Author: അജേഷ് പി

അജേഷ് പി, പട്ടാമ്പി ശങ്കരമംഗലം സ്വദേശി. ആനുകാലികങ്ങൾ,നവമാധ്യമങ്ങൾ, എന്നിവയിൽ എഴുതി വരുന്നു.nila

ഒരു റിസൽറ്റ് അപാരത ……………………………. ഡിഗ്രി സെക്കന്റ് ഇയർ പരീക്ഷാക്കാലം വേനലിന്റെ ചൂട് ശരീരത്തെയും പരീക്ഷ ചൂട് തലച്ചോറിനെയും പൊള്ളിക്കുന്ന കാലം കൂട്ടുകാരൻ രാജേഷ് അക്കൗണ്ടൻസി പരീക്ഷ തലേന്ന് കുത്തിയിരുന്ന് പഠിത്തമാണ്. കംപായിൽ സ്റ്റഡിയാണ് എന്നു പറഞ്ഞുള്ള പഠിത്തമാണ്. പക്ഷെ വർത്തമാനം പറച്ചിലാണ് മെയിൽ. എവിടുന്നൊക്കെ ചോദ്യങ്ങൾ വരും എന്ന് ഒരു പിടുത്തവും ഇല്ല അവന്… പുസ്തകത്തിലേക്ക് നോക്കുമ്പോൾ കുറേ ഇംഗ്ലീഷ് അക്ഷരങ്ങൾ അവനെ കൊഞ്ഞനം കുത്തുന്ന പോലെ ഉണ്ടെന്ന്, കൂട്ടുകാരെങ്കിലും ഞങ്ങൾ ഡിഗ്രിക്കു പഠിക്കുന്നത് വ്യത്യസ്ത വിഷയങ്ങളാണ് ഞാൻ ബി.എ യും അവൻ ബി.ബി.എ യും ബി.എ കാരാനായ എനിക്ക് അവന്റെ പഠനത്തിൽ അതുകൊണ്ട് തന്നെ വലിയ റോളില്ല താനും. അവൻറെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരൻ അജിത് പഠിക്കാൻ വരാമെന്ന് ഏറ്റിട്ടുണ്ട്. രണ്ടാം വർഷം ആരും ക്ലാസിന്റെ ഉമ്മറം പോലും കണ്ടിട്ടില്ല ക്ലാസിലെ കുട്ടികൾ വരെ വർത്താനം പറയുന്നത് പുറത്തുനിന്നാണ്. അധ്യാപകർ കാണുമ്പോൾ പറയും ഇടക്കൊന്നു അതുവഴി വന്നു പോണെ……

Read More