Author: Milu Susan Thomas

ഇന്നലെയും ഇന്നുമൊക്കെയായി പങ്കെടുത്ത ഒരു ശിൽപശാലയിൽ, ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഒരു കൂട്ടത്തോട്, ആരൊക്കെ നമ്മുടെ ഭരണഘടന കണ്ടിട്ടുണ്ട്? എന്നൊരു ചോദ്യം വന്നു.ഇരുന്ന എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഭരണഘടന ഒരിക്കൽ പോലും തുറന്ന് നോക്കിയവരെയോ അതിനെ കുറിച്ച് സംസാരിച്ചവരെയോ കണ്ടെത്താൻ സാധിക്കാത്ത അവസ്ഥ നേരിൽ കാണുവാൻ അവിടെ സാധിച്ചു. ഉറക്കെ പറയട്ടെ…ഭരണഘടനയെയും നിയമത്തെയും മനസിലാക്കാതെ നമുക്ക് സർക്കാരിനെക്കുറിച്ചോ, രാജ്യത്തെക്കുറിച്ചോ, രാജ്യം നമുക്ക് നൽകിയ അവകാശങ്ങളെയും സംരക്ഷണങ്ങളെയും കുറിച്ചോ ശരിയായി മനസ്സിലാക്കാനാവില്ല. നവംബർ 26, ഇന്ത്യയുടെ ഭരണഘടനയേയും അതിന്റെ മഹത്തരമായ ആമുഖഭാഗത്തെയും അനുസ്മരിക്കുന്ന ദിനമാണ്. ഈ അവസരത്തിൽ ഒന്നു രണ്ട് കാര്യങ്ങൾ കുറിച്ചിടുന്നു. ഭരണഘടനയിലെ സമത്വ തത്വങ്ങൾ ഈ അടുത്ത ദിവസങ്ങളിൽ ഒരു യുവനടി ഫെമിനിസത്തെ കുറിച്ച് എഴുതിയ കുറിപ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ അവസരത്തിൽ പറയാതെയിരിക്കുവാനാകുന്നില്ല. ഫെമിനിസത്തെയും ഭരണഘടന സ്ത്രീകൾക്ക് നൽകിയിരിക്കുന്ന ചില സംരക്ഷണ നിയമങ്ങളെയും ജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ, ശരിയായ ദിശയിലും അർത്ഥത്തിലും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.…

Read More

4. പ്രസവിച്ച് കിടക്കുന്ന സ്ത്രീകളുടെ അരികിലേയ്ക്ക് അവരുടെ വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും പിന്തുണയ്ക്കായി വന്നു പുതിയ കുടുംബത്തിന്റെ സ്വകാര്യത തകർക്കൽ… വളരെ വിഷമം പിടിച്ചൊരു കാര്യമാണ് കാഴ്ചക്കാരുടെ തള്ളൽ. നിർബന്ധമായും നിർത്തലാക്കേണ്ട ഒന്നാണിത്.കുഞ്ഞിന് അണുബാധ, അമ്മയുടെ സ്വകാര്യത നഷ്ടമാകൽ, പാൽകൊടുക്കുവാനുള്ള ബുദ്ധിമുട്ട്, ആശുപത്രികാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഇങ്ങനെ നിരവധി കാര്യങ്ങൾ ഇതിനോട് ചേർന്നുണ്ട്. യഥാർത്ഥത്തിൽ പുതിയ അമ്മയ്ക്കും അച്ഛനും കുഞ്ഞിനും അവരുടെ സ്വകാര്യതയിൽ ആദ്യ ദിവസങ്ങൾ ചിലവിടുവാൻ വഴിയൊരുക്കുക. ഇനി അതല്ല, സഹായത്തിന് ആള് വേണമെങ്കിൽ ഏറ്റവും കുറച്ച് ഒന്നോ രണ്ടോ ആളുകൾ പ്രസവിച്ചുകിടക്കുന്ന സ്ത്രീയുടെ താല്പര്യം അനുസരിച്ച് അവരോടൊപ്പം നിൽക്കുക. ഓർക്കുക അതിനപ്പുറം ആ മുറിയിലേക്കെത്തുന്ന ഓരോരുത്തരും പുതിയ കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവരാണ് എന്ന്. വിശ്രമം, ഉറക്കം, കുഞ്ഞുമായുള്ള ബന്ധം സ്ഥാപിക്കൽ എന്നിവയാണ് ആദ്യ ദിനങ്ങളിൽ ഏറ്റവും ആവശ്യം. 5. പ്രസവരക്ഷ കഴിഞ്ഞ സ്ത്രീകളുടെ തടിച്ചുരുണ്ട ശരീരം കൃത്യമായ രക്ഷ കിട്ടി എന്നതിന്റെ അടയാളമാണ്… മാറിക്കൊണ്ടിരിക്കുന്ന മറ്റൊരു അബദ്ധധാരണയാണിത്. പ്രസവരക്ഷയുടെ ഉദ്ദേശം…

Read More

നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായതും,നമ്മുടെ പാരമ്പര്യവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതുമാണ് പ്രസവത്തിന് ശേഷമുള്ള രക്ഷ. വൈദ്യശാസ്ത്രം അത്രയൊന്നും നിഷ്കർഷിക്കാത്ത കുറെയേറെ കാര്യങ്ങൾ ഇതിനോട് ബന്ധപ്പെട്ടുണ്ട്. എന്നാൽ പലപ്പോഴും കൃത്യമായ ഒരു ‘വേണ്ടാ’ പറച്ചിൽ ആരിൽ നിന്നും ഉണ്ടാവാറില്ല. ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രസവാനന്തര രക്ഷയ്ക്ക് ഒരു സുഖ ചികിത്സ എന്നതിൽ കൂടുതൽ പ്രാധാന്യമില്ല. എന്നിരുന്നാലും, ഇത്തരം കാര്യങ്ങൾ വിലക്കുന്നതിനേക്കാൾ എളുപ്പം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ രക്ഷ ചെയ്യരുത് എന്ന് പറയുന്നതാവും. പ്രസവിച്ചുകിടക്കുന്ന സ്ത്രീകളുടെ മാനസികാരോഗ്യവുമായി കൃത്യമായി ഈ കാര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇതിനോട് ചേർന്നുള്ള കുറച്ച് പ്രധാന കാര്യങ്ങൾ താഴെ ചേർക്കുന്നു. 1. വയറ് ചാടും എന്ന് കരുതി വെള്ളം കൊടുക്കുന്നത് വിലക്കുന്നത്… ഒരു കാലത്ത് വളരെ നിഷ്കർഷതയോടെ ചെയ്തുകൊണ്ടിരുന്നതും അബദ്ധമാണെന്ന് ഇപ്പോൾ ആളുകൾക്ക് മനസിലായതുമായ കാര്യമാണ് മുകളിൽ പറഞ്ഞത്. എന്നാലും ചുരുക്കം ചിലരെങ്കിലും ഇപ്പോഴും ഇതു പിന്തുടരുന്നുണ്ട്. പ്രസവിച്ചുകിടക്കുന്ന സ്ത്രീകൾക്ക് വിശപ്പും ദാഹവും കൂടുതൽ ഉണ്ടാവാം. മുലപ്പാലിൽ 80% ജലാംശമാണ്. അതുകൊണ്ടുതന്നെ…

Read More