Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രണയം
ഓർമ്മകൾ പ്രണയം ബന്ധങ്ങൾ സ്ത്രീ സൗഹൃദം

പ്രണയം

By Nasla AneesNovember 21, 2024Updated:December 9, 20245 Comments6 Mins Read137 Views
Bookmark Now
Please login to bookmark Close

No account yet? Register

പതിവ് പോലെ രാവിലെയുള്ള പത്രവായനയിലായിരുന്നു അജയൻ. അവധി ദിവസങ്ങളിൽ അയാൾ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് വരാറുണ്ട് . ജോലി സംബന്ധമായ തിരക്കുകൾ മാറ്റി വെച്ചു തീർത്തും കുടുംബവുമായി ചിലവിടും. കഴിഞ്ഞ ആഴ്ച അയാൾ വീട്ടിലേക്ക് വന്നില്ല. തന്റെതായ ചില തിരക്കുകൾ അയാൾക്കുണ്ടായിരുന്നു.

ചൂട് ചായയോടൊപ്പം പത്രത്തിന്റെ ഓരോ താളുകളും അജയൻ അരിച്ചു പെറുക്കി.
ചരമക്കോളം അജയൻ വിശദമായി നോക്കാറില്ല. കാരണം അതു വായിച്ചു കഴിഞ്ഞാൽ അന്നത്തെ ദിവസം പോയി എന്ന അഭിപ്രായക്കാരനാണ് അജയൻ.

പേജ് മറിക്കുന്നതിനിടയിൽ ഇപ്രാവശ്യം അയാൾ ചരമക്കോളത്തിൽ ഒരു ഫോട്ടോ കണ്ട് ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി. അയാൾക്ക്‌ തല കറങ്ങുന്നത് പോലെ തോന്നി. ശരീരം മരവിച്ചപോലെ…

പാതി കുടിച്ച ചായയും വായിച്ചു തീരാത്ത പത്രവും അവിടെ വെച്ചു അയാൾ മുറിയിലേക്ക് നടന്നു. ഒരുപക്ഷെ കണ്ട വാർത്ത ശരിയായിരിക്കല്ലേ എന്നയാളുടെ ഉള്ളം ദൈവത്തോട് കേണ് കൊണ്ടിരുന്നു.

‘ആഹാ, ചായ മുഴുവനും കുടിച്ചില്ലേ, എന്ത്‌ പറ്റി?’ എന്ന് ചോദിച്ചു കൊണ്ടു ഭാര്യ മുറിയിലേക്ക് കടന്നു വന്നു.

അതൊന്നും ശ്രദ്ധിക്കാതെ അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു. മറുപടി കിട്ടാതായപ്പോൾ ഭാര്യ പുറത്തേക്ക് പോയി.

‘ആ വാതിൽ ചാരിയേക്ക്’ ,അയാൾ അവരോട് പറഞ്ഞു.

ഞാൻ അവളെ അവസമായി കണ്ട ദിവസം, കഴിഞ്ഞ ശനിയാഴ്ച… അവളും ആ ദിവസവും അയാളുടെ മനസ്സിലേക്കോടിയെത്തി.

ഒരു ഇന്റർവ്യൂൽ പരിചയപ്പെട്ടതാണ് ഞങ്ങൾ രണ്ടാളും. ശാരിക എന്നായിരുന്നു പേര്. ഇന്റർവ്യൂൽ ഞങ്ങൾക്ക് ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ഒരുപോലെ ജോലിയും കിട്ടി. ഞങ്ങൾ രണ്ടു പേരും വിവാഹിതരായിരുന്നു. ഞാൻ രണ്ടു മക്കളുടെ പിതാവും. അവരുടെ ഭർത്താവ് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. മക്കളില്ല. എന്റെ ഭാര്യ ഒരു വീട്ടമ്മയും. അത്യാവശ്യം നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും ജോലിക്കൊന്നും പോകുന്നതിനോട് അവൾക്ക് താല്പര്യം ഇല്ലായിരുന്നു. ആദ്യമൊക്കെ ഞാൻ ജോലിക്ക് ശ്രമിക്കാൻ എന്റെ ഭാര്യയോട് പറയുമായിരുന്നു. പക്ഷെ അവൾക്ക് തീരെ താല്പര്യം ഇല്ലാത്തത് കൊണ്ടു ഞാൻ പിന്നീട് അതിനെ കുറിച്ച് സംസാരിച്ചില്ല.

ഞാനും ശാരിയും തമ്മിൽ നല്ലൊരു സൗഹൃദം മാത്രമായിരുന്ന ആ ബന്ധം മറ്റൊരു നിലയിലേക്ക് വളർന്നത് ഞങ്ങളിൽ ഒരാൾ ആ ഓഫീസിൽ നിന്നും പോയതിൽ പിന്നെയാണ്. എനിക്ക് ഗവണ്മെന്റ് ജോലി ശരിയായി ഞാൻ അവിടെ നിന്നും മറ്റൊരു ജില്ലയിലേക്ക് പോയി. ഞാൻ ആ ഓഫീസിൽ നിന്നും പോയതിനു ശേഷമാണ് ഞങ്ങൾ കൂടുതൽ സംസാരിക്കാൻ തുടങ്ങിയത്. ചെറിയ വിശേഷങ്ങളിൽ തുടങ്ങിയ ഫോൺ വിളികൾ പിന്നീടത് മണിക്കൂറുകൾ നീണ്ടു നിന്നു. പല വിഷയങ്ങളെ കുറിച്ചു സംസാരിച്ചു. പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായി. എങ്കിലും പരാതികൾ ഒന്നും തന്നെ രണ്ടുപേർക്കിടയിലും ഇല്ലായിരുന്നു. അവധി കിട്ടുമ്പോഴും മാസത്തിലുമൊക്കെയാണ് നാട്ടിലേക്ക് ഞാൻ പോകുന്നത്. ജോലി സ്ഥലത്തു ഒരു വാടകവീട് ശരിയായി. ഞാനും ഓഫീസിലെ ഒരു സുഹൃത്തും കൂടി അവിടെ താമസമാക്കി..

ഒരുപാട് നാളായില്ലേ കണ്ടിട്ട് എന്ന് പറഞ്ഞു അവളാണ് ഒന്ന് കണ്ടൂടെ എന്ന് ചോദിച്ചത്.
എന്റെ ഉള്ളിലും അങ്ങനെയൊരാഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് വേണോ എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം.എനിക്ക് താല്പര്യം ഇല്ലെന്ന് മനസിലാക്കിയതുപോലെ അതിനെ കുറിച്ചൊന്നും എന്നോട് കൂടുതൽ ഒന്നും പറഞ്ഞില്ല.
സാധാരണ രണ്ടു ദിവസം അവധി കിട്ടുമ്പോൾ ഓഫീസ് വർക്ക്‌ പെന്റിങ് ഇല്ലെങ്കിൽ ഞാൻ നാട്ടിലേക്ക് പോകാറുണ്ട്. ഞാനും സുഹൃത്തും കൂടി ഒന്നിച്ചാണ് പോകാറ്. ഇപ്രാവശ്യം അവളെ കാണാനുള്ള ആഗ്രഹം ഉള്ളത് കൊണ്ടു നാട്ടിലേക്ക് പോയില്ല.
അത്യാവശ്യമായി ജോലി തീർക്കാനുള്ളത് കൊണ്ട് ഈ ആഴ്ച നാട്ടിലേക്കില്ലെന്നു വീട്ടിൽ വിളിച്ചപ്പോൾ പറയുകയും ചെയ്‌തു.
വെള്ളിയാഴ്ച രാവിലെ പതിവ് പോലെ ഗുഡ്മോർണിംഗ് അയച്ച കൂട്ടത്തിൽ ‘നാളെ കാണാൻ പറ്റുമോ?’ എന്ന് ഞാൻ msg അയച്ചു.

കുറച്ചു സമയത്തിന് ശേഷം ‘എങ്ങനെ?’ എന്ന മറുപടി വന്നു.

ഇങ്ങോട്ട് വരാമെന്ന് അവൾ സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് എന്നെ കാണാൻ ഞാൻ താമസിക്കുന്നിടത്തു അവളെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അവൻ ഓഫീസിൽ നിന്നും നേരെ നാട്ടിലേക്കുള്ള വണ്ടി പിടിച്ചു. അതിനാൽ ഞാൻ വീട്ടിൽ തനിച്ചായിരുന്നു. ശനിയാഴ്ച രാവിലെ തന്നെ അവളെത്തുകയും ചെയ്തു.

നാളുകൾക്കു ശേഷം പരസ്പരം കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ സംസാരിക്കാൻ തുടങ്ങി… പിന്നെ രണ്ടു പേരും സംസാരം നിർത്തിയില്ല.

സംസാരത്തിനിടക്ക് ‘എന്താ മാഷേ വീട്ടിൽ വരുന്നവർക്ക് കുടിക്കാനൊന്നും നൽകില്ലേ?’ എന്നവൾ ചോദിച്ചു.

‘ഓ, സോറി. ഞാനിപ്പോ ചായ എടുക്കാം.’

‘എങ്കിൽ ഞാനെടുക്കാം’

‘അതു വേണ്ട, വിരുന്നുകാരി ചായയിടുന്നത് മോശമല്ലേ?’

‘അതു കുഴപ്പമില്ല. എല്ലാ ദിവസവും നിങ്ങൾ ആണുങ്ങൾ തന്നെയല്ലേ ഇടാറ്. ഇന്ന് എന്റെ വക🥰’

അങ്ങനെ അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു.
പുറകെ ഞാനും..

തിരഞ്ഞു നിന്നു ചായ ഇടുന്ന അവളെ പതിയെ അയാൾ പുറകിലൂടെ കെട്ടിപ്പിച്ചു. ഓർക്കാപ്പുറത്തുള്ള അയാളുടെ പ്രവർത്തിയിൽ അവളുടെ കയ്യിൽ ഇരുന്ന ഫോൺ താഴേക്ക് വീണു. ഒന്ന് തിരിഞ്ഞു നോക്കാൻ കഴിയാതെ നിന്നിരുന്ന അവളുടെ കഴുത്തിലേക്ക് അയാളുടെ ചുണ്ടുകൾ ചേർത്ത് വെക്കുമ്പോൾ വല്ലാത്തൊരനുഭൂതിയാൽ അവൾ പുളകിതയായി. അയാളുടെ ശരീരം കൂടുതൽ അമർന്നപ്പോൾ എന്തോ വേദന അനുഭവപെട്ടപോലെ കുതറി മാറി. ചെയ്തത് തെറ്റാണെന്ന് അറിയാമെങ്കിലും അവളോട് എന്ത്‌ പറ്റി എന്ന് ചോദിച്ചു.

“താൻ എന്നോട് ക്ഷമിക്കണം പെട്ടന്ന് എനിക്ക്..”
അയാൾ വാക്കുകൾക്കായി പരതി.

പക്ഷേ അവളുടെ മുഖത്തു എന്തോ ഒരു വേദന കടിച്ചമർത്തുന്ന ഭാവമായിരുന്നു. കൈകൾ കൊണ്ട് അവൾ ശരീരം ഉഴിയുന്നപോലെ.അവൾ മറ്റൊരു മുറിയിലേക്ക് നടന്നു. അയാൾ പുറകെ ചെന്നു. സത്യത്തിൽ അയാൾ ആ നിമിഷത്തെ ശപിച്ചു കൊണ്ടിരുന്നു.

“എടൊ തനിക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.ഞാൻ കുറച്ചു വെള്ളം കൊണ്ട് വരാം”.

“മ് മ്….” എന്ന അർത്ഥത്തിൽ അവൾ അയാളെ നോക്കി.

അയാൾ വെള്ളവുമായി വരുമ്പോൾ അവൾ തന്റെ സാരി തലപ്പ് മാറ്റി നിൽക്കുന്നത് കണ്ടു. കയറി ചെല്ലാൻ ഒരു നിമിഷം അയാൾ മടിച്ചു. പക്ഷേ തന്റെ കണ്ണിനെ നിയന്ത്രിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. പെട്ടന്നാണ് അയാളുടെ കണ്ണുകളിൽ അത് പതിഞ്ഞത്. അവളുടെ ശരീരത്തിൽ അവിടിവിടെയായി തിണർത്തു കിടക്കുന്ന ചില പാടുകൾ. അയാൾ അവൾക്കരികിലേക്കെത്തി. അയാളെ കണ്ടതും അവൾ സാരി നേരെയിട്ടു.

‘താനെന്താ നോക്കിയത്?’ അയാൾ അവളോട് ചോദിച്ചു.

‘എന്ത്‌ ?’

‘ഇപ്പൊ?’

‘അത് ഒന്നുമില്ല.’

‘ കള്ളം പറയരുത്,ഞാൻ കണ്ടു തന്റെ ശരീരത്തിൽ താനെന്തോ നോക്കുകയായിരുന്നു.’

അയാൾ ആ വെള്ളവും ഗ്ലാസും അവിടെ വെച്ചു അവളെ തന്റെ നേരെ തിരിച്ചു നിർത്തി.

‘എടൊ, തനിക്കെന്തെങ്കിലും പ്രോബ്ലം ഉണ്ടോ, എന്നോട് പറ,’

‘അത്…’

അവളുടെ അനുവാദത്തിനായി കാത്തു നിൽക്കാതെ അവൻ അവളുടെ സാരിത്തുമ്പ് പതിയെ മാറ്റി. അതിനെ എതിർക്കാതെ കണ്ണുകളടച്ചു അവൾ നിന്നു. അവളുടെ കഴുത്തിനു താഴെയും വയറിലുമായി ധാരാളം സിഗററ്റിന്റെ പാടുകൾ ഉണങ്ങിയതും പുതിയതുമായ ഒരുപാട് പാടുകൾ.. ഒരു നിമിഷം അവന്റെ കണ്ണുകളിൽ നനവ് പടർന്നുവോ. ആവോ..

അവൻ പതിയെ അതിന്മേലൊന്നിൽ തൊട്ടു. വേദന കൊണ്ടെന്നോണം അവൾ നെടുവീർപ്പിട്ടു. പതിയെ അവന്റെ കൈകൾ ‘ഇനിയും കാണില്ലേ ഇതുപോലെ എന്നു ചോദിച്ചു’ അവളുടെ ബ്ലൗസ്സിന്മേൽ തൊട്ടതും അവൾ അവന്റെ കൈകളെ തടഞ്ഞു. മറ്റൊരാർത്ഥത്തിൽ അല്ല അവൻ അത് ചെയ്തത് എന്നവൾക്ക് അറിയാമായിരുന്നു. എന്നാലും അതുവേണ്ട.

‘ഇത്രയും വേദന ഉള്ളിലൊതുക്കി താനേത്ര സന്തോഷത്തോടെയാണ് എന്നോട് സംസാരിച്ചത്. താൻ ഒരിക്കൽ പോലും ഇതിനെ കുറിച്ചു എന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ. എനിയ്ക്കിപ്പോഴും വിശ്വാസം വരുന്നില്ല.’

ഒന്നും മിണ്ടാതെ നിന്ന അവളെ അവൻ നോക്കി നിന്നു. അവരുടെ കണ്ണുകളുടക്കി. അവളുടെ ശ്വാസോച്ഛ്വാസം  കൂടി വന്നു. അവളിലേക്ക് അവൻ കൂടുതൽ ചേർന്ന് നിന്നു.അവളുടെ കഴുത്തിൽ അവൻ മധുരമായി ചുംബിച്ചു. തിരിച്ചു അവന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി അവൾ അകന്നു മാറി.

‘എനിക്ക് പോകണം..’

‘എടൊ കുറച്ചു കൂടി കഴിഞ്ഞിട്ട്, പറ്റില്ല മാഷേ, അനുവദിച്ച സമയം തീരാറായി. പോയില്ലെങ്കിൽ കൂടുതൽ വേദന ഇന്നീ ശരീരം ഏറ്റു വാങ്ങണം. അത് വേണ്ട.
അവിടെ നിന്നും കള്ളം പറഞ്ഞാണ് ഞാൻ ഇറങ്ങിയത്. ഇതെങ്ങാനും പിടിക്കപ്പെട്ടാൽ.
ഞാൻ ഇപ്പോൾ അനുഭവിച്ച എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല നിമിഷങ്ങൾ എന്റെ ഓർമയിൽ പോലും സൂക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ല.
ഇനി ഒരുപക്ഷെ നമ്മൾ ഒരിക്കൽ കൂടി കണ്ടില്ലെങ്കിൽപോലും സാരമില്ല. കാരണം ഈ നല്ല നിമിഷത്തെ എന്റെ ഓർമകളിലെ ഏറ്റവും മനോഹരമായ ഒന്നാണ്.’

അവനോട് യാത്ര പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി.

‘അവിടെ എത്തുമ്പോൾ msg ഇടാൻ മറക്കല്ലേ.’

അവൾ യാത്ര പറഞ്ഞിറങ്ങി.അവൾ പോകുന്നതും നോക്കി വാതിൽപ്പടിയിൽ ഇരുന്നു. എന്തൊക്കെയോ ആലോചിച്ചു അവിടെ തന്നെയിരുന്നു.
മണിക്കൂറുകൾ പോയതറിഞ്ഞതേയില്ല. ഫോണിൽ മെസ്സേജിന്റെ സൗണ്ട് ആണ് ഓർമകളിൽ നിന്നും എന്നെ ഉണർത്തിയത്. ഫോൺ എടുത്ത് നോക്കി അവളുടെ മെസ്സേജ് ആയിരുന്നു.

“Thank you for giving me a beautiful day to remember 🥰”

ഇതായിരുന്നു മെസ്സേജ്, തിരിച്ചു ❤️ ഇമോജി അയച്ചു ചുണ്ടിലൊരു ചെറു പുഞ്ചിരിയുമായി അയാൾ അകത്തേക്ക് കയറി.

പിന്നീട് ഞാനങ്ങോട്ടോ അവളിങ്ങോട്ടോ പരസ്പരം വിളിക്കുകയോ msg അയക്കുകയോ ചെയ്തില്ല. എപ്പോഴും ആദ്യം ഇങ്ങോട്ടാണ് msg വരുന്നത്.അവൾ അങ്ങനെ ഒരു നിബന്ധന മാത്രം വെച്ചിരുന്നു. പലപ്പോഴും അങ്ങോട്ട് വിളിക്കാനും msg അയക്കാനും വിരലുകൾ ചലിക്കാറുണ്ട്. പക്ഷെ, അവളുടെ സാഹചര്യത്തെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കും.

ആരെയും അറിയിക്കാതെ പരസ്പരം പ്രണയം കാത്തു സൂക്ഷിച്ചിരുന്നു. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തെ ഒരിക്കലും ഈ ബന്ധം ബാധിച്ചില്ല. 

പക്ഷേ എന്തായിരിക്കും കാരണം, അവൾ എങ്ങനെ?
ഈശ്വരാ ഞാൻ ആരോടാ ഒന്ന് ചോദിക്കുക?

അയാൾ വീണ്ടും പത്രം എടുത്ത് മറിച്ചു നോക്കി. പത്തനാപുരത്തു വാഹനാപകടത്തിൽ യുവതി മരിച്ചു.

പിന്നീട് അയാളൊന്നും വായിച്ചില്ല. പെട്ടന്ന് തന്നെ ഒരുങ്ങി ഞാൻ ഒരു സ്ഥലം വരെ പോയിട്ട് വരാം എന്ന ഭാര്യയോട് പറഞ്ഞു ഇറങ്ങി. എങ്ങോട്ടാ എന്ന് ഭാര്യ വിളിച്ചു ചോദിക്കുമ്പോഴേക്കും കാർ റോഡിലേക്ക് ഇറങ്ങിയിരുന്നു. എത്രയും വേഗം അവളുടെ വീടിനെ ലക്ഷ്യമാക്കി അജയൻ വണ്ടി ഓടിച്ചു. എന്നാൽ അവിടെ എത്തുമ്പോഴേക്കും ചടങ്ങുകൾ കഴിഞ്ഞു. ആളുകൾ പിരിഞ്ഞു തുടങ്ങിയിരുന്നു. മനസ്സിലെ ഭാരം കൂടി വന്നു. പോക്കെറ്റിൽ നിന്നും ഒരു സിഗറേറ്റെടുത്തു കത്തിച്ചു കാറിൽ ചാരി നിന്നു വലിച്ചു.ആ സമയം വഴിയിലാരോ പറയുന്നത് കേട്ടു,
ആ കുട്ടിയുടെ ഭാഗത്താണ് കുഴപ്പമെന്നു കണ്ട് നിന്നവർ പറഞ്ഞത്രേ 😔
ആഹ് , അതിന്റെ ജീവിതം അങ്ങനെ തീർന്നു, പാവം കുട്ടി.. ആ ദുഷ്ടന്റെ കൂടെ ജീവിച്ചു മടുത്തിട്ടുണ്ടാവും.

കുറച്ചു നേരത്തിനു ശേഷം അവൻ കാറിൽ കേറി.അല്ലെങ്കിലും ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ അവളെ താൻ കാണാത്തതു തന്നെയാ നല്ലത്. സുഖമുള്ള ഒരു നോവായി ഇനിയും ആരുമാറിയാതെ എന്നും അവളെന്റെ ഉള്ളിൽ ആർക്കുമറിയാത്ത എന്റെ ശരിയായി ജീവിക്കട്ടെ…

Koottaksharangal

Post Views: 34
3
Nasla Anees

I am married with two children and have been working as a temporary teacher for 7years.

5 Comments

  1. Smitha Ranjith on November 22, 2024 1:57 PM

    നന്നായി ഇഷ്ടപ്പെട്ടു 🥰
    നല്ലെഴുത്ത്
    👌

    Reply
  2. Nishapillai on November 22, 2024 8:13 AM

    കൊള്ളാം🤎

    Reply
  3. Rema on November 21, 2024 10:45 PM

    Nice👌

    Reply
    • Silvy Michael on November 22, 2024 1:16 PM

      👌👌👌

      Reply
  4. Suma Jayamohan on November 21, 2024 9:38 PM

    നന്നായിരിക്കുന്നു❤️👌💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.