മാളൂ എന്തെ മിണ്ടാത്തത്?
ഞാൻ എന്താ ഇനി മിണ്ടേണ്ടത്? പറയുവാൻ ഉള്ളത് അത്രയും പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിന്നില്ലേ ഇത്രയും ദിവസം?
എന്നിട്ട് ഇപ്പോൾ അല്ലെ എന്നോട് സംസാരിക്കാൻ തോന്നിയത്….
ഞാൻ എപ്പോൾ വിളിച്ചാലും കൂടെ ഇറങ്ങി വരാൻ തയ്യാറാണെന്ന് നീ പറഞ്ഞില്ലേ പെണ്ണെ എന്നോട്?
അതെ സുധിയേട്ടാ ഞാൻ പറഞ്ഞു, എന്ന് വെച്ച് ഇന്നൊരു ദിവസം വരെ കാത്തു നിൽക്കണമായിരുന്നോ ഈ ഒരു വിളിക്ക്…!
കഴിഞ്ഞു പോയ ഓരോ ദിവസവും ശരിക്കും ഒരുപാട് പ്രതീക്ഷയോടെ നിന്റെ വിളിക്കായി ഞാൻ കാത്തു നിന്നിരുന്നു
എല്ലാം കഴിഞ്ഞു…
ഉള്ളതൊക്കെ നുള്ളിപെറുക്കി വാങ്ങാൻ പറ്റുന്നവരോടൊക്കെ കടം വാങ്ങി ജീവന്റെ ജീവനായ പൊന്നു മോളേ ആഗ്രഹിച്ച പോലെ നാലാൾ കാൺകെ അന്തസ്സായി ആണൊരുത്തന്റെ കയ്യിൽ പിടിച്ചേല്പിച്ചിട്ട് വേണം സമാധാനത്തോടെ കണ്ണടക്കാൻ എന്ന് സ്വപ്നം കണ്ടു ഈയൊരു ദിവസത്തിനായി കാത്തിരുന്ന അച്ഛനെ നാണം കെടുത്തി ഇനി ഞാൻ ഇറങ്ങി വരുമെന്ന് സുധിയേട്ടന് തോന്നുന്നുണ്ടോ?
എന്നെ കൊണ്ട് വയ്യ ഏട്ടാ
ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല, ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല
എന്റെ അച്ഛൻ എല്ലാവരുടെയും മുന്നിൽ ഞാൻ കാരണം തലയും താഴ്ത്തി നിൽക്കുന്നത് കാണുന്നതിലും നല്ലത് എന്റെ ജീവൻ അങ്ങ് ഇല്ലാതായി പോകുന്നതാ
ഇങ്ങനൊരു വിളിക്ക് ഞാനും ആഗ്രഹിച്ചിരുന്നു. സമയം ഒരുപാട് വൈകി. ഒന്നുമറിയാതെ എന്നെയും സ്വപ്നം കണ്ടു ജീവിക്കുന്ന ഒരു പാവം മനുഷ്യനെയും എന്റെ അച്ഛനെയും ഇനി കണ്ടില്ല നടിക്കാൻ എന്ന കൊണ്ട് പറ്റില്ല. ഒന്നും വിചാരിക്കല്ലേ….
കരഞ്ഞും കൊണ്ടുള്ള മാളുവിന്റെ സംസാരം സുധിയെ വല്ലാതെ സങ്കടപ്പെടുത്തിയെങ്കിലും കടുപ്പിച്ചുള്ള ഒരു നോട്ടം കൊണ്ട് പോലും മാളുവിനെ ശപിക്കാതെ എല്ലാ അനുഗ്രഹങ്ങളും എന്റെ മാളൂട്ടിയുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന അനുഗ്രഹവും പ്രാർത്ഥനയും നൽകി സുധി തന്റെ നിറഞ്ഞ കണ്ണുകളെ ആരും കാണാതെ തുടച്ചു ആ കൂരിരുളിലേക്ക് നടന്നു….❣️❣️
ആദ്യത്തെ ഒന്ന് രണ്ട് വരിയിൽ കണ്ണോടിച്ചു പോയ അമ്മൂസിന് എന്തോ ഈ ഒരു കഥ യുടെ ബാക്കി കൂടെ വായിക്കണം എന്നൊരു ഉൾവിളി. അങ്ങനെ ഇരുന്നു വായിച്ച കഥ യുടെ ഈ ഒരു അവസാനം എന്തോ അവളെ വല്ലാതെ ചൊടിപ്പിച്ചു
കാരണം എന്തെന്ന് അറിഞ്ഞില്ലേലും തന്റെ അഭിപ്രായം അതെ പോലെ തന്നെ രചയിതാവിനെ അറിയിക്കാൻ തന്റെടിത്തരം അൽപ്പം കൂടുതൽ ഉള്ള അമ്മൂസ് തീരുമാനിച്ചു…
ഒരു വെള്ള പേപ്പർ കയ്യിലെടുത്തു അവൾ.
“ഹായ്, രചന വായിച്ചു. എന്ത് കൊണ്ട് ആണ് ഇങ്ങനെ ഒരു അവസാനം? തീരെ പ്രതീക്ഷിച്ചില്ല, വായനക്കാരുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന ഈ ഒരു അവസാനം കൊടുത്തിട്ട് നിങ്ങൾക്ക് അവരുടെ സന്തോഷം ഇല്ലാതെ ആക്കിയത് അത്ര നന്നായി എനിക്ക് തോന്നിയില്ല.
ഒരു രചയിതാവ് എന്നതിന് അപ്പുറം എനിക്ക് ഒരു ബന്ധവും അങ്ങയുമായി ഇല്ലാ, എന്ത് തന്നെ ആയാലും വായനക്കാരോട് അങ്ങയുടെ രചന, നീതി പുലർത്തിയില്ല എന്ന് അറിയിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു”
പേപ്പർ എവിടെ കണ്ടാലും താൻ പോലും അറിയാതെ തന്റെ വിരലുകളിൽ വിരിയുന്ന ജീവനുള്ള ചിത്രങ്ങൾ… അമ്മൂസ് അറിയാതെ തന്നെ അവൾ ആ രചയിതാവിന് എഴുതി ചേർത്ത കത്തിന്റെ അടിയിൽ തന്റെ വിദ്വേഷത്തിന്റെ ശക്തിയെന്നോണം ആ ഒരു ചിത്രം കൂടെ സ്‌ഥാനം പിടിച്ചു…
ആരെ കൊണ്ടും ഒന്നവിടെ നിന്ന് നോക്കി പോകുന്ന, ചിന്തിപ്പിക്കുന്ന മനോഹരമായ ജീവനുള്ള ഒരു ചിത്രം ആയിരുന്നു അത്.
വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി കണ്ണ് നിറച്ചു നിൽക്കുന്ന ഒരു പെണ്ണും തല കുനിച്ചു അവളെ നിറക്കണ്ണുകളോടെ നോക്കി നിൽക്കുന്ന ഒരു യുവാവും.
താൻ പോലും അറിയാതെ ആ രചനയോട് തനിക്ക് തോന്നിയ അമർഷം..
ആ രചയിതാവിന് എഴുതിചേർത്ത അക്ഷരങ്ങളെക്കാൾ മൂർച്ചയുള്ളതായിരുന്നു അമ്മൂസ് ആ കത്തിന്റെ അടിയിൽ വരച്ചു ചേർത്ത ഈ ജീവനുള്ള ചിത്രം….
തന്നെ തേടിയെത്തിയ നിരവധി കത്തുകൾ അലോസരമായി അവിടെയും ഇവിടെയും ചിതറികിടക്കുന്നു.
ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ല. വാരി നിരത്തിയിരിക്കുന്ന അനേകായിരം പുസ്തകങ്ങൾ, ആകെ കൂടെ കാണുന്നവർക്ക് ഒരു മുഷിച്ചിൽ തോനുന്ന അന്തരീക്ഷം…
വേറെ ആരുമല്ല.. ഇതാണ് നമ്മുടെ രചയിതാവായ മുകുന്ദന്റെ വീട്. ഇവനെ തേടിയാണ് അമ്മൂസിന്റെ കത്ത് വന്നു കിടക്കുന്നത്.
തന്റെ മനസ്സിൽ വിരിയുന്ന അക്ഷരങ്ങൾക്ക് ജീവൻ വരണമെങ്കിൽ ഈ സ്ഥാനം തെറ്റി മുറിയാകെ പരന്നു കിടക്കുന്ന എല്ലാത്തിനെയും അതാത് സ്‌ഥാനത്തേക്ക് എത്തിക്കണം.
എഴുത്തു കഴിയുമ്പോളേക്കും അത് വീണ്ടും അലങ്കോലമാകും. ഈ ഒരു ശീലം ഇന്നും ഇന്നലെയും കൂടിയതല്ല മുകുന്ദന്റെ കൂടെ…
എഴുത്തു അസ്ഥിക്ക് പിടിച്ച അന്ന് കൂടെ കൂടിയതാണ്.
അങ്ങനെ ഓരോന്നായി പെറുക്കി അതാതു സ്ഥലങ്ങളിൽ വെച്ച് മുകുന്ദൻ തന്റെ ചാരു കസേരയിൽ പേപ്പറും കയ്യിലൊരു പെന്നും എടുത്തു ഇരുന്നു തന്റെ ചിന്തകളിലൂടെ സഞ്ചരിച്ചു….
എന്തോ എഴുതി ചേർക്കുന്നതൊന്നും വിചാരിച്ച പോലെ അല്ലാ എന്നുള്ള തോന്നൽ വന്നതോടെ എഴുതിയ ആ പേപ്പറുകൾ ചുരുട്ടി കസേരക്ക് താഴെ നിലയുറപ്പിച്ച ബക്കറ്റിലേക്ക് ഇടാൻ പോയപ്പോൾ അതിന്റെ അടുത്തായി തന്നെ തേടി വന്ന കത്തുകളുടെ കൂട്ടത്തിൽ ഉള്ളൊരു കത്ത്!!
എല്ലാം പെറുക്കി ഒതുക്കി വെച്ച കൂട്ടത്തിൽ കണ്ണിൽപ്പെടാത്തത് കൊണ്ട് മറന്നതാകും കരുതി അയാൾ അത് എടുത്തു തിരിച്ചും മറിച്ചും നോക്കി…
എന്തായാലും തന്റെ മനസ്സിൽ ഉള്ളത് കടലാസ്സിൽ എത്തുമ്പോളേക്കും വിചാരിച്ചത് പോലെ അല്ലാലോ ആകുന്നത്, ഇതൊന്നു പൊട്ടിച്ചു വായിച്ചു നോക്കിയിട്ടാകാം അടുത്ത വരികൾ കണ്ടെത്തുവാനുള്ള ശ്രമം….
മുകുന്ദൻ കത്ത് എടുത്തു ആരാണ് എഴുതിയത് എന്ന് നോക്കി
From : അമ്മൂസ്, ബ്രേക്കറ്റിൽ കഥ ഇഷ്ടപെടാത്തവൾ എന്ന് എഴുതി വെച്ചിരിക്കുന്നു!!!
കണ്ട മാത്രയിൽ അയാളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി എവിടെ നിന്നെന്ന് അറിയാതെ അയാളെ തേടി വന്നു…
പേരിന്റെ കൂടെ ബ്രേക്കറ്റിൽ എഴുതിയ ആ വരികളിലെ കൗതുകം മുകുന്ദനെ അത് വായിപ്പിക്കാൻ പ്രേരിപ്പിച്ചു എങ്കിലും, പിന്നെയാകാം എന്ന സ്ഥിരം ശൈലി വീണ്ടും അയാളിൽ എത്തിയെങ്കിലും എന്തോ ഒരു ഉൾപ്രേരണ പോലെ അഡ്രെസ്സിന്റെ അടിയിൽ ബ്രേക്കറ്റിൽ കൊടുത്ത ആ വരികളെ കൂടെ ഓർത്തു ആ കത്ത് പൊട്ടിച്ചു….
അതിൽ എഴുതി ചേർത്ത ഒരു വരി പോലും മുകുന്ദന്റെ കണ്ണുമായി ഉടക്കിയില്ല പകരം ആ എഴുത്തിന്റ തായെയായി സ്ഥാനം പിടിച്ച ആ ചിത്രം
മുകുന്ദനെ വല്ലാതെ ആകർഷിച്ചു.
വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെണ്ണിന്റെ കണ്ണിലെ ഭാവവും അവൾക്ക് മുന്നിലായി നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന യുവാവിന്റെ കണ്ണിലെ ഭാവവും ശരിക്കും തന്റെ നേരെ വിരൽ ചൂണ്ടുന്നതായി മുകുന്ദന് തോന്നി….
എന്തോ ആ ഒരു കത്ത് വായിച്ചതു മുതൽ മുകുന്ദന്റെ മനസ്സില് വിരിയുന്ന ഭാവനകൾ എന്തോ തന്റെ രചനക്കെതിരെ പ്രതികരിച്ച ആ തന്റെടക്കാരിയെ ഒന്നുകൂടെ ചൊടിപ്പിക്കാൻ തക്കതായ മൂർച്ചയുള്ള രചനകൾ ആയിരുന്നു….
അതിനു വേണ്ടി മുകുന്ദൻ ആദ്യമായി അവളുടെ ആ കത്തിൽ നിന്ന് അവളുടെ അഡ്രെസ്സ് നോക്കി അത് ഭദ്രമായി മറ്റൊരിടത്തേക്ക് പകർത്തി…
പിന്നീട് അങ്ങോട്ടുള്ള ഒരു രചന പോലും വേറെ ഒരു ഭാവവും കടന്നു വരാതെ ഏതൊരു സാധാരണ വായനക്കാരന്റെയും മനസ്സിനെ മുറിവേൽപ്പിക്കാൻ ഉതകും വിതം മാത്രമാക്കി മുകുന്ദൻ മാറ്റി തീർത്തു….
തന്റെ തൂലികയിൽ വിരിയുന്ന ഓരോ കഥകളും ആവുന്നത്ര വിഷാദം കലർത്തി എഴുതി അത് അമ്മൂസിന്റെ അഡ്രെസ്സിലേക്ക് തുടർച്ചയായി അയച്ചു കൊടുത്തു….
തന്നെ തേടി എത്തുന്ന ഓരോ പുസ്തകത്തിലെയും അവസാനം തന്റെ കണ്ണിനെ ഈറനണിയിക്കുന്ന ഭാവം മാത്രം കടന്നു വന്നെങ്കിലും അതിനെതിരെ അവൾ ശബ്ദമുയർത്തിയില്ല. പകരം ആ കഥയിൽ മുകുന്ദൻ എഴുതി ചേർത്ത ദുഖഭാവത്തെ പാടെ മാറ്റി അത് സന്തോഷത്തിൽ കലാശിക്കുന്നതായി മനസ്സിൽ കരുതി ജീവനുള്ള ചിത്രങ്ങൾ വരച്ചു ചേർത്തു മുകുന്ദന്റെ അഡ്രെസ്സിലേക്ക് തിരിയച്ചു പ്രതിഷേധം അറിയിച്ചു.
എത്ര വലിയ ദുഖ ഭാവത്തെയും ഇങ്ങനെ മനോഹരമായ ചിത്രങ്ങളാക്കി മാറ്റി മാറ്റുന്ന അവളുടെ ഈ ഒരു കഴിവ് മുകുന്ദൻ വല്ലാതെ ഇഷ്ടപ്പെട്ട് തുടങ്ങി…
താൻ എഴുതുന്ന ഓരോ വരിയും അവളുടെ ആ ചിത്രങ്ങൾ കാണാൻ വേണ്ടി മാത്രം ആക്കി മാറ്റാൻ തുടങ്ങി…..
എന്നാൽ മുകുന്ദനോട് അങ്ങേയറ്റം ദേഷ്യം അമ്മൂസിന് തോന്നി വായനക്കാരുടെ വികാരങ്ങളെ ഒരു തരത്തിലും മാനിക്കാത്ത എഴുത്തുകാരൻ ആ ഒരു ചിന്തയെ അവളിൽ നിറഞ്ഞു നിന്നുളളൂ….
ആയിടെക്ക് തന്റെ ചിത്ര പ്രദർശനത്തിനുള്ള ഒരു വേദി ഒരുങ്ങി അവൾ വളരെ സന്തോഷവതിയായിരുന്നു തന്റെ ഈ ഒരു കഴിവ് കുറച്ചു പേരിലൂടെയെങ്കിലും പുറം ലോകത്ത് എത്തുമല്ലോ എന്നുള്ള സന്തോഷം അവളിൽ കുറച്ചൊന്നുമല്ലായിരുന്നു….
കാത്തു കാത്ത് ആ ദിവസം വന്നണഞ്ഞപ്പോൾ അവൾ അവിടേക്ക് യാത്ര ആയി…
അവിടെ ഉത്ഘാടനം ചെയ്യാൻ വിളിച്ച വിശിഷ്ട വ്യക്തിയുടെ പേര് വിളിച്ചതും അവൾക്ക് വല്ലാതെ ദേഷ്യം പിടിച്ചു
പ്രശസ്ത കഥാ എഴുത്തുകാരൻ, ശ്രീ മുകുന്ദൻ…!!
സദസ്സിൽ മുൻ നിരയിൽ ഇരുന്ന അമ്മൂസ് അവളിൽ പതഞ്ഞുയർന്ന ദേഷ്യം ആരുടേയും ശ്രദ്ധയിൽ പ്പെടുത്താതെ അടക്കി നിർത്തി…
താൻ ഇപ്പോൾ എഴുതി കൊണ്ടിരിക്കുന്ന രചനയിൽ സംഭവിക്കുന്ന ചെറിയൊരു അത്ഭുത പ്രതിഭാസം ഞാൻ നിങ്ങളോട് പങ്കു വെക്കാൻ നിങ്ങളുടെ വിലപ്പെട്ട സമയത്തിലെ ചെറിയൊരു സമയം കടം എടുത്തോട്ടെ എന്നുള്ള ആ മുഖവുര മുകുന്ദനിൽ നിന്ന് കേട്ടതോടെ എന്താകും വായനക്കാരുടെ വികാരങ്ങളെ മാനിക്കാൻ വരെ ആകാത്ത ഈ രചയിതാവിന് പറയാനുണ്ടാകുക??
തെല്ലൊരു അത്ഭുതം അതിലുപരി ആകാംഷ അമ്മൂസിലും നിറഞ്ഞു.മുകുന്ദൻെറ വാക്കുകൾക്കായി കാതോർത്തു…
“എന്ന തേടി എത്തിയ നിരവധി കത്തുകൾക്കിടയിൽ നിന്നും എന്റെ കാൽക്കീഴിൽ ഞാൻ പോലും അറിയാതെ എത്തിയ ഒരു കത്ത്, അതാണ് എന്റെ മനസ്സിൽ വിരിയുന്ന ഭാവനയെ ഇപ്പോൾ നിയന്ത്രിക്കുന്നത് അതെ ഞാൻ പോലും അറിയാതെ!!”
ശരിക്കും സദസ്സിലിരിക്കുന്നവരിൽ എല്ലാവരുടെയും മുഖത് ആശ്ചര്യം മാത്രം മുകുന്ദനിൽ വിരിയുന്ന ഭാവനയെ നിയന്ത്രിക്കാൻ ഒരു കത്തിന് കഴിഞ്ഞെന്നോ?!!
ഞാൻ എഴുതിയ രചനയെ വിമർശിച്ചു കൊണ്ട് എനിക്ക് എഴുതിയ കത്ത് ആ കത്തിൽ എഴുതി ചേർത്ത വരികൾ ഞാൻ ഇന്ന് വരെ എന്തെന്ന് നോക്കിയില്ല അതിന്റെ അടിയിലായി സ്‌ഥാനം പിടിച്ച ജീവനുള്ള ചിത്രങ്ങൾ എന്നോട് ആ കത്തിന്റെ ഉള്ളടക്കം എന്തെന്ന് പറയുന്നുണ്ട്….
ആ ഒരു കത്ത് വായിച്ചതോടു കൂടി പിന്നീടങ്ങോട്ട് എന്നിൽ വിരിഞ്ഞ ഭാവന അത്രയും അങ്ങനെയുള്ള ചിത്രങ്ങൾ കാണുന്നതിന് വേണ്ടി മാത്രമായിരുന്നു അഡ്രസ്സിൽ കൊടുത്ത അമ്മൂസ് ആരാണ് എന്നോ എവിടെ ആണെന്നോ ഞാൻ അന്വേഷിച്ചില്ല ശരിക്കും അങ്ങനെ ഒരാൾ മിഥ്യ അല്ലാ എങ്കിൽ എനിക്കവളെ ഒന്ന് നേരിട്ടു കാണണം അവളുടെ ഭാവനയിൽ പിറക്കുന്ന ചിത്രങ്ങളെ പറ്റി പറഞ്ഞു ഒന്ന് നേരിട്ടു അഭിനന്ദിക്കണം!!!!
മുകുന്ദന്റെ വാക്കുകൾക്ക് സദസ്സിൽ നിന്നും ഉയർന്ന കയ്യടി കേട്ടതോടെ അമ്മൂസ് താൻ കേട്ട ആ ഒരു വാക്കുകളിൽ നിന്നും ഞെട്ടി ഉണർന്നു!!
ഈ വാക്കുകൾ കേട്ട അമ്മൂസ് ശരിക്കും വല്ലാത്തൊരു അവസ്ഥയിൽ ആയി….
ഉൽഘടനം കഴിഞ്ഞു വേദിയിൽ നിന്നും പുറത്തേക്ക് തന്റെ തിരക്കുകളിലേക്ക് പോകുന്ന മുകുന്ദനെ പാവ കാണക്കെ നോക്കി നിൽക്കാനേ അമ്മൂസിന് കഴിഞ്ഞുള്ളു….
തന്റെ ചിത്രങ്ങൾക്ക് വേണ്ടി മാത്രം ഒരാൾ തന്റെ ഭാവനയെ ഇങ്ങനെ മാറ്റി മറിച്ചെങ്കിൽ, അതും ഇത്രയും വലിയ ഒരു എഴുത്തുകാരൻ അയാളിൽ താൻ വരച്ച ചിത്രങ്ങൾ എത്ര സ്വാധീനം ചെലുത്തിയിരിക്കും!!!
പിന്നീട് അങ്ങോട്ടുള്ള ഓരോ ചുവടും അമ്മൂസിൽ യന്ത്രികമായിരുന്നു തന്റെ ചിത്രങ്ങൾ വാങ്ങുന്നവരെയും തന്നെ അഭിനന്ദിക്കുന്നവരെയൊന്നും അമ്മൂസ് ശ്രദ്ധിച്ചതേ ഇല്ല…
അങ്ങനെ തന്നെ തേടി വന്ന കഥ പുസ്തകങ്ങൾ പതിയെ പതിയെ തന്നെ തേടി വരാതെയായി തുടങ്ങിയതോടെ അമ്മൂസിന്റെ അവസ്ഥ വല്ലാതെ മാറി മറയാൻ തുടങ്ങി….
ചിത്രം വരക്കാൻ പോയിട്ട് പെൻസിൽ കയ്യിൽ ഒന്ന് മുറുകെ പിടിക്കാൻ വരെ അവൾക്ക് കഴിഞ്ഞില്ല….
ഇതായിരുന്നു മുകുന്ദനും വേണ്ടത്. അമ്മൂസിനെ തന്റെ മുന്നിൽ എത്തിക്കാൻ ഈ ഒരു പോംവഴി മാത്രമേ തനിക്ക് മുന്നിൽ ഉള്ളു എന്ന കണ്ടു പിടുത്തം അത് ശരിയായി തുടങ്ങുകയിരുന്നു….
അതെ അക്ഷരങ്ങളിലൂടെയും ചിത്രത്തിലൂടെയും അവർ അവർ പോലും അറിയാതെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു….!
ഇനിയും ഇതേ അവസ്ഥ തുടർന്നാൽ തനിക്ക് തന്നെ തന്നെ നഷ്ടമാകും എന്നുള്ള ഭയം അമ്മൂസിൽ പിടി മുറുക്കി
സങ്കടമെന്ന ഭാവം തന്നിൽ നിറച്ചിട്ട് ആണെങ്കിലും തന്നെ തേടി വന്ന ആ രചനകൾ തന്നിൽ ചെലുത്തിയ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് അവൾ അറിയുകയായിരുന്നു….
ഇനിയും വൈകിപ്പിക്കാൻ വയ്യ എന്ന തോന്നലിൽ
ആ കഥകാരനെ തേടി അമ്മൂസ് ഇറങ്ങി
നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന കഥാകാരൻ ആയതിനാൽ അധികം ബുദ്ധിമുട്ടാതെ മുകുന്ദന്റെ വീട് കണ്ടുപിടിക്കാൻ ആയി.
മുകുന്ദന്റെ വീട്ട് പടിക്കൽ എത്തി ബെല്ലടിച്ചു വാതിൽ തുറക്കുന്നതും കാത്ത് അമ്മൂസ് നിന്നു…
അവളുടെ ശ്വാസഗതി പതിവിലും വേഗതയിൽ ആയി…
താൻ അന്ന് കണ്ട മുകുന്ദൻ തന്നെ ആകില്ലേ ഇവിടെ നിന്ന് പുറത്ത് വര തെല്ലൊരു ശങ്ക അവളിൽ നിറഞ്ഞെങ്കിലും പ്രതീക്ഷയോടെ അവൾ വാതിൽ തുറക്കുന്നതും കാത്ത് നിന്നു….
വാതിൽ തുറന്നതും മുന്നിൽ തന്നെ കാത്ത് നിൽക്കുന്ന ഒരു സുന്ദരിയായ പെൺകുട്ടി. കയ്യും കെട്ടി തെല്ലൊരു ഭയവും കൂടാതെ വീട്ടു പടിക്കൽ നിൽക്കുന്ന സുന്ദരിയായൊരു പെൺകുട്ടി…
സൗന്ദര്യത്തെക്കാൾ അയാളെ കൂടുതൽ ആകർഷിച്ചത് അവളുടെ ആ നിൽപ്പും കണ്ണിലൊളുപ്പിച്ച കുസൃതിയുമൊക്കെയായിരുന്നു
ആ ഒരു ചിന്തയിൽ നിറഞ്ഞു നിന്ന മുകുന്ദനെ ഉണർത്തിയത് ” അതേയ് മാഷെ എന്താ സ്വപ്നം കാണാണോ?” എന്ന അമ്മൂസിന്റെ സംസാരം ആയിരുന്നു
ഇവളാരപ്പ തന്റെ വീട്ട് പടിക്കൽ വന്നിട്ട് തന്നേക്കാൾ അധികാരത്തിൽ സംസാരിക്കുന്നത് എന്നൊരു ദേഷ്യം മുകുന്ദന്റെ കണ്ണുകളിൽ നിറഞ്ഞു
ആരാ
എന്ത് വേണം?
അമർഷത്തോടെ മുകുന്ദൻ അമ്മൂസിനോട് ചോദിച്ചു
‘അതേയ് പിന്നെയില്ലേ മാഷെ, എനിക്കൊരു അഭിനന്ദനം വേണം. ഒന്നെടുക്കാൻ ഉണ്ടാകോ?’
കുസൃതി നിറഞ്ഞ അവളുടെ ആ ചോദ്യം മുകുന്ദനെ അത്ഭുതപെടുത്തി!!!
കണ്ട മാത്രയിൽ എന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കണമെങ്കിൽ ഇവൾ രണ്ടും കണക്കാക്കി ഉള്ള വരവ് ആണല്ലോ ആരാണെന്ന് അറിയാൻ എന്താ ചെയ്യ…?
അതേയ്, സ്വപ്നം പിന്നേ കാണാം മാഷിന്റെ അടുത്ത് ഉണ്ടാകോ ഒരു അഭിനന്ദനം? കടമായി തന്നാലും മതി!!!
ക്ഷമിക്കണം നിങ്ങളോട് വീട് മാറിപോയായിട്ടുണ്ട് എന്നും പറഞ്ഞു തിരികെ നടക്കാൻ ഒരുങ്ങിയ മുകുന്ദനെ അവളുടെ മുകുന്ദൻ അല്ലെ എന്നുള്ള ചോദ്യം അവിടെ നിൽപ്പിച്ചു
അതെയല്ലോ മുകുന്ദൻ ആണ് അവിടുന്ന് ആരാണെന്ന് മനസ്സിലായില്ല, ഒന്ന് ഉരിയാടിയെങ്കിൽ എനിക്കങ്ങോട്ട്….
അതേയ്, കുറച്ചു മുന്നേ നടന്ന ഒരു പ്രസംഗത്തിൽ പറയുന്നത് കേട്ടു ഒരു ചിത്രകാരി പെണ്ണുണ്ട് നിങ്ങളെ ഭാവനയെ തടങ്കലിൽ വെച്ചിക്ക് അവളെ നേരിട്ടു ഒന്ന് അഭിനന്ദിക്കണം എന്ന്!!!
ആ പെണ്ണ് ആണ് ഈ ഞാൻ. പേര് അമ്മൂസ്
ദിവസങ്ങളോളം എന്ന തേടി വരാറുള്ള പുസ്തകം പണി മുടക്കിയത് കൊണ്ട് ആ രചയിതാവിനെ തപ്പി ഇറങ്ങിയതാണ് ഞാൻ…
പിന്നേ പ്രശസ്തനായ രചയിതാവ് ആയത് കൊണ്ട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല
അതേയ് മാഷെ ഒരു കാര്യം ചോദിച്ചോട്ടെ ?
എന്നോട് വിരോധം തോന്നിയാലും സാരമില്ല
അങ്ങയുടെ തൂലികയിൽ വിരിഞ്ഞ ഒരു രചന പോലും സന്തോഷത്തോടെ വായനക്കാരിൽ എത്തിച്ചിട്ടില്ലേ ശരിക്കും??
വിരോധം ഇല്ലേൽ ഇവിടെ ഇരുന്നു സംസാരിക്കാം…
മുകുന്ദൻ അമ്മൂസിനോട് പറഞ്ഞു…
അവൾ മുകുന്ദൻ കാണിച്ചു കൊടുത്ത കസേരയിൽ കയറി ഇരുന്നു ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു….
ഈ കഥകാരൻ മാത്രം ആണ് വീട്ടിൽ ഉള്ളു എന്ന നിഗമനതിൽ ചുറ്റുപാടും കണ്ട കാഴ്ചകൾ അവളിൽ എത്തിച്ചു…
ആരും ഇല്ലാ ഇവിടെ ഞാൻ തനിച്ച് തന്നെയാ മുകുന്ദൻ അവളുടെ നോട്ടം കണ്ട മാത്ര അമ്മൂസിനോട് പറഞ്ഞു…
അതേയ് മാഷിന്റെ അച്ഛനും അമ്മയും?
ഉണ്ടായിരുന്നു രണ്ട് വർഷം മുന്നേ മരണപ്പെട്ടു
മം
നീ ചോദിച്ചു വന്ന ചോദ്യങ്ങൾക്ക് ഉത്തരം വേണ്ടേ നിനക്ക് ?
വേണം
അതിനാണ് ഈ ദൂരം അത്രയും താണ്ടി ഞാൻ നിങ്ങളെ തേടിപ്പിടിച്ചത്…
ഉത്തരങ്ങൾ തരുന്നതിന് മുന്നേ ഇതൊന്നു സ്വീകരിക്കണം എന്നും പറഞ്ഞു മുകുന്ദൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു അമ്മൂസിന്റെ അടുക്കലേക്ക് നീങ്ങി തന്റെ വലതു കൈ അവളിലേക്ക് നീട്ടി…!!
തെല്ലൊരു അത്ഭുതത്തോടെ അമ്മൂസ് ഇരുന്നിടത്തു നിന്ന് എഴുനേറ്റു
യാതൊരു മടിയും കൂടാതെ തന്റെ വലതു കരം മുകുന്ദന്റെ കയ്യിലേക്ക് അടുപ്പിച്ചു…
ജീവനുള്ള ചിത്രങ്ങൾ വരച്ചു ചേർക്കുന്ന അമ്മൂസിന്റെ കയ്യും വായനക്കാരെ കൊല്ലാതെ കൊല്ലുന്ന മുകുന്ദന്റെ കയ്യും ഒന്നിച്ചു ചേർന്നു!!!
“ആദ്യമായി കണ്ട ഒരു പുരുഷൻ സ്ത്രീ എന്നതിലുപരി എത്രയോ ആഴത്തിൽ അവരുടെ ഭാവനകൾ തമ്മിൽ നെയ്തെടുത്ത സൗഹൃദം ആയിരുന്നു ആ കൈ കൊടുക്കലിൽ അവരെക്കാൾ മുന്നിൽ നിന്നത്”
അങ്ങനെ തന്റെ എഴുത്തു എല്ലാം ഈ രീതിയിൽ വായനക്കാരുടെ വികാരത്തെ വ്രണപെടുത്താൻ വേണ്ടി മാത്രം പിറവി എടുക്കാറില്ലയിരുന്നു നിന്റെ ആ കത്ത് എന്നെ തേടി വരുന്നത് വരെ…!
എന്റെ രചനയെ ആ രചനയുടെ ഭാവത്തെ അതിൽ നിറഞ്ഞ അക്ഷരങ്ങളെക്കാൾ കൂടുതൽ ഒരു വായനക്കാരിയെ എങ്ങനെ മുറിവേൽപ്പിച്ചു എന്നറിയാൻ നിന്റെ ആ ഒരു ചിത്രം മാത്രം മതിയായിരുന്നു എനിക്ക്….
മാറ്റി എഴുതാൻ നോക്കുമ്പോളൊക്കെ നിന്റെ ആ ചിത്രം എന്നിലേക്ക് ഓടിയെത്തും അങ്ങനെ നിന്റെ ചിത്രങ്ങൾ കാണാൻ വേണ്ടി മാത്രമാക്കി മാറ്റുകയായി ഞാൻ എന്നിൽ പിറക്കുന്ന അക്ഷരങ്ങളെ പിന്നീടങ്ങോട്ട്!
അൽപ്പ സമയത്തെ സംസാരശേഷം തിരിച്ചു പോകാൻ ഒരുങ്ങിയ അമ്മൂസിനോടായി മുകുന്ദൻ ഈയൊരു ചോദ്യം കൂടെ ചോദിച്ചു….
അതും യന്ത്രികമായി വരും വരായ്കകളെ പറ്റി ആലോചിക്കാതെ തന്നെ….
തിരിച്ചു പോക്ക് അനിവാര്യമാണോ നിനക്ക് ??
എന്റെ കൂടെ എന്റെ ഭാര്യയായി കഴിയാൻ പറ്റുമോ…
അന്നത്തെ ആ ഒരു പ്രസംഗതിന് ശേഷം അമ്മൂസിന്റെ ചിന്തകളിൽ അവൾ പോലും അറിയാതെ കടന്നു വന്നിരുന്ന ചിന്തയെ മുകുന്ദനിൽ നിന്ന് കേട്ടപ്പോൾ അവൾ ആശ്ചര്യപെട്ടു !!
ഒന്നും നോക്കാതെ എനിക്ക് സമ്മതം എന്ന് ഉള്ള അവളുടെ വാക്കുകൾ മുകുന്ദനെ കുളിരണിയിച്ചു
പിന്നീടങ്ങോട്ട് അവർ ജീവിക്കുകയായിരുന്നു തങ്ങൾ പോലുമറിയാതെ അത്രയും നാൾ മനസ്സിൽ കണ്ട സ്വപ്നങ്ങളൊക്കെ യഥാർഥ്യമാക്കി കൊണ്ട്….
ജീവനുള്ള ചിത്രങ്ങൾ വരച്ചു അമ്മൂസും വായനക്കാരെ സങ്കടപ്പെടുത്താത്ത രചനകൾ രചിച്ചു മുകുന്ദനും✨️


2 Comments
നന്നായിരിക്കുന്നു👌
അഭിനന്ദനങ്ങൾ❤️🌹
നല്ല രചന 👍👏