പതിവ് പോലെ രാവിലെയുള്ള പത്രവായനയിലായിരുന്നു അജയൻ. അവധി ദിവസങ്ങളിൽ അയാൾ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് വരാറുണ്ട് . ജോലി സംബന്ധമായ തിരക്കുകൾ മാറ്റി വെച്ചു തീർത്തും കുടുംബവുമായി ചിലവിടും. കഴിഞ്ഞ ആഴ്ച അയാൾ വീട്ടിലേക്ക് വന്നില്ല. തന്റെതായ ചില തിരക്കുകൾ അയാൾക്കുണ്ടായിരുന്നു. ചൂട് ചായയോടൊപ്പം പത്രത്തിന്റെ ഓരോ താളുകളും അജയൻ അരിച്ചു പെറുക്കി.ചരമക്കോളം അജയൻ വിശദമായി നോക്കാറില്ല. കാരണം അതു വായിച്ചു കഴിഞ്ഞാൽ അന്നത്തെ ദിവസം പോയി എന്ന അഭിപ്രായക്കാരനാണ് അജയൻ. പേജ് മറിക്കുന്നതിനിടയിൽ ഇപ്രാവശ്യം അയാൾ ചരമക്കോളത്തിൽ ഒരു ഫോട്ടോ കണ്ട് ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി. അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. ശരീരം മരവിച്ചപോലെ… പാതി കുടിച്ച ചായയും വായിച്ചു തീരാത്ത പത്രവും അവിടെ വെച്ചു അയാൾ മുറിയിലേക്ക് നടന്നു. ഒരുപക്ഷെ കണ്ട വാർത്ത ശരിയായിരിക്കല്ലേ എന്നയാളുടെ ഉള്ളം ദൈവത്തോട് കേണ് കൊണ്ടിരുന്നു. ‘ആഹാ, ചായ മുഴുവനും കുടിച്ചില്ലേ, എന്ത് പറ്റി?’ എന്ന് ചോദിച്ചു കൊണ്ടു ഭാര്യ…
Author: Nasla Anees
പ്രിയപ്പെട്ട എന്റെ മാഷിന്, അങ്ങനെ വിളിക്കാനാണെനിക്കിഷ്ടം. ഒരുപാട് ആലോചിച്ചു ഒന്ന് വിളിക്കാമെന്ന്, പക്ഷെ എങ്ങനെ തുടങ്ങണം, എന്ത് പറയണം, ചിലപ്പോൾ ഫോൺ എടുത്തില്ലെങ്കിലോ എന്ന് കരുതി. അപ്പോഴാണ് കത്ത് എന്ന ആശയം ഉള്ളിലേക്ക് വന്നത്. അതാവുമ്പോൾ തുറന്നു എഴുതാം എന്ന് കരുതി. സുഖമാണെന്ന് കരുതുന്നു. പുതിയ ജോലിയും ചുറ്റുപാടുകളും നിങ്ങൾക്ക് സന്തോഷം തരുന്നതാണെന്നു കരുതുന്നു. ആരോടും ഒന്നും പറയാതെ, ഒന്നു തിരിഞ്ഞു പോലും നോക്കാതെ അന്ന് നിങ്ങൾ ഓഫീസിൽ നിന്നും പോയപ്പോൾ എത്ര മാത്രം വിഷമിച്ചു എന്നെനിക്കറിയില്ല. അന്നാദ്യമായി ഞാൻ തിരിച്ചറിഞ്ഞു, എന്നിൽ നിങ്ങൾ എത്ര മാത്രം ഉണ്ടെന്ന്. തെറ്റാണോ ശെരിയാണോ എന്നൊന്നും തോന്നിയില്ല. വല്ലാത്തൊരു വേദന ആയിരുന്നു. എപ്പോഴാണ് ഞാൻ നിങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നറിയില്ല. പക്ഷെ ആദ്യമൊക്കെ മാഷിനെ കാണുമ്പോൾ ആളൊരു മുരടനാണെന്ന് തോന്നി. പയ്യെ പയ്യെഅതു മാറിത്തുടങ്ങി. പിന്നീട് ഒരിക്കൽ ഓഫീസിൽ വരാതിരുന്നപ്പോൾ എന്തോ ഒരു വിഷമം തോന്നി. അന്ന് ഞാൻ വളരെ അസ്വസ്ഥ ആയിരുന്നു. കാണുമ്പോൾ മനസ്സിന്…
‘തന്റെ ഭർത്താവിന്റെ വിയോഗത്തിന് ശേഷമുള്ള മഴയിൽ അവളാകെ നിയന്ത്രണം വിട്ടു കരഞ്ഞു. പുറത്തെ മഴത്തുള്ളികൾ ആണോ അതൊ അവളുടെ കണ്ണുനീർ തുള്ളികളാണോ കൂടുതൽ. ആവോ അറിയില്ല’. എല്ലാവരും വീട്ടിൽ നിന്നും പോയി തുടങ്ങിയിരുന്നു. കുട്ടികൾ സങ്കടത്തിലാണെങ്കിലും ക്ഷീണം അവരെ ഉറക്കത്തിലേക്ക് തള്ളി വിട്ടു. പാവം കുട്ടികൾ, രണ്ടു ദിവസം മുൻപുവരെ ഇതേ സമയം ഈ വീട്ടിൽ കളിയും ചിരിയും പരാതികളും പരിഭവങ്ങളും നിറഞ്ഞതായിരുന്നു. സ്കൂൾ വിശേഷങ്ങൾ ഏറ്റവും കൂടുതൽ പങ്കു വെക്കുന്നതും കുഞ്ഞു കുഞ്ഞു പിടിവാശികൾ പറഞ്ഞു കേൾപ്പിക്കാൻ അവരുടെ പ്രിയപ്പെട്ട അച്ഛൻ ഉണ്ടായിരുന്നു. ഇന്ന് വേർപാടിന്റെ വേദനയിൽ എന്റെ കുട്ടികൾ…. ‘വൈകുന്നേരങ്ങളിൽ അച്ഛൻ കൊണ്ടുവരുന്ന പലഹാരങ്ങളും മിഠായിപൊതികളും, അതിനു വേണ്ടിയുള്ള ബഹളവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടതാണെന്നു അവർ മനസ്സിലാക്കിയിട്ടുണ്ടോ?’ ഇങ്ങനെ ഓരോന്നും ആലോചിച്ചു അവൾ പൊട്ടിക്കരഞ്ഞു. അനിയത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി, മറ്റുള്ളവരുടെ സഹാനുഭൂതിയിൽ.. ” എന്തിനു നീ ഇത്രെയും ക്രൂരത എന്നോടും മക്കളോടും കാണിച്ചു…
ജന്മം കൊണ്ട് മലയാളി ആയിരുന്നെങ്കിലും വളർന്നതും പഠിച്ചതുപിക്കെ ഹൈദ്രബാദ് എന്ന നഗരത്തിലായിരുന്നു. അച്ഛന്റെ നാട് അങ്ങ് പാലക്കടയിരുന്നു. ഞാൻ ഏക മകളായിരുന്നു. അമ്മയുടെ കുടുംബം ഹൈദ്രബാദ് ആയിരുന്നു. പ്രണയ വിവാഹം ആയതു കൊണ്ട് വീട്ടുകാരെ പിണക്കി അച്ഛനും ഹൈദരാബാദിൽ തന്നെ തുടർന്നു. അച്ഛൻ എന്നെ നന്നായി മലയാളം പഠിപ്പിച്ചു. അമ്മയും നന്നായി മലയാളം സംസാരിക്കും. ഞാൻ കൈ കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛന് മാതാപിതാക്കൾ നഷ്ടപ്പെട്ടു. അന്ന് പോയി വന്നതിൽ പിന്നെ അച്ഛൻ ആ നാട്ടിലേക്ക് പോയിട്ടില്ല. അപ്പൂപ്പൻ ആ കുടുംബവീട് അച്ഛന് കൊടുക്കുകയും ചെയ്തു. അവരില്ലാത്ത ആ വീട്ടിലേക്ക് അച്ഛൻ പോകാൻ തയ്യാറായില്ല. അച്ഛന്റെ നാട്ടിലെ ഫ്രണ്ട്സും മറ്റു ബന്ധുക്കളുമൊക്കെയായുള്ള സോഷ്യൽ മീഡിയ റിലേഷൻ എന്നെ കേരളത്തെയും അച്ഛന്റെ നാടിനെയും വല്ലാതങ്ങ് ഇഷ്ടപ്പെടാൻ കാരണമായി. പലപ്പോഴും ഞാൻ നാട്ടിൽ പോകാമെന്നു വാശി പിടിച്ചു. കുറെയേറെ ആയുള്ള എന്റെ പിടിവാശി കൊണ്ടു അച്ഛൻ ബിസിനസ് ഒക്കെ നിർത്തി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഒരു…
ആളും ബഹളവും കഴിഞ്ഞു, ഇഹ പതിയെ ഒരു മുറിയിലേക്ക് കയറി. ആകെ ഒന്ന് നോക്കി. നെഞ്ചിലാകെ ഒരു പിടപ്പ്. പെരുമ്പറ കൊട്ടും പോലെ.. ജീവിതത്തിൽ എപ്പോഴൊക്കെയോ ഇങ്ങനെ ഒരു ജീവിതം ആഗ്രഹിച്ചിട്ടുണ്ട്. അയാളോടൊപ്പമുള്ള ജീവിതത്തിൽ ഇടക്കെപ്പോഴും നഷ്ടപ്പെട്ട ഇഷ്ടത്തെ കുറിച്ച് സങ്കടപെട്ടിട്ടുണ്ട്. വിവാഹത്തിന് മുൻപ് തോന്നിയ ഒരിഷ്ടമായിരുന്നു ഹാഷിം. ഇക്കയുടെ കൂട്ടുകാരൻ, വീട്ടിലെ നിത്യ സന്ദർശകൻ.അതുകൊണ്ട് തന്നെ എന്റെ ഇഷ്ടം പറയാൻ പേടിയായിരുന്നു.. ആരോടും പറഞ്ഞില്ല. വിവാഹത്തിന് ശേഷവും ആ ഇഷ്ടത്തിനു കുറവൊന്നും വന്നില്ല. എങ്കിലും തെറ്റാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. എന്നോട് താല്പര്യം ഉള്ളതായി തോന്നിയിട്ടേയില്ല.അതുകൊണ്ട് തന്നെ മനസിലെവിടെയോ എന്റെ ഇഷ്ടത്തെ ഒളിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുമ്പോഴാണ് റിയാസിന്റെ ആലോചന വന്നത്. ബിസിനസുകാരൻ, പ്രാരാബ്ദങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഞാനും എതിരൊന്നും പറഞ്ഞില്ല. തുടർന്ന് പഠിക്കണം എന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളു. പിന്നെന്താ, ഞാൻ പഠിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും കൂടുതൽ സന്തോഷം. മോശമല്ലാത്ത സാമ്പത്തിക…
നാട്ടിൻ പുറത്തെ നാലും കൂടിയ കവലയുടെ ഒരു മൂലയിലായി ഒരു പെൺകുട്ടി പൂക്കച്ചവടം നടത്തുന്നുണ്ട്. മുല്ലപ്പൂ മാത്രമേ അവൾ വിൽക്കാറുണ്ടായിരുന്നുള്ളു. നല്ല ഭംഗിയിൽ കോർത്ത മുല്ലപ്പൂക്കൾ വാങ്ങാൻ എപ്പോഴും ആളുണ്ടാവും. രാവിലെ നിർമ്മാല്യം തൊഴാൻ പോകുന്നവർ മുതൽ സ്കൂൾ കുട്ടികൾ വരെ. ഉച്ചക്ക് മുൻപേ പൂക്കൾ തീരും. വൈകിട്ടും അവൾ കൊണ്ടു വരുന്നതു കൂടുതലായും തീരാറുണ്ട്. രാധ, മുല്ലമുട്ട് പോലെ അഴകുള്ളവൾ, നീണ്ട മുടിയികൾ ഭംഗിയായി പിന്നിയിട്ടിട്ടുണ്ടാവും. പക്ഷേ ഒരിക്കലും അവൾ പൂ ചൂടി കണ്ടിട്ടിട്ടില്ല. അല്ല എവിടുന്നായിരിക്കും എല്ലാ ദിവസവും മാല കെട്ടാനുള്ള പൂക്കൾ കിട്ടുന്നത്?ആരായിരിക്കും ഇവൾക്ക് മുല്ലപ്പൂ എത്തിച്ചു കൊടുക്കുന്നത്? അങ്ങനെയുള്ള എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തന്നത് പെട്ടിക്കടയിലെ കണാരൻ ചേട്ടനാണ്. ഇരുപതിയൊന്നു വയസുണ്ട് ആ കുട്ടിക്ക്, ഇളയത് രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട്. അച്ഛനുമമ്മയും വള്ളം മറിഞ്ഞു മരിച്ചു. മുല്ലപ്പൂ മാല എപ്പോഴും മുടിയിൽ ചൂടിയിരുന്ന അവൾക്കായി അച്ഛൻ കുറച്ചു മുല്ലച്ചെടികൾ മുറ്റത്തു നട്ടിരുന്നു. അയാൾ തന്നെയാണ്…
