ഡിസംബർ 22 ഇന്നേക്ക് മൂന്ന് വർഷം പൂർത്തിയായിരിക്കുന്നു നമ്മൾ ഒന്നായി തീർന്നിട്ട് ആ ഒന്നായിടത്തു നിന്ന് പിരിഞ്ഞു രണ്ടായി നിൽക്കാൻ തുടങ്ങിയിട്ടും…
പത്തിൽ പത്തു പൊരുത്തം എന്ന് ജാതകം നോക്കിയവരൊക്കെ എടുത്തെടുത്തു പറഞ്ഞത് ഇതു കൊണ്ട് ആകുമായിരിക്കും ലെ!
ആ തണുപ്പ് നിറഞ്ഞ പൊൻപുലരിയിലെന്റെ നെറ്റിയിൽ നീയണിഞ്ഞ സീമന്ത രേഖ മാഞ്ഞു തുടങ്ങുമ്പോളൊക്കെ ഞാൻ വീണ്ടും ചുവപ്പണിയിക്കുന്നുണ്ട്…
“നിനക്കെന്നെയല്ലേ വേണ്ടതായുള്ളു എനിക്ക് നിന്നെ വേണ്ടതായിട്ടില്ലല്ലോ….”
“നിന്റെ മനസ്സിലല്ലേ ഞാൻ ഇല്ലാതായുള്ളു എന്റെ മനസ്സിലിന്നും നീ മാത്രമല്ലെ!”
ജാതകം നോക്കിയ ജ്യോത്സന്റെ കണ്ടു പിടുത്തം പോലെ തന്നെ എനിക്ക് ചുറ്റുമുള്ളവരും എന്റെ വരാനിരിക്കുന്ന ജീവിതത്തെ പറ്റി നിറമുള്ള സ്വപ്നം കണ്ടു.
‘അലങ്കാര തോരണങ്ങൾ നിറഞ്ഞ ആ വേദിയിൽ മണിക്കൂറുകളെടുത്തു എന്നെ ചമയിച്ചാനയിച്ചു അവിടെ കൊണ്ടിരുത്തിയപ്പോൾ എല്ലാരുടെയും കണ്ണുകളെന്റെ നേരെയായിരുന്നു. കണ്ണു കിട്ടുമെന്റെ മോൾക്കെന്ന് പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയവരൊക്കെ ഇപ്പോൾ എനിക്ക് നേരെ നോക്കുന്നത് സഹതാപവും അവജ്ഞയോടുമണെന്ന് തോന്നുന്നു.
വേണ്ട എന്ന് പറഞ്ഞവനെ അവന്റെ വഴിയിലേക്ക് പറഞ്ഞയക്കാത്ത നീരസമാണെന്ന് തോനുന്നു എന്റെ ജീവനായ ഏട്ടനും എന്റെ അച്ഛനുമിപ്പോൾ എന്നോട് കാണിക്കുന്നത്…
കാരണമെന്തെന്ന് പോലും പറയാതെ നീ കുറച്ചു ദിവസം നിന്റെ വീട്ടിൽ പോയി താമസിച്ചു വന്നോ എന്ന് പറഞ്ഞു പറഞ്ഞയച്ചപ്പോൾ അറിഞ്ഞില്ല ഇനിയൊരു മടക്കം നിന്നിലേക്ക് എനിക്കില്ല എന്നത്….
ഞാൻ അന്ന് മുതൽ ഈ മുറിയിലാണ് എന്നെ മടി കൂടാതെ കേട്ടിരിക്കുന്നത് എന്റെ സങ്കടങ്ങൾ പെയ്തൊഴിഞ്ഞു കുതിരുന്നത് ഈ ഡയറിയിലെ ഓരോ താളുകളുമാണ്…
എന്റെ ഓരോ ന്യായങ്ങളും പ്രതീക്ഷകളും കേൾക്കുമ്പോൾ നിന്റ ഭ്രാന്തിനിയും മാറിയില്ലേ എന്ന് ചോദിക്കാതെ എന്റെ കൂടെ ചേർന്ന് നിൽക്കുന്നത് നിന്നിലെ ഓരോ പേജുകളുമാണ്…
നീ നിന്റ ലോകത്ത് ഇന്നും ഹാപ്പിയായി നിൽക്കുന്നെന്ന് ഓരോ തവണയും നിന്നെ കണ്ടുമുട്ടുന്നവർ വന്നു എന്നോട് പറയുമ്പോൾ എനിക്കും സന്തോഷം തോന്നാറുണ്ട് എന്നിലെ ഭ്രാന്ത് നിന്നിലും നിറഞ്ഞു നീ നിന്റെ ലോകവും ഇരുട്ടിലാക്കിയില്ലല്ലോ എന്നോർത്ത്…
എന്നിട്ട് പോലും ഞാൻ ചിന്തിക്കുന്നില്ല നീ ഇല്ലായ്മ എന്നിൽ തീർത്ത ശൂന്യത ഞാൻ ഇല്ലായ്മ നിന്നിൽ തീർത്തില്ലല്ലോ എന്ന്!!
ഞാൻ വെറുമൊരു വിഡ്ഢി വേഷം കെട്ടിയാടുകയാണല്ലോ എന്ന്!!
നീയുമൊരുനാൾ കണ്ണുനീരണിയും നിന്റെ കണ്ണുനീരും ഈ താളുകളിലെഴുതിയ എന്റെ അക്ഷരങ്ങളെ മായ്ച്ചു തുടങ്ങും… അന്നേ നിനക്കെന്നെ എന്നിൽ നിറഞ്ഞ നിന്നോടുള്ള എന്റെ സ്നേഹത്തെ മനസ്സിലാകൂ….
വിധിയാൽ ഒന്ന് ചേർന്ന നമ്മൾ അതെ വിധിയാണോ നമുക്കിടയിൽ ഈ വന്മതിൽ സൃഷ്ടിച്ചതും
എല്ലാം വിധിയെന്ന് വിധിയെഴുതുന്ന മനുഷ്യർ നമ്മുടെ ഈ വേർപാട് കൂടെ അതെ വിധിയുടെ നെഞ്ചിൽ ചാർത്തുന്നു ഞാനും🖤


1 Comment
👌👌