“അതേയ് പിന്നെ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ നിങ്ങൾ?”
“ആന്നെ, നിങ്ങളോട് തന്യ സത്യം പറയോ എന്നിട്ട് പറയാം ഞാൻ കാര്യം എന്തെന്ന്….
“ആ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ എന്ന് “നിങ്ങൾ ആരേലും എപ്പോളെലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….?
“ആ ചിന്തകൾ ആഗ്രഹം ആയി മാറി വരാറുണ്ടോ….”
ഉണ്ട് എന്നാണോ മറുപടി…..
എനിക്ക് ഉണ്ടാകാറുണ്ട് അങ്ങനെ ഒരു ആഗ്രഹം…
ആഗ്രഹം എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ കുറഞ്ഞു പോകും അത്യാഗ്രഹം എന്ന് പറയുന്നത് ആകും നല്ലത്…!
നമ്മുടെ നാട് ശരിക്കും ദൈവത്തിന്റെ സ്വന്തം നാട് എന്നല്ലേ എല്ലാരും കരുതുന്നത്….
കാലവസ്ഥയും വിദ്യ സമ്പന്നരും ആദിത്യ മര്യാദയും എല്ലാം കൂടെ കൂട്ടി ചേർത്ത് വായിക്കുമ്പോൾ അത് അനുഭവിക്കുമ്പോൾ ശരിക്കും നമ്മുടെ നാട് “ദൈവത്തിന്റെ സ്വന്തം നാട് തന്നെ ആയിരുന്നു ”
എന്നാൽ ഇന്ന് അങ്ങനെ ആണോ….?
അല്ല എന്ന് ഈ നാട്ടിലെ ഏതോ ഒരു ഗ്രാമത്തിൽ ജീവിച്ചു വരുന്ന എനിക്ക് പറയാൻ പറ്റുന്നുണ്ട് അത് വലിയ അറിവോ മറ്റോ ഉണ്ടായത് കൊണ്ടല്ല…. ഞാൻ കേട്ടറിയുന്ന ചില കാര്യങ്ങൾ ഞാൻ വായിച്ചറിയുന്ന ചില നഗ്ന സത്യങ്ങൾ അതൊക്കെ കൊണ്ട് ആകുമൊരുപക്ഷെ അങ്ങനെയൊക്കെ ചിന്തിച്ചു പോകുന്നത്!
ചിലപ്പോൾ നമ്മളെ തേടി വരുന്ന ചില വാർത്തകൾ ഇല്ലേ നമുക്ക് ചുറ്റും നടക്കുന്ന വാർത്തകൾ?
മനസാക്ഷി മരവിക്കുന്ന ചില വാർത്തകൾ?
ഇതൊക്കെ നമ്മുടെ കണ്മുന്നിൽ നടന്നിട്ടും അവർക്കെതിരെ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ചിന്തിക്കുന്ന വാർത്തകൾ?
അവരെ അങ്ങനെ ശിക്ഷിക്കണം അവർക്കെതിരെ അങ്ങനെ ചെയ്യണം എന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടും അവർക്ക് അങ്ങനെ ഒരു ശിക്ഷ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കും കുറച്ചു മുറ വിളികൾ നടത്തി നോക്കും പ്രധിഷേധം നടത്തി നോക്കും എവിടെ എന്നിട്ട് വല്ല കാര്യവും ഉണ്ടാകാറുണ്ടോ ?
ഒരിക്കലും ഇല്ല!
ഇനിയിട്ട് ഉണ്ടാകും എന്ന വിശ്വാസവും ഇല്ല…..!
അപ്പോൾ ഞാൻ കാട് കയറി പറഞ്ഞു പോകുന്നത് മറ്റൊന്നിനെയും കൊണ്ടല്ല എനിക്കൊരിക്കൽ എങ്കിലും ഏറ്റവും കുറഞ്ഞ സമയം നോക്ക് കുത്തിയായി നടിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തു കയറി ആ സ്ഥാനം ഏറ്റെടുത്തു നടപ്പിലാക്കാൻ പറ്റേണ്ടിയിരുന്നു….
ഇങ്ങനെയൊക്കെയുള്ള വട്ടു ചിന്തകൾ എപ്പോൾ ആണെന്നോ മനസ്സിൽ കയറി കൂടാറ് കണ്ണ് നിറക്കുന്ന ചില വാർത്തകൾ നമുക്ക് ചുറ്റ് വട്ടത്തും നടക്കുമ്പോൾ…..
ദേ, ഇപ്പോൾ ഏകദേശം എല്ലാരും മറന്നു തുടങ്ങിയ ഒരു വാർത്ത ഇല്ലായിരുന്നോ “കുഞ്ഞു കണ്ണുകളിൽ സന്തോഷ തിളക്കം വരുന്ന വർണ്ണ കടലാസ്സിൽ പൊതിഞ്ഞു വെച്ച മിട്ടായി കൊടുത്തു മയക്കി കൊണ്ട് പോയി പിച്ചി ചീന്തി തന്റെ കാമം തീർത്തു കൊന്നു കളഞ്ഞ ആ പൈതൽ ചാന്ദ്നി…. ഓർമ്മയുണ്ടാകുമല്ലോ എല്ലാർക്കും….
ഒരു മിട്ടായി കൊടുത്തു തന്റെ ഉള്ളിലെ വികാരമൊക്കെ ശമിപ്പിക്കാൻ പോയ ആ പിശാചിനെ പറ്റി വാ തോരാതെ പത്ര മാധ്യമങ്ങളും മനുഷ്യാവകാശ അംഗങ്ങളും സാമൂഹിക കാരുണ്യ പ്രവർത്തകരും ശബ്ദമെടുത്തു അവനെ ജയിലിലേക്ക് അയച്ചു….
എന്നിട്ടോ അതിന് ശേഷം വല്ലതും നടന്നോ….?
അല്ലേൽ ഇനി നടക്കുമോ….?
ഇത് പോലെ തെളിയിച്ചതും തെളിയിക്കാത്തതും ആയ. എത്ര ഏത്ര കേസുകൾ…. കൈ വിലങ്ങു അണിയിച്ചു ജയിൽ വാസത്തിന് അയച്ച എത്രയെത്ര പിശാചുക്കൾ…..
ആരെയേലും ഒന്നിനെ ഒരു പേടിയോ താൻ ഈ നിയമം നടപ്പിലാക്കിയാൽ തനിക്ക് എതിരെ വരുന്നത് എന്തുമാകട്ടെ എന്ന ചിന്തയോ കൂടാതെ ഒരു ശിക്ഷ നടപ്പിലാക്കാൻ പറ്റിയാൽ….?
എന്റെ അത്യാഗ്രഹമായ ആഗ്രഹം അതാണ് അങ്ങനെ ഒരു നീതിന്യായ വ്യവസ്ഥയിൽ ലാസ്റ്റ് വിധി കൽപ്പിക്കാൻ അധികാരമുള്ള ഒരാളായിട്ട് തീരണം അതും ഒത്തിരി കാലമൊന്നും വേണ്ട ഒരൊറ്റ ശിക്ഷ നടപ്പിലാക്കാൻ വേണ്ടി മാത്രം…. ആ ശിക്ഷ വിധി കണ്ടിട്ട് പിന്നെ ഒരാളുടെയും കയ്യും മെയ്യും തുനിയരുത് അങ്ങനെ ഒരു പൈശാചിക വികാരം തങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കാൻ ഉണർത്താൻ…. ഒരു മിട്ടായി കാണുമ്പോൾ കണ്ണിൽ സന്തോഷം വിടരുന്ന പിഞ്ചു മക്കൾക്കെതിരെ ഒരു നോട്ടം കൊണ്ട് പോലും ഒരാളും വ്യഭിചരിക്കരുത് തങ്ങൾക്ക് മുന്നിൽ ഉള്ള ശിക്ഷ യുടെ ഭീകരത കാരണം ഉണരുന്ന വികാരം എന്ന ന്നേക്കുമായി ഇല്ലാതെ ആകണം….
അവർക്ക് പകരം അവരുടെ സ്ഥാനം എനിക്ക് കിട്ടിയിരുന്നു എങ്കിൽ….
വിശപ്പ് കാരണം ബ്രെഡ് കട്ട പാവത്തിനെ കള്ളനാക്കി മർദിച്ചു കൊന്നവരും മിട്ടായി കൊതിച്ചു പുഞ്ചിരിയോടെ അത് വാങ്ങി കഴിക്കാൻ വന്ന പിഞ്ചു പൈതലിനെ കൊന്നവനെയും ഗെയ്റ്റ് തുറക്കാൻ വൈകി പോയതിന്റെ പേരിൽ മർദിച്ചു കൊന്ന പാവം സെക്യൂരിറ്റി ജീവനെക്കാരനെ ഇല്ലാതാക്കിയവനെയും ബസ്സിൽ വെച്ച് കുറെ പേര് ശരീരത്തിലെ ഒരു ഭാഗം പോലും ബാക്കി വെക്കാതെ കാമം തീർത്ത ആ പാവം പെൺകുട്ടിയെ കൊന്നവരെയും ട്രെയിൻ യാത്രക്കിടയിൽ വികാരം ശമിപ്പിക്കാൻ കിട്ടിയ അവസരം മുതലാക്കി ജീവൻ നശിപ്പിച്ച ആ പാവത്തിനെ കൊന്നവരെയും തീറ്റി പോറ്റി വളർത്തി വലുതാക്കി കൊണ്ട് വരുന്ന നമ്മുടെ നാട്ടിലെ നിയമങ്ങളൊക്കെ ഒന്ന് തിരുത്തി എഴുതി അത് എഴുതി വെച്ചിടത്തു ഒതുങ്ങി പോകാതെ നടപ്പിലാക്കി കാണിക്കാൻ ഉള്ള ഒരു അവസരം എനിക്ക് കിട്ടിയിരുന്നു വെങ്കിൽ അത് നടപ്പിലാക്കുന്നവർക്ക് പകരം ഞാൻ ആയിരുന്നു എങ്കിൽ….. ചിന്തിക്കാറുണ്ട് പലപ്പോളും കണ്ണും മനസ്സും നോവുന്ന വാർത്തകൾ കണ്ണിനു മുന്നിൽ നടക്കുന്നത് കാണുമ്പോൾ….


1 Comment
ശരിയാണ് .ധാർമ്മികരോഷം കൊള്ളുകയല്ലാതെ മാറ്റത്തിൻ്റെ ഒരു ചെറുവിരൽ പോലും അനക്കാൻ സാധിക്കാത്ത പൊതുജനം