“അതേയ് പിന്നെ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ നിങ്ങൾ?” “ആന്നെ, നിങ്ങളോട് തന്യ സത്യം പറയോ എന്നിട്ട് പറയാം ഞാൻ കാര്യം എന്തെന്ന്…. “ആ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ എന്ന് “നിങ്ങൾ ആരേലും എപ്പോളെലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? “ആ ചിന്തകൾ ആഗ്രഹം ആയി മാറി വരാറുണ്ടോ….” ഉണ്ട് എന്നാണോ മറുപടി….. എനിക്ക് ഉണ്ടാകാറുണ്ട് അങ്ങനെ ഒരു ആഗ്രഹം… ആഗ്രഹം എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ കുറഞ്ഞു പോകും അത്യാഗ്രഹം എന്ന് പറയുന്നത് ആകും നല്ലത്…! നമ്മുടെ നാട് ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് എന്നല്ലേ എല്ലാരും കരുതുന്നത്…. കാലവസ്ഥയും വിദ്യ സമ്പന്നരും ആദിത്യ മര്യാദയും എല്ലാം കൂടെ കൂട്ടി ചേർത്ത് വായിക്കുമ്പോൾ അത് അനുഭവിക്കുമ്പോൾ ശരിക്കും നമ്മുടെ നാട് “ദൈവത്തിന്റെ സ്വന്തം നാട് തന്നെ ആയിരുന്നു ” എന്നാൽ ഇന്ന് അങ്ങനെ ആണോ….? അല്ല എന്ന് ഈ നാട്ടിലെ ഏതോ ഒരു ഗ്രാമത്തിൽ ജീവിച്ചു വരുന്ന എനിക്ക് പറയാൻ പറ്റുന്നുണ്ട്…
Author: Shahana
“അതേയ് ബിയ്യാത്തു ഇഞ്ഞു ആ ഹസ്സൻ മാപ്പിളയുടെ ഇളയ മോൻ കെട്ടി കൊണ്ട് വന്ന പുതുപെണ്ണിനെ കണ്ടിനോ?” “ഇല്ല കല്യാണിയമ്മേ എങ്ങെനെ ഉണ്ട് നല്ല ചൊറുക്കുണ്ടോ ഓളെ കാണാൻ? ഉഴ് ന്റെ ബിയ്യാത്തു, ചൊറുക്കുണ്ടോന്നോ ഓള് ബെറും ഈ ടീവീലെല്ലാം കളിക്കുന്ന പെണ്ണിനെ പോലുണ്ട്….!! ഞാൻ ആ ചെക്കന്റെ കല്യാണദിവസം പെണ്ണിനെ വിളിച്ചു കൊണ്ട് വരുന്ന ആ നേരത്ത് തന്നെ ആ പന്തലിൽ ഉണ്ടായിനും “എന്തൊക്കെ ആയിരുന്നു പാട്ട് കൂക്കി എന്റെ പോരേൽ ദിനേശൻ വിഷുനു ആകാശത്തു പോയി പൊട്ടുന്ന എന്തോ കുന്ത്രാട്ടം പൊട്ടിക്കില്ലേ അതൊക്കെ ഉണ്ടായിനും ഞാൻ അപ്പാടെ പേടിച്ചു പോയി ബിയ്യാത്തു…..! ആണോ എനിക്ക് അപ്പളേക്ക് വരാൻ പറ്റിയില്ല കല്യാണി സുഹറയും പുയ്യാപ്ലയും ഉണ്ടായിനം ഈടെ…. ഇഞ്ഞു വരാത്ത വല്ലാത്ത സങ്കടായി പോയി…. “പൂനിലാവ് ഉദിച്ച പോലെ ഉള്ള പെണ്ണിനെ എന്തോ ഒരു കൂട്ടിൽ നിന്ന് എല്ലാരും കൂടെ പിടിച്ചു ഇറക്കി കൊണ്ട് വന്നപ്പോൾ ആട പന്തലിൽ ഉള്ള…
ഒന്ന് രണ്ട് ചോദ്യങ്ങളുടെ അകമ്പടിയോടെ ചെറിയ ഒരു നോവുണർത്തുന്ന അനുഭവം എഴുതിയാലോ…. “ഒരാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകൾ ഏതായിരിക്കും….? മതി മറന്നു പാറി പറന്നു കളിചിരിയുടെ ബഹളങ്ങൾക്ക് ഇടയിൽ ജീവിച്ച സമയം….? അതേയ് അത് ശരിക്കും നമ്മുടെയൊക്കെ കുട്ടി ക്കാലം അല്ലെ….? പൊട്ടി ചിരിയുടെ സന്തോഷത്തിന്റെ മുട്ട് മുറിഞ്ഞ വേദനയുടെ അനുഭവങ്ങൾ നൽകുന്ന മഴവിൽ വർണ്ണങ്ങൾ നിറഞ്ഞ ബാല്യം…. ആ ഒരു കാലം മൊത്തം വീടിന്റ ഉള്ളറയിൽ ആരാരും കൂട്ടിനില്ലാതെ കഴിയേണ്ടി വന്നാൽ? ശരിക്കും ജീവിതത്തിലെ 15 വർഷം…. ആരോടും മിണ്ടാൻ പറ്റാതെ ആരോടും കൂട്ട് കൂടാൻ പറ്റാതെ ആരോടും സങ്കടങ്ങൾ പങ്കു വെക്കാൻ പറ്റാതെ തന്റെ വീട്ടിലെ തന്റെ മുറിയിൽ ഒന്നും രണ്ടും ദിവസങ്ങളോ വർഷങ്ങളോ അല്ല 15 വർഷത്തോളം സങ്കടങ്ങൾ അടക്കി പിടിച്ചു കഴിയേണ്ടി വന്നാൽ… തന്റെ മുന്നിലെ നിറമുള്ള ലോകത്തെ കണ്ണ് തുറന്ന് കാണാൻ പറ്റാതെ വന്നാൽ സ്നേഹിക്കാൻ പറ്റാതെ വന്നാൽ…. ശരിക്കും മുന്നോട്ട്…
“നിങ്ങൾ കണ്ണ് കൊണ്ട് കണ്ട കാഴ്ചകൾ പലതും ഞാൻ മനസ്സ് കൊണ്ട് ഒപ്പിയത്തെടുത്തതിനാലാവാം ഇവിടമിന്നുമെന്നിൽ മിന്നി തെളിയുന്നത്” ഫെബ്രുവരി 5 തുടക്കം ഇവിടെ വെച്ച് ആകട്ടെ ലെ…. അന്നൊരു നബിദിനം ആയിരുന്നു…. മനസ്സകം വല്ലാതെ ആകാംഷ നിറഞ്ഞതും…. വിമാനം പോകുന്ന ശബ്ദം കേൾക്കുമ്പോൾ മെയ് മറന്നു ഓടി തളർന്ന കുട്ടിക്കാലത്തിൽ നിന്നും ഒന്ന് തെന്നി മാറി അടുത്ത ഘട്ടത്തിലേക്ക് ചുവട് വെച്ചതെ ഉള്ളു. അതിന്റെ കല പിലകൾ മനസ്സിൽ ആവോളം ഉണ്ട്. അതിനിടക്ക് കുറച്ചു മാസങ്ങൾ കൊണ്ട് ഉക്കത്തൊരു കുഞ്ഞു കൂടെ വന്നു….. അവനെയും കയ്യിലേന്തി ഞാൻ നടന്നു. അങ്ങോട്ട് തേടി പോകുന്നവരുടെ മനസ്സും ഇങ്ങോട്ട് തേടി വരുന്നവരുടെ മനസ്സും ഒരേ പോലെ കുളിരണിയിച്ചാനയിക്കുന്ന ആ മനോഹരമായ കെട്ടിടത്തിലേക്ക്… നിറ കണ്ണുമായി കൈവീശി കാണിച്ചു പുറത്തു നിൽക്കുന്ന ഉമ്മയെയും ഉപ്പയെയും ഒന്നുകൂടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ വെച്ചൊന്നു നോക്കി ഞാൻ പോയി വരാമെന്ന് മൗനമായി മൊഴിഞ്ഞു കുഞ്ഞിനേയും കൂട്ടി അകത്തേക്ക്.. അതെ…
ഡിസംബർ 22 ഇന്നേക്ക് മൂന്ന് വർഷം പൂർത്തിയായിരിക്കുന്നു നമ്മൾ ഒന്നായി തീർന്നിട്ട് ആ ഒന്നായിടത്തു നിന്ന് പിരിഞ്ഞു രണ്ടായി നിൽക്കാൻ തുടങ്ങിയിട്ടും… പത്തിൽ പത്തു പൊരുത്തം എന്ന് ജാതകം നോക്കിയവരൊക്കെ എടുത്തെടുത്തു പറഞ്ഞത് ഇതു കൊണ്ട് ആകുമായിരിക്കും ലെ! ആ തണുപ്പ് നിറഞ്ഞ പൊൻപുലരിയിലെന്റെ നെറ്റിയിൽ നീയണിഞ്ഞ സീമന്ത രേഖ മാഞ്ഞു തുടങ്ങുമ്പോളൊക്കെ ഞാൻ വീണ്ടും ചുവപ്പണിയിക്കുന്നുണ്ട്… “നിനക്കെന്നെയല്ലേ വേണ്ടതായുള്ളു എനിക്ക് നിന്നെ വേണ്ടതായിട്ടില്ലല്ലോ….” “നിന്റെ മനസ്സിലല്ലേ ഞാൻ ഇല്ലാതായുള്ളു എന്റെ മനസ്സിലിന്നും നീ മാത്രമല്ലെ!” ജാതകം നോക്കിയ ജ്യോത്സന്റെ കണ്ടു പിടുത്തം പോലെ തന്നെ എനിക്ക് ചുറ്റുമുള്ളവരും എന്റെ വരാനിരിക്കുന്ന ജീവിതത്തെ പറ്റി നിറമുള്ള സ്വപ്നം കണ്ടു. ‘അലങ്കാര തോരണങ്ങൾ നിറഞ്ഞ ആ വേദിയിൽ മണിക്കൂറുകളെടുത്തു എന്നെ ചമയിച്ചാനയിച്ചു അവിടെ കൊണ്ടിരുത്തിയപ്പോൾ എല്ലാരുടെയും കണ്ണുകളെന്റെ നേരെയായിരുന്നു. കണ്ണു കിട്ടുമെന്റെ മോൾക്കെന്ന് പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയവരൊക്കെ ഇപ്പോൾ എനിക്ക് നേരെ നോക്കുന്നത് സഹതാപവും അവജ്ഞയോടുമണെന്ന് തോന്നുന്നു. വേണ്ട എന്ന്…
അതേയ് മാഷേ.. ഇങ്ങോട്ട് നോക്ക് മാഷേ.. ധേ ഇവിടെ മാഷിന്റെ കൈകളിൽ നിവർത്തി വെച്ച ഈ പേപ്പറിൽ.. ”അതെ ഇതില്ലേ വെറും പേപ്പറോ,അതിൽ വെറുതെ വാരി വലിച്ചു കോറിയിട്ട കുറെ അക്ഷരങ്ങളോ മാത്രം അല്ല… ഇത് എന്റെ പ്രണയം ആണ്.. എന്റെ ഹൃദയത്തിൽ നിന്ന് വരുന്ന സ്പന്ദനമാണ് ഇതിലെ ഓരോ വരികളും…! ആ മിഴിച്ചു വെച്ച കണ്ണൊന്നു മെല്ലെ അടച്ചു വീണ്ടും തുറക്കേടോ.. എന്നിട്ട് ഇതിന്റെ ബാക്കി വരികൾ കൂടെ വായിച്ചു നോക്കു… അന്ന് അവിചാരിതമായി ആ പോസ്റ്റ് ഓഫീസിന്റെ മുന്നിലൂടെ പോകുമ്പോൾ ആരെയോ കാത്തു പൊടി പിടിച്ചിരിക്കുന്ന ആ ഒരു ലെറ്റർ എന്റെ കണ്ണിൽ പെട്ടത് കണ്ട മാത്രയിൽ എനിക്ക് എന്റെ സ്വപ്നങ്ങൾ ക്ക് അവിടെ ജീവൻ വെച്ചതായി തോന്നി. അതിലെ വരികളിലെ മാപ്പ് അപേക്ഷ കണ്ടിട്ട് ആവാം അത് ആ കിട്ടിയിടത്തു തന്നെ അലസമായി മാഷ് ഉപേക്ഷിച്ചത്. എന്റെ സ്വപ്‌നങ്ങൾ എന്ന് പറഞ്ഞപ്പോൾ പോലും ഇയാൾ എന്താ എന്നെയൊന്നു…
