Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറവി.
ഓർമ്മകൾ

മറവി.

By ANITHA Vannery krishnanNovember 30, 2024Updated:November 30, 2024No Comments2 Mins Read60 Views
Bookmark Now
Please login to bookmark Close

No account yet? Register

ആരതി അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുക്കു ന്ന സമയത്ത്, ഹിന്ദി പരീക്ഷയിൽ മാർക്കു് കുറവായി പോയി. കൊച്ചുത്രേസ്യ ടീച്ചറാണ് ഹിന്ദി ടീച്ചർ. ടീച്ചർ പറഞ്ഞു തെറ്റിയ ചോദ്യങ്ങളെല്ലാം പത്ത് തവണ എഴുതണമെന്ന്. ആരതി എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും കൃത്യമായി, കണിശമായി ശ്രദ്ധയോടെ, അവധി ദിനത്തിൽ വീട്ടിൽ വച്ച് എഴുതി പഠിച്ചിരുന്നു.

തിങ്കളാഴ്ച്ച കൊച്ചുത്രേസ്യ ടീച്ചർ ക്ലാസ്സിൽ വന്നപ്പോൾ, ആരതിയെ വിളിച്ച്‌, എഴുതി പഠിച്ച കാര്യങ്ങൾ ടീച്ചർക്കു് കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞു. ടീച്ചർക്ക് കൊടുക്കാനായി ബാഗ് പരതിയപ്പോൾ പ്രസ്തുത പുസ്തകം, എത്ര തിരഞ്ഞിട്ടും കാണുന്നില്ല. ടീച്ചറാട് ആരതി കാര്യങ്ങൾ ബോധിപ്പിച്ചു. ടീച്ചറെ ഞാൻ ടീച്ചർ പറഞ്ഞ പോലെ, എല്ലാം ഞാൻ കൃത്യമായി എഴുതി പഠിച്ചിട്ടുണ്ടു്. പക്ഷ പുസ്തകം വീട്ടിൽ മറന്നു വച്ചു, എന്ന് പറഞ്ഞു.

പഴയ കാലമല്ലെ? ടീച്ചറിന് ദ്വേഷ്യം വന്നു. ആരതിയ്ക്കു് ചൂരലടിയും കിട്ടി. മാത്രവുമല്ല, പുസ്തകവും ബാഗുമെടുത്ത് ക്ലാസ്സിന് വെളിയിൽ നില്ക്കണമെന്ന ശിക്ഷയും കിട്ടി. അന്നത്തെ കാലത്ത് ഇതൊക്കെ പതിവു കാഴ്ചകളാണ്. തന്റെ സത്യാവസ്ഥ ടീച്ചർ മനസ്സിലാക്കിയില്ലല്ലൊ എന്നോർത്ത് ആരതിയ്ക്കു് സങ്കടമായി. അങ്ങിനെ ക്ലാസ്സിന് വെളിയിൽ നിന്ന് സങ്കടത്തോടെ, ബാഗിൽ നല്ല വണ്ണം തിരഞ്ഞപ്പോൾ, ദാ ഇരിയ്ക്കുന്നു എഴുതി പഠിച്ച പുസ്തകം.

ആരതി സങ്കടത്തോടെ ക്ലാസ്സ്‌ മുറിയിൽ കയറി, ടീച്ചറെ  പുസ്തകം ഏല്പിച്ചു. ആരതിയോട് ടീച്ചർ അപ്പോൾ പറഞ്ഞു, കുട്ടികൾക്കു് ശ്രദ്ധയും കൃത്യ നിഷ്ഠയും ഓർമ്മശക്തിയുമൊക്കെ വേണമെന്ന്. ക്ലാസ്സിൽ കയറിയിരിയ്ക്കുന്നതിനുളള അനുമതി ടീച്ചർ നല്കി. ആരതിയ്ക്ക് ശ്വാസം നേരെ വീണു.

മറവി കഥ ഇത് കൊണ്ടൊന്നും അവസാനിയ്ക്കുന്നില്ല. വീട്ടിൽ നിന്ന് സ്കൂളിലേയ്ക്കു് ഒരു മണിക്കൂർ നടന്നിട്ടുവേണം സ്കൂളിലെത്താൻ. ഒരു ദിവസം ഉച്ച ഭക്ഷണത്തിനുള്ള ചോറും പാത്രം വീട്ടിൽ നിന്നെടുക്കുവാൻ മറന്നു. വീട്ടിൽ നിന്നും ഒരു മുക്കാൽ മണിക്കൂർ നടന്നാൽ അച്ഛന്റെ പെങ്ങൾ, കാളികുട്ടി അമ്മായിയുടെ വീടായി. അമ്മായിയുടെ വീടെത്തിയതും ചോറ്റുപാത്രം എടുക്കാൻ മറന്ന കാര്യം ഓർമ്മ വന്നു. ഞാൻ അമ്മായിയോട് കാര്യം പറഞ്ഞു. ഞാൻ ഇന്നും ഓർക്കുന്നു, അമ്മായി എനിക്ക്  കൂർക്ക ഉപ്പേരിയും ചോറും  ഒരു പാത്രത്തിലാക്കി തന്നു. ആ ചോറിനും ഉപ്പേരിയ്ക്കും നല്ല സ്വാദ് ആയിരുന്നു. ഇന്നും ആ സ്വാദ് എന്റെ നാവിൻ തുമ്പത്തുണ്ട്.

പിന്നീട് മനസ്സിൽ തട്ടിയ മറവി കാര്യം സ്കൂളിൽ നിന്ന് കുടയെടുക്കാൻ മറന്നതാണ്. ഒരു വർഷത്തേയ്ക്കുള്ള പഠനോപകരണങ്ങൾ, അച്ഛൻ ബുദ്ധിമുട്ടിയാണ് ഞങ്ങൾക്കും വാങ്ങി തരുന്നത്. എനിയ്ക്കും സങ്കടമായി. വീട്ടിൽ നിന്ന് അടി ഉറപ്പാണ്. വീട്ടിൽ ഒരു പതിവ് ഉണ്ട്. ഉറങ്ങുന്ന കുട്ടികളെ ശിക്ഷിയ്ക്കില്ല എന്ന്. വീട്ടിൽ എത്തിയതും  ബാഗും പുസ്തകവും ഒരിടത്ത് വച്ച്, ഉറക്കം വരാതെ ഉറക്കം നടിച്ചു കിടന്നു.

പിന്നീട് മറവി സംഭവിച്ചത്, അച്ഛൻ ആ ശുപത്രിയിൽ കിടക്കുന്ന സമയത്താണ്. അക്കാലത്തു്  ഇന്നത്തെ പോലെ, ഗ്രാമപ്രദേശങ്ങളിൽ കാന്റീൻ സൌകര്യങ്ങളൊന്നും തന്നെയില്ല. രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണം വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടു പോകണം. കഷ്ടപ്പെട്ട് വെള്ളം കോരി വിറകടുപ്പു് കത്തിച്ച്, ചോറും കറിയുമൊക്കെ ഉണ്ടാക്കി. അന്ന് ആ പ്രദേശത്തെ ഒരു വീട്ടിലും, പൈപ്പ് കണക്ഷൻ, ഗ്യാസ് എന്നിവയൊന്നും ഉണ്ടായിരുന്നില്ല. യാത്രാ സൌകര്യങ്ങളും കുറവായിരുന്നു. കാൽനടയായിട്ടു വേണം എല്ലായിടത്തേയ്ക്കുo എത്താൻ. അങ്ങനെ തിരക്ക് പിടിച്ച്, കുടിയ്ക്കാനുള്ള തിളപ്പാറിയ ജീരകവെള്ളവും, ചോമം, കറികളും എല്ലാം തയ്യാറാക്കി, ഒരു വലിയ ബാഗിൽ, എല്ലാം എടുത്തെന്ന ധാരനയിൽ ആശുപത്രിയിലേയ്ക്കു് പോയി. അവിടെ ചെന്ന് ബാഗ് തുറന്നപ്പോൾ കൂട്ടാൻ പാത്രം എടുക്കാൻ മറന്നു. അച്ഛന് ദേഷ്യം വന്നു, അച്ഛന്റെ കാര്യമോർത്തിട്ടല്ല, മറിച്ച് കൂട്ടിരിക്കുന്ന ആൾക്കു് നല്ല ഭക്ഷണം കൊടുക്കണമല്ലൊ?

അച്ഛൻ പറഞ്ഞു അവൾക്ക് മറവിയുടെ അസുഖം കൂടുതലാണ്. ബ്രഹ്മി നീര് കൊടുക്കണം എന്നും, നിനക്ക് അരണയുടെ ബുദ്ധിയാണോ കിട്ടിയിരിക്കുതെന്നതെന്നും ചോദിച്ചു. എനിയ്ക്കും പശ്ചാത്താപമായി. എന്റെ അശ്രദ്ധയല്ലേ, ഈ മറവികൾക്കൊക്കെ കാരണം. ഇനി മുതൽ രണ്ടു തവണ കാര്യങ്ങൾ ശ്രദ്ധിയ്ക്കണമെന്ന് ദൃഢനിശ്ചയമെടുത്തു. അന്നുമുതൽക്ക് ഇന്ന് വരെയും, ജീവിതത്തിൽ കാര്യമായ മറവികളൊന്നും സംഭവിച്ചിട്ടില്ല.🙏🙏🙏🙏🙏

Post Views: 34
4
ANITHA Vannery krishnan

Iam from Thrissur. Living with my husband Thilakan. P. M. Iam graduated in Bsc and taken MBA in Banking. I am retired person with 61 years old.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.