ഒരു
റിസൽറ്റ് അപാരത
…………………………….
ഡിഗ്രി സെക്കന്റ് ഇയർ പരീക്ഷാക്കാലം
വേനലിന്റെ ചൂട് ശരീരത്തെയും പരീക്ഷ ചൂട് തലച്ചോറിനെയും പൊള്ളിക്കുന്ന കാലം
കൂട്ടുകാരൻ രാജേഷ് അക്കൗണ്ടൻസി പരീക്ഷ തലേന്ന് കുത്തിയിരുന്ന് പഠിത്തമാണ്. കംപായിൽ സ്റ്റഡിയാണ് എന്നു പറഞ്ഞുള്ള പഠിത്തമാണ്. പക്ഷെ വർത്തമാനം പറച്ചിലാണ് മെയിൽ.
എവിടുന്നൊക്കെ ചോദ്യങ്ങൾ വരും
എന്ന് ഒരു പിടുത്തവും ഇല്ല അവന്…
പുസ്തകത്തിലേക്ക് നോക്കുമ്പോൾ കുറേ ഇംഗ്ലീഷ് അക്ഷരങ്ങൾ അവനെ കൊഞ്ഞനം കുത്തുന്ന പോലെ ഉണ്ടെന്ന്,
കൂട്ടുകാരെങ്കിലും ഞങ്ങൾ ഡിഗ്രിക്കു പഠിക്കുന്നത് വ്യത്യസ്ത വിഷയങ്ങളാണ് ഞാൻ ബി.എ യും അവൻ ബി.ബി.എ യും
ബി.എ കാരാനായ എനിക്ക് അവന്റെ പഠനത്തിൽ അതുകൊണ്ട് തന്നെ വലിയ റോളില്ല താനും.
അവൻറെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരൻ അജിത് പഠിക്കാൻ വരാമെന്ന് ഏറ്റിട്ടുണ്ട്.
രണ്ടാം വർഷം ആരും ക്ലാസിന്റെ ഉമ്മറം പോലും കണ്ടിട്ടില്ല ക്ലാസിലെ കുട്ടികൾ വരെ വർത്താനം പറയുന്നത് പുറത്തുനിന്നാണ്.
അധ്യാപകർ കാണുമ്പോൾ പറയും ഇടക്കൊന്നു അതുവഴി വന്നു പോണെ… എന്ന്
ആർക്കു സമയം
ആരു കേൾക്കാൻ
എങ്കിലും അധ്യാപകരുമായി നല്ല ബന്ധമായിരുന്നു.
അങ്ങനെ എവിടുന്ന് പഠിക്കണം എന്ത് പഠിക്കണം ഒരു എത്തും പിടിയും ഇല്ലാതെ അവൻ അക്കൗണ്ടൻസി ടെക്സ്റ്റും തുറന്നിരുന്നു.
വരാമെന്നേറ്റ അജിത്തിനെ മൊബൈലിൽ അവൻ പലതവണ വിളിച്ചുകൊണ്ടിരുന്നു അവൻ പരിധിക്ക് പുറത്താണെന്ന് ഉത്തരം മാത്രം മൊബൈലും തന്നു.
ഡാ അവൻ മൊബൈൽ ഓഫ് ആക്കി പഠനത്തിലാവും
എനിക്കാണേൽ ഇതൊന്നും മനസ്സിലാവുന്നുമില്ല,
എന്തൊക്കെ ചോദ്യമാണാവോ വരിക…? എല്ലാം അക്ഷരങ്ങൾ കൂടി എന്നെ കൊഞ്ഞനം കുത്തുന്നു.
അവൻ ചതിയനാ കഴിഞ്ഞ പരീക്ഷക്കും അവൻ വീട്ടിൽ കുത്തിയിരുന്നു പഠിച്ചു.
ഈ പരീക്ഷക്കും അങ്ങനെ തന്നെ.
ടാ നീ നോക്ക്, അല്ലെൽ എവിടേലും എഴുതിവെക്ക് വരുന്നത്.
ഞാൻ പറഞ്ഞു.
പക്ഷെ, അവന്റെ ആദർശത്തിനും സത്യസന്ധതക്കും എതിരാണ് കോപ്പിയടി. അതുകൊണ്ട് അവൻ അതു ചെയ്യില്ലത്രെ.
അന്ന് രാത്രിയിൽ പഠനമെന്ന് പറഞ്ഞ് അക്കൗണ്ടൻസി ടെക്സ്റ്റിൽ തന്നെ കിടന്ന് അവൻ നന്നായി ഉറങ്ങി.
രാവിലെ എക്സാമിനുണ്ട് അജിത് നേരത്തെ ഹാജർ..
പെൺകുട്ടികളോട് കളിച്ച് ചിരിച്ച് കോൺഫിഡൻസിൽ നിൽക്കുന്നു.
ടാ രാജേഷേ ഞാനെന്നും പഠിച്ചില്ല ടാ
എനിക്കൊന്നും മനസിലായില്ല – അജിത് പറഞ്ഞു…
ശരി ശരി…
രാജേഷിന് അതു കേട്ടപ്പോൾ സന്തോഷമായി. ഹാവു അവൻ കൂടെയുണ്ടല്ലോ
ബെല്ലടിച്ചു പരീക്ഷ തുടങ്ങി..
രാജേഷ് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചെന്ന് പോലെ തന്നെ തിരിച്ചു പോരുന്നത് കണ്ടു. അജിത് നല്ല എഴുത്താണ്. ചതിയൻ..!
പരീക്ഷാക്കാലം കഴിഞ്ഞു
ആദ്യം വന്നത് ബി.ബി.എ റിസൽറ്റ് ആണ്.
റിസൽറ്റ വന്ന ദിവസം രാജേഷുണ്ട് അജിത്തിനെ ഓടിച്ചു വരുന്നു,
ടാ…. ചതിയനാ ഇവൻ,
റിസൽറ്റു വന്നു.
ഇവൻ എന്നോട് പഠിച്ചിട്ടില്ല എന്ന് കള്ളം പറഞ്ഞു. ചതിയനാണ് ഇവൻ, കൂടെ നടന്നിട്ട് എന്നെ ഇവൻ ചതിച്ചു. പരീക്ഷയുടെ അന്നെ പേപ്പർ കൂടുതൽ വാങ്ങുമ്പോഴെ തോനിയതാ
രാജേഷ് ദേഷ്യത്തിൽ പറഞ്ഞു.
അങ്ങനെ ഒന്നുമില്ലടാ- ഞാൻ പറഞ്ഞു
ഉണ്ട് എന്നാലും അവൻ കൂടെ ഇരുന്ന് ഈ ചതി ചെയ്തു.
നോക്ക്,അവന് എന്നേക്കാൾ മാർക്ക് അക്കൗണ്ടൻസിയിൽ…
ചതിയനാ ചതിയൻ
രാജേഷ് നല്ല ദേഷ്യത്തിലായിരുന്നു.
നല്ല സീനാക്കുന്ന ലക്ഷണം.
ശരി ശരി
മാർക്ക് ലിസ്റ്റ് എവിടെ…?
ഞാൻ രണ്ടു പേരുടെയും മാർക്ക് ലിസ്റ്റ് വാങ്ങി നോക്കി
രാജേഷ്
അക്കൗണ്ടൻസി 3 മാർക്ക്
അജിത്
അക്കൗണ്ടൻസി 4 മാർക്ക്
ഇതിനാണോ ഇവൻ തല്ലുണ്ടാക്കുന്നെ.. ?
ഞാൻ രാജേഷിന്റെ മുഖത്തേക്ക് നോക്കി.
രാജേഷ് അപ്പോഴും ദേഷ്യത്തിൽ തന്നെ
അവൻ പറഞ്ഞു എന്നാലും അജിത്തേ നീ എന്നെ പറ്റിച്ചില്ലെ,
എന്നെക്കാൾ നീ പഠിച്ചില്ലെ….!


3 Comments
ഒരു മാർക്ക് കൂടുതൽ വാങ്ങിയില്ലേ ….. ചതി തന്നെ…… രസകരം👍😀
മനോഹരം
രസകരം. 👌👏
4 മൂന്നിനെക്കാൾ വലുത് തന്നെ. 🤭