്നിനും തടഞ്ഞു വെച്ചില്ല… എന്ന് വെച്ച് എല്ലാ കാര്യങ്ങളും ഒരു നിയന്ത്രണത്തിലും ആക്കാതെ അവൾക്ക് തോന്നിയ പോലെ കുത്തഴിഞ്ഞു ജീവിക്കാൻ ഉള്ള സാഹചര്യമല്ലായിരുന്നു വീട്ടുകാർ അവൾക്ക് വേണ്ടി തുറന്നിട്ട് കൊടുത്തത്… അവളെ അവളായി കണ്ടു അവൾക് വേണമെന്ന് തോന്നുന്ന ഓരോ വാതിലുകളും മലർക്കേ തുറന്നു കൊടുത്തു നീയും നിന്റെ ഈ ലോകം നിനക്ക് ചുറ്റിലും ഉള്ളവർ പിടിച്ചു കെട്ടി വെക്കേണ്ട സാഹചര്യമില്ലാതെ നോക്കി കാണൂ എന്നും പറഞ്ഞു… “

ഓരോ വയസ്സും കൂടി കൂടി വരുമ്പോൾ അവളുടേ ആ ലോകം അവൾക്ക് അന്യമായോ?

ഏയ് എവിടെ… 

പിന്നെ?

അവളെ അവൾ പെണ്ണ് ആണെന്ന് പറഞ്ഞു അവളെ ആരേലും എന്തിൽ നിന്നേലും മാറ്റി നിർത്തിയോ??

ഏയ്

എന്തിനാ ഈ മാറ്റി നിർത്തൽ??

ആാാ അറിയില്ല… 

എങ്കിലും ചിലരിൽ പിടി മുറുക്കിയ ചില കാഴ്ചപാടുകൾ ഉണ്ട്.. പെണ്ണ് എന്നാൽ എന്തൊക്കെയോ ആണെന്ന്… ആ എന്തൊക്കയോ എന്താണെന്ന് ഞാൻ പറയാം… 

അവൾക്ക് കുട്ടി കാലത്ത് കൊടുക്കേണ്ട സ്വാതന്ത്ര്യം എന്തേലും അവളുടേ വീട്ടിൽ തടഞ്ഞു വെച്ചോ??

ഏയ് എവിടെ?

എല്ലാം ഒന്നിനൊന്നു നന്നായി നടത്തി കൊടുത്തു… 

വീട്ടിലെ ആൺകുട്ടിയേക്കാൾ കൂടുതൽ സൗകര്യത്തിൽ!

അവൾക്ക് കൊടുക്കേണ്ട ഒരു അവകാശവും ആരും എവിടെയും നിഷേധിചില്ല നിറവേറ്റി കൊടുക്കുകയല്ലാതെ… 

“പിന്നെയോ പിന്നെന്താ ഈ പെണ്ണ് തോൽവി ആണെന്ന് ആരാണ്ടൊക്കെയോ പറയുന്നത്??

അതോ അത് ഇല്ലേ അവർക്ക് നല്ല ചിന്തകൾക്ക് വേണ്ടത്ര ബുദ്ധി മാത്രം ഇല്ലായിരുന്നു പോലും!”

എന്നിട്ട് അവളുടെ ജീവിതം ഇപ്പോൾ തോൽവി ആണോ??

തോൽവിയോ?

അവളുടെ ജീവിതമോ?

വാ നമുക്കൊന്ന് നോക്കാം… 

 

അവളെ അവളില്ലെ അവളുടേ ആ ഒരു ജീവിതം ആസ്വദിച്ചു ജീവിച്ചു… 

പഠിക്കുന്ന സമയത്ത് കൂട്ടുകാരും, തോൽപ്പിക്കാതെ പിറകെ നടന്നു ജയിപ്പിച്ചെടുത്ത പുസ്തകങ്ങളും, സാറൻമാരും,, വേണ്ട സഹായങ്ങൾ പറഞ്ഞു ചെയ്തു കൊടുക്കാതെ കണ്ടറിഞ്ഞു ചെയ്തു കൊടുക്കുന്ന മാതാ പിതാക്കളും ശരിക്കും അവളുടേ ജീവിതമില്ലേ അവളുടെ ഏത് പ്രായത്തിൽ ഓർത്താലും അവൾക്കും സന്തോഷം ആകും… ആ സന്തോഷം അവളുടെ ലൈഫിൽ ഇന്ന് ഇതാ ഈ നിമിഷം വരെ കൂടെ ഉണ്ട്… ആ സന്തോഷം അവളിലൂടെ അവൾക്ക് ചുറ്റുമുള്ളവരിലും അവൾ എത്തിക്കുന്നുണ്ട്… 

പെണ്ണ് എന്ന് പറഞ്ഞാൽ ശരിക്കും എന്നതാ വീണ്ടും വീണ്ടും ഞാൻ ഈ ചോദ്യം നിങ്ങളോട് ചോദിക്കുന്നത് എന്നാത്തിനാണെന്നോ നിങ്ങളൊക്കെ മനസ്സിലാക്കുന്നത് എന്താ എന്നറിയാൻ വേണ്ടി ആണ് ഒരു പെണ്ണിനെ പറ്റി. 

“കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ ജീവിതം തോൽവി ആയി മാറോ?

കെട്ടിയോനെ നോക്കി ജീവിച്ചാൽ പെണ്ണിന്റ ജീവിതം വീണ്ടും തോൽവി ആയി മാറോ?

മക്കളെ പ്രസവിച്ചാൽ വീണ്ടും പെണ്ണിന്റ ജീവിതം തോൽവിയായി മാറോ?”

“ഏയ് ആ ഒരു സന്തോഷം ഉണ്ടല്ലോ ആ ഒരു സമാധാനം ഉണ്ടല്ലോ ആ ഒരു സുരക്ഷിതത്തം ഉണ്ടല്ലോ അതെ അത് ഈ ദുനിയാവിൽ മറ്റൊരിടത്തും പെണ്ണിന് കിട്ടില്ല… നിങ്ങൾ ഭർത്താക്കൻമാർക്ക് വരെ ഈ ഒരു സമാധാനം കിട്ടില്ല ഞങ്ങൾ പെണ്ണുങ്ങൾക്ക് കിട്ടും പോലെ!!”

 

പിന്നെ കോളേജും ബുക്കും ബാഗും എല്ലാം ഒരു സുപ്രഭാതത്തിൽ നടന്നു വന്ന വഴിയിൽ ഉപേക്ഷിച്ചു കളഞ്ഞു ഓടി കയറിയത് അല്ല വിവാഹജീവിതത്തിലേക്ക്!

ആവശ്യത്തിനുള്ള പഠിപ്പ്  ആവശ്യത്തിനുള്ള വിവരം അല്ലാതെ കണ്ട രാഷ്ട്രീയം കണ്ട വിവാദപരമായ വാർത്തകൾ അതിന് അനുകൂലിക്കുന്ന വരെ പിന്നാലെ പ്രതിക്കൂലിക്കുന്നവർക്ക് പിന്നാലെ ഓടി, ലസാഗു ഉസാഗു സൈൻ പ്രകാശ സംശ്ലേണം ഇതൊക്കെ പഠിച്ചു അതിന്റെ പിന്നാലെ ഓടി ഉറക്കമൊഴിച്ചു, ഉള്ള സമാധാനം, ആകെ പടച്ചവൻ തന്ന ഇച്ചിരി ആയുസ്സ് ഇതൊക്കെ കളഞ്ഞു കുളിച്ചു ഞാൻ പഠിച്ചില്ല… എനിക്ക് വേണം എനിക്ക് ആവശ്യം ഉണ്ടെന്ന് തോന്നുന്നത് മാത്രം പഠിച്ചു ബാക്കിയൊക്കെ ആ പഠിച്ച ഇടത് തന്നെ ഉപേക്ഷിച്ചു… 

പിന്നെ വായിച്ചാൽ മനസിലാകുന്ന അക്ഷരങ്ങളും ഹൃദയത്തോടു ചേർത്ത് പിടിച്ചു. സർട്ടിഫിക്കറ്റും വാങ്ങി ഭദ്രമാക്കി വെച്ചു… നിനക്ക് ഇനിയും തുടർന്ന് പഠിക്കരുതോ എന്ന് താലി ചാർത്തിയവൻ പിറകെ നടന്നു പ്രോത്സാഹനം നൽകിയിട്ടും എനിക്ക് അതിന് വയ്യാഞ്ഞിട്ട എന്നെ കൊണ്ട് ആവാഞ്ഞിട്ട ഞാൻ നിങ്ങൾക്ക് മുന്നിൽ കഴുത്തു നീട്ടി നിന്ന് തന്നത് ഇനി എന്റെ പിറകെ അതും പറഞ്ഞു വരല്ലേ പ്ലീസ് എന്ന് കൈ കൂപ്പി തന്നെ പറഞ്ഞിട്ടുണ്ട് പല വട്ടം… 

ഞാൻ എന്ന ഈ പെണ്ണിന്റ ജീവിതം ഇവിടെ ഹാപ്പി ആണ്

എന്റെ ഡിഗ്രി സർട്ടിഫിക്കേറ്റ് കാണുമ്പോൾ ഞാൻ അഭിമാനിക്കാറുണ്ട്. എന്നെ കൊണ്ട് അത് എങ്കിലും നേടാൻ പറ്റിയല്ലോ ആ ഒരു അവസരം എനിക്ക് മാതാ പിതാക്കൾ ഒരുക്കി തന്നല്ലോ… 

പെണ്ണെന്നാൽ ബാധ്യത ആണ് അവൾ അത്രയൊന്നും പഠിക്കണ്ട എന്ന് ആ പത്തു വർഷം മുന്നേ ആ പെണ്ണിന്റെ ഉമ്മയും ഉപ്പയും ചിന്തിച്ചു ആരുടേയും തലയിൽ കെട്ടി വെച്ചില്ലലോ എന്ന് ഓർക്കുമ്പോൾ അവരോട് ഒത്തിരി സന്തോഷം തോന്നാറുണ്ട്

ചെറിയ വിദ്യാഭ്യാസം ആണേലും അത് എനിക്ക് പൂർത്തിയാക്കാൻ പറ്റിയിട്ടും ഞാൻ എന്റെ മക്കൾക്ക് എന്റെ പാതിക്ക് പിറകിൽ ഇങ്ങനെ സന്തോഷത്തോടെ ഓടിയ ഇത്രയും വർഷത്തിൽ ഒരിക്കൽ പോലും തോന്നിയില്ല ഞാൻ എന്ന പെണ്ണ് തോൽവി ആണെന്ന്!!

“എന്റെ ലൈഫ് വെറും ബിഗ് സീറോ ആണെന്ന്… 

ഞാൻ ആർക്കും വേണ്ടാത്തവൾ ആണെന്ന്… 

എന്റെ ലൈഫിന് ഒരു ലക്ഷ്യ ബോധം ഇല്ലെന്നു… 

ഞാനെ ഞാൻ പെണ്ണ് ആയിപോയത് കൊണ്ട് ആണല്ലോ ഇങ്ങനെ ആയി പോയത് എന്ന്… “

കാരണം ഞാൻ എന്റെ ഉമ്മയെ ഞാനുമായി ബന്ധപെട്ട ഒത്തിരി പെണ്ണുങ്ങളെ കാണുന്നുണ്ട്… നിങ്ങൾ കാണുന്ന കണ്ണു കൊണ്ട് മാത്രം അല്ല എന്റെ മനസ്സു കൊണ്ട് അവരെ ബഹുമാനിക്കുണ്ട്.. 

ജോലിയും കൂലിയും ഇല്ല പെണ്ണുങ്ങൾ അതായത് എന്തേലും വിദ്യഭ്യാസ യോഗ്യത ഉണ്ടായിട്ടും പിന്നെയും അതിന് പിന്നാലെ ഓടി ജോലി ശരിയാക്കി ചക്രം കറങ്ങുന്നത് പോലെ ലൈഫ് ഒരു രീതിയിൽ ഇങ്ങനെ കറങ്ങി തീർക്കാൻ എനിക്ക് മനസ്സില്ല!  അല്ലാതെയും എനിക്ക് സന്തോഷം കണ്ടെത്താൻ പറ്റുന്നുണ്ട് എനിക്ക് മനസ്സറിഞ്ഞു ചിരിക്കാൻ പറ്റുന്നുണ്ട് സന്തോഷം പ്രകടിപ്പിക്കാൻ പറ്റുന്നുണ്ട് എന്റെ മുന്നിലെ നിറമുള്ള ലോകം ആ നിറങ്ങൾ അത്രയും കണ്ടു കൊണ്ട് ആസ്വദിച്ചു ജീവിക്കാൻ പറ്റുന്നുണ്ട്… 

നിങ്ങളെ അഭിപ്രായത്തിൽ ജോലിയില്ല പെണ്ണ് വെറും തോൽവി ആണെന്ന പ്രസ്താവന കുട്ടികളെ പ്രസവിച്ചു അവർക്ക് പിന്നാലെ ഓടുന്ന പെണ്ണ് തോൽവി ആണെന്ന് ചിന്തിക്കുന്ന നിങ്ങളെയും ഒരു സ്ത്രി പ്രസവിച്ചത് ആണ്!!!എനിക്ക് വേണ്ട ഈ ഒരു ബാധ്യത എന്ന് അവർ ചിന്തിച്ചിരുന്നേൽ കുടുംബം നോക്കി സന്തോഷം കണ്ടെത്തുന്ന ചെറിയ പഠിപ്പ് ആണേലും അത് ഉള്ള എന്നെ പോലെ ഉള്ള പെണ്ണുങ്ങൾ തോൽവി ആണെന്ന് ചിന്തിക്കാൻ നിങ്ങൾ ഈ ദുനിയാവിൽ കാണില്ലായിരുന്നു. 

“ചിന്തകൾ വേണം… 

ഈ ലോകത്ത് ഞാൻ മാത്രം ശരി ആണെന്ന ചിന്തകൾ ഒരിക്കലും ഉണ്ടാവുകയും അരുത്!

Post Views: 47
3
Shahana

5 Comments

  1. Nishiba M on March 13, 2025 1:27 PM

    മനോഹരം. വ്യത്യസ്തമായ ചിന്ത. നല്ല അവതരണം..

    Reply
    • sabira latheefi on March 13, 2025 11:32 PM

      മനോഹരം. ഈ തീമിൽ ഒന്ന് എഴുതണമെന്ന് കരുതീട്ട് പറ്റിയില്ല. ഇത് കണ്ടപ്പോ സന്തോഷമായി. ങ്ങളെ പോലെ സന്തോഷത്തിൽ ഞാനും ഉണ്ട് ഇവിടെ. എന്റെ ലോകം എന്റെ കുടുംബം മാത്രമല്ല അതിനപ്പുറം എനിക്ക് എന്ത് ചെയ്യാൻ പറ്റുന്നു അത് ചെയ്യുന്നു സന്തോഷത്തോടെ അൽഹംദുലില്ലാഹ് പറഞ്ഞു ജീവിക്കാൻ പറ്റുന്നു.

      Reply
      • shahana09febgmail-com on April 16, 2025 10:03 PM

        സന്തോഷം വായനക്ക് ഇവിടെ ഇങ്ങനെ കമന്റ് വന്നു നിന്നതൊന്നും എനിക്ക് അറിയില്ലായിരുന്നു. ..ഇവിടെ വല്ലതും എഴുതി പോസ്റ്റ് ചെയ്യും പോകും അത്രയേ അറിയൂ 🥰🥰🥰🥰

        Reply
      • shahana09febgmail-com on April 16, 2025 10:04 PM

        സന്തോഷം ഡിയർ എന്റെ ചെറിയൊരു തോന്നൽ അതിങ്ങനെ അക്ഷരങ്ങളായി പുറത്തു വന്നു 🥰🥰🥰🥰

        Reply
    • shahana09febgmail-com on April 16, 2025 10:03 PM

      സന്തോഷം വായനക്ക് ഇവിടെ ഇങ്ങനെ കമന്റ് വന്നു നിന്നതൊന്നും എനിക്ക് അറിയില്ലായിരുന്നു. ..ഇവിടെ വല്ലതും എഴുതി പോസ്റ്റ് ചെയ്യും പോകും അത്രയേ അറിയൂ 🥰🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.