Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രസവാനന്തര ശുശ്രൂഷ Part 2
അറിവുകൾ ആരോഗ്യം കുട്ടികൾ ഗർഭം പാരന്റിങ് പ്രസവം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം വീട് സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

പ്രസവാനന്തര ശുശ്രൂഷ Part 2

By Milu Susan ThomasNovember 27, 2024Updated:November 27, 20242 Comments2 Mins Read228 Views
Bookmark Now
Please login to bookmark Close

No account yet? Register

4. പ്രസവിച്ച് കിടക്കുന്ന സ്ത്രീകളുടെ അരികിലേയ്ക്ക് അവരുടെ വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും പിന്തുണയ്ക്കായി വന്നു പുതിയ കുടുംബത്തിന്റെ സ്വകാര്യത തകർക്കൽ…

വളരെ വിഷമം പിടിച്ചൊരു കാര്യമാണ് കാഴ്ചക്കാരുടെ തള്ളൽ. നിർബന്ധമായും നിർത്തലാക്കേണ്ട ഒന്നാണിത്.കുഞ്ഞിന് അണുബാധ, അമ്മയുടെ സ്വകാര്യത നഷ്ടമാകൽ, പാൽകൊടുക്കുവാനുള്ള ബുദ്ധിമുട്ട്, ആശുപത്രികാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഇങ്ങനെ നിരവധി കാര്യങ്ങൾ ഇതിനോട് ചേർന്നുണ്ട്.
യഥാർത്ഥത്തിൽ പുതിയ അമ്മയ്ക്കും അച്ഛനും കുഞ്ഞിനും അവരുടെ സ്വകാര്യതയിൽ ആദ്യ ദിവസങ്ങൾ ചിലവിടുവാൻ വഴിയൊരുക്കുക. ഇനി അതല്ല, സഹായത്തിന് ആള് വേണമെങ്കിൽ ഏറ്റവും കുറച്ച് ഒന്നോ രണ്ടോ ആളുകൾ പ്രസവിച്ചുകിടക്കുന്ന സ്ത്രീയുടെ താല്പര്യം അനുസരിച്ച് അവരോടൊപ്പം നിൽക്കുക. ഓർക്കുക അതിനപ്പുറം ആ മുറിയിലേക്കെത്തുന്ന ഓരോരുത്തരും പുതിയ കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവരാണ് എന്ന്. വിശ്രമം, ഉറക്കം, കുഞ്ഞുമായുള്ള ബന്ധം സ്ഥാപിക്കൽ എന്നിവയാണ് ആദ്യ ദിനങ്ങളിൽ ഏറ്റവും ആവശ്യം.

5. പ്രസവരക്ഷ കഴിഞ്ഞ സ്ത്രീകളുടെ തടിച്ചുരുണ്ട ശരീരം കൃത്യമായ രക്ഷ കിട്ടി എന്നതിന്റെ അടയാളമാണ്…

മാറിക്കൊണ്ടിരിക്കുന്ന മറ്റൊരു അബദ്ധധാരണയാണിത്. പ്രസവരക്ഷയുടെ ഉദ്ദേശം തടിവയ്പിക്കുക എന്നതല്ല മറിച്ച് മാനസികമായും ശാരീരികമായും സ്ത്രീക്ക് ഊർജ്ജം നൽകുക എന്നതാണ്. അനാവശ്യമായി തടിവയ്പിക്കുന്നത് പിന്നീട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. മാത്രമല്ല ആകാരവടിവൊക്കെ കാത്തുസൂക്ഷിക്കുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിരാശയ്ക്ക് പോലും ഈ വക നിർബന്ധങ്ങൾ കാരണമായേക്കാം. തടിവയ്ക്കാനുള്ള ഭക്ഷണമല്ല അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ആവശ്യമായ ആഹാരമാണ് പ്രസവശേഷം സ്ത്രീകൾ കഴിക്കേണ്ടത്.

6. പ്രസവത്തിനുശേഷം തൊണ്ണൂറു ദിവസത്തേയ്ക്ക് സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ല…

പണ്ട് വളരെ നിർബന്ധത്തോടെ പറഞ്ഞിരുന്ന ഈ കാര്യവും നമ്മൾ സൂക്ഷ്മതയോടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അന്നത്തെ സാമൂഹ്യ സാംസ്കാരിക ചുറ്റുപാടുകളിൽ അതിനെ ശരിവയ്ക്കുന്ന ഒട്ടേറെ കാരണങ്ങൾ ഉണ്ടായിരുന്നു. എന്നാലിന്ന് കാലം മാറി. ഗതാഗത സൗകര്യങ്ങൾ പോലും വ്യത്യാസപ്പെട്ടു. അമ്മയുടെ വിശ്രമവും കുഞ്ഞിന്റെ അണുബാധ തടയലുമാണ് മുകളിൽ പറഞ്ഞ നിയന്ത്രണത്തിന്റെ അടിസ്ഥാനം. ഇതു രണ്ടും മാറിയ സാഹചര്യത്തിൽ നമുക്ക് നിയന്ത്രിക്കാൻ പറ്റുന്നവയുമാണ്. അതുകൊണ്ടുതന്നെ അനാവശ്യമായ കാലത്തിന് ചേരാത്ത നിയന്ത്രണങ്ങൾ അടിച്ചേൽപിച്ച് പുതിയ മാതാപിതാക്കളുടെ സന്തോഷം തല്ലിക്കെടുത്തേണ്ടതില്ല.

ഇത്തരം കുറച്ച് കാലങ്ങൾ ശ്രദ്ധിച്ചാൽ ഒരു കുഞ്ഞിനെ സന്തോഷത്തോടെയും സമാധാനത്തോടെയും സ്വീകരിക്കുവാൻ നമുക്ക് സാധിക്കും.ഒരു സ്ത്രീ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞു മാത്രമല്ല ഒരു അച്ഛനും അമ്മയും കൂടി ജന്മമെടുക്കുന്നു. കുഞ്ഞിന്റെ ബാലാരിഷ്ടതകൾ മാറ്റി അതിനെ വളർത്തുന്നതിൽ കാണിക്കുന്ന ഉത്സാഹം പുതിയ മാതാപിതാക്കൾക്ക് അവരുടെ മാതാവും പിതാവുമായുള്ള ബാലരിഷ്ടതകൾ കൂടി മാറ്റുവാൻ അവസരം കൊടുക്കുന്നതിൽ കൂടി സമൂഹം കാണിക്കേണ്ടിയിരിക്കുന്നു.

മിലു സൂസൻ തോമസ്
സൈക്കോളജിസ്റ്റ്,
മദർ ഹോസ്പിറ്റൽ, തൃശ്ശൂർ

Post Views: 62
2
Milu Susan Thomas

2 Comments

  1. Joyce Varghese on November 28, 2024 7:09 PM

    ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, നന്നായി എഴുതി 👏

    Reply
  2. Nishiba M on November 27, 2024 3:37 PM

    നല്ലറിവുകൾ.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.