Author: ANITHA Vannery krishnan

Iam from Thrissur. Living with my husband Thilakan. P. M. Iam graduated in Bsc and taken MBA in Banking. I am retired person with 61 years old.

മാമ്പഴം എന്നു കേട്ടാൽ കഴിഞ്ഞു പോയ മധുര സ്മരണകളാണ് മനസ്സി  ഓടി കയറുന്നത്. മുറ്റത്തും തൊടിയിലും നിറയെ മാവുകളാണ്. ബാല്യവും, കൌമാരവും,യൌവ്വനവുമൊക്കെ, മാമ്പഴത്തിന്റെ മാധുര്യം ആസ്വദിച്ച ഒരു കാലഘട്ടമായിരുന്നു. ഒരു കാറ്റെങ്ങാനും വീശിയാൽ, ചിന്നം പിന്നം, മാമ്പഴം തൊടിയിലും പറമ്പിലും ഉതിർന്ന് വീഴും. അത് പെറുക്കിയെടുക്കാൻ കുട്ടികളും, മുത്തശ്ശിമാരും മാവിൻ ചുവട്ടിലേയ്ക്കു് സന്തോഷപൂർവ്വം മത്സരിച്ച് ഓട്ടമാണ്.  ഓരോ വ്യത്യ സ്ത ഇനം മാമ്പഴങ്ങൾക്കും, വ്യത്യസ്ത രുചിയാണ്.       വ്യത്യസ്ത ഇനം മാവുകളുണ്ടായിരുന്നു. ഇതിൽ വാളേൻ മാവ് എന്നൊരിനം പഴുത്താൽ അകത്ത് തേൻ കുടമാണ്, നിറയെ നാരുകളും. കയ്യിൽ ഇട്ട് ഞെരടി, മാമ്പഴ നീര് കുടിയ്ക്കും. മാമ്പഴ കാലമായാൽ, അടുക്കളയിൽ മാമ്പഴ പുളിശ്ശേരിയുടെ സുഗന്ധമാണ്. പുതിയ പനമ്പിൽ മാമ്പഴ നീര് പിഴിഞ്ഞ്, വെയിലത്ത് ഉണക്കി, മാമ്പഴ തിര ഉണ്ടാക്കി, മാമ്പഴമില്ലാത്ത കാലത്തേയ്ക്കു മാമ്പഴത്തിന്റെ രുചി നുണയാo.  പറമ്പിന്റെ നടുവിൽ നിന്നിരുന്ന മയിൽ പീലിയൻ മാവിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മാവിന്റെ തടി,…

Read More

ആദ്യ വിമാനയാത്ര കൊച്ചിയിൽ നിന്ന് ഒമാനിൽ, മസ്കറ്റിലേയ്ക്കായിരുന്നു. അന്ന് എനിയ്ക്കു് 23  വയസ്സായിരുന്നു പ്രായം. ഭർത്താവ് മസ്ക്കറ്റിൽ അൽ ക്വയർ സ്ടീറ്റിൽ, അസേറിയൻ എന്റർപ്രൈസസ് എന്ന കമ്പനിയിൽ മാനേജരായി ജോലി നോക്കുന്നു. ഭർത്താവിന്റെ അടുത്തേയ്ക്കു് ഒറ്റയ്ക്കായിരുന്നു യാത്ര. യാത്രകൾ ചെയ്ത് വലിയ പരിചയമൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആകാശത്തിന് മുകളിൽ, വിമാനം  ഉയരത്തിൽ പറക്കുമ്പോൾ എന്നുംആകാശ  വിസ്മയങ്ങളെ കുറിച്ചറിയാൻ അതിയായ ജിജ്ഞാസയായിരുന്നു. എന്റെ ആങ്ങളയും ചേച്ചിയും കൂടെ വിമാന o കയറ്റാനായി കൊച്ചിൻ എയർ പോട്ടിലേയ്ക്കു കൊണ്ടുപോയി. അവിടെ നിന്നായിരുന്നു ഫ്ലൈറ്റ്. എന്റെ ആങ്ങള എന്റെ ലഗേജുമെടുത്ത് അവർക്ക് പ്രവേശിയ്ക്കാവുന്നത്ര ദൂരം എന്നെ അനുഗമിച്ചു. എയർപോർട്ട് ജീവനകാരനോട്, ആങ്ങള പറഞ്ഞു, ആദ്യ വിമാന യാത്രയാണ്, കുട്ടിയെ സഹായിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എനിക്ക്  അവിടുത്തെ നടപടിക്രമങ്ങള കുറിച്ചൊന്നും അറിവില്ലായിരുന്നു. അകത്തേയ്ക്കു് കടന്നു, ചെക്കിങ്ങ് ഒക്കെ കഴിഞ്ഞു. സഹയാത്രികരെ പരിചയപ്പെട്ടു. ഫ്ലൈറ്റ് കോണിപ്പടികൾ കയറി വിമനത്തിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കുമ്പോൾ, പ്രവേശന വഴിയിൽ, എയർ ഹോസ്റ്റസ് കൈകൂപ്പി നമസ്കാരം പറഞ്ഞു.…

Read More

ഒരു വട്ടം കൂടി, ഞാൻ ജനിച്ചു വളർന്ന വീട്ടിൽ നിന്ന് ‘അമ്മേ, ഞാൻ പോണു’ എന്ന് യാത്രാനുമതി വാങ്ങി സ്കൂളിലേയ്ക്കുളള  നാട്ടുവഴികളിലൂടെ, ഒരു യാത്ര ചെയ്യാൻ അതിയായ മോഹം. വീട്ടിൽ നിന്നിറങ്ങി, വടക്കേ വീട്ടിലെ വിലാസിനി ചേച്ചിയുടെ പഞ്ചാര മണൽ മുറ്റത്തൂടെ ഇറങ്ങി, രാഘവ മാമന്റെ  കൈതകൾ പൂത്തുലഞ്ഞ് സുഗന്ധം പരത്തി നിൽക്കുന്ന കുളത്തിന്റെ വക്കിലൂടെ, നീലപാവാട ഉയർത്തി പിടിച്ച്, തോട് കടന്ന്, പരൽ മീനുകളുടെ യാത്ര ആസ്വദിച്ച്, ചൂരക്കോട് ഭഗവതി ക്ഷേത്ര സന്നിദ്ധിയിൽ എത്തും. അവിടെയെത്തിയാൽ, രണ്ടു കൈയ്യും കൂപ്പി, കണ്ണടച്ച് തൊഴുത് തട്ടകത്തമ്മയോടും യാത്രാനുമതി വാങ്ങി, എന്റെ ഹൈസ് സ്കൂൾ ലക്ഷ്യമാക്കി യാത്ര തുടരും. കൂവാട്ട അ കായിലൂടെ പൂഴി മണലിലൂടെ നടന്ന്, കുറേ വെട്ടുവഴികളും, കഴിഞ്ഞാൽ മൂത്തേടത്ത് ഭുവനേശ്വരി ക്ഷേത്രമായി. പിന്നീട് തെളിനീരൊഴുക്കുളള തോട് കടന്ന്, ചെറിയ ഓലമേഞ്ഞ വീടുകളുടെ മുറ്റത്തുകൂടെ വേണം പോകാൻ. കുറച്ചു കൂടെ ചെന്നാൽ എന്റെ വല്യച്ഛന്റെ വീട്, തൊട്ടടുത്തു തന്നെ എന്റെ…

Read More

എന്റെ അച്ഛൻ വീട്ടിലെ ഏറ്റവും ഇളയ മകനായിരുന്നു. അച്ഛൻ പിറന്ന് വീണത് സമ്പന്നതയിലേയ്ക്കാണ്. അച്ഛന്റെ അച്ഛന് ബിസിനസ്സ് ആയിരുന്നു. അച്ഛാച്ഛന്റെ ബിസിനസ്സ് നഷ്ട്ടത്തിലായപ്പോൾ, ആരോടും പറയാതെ സിലോണിലേയ്ക്ക് നാടുവിട്ടു. അച്ഛൻ ഏഴാം ക്ലാസ്സിൽ പഠിയ്ക്കുക്കുന്നു. പഠിയ്ക്കാൻ മിടുക്കൻ. തുടർ പഠനം ബുദ്ധിമുട്ടായി. അന്നൊക്കെ ഏഴാം തരത്തിൽ സർക്കാർ പരീക്ഷയാണ്. ഒന്നാമനായി വിജയിച്ചു. കുടുംബ ഭാരം തോളിലേറ്റേണ്ടി വന്നു. റേഷൻ വാങ്ങിയ്ക്കാർ മാർഗ്ഗമില്ല. പന്ത്രണ്ടാം വയസ്സിൽ കുടുബ ഭാരം തോളിലേറ്റി. ജീവിയ്ക്കാൻ പല വേഷങ്ങൾ ആടേണ്ടി വന്നു. ആദ്യം ചായകടകാരനായി. അതിലെ മിച്ച സംഖ്യ കൊണ്ട് അച്ഛാച്ഛന്റെ, ബിസിനസ്സും ചെറിയ തോതിൽ നടത്തി. വിശ്രമമില്ലാത്ത കഠിനാദ്ധ്വാനം. മിച്ചവരുമാനം കൊണ്ട്, നിർത്തി വച്ച പഠനം ആരംഭിച്ചു. ഒരു മാസ്റ്ററുടെ സഹായവും, സ്വന്തമായിട്ടുള്ള പഠനവും8,9,10 ക്ലാസ്സുകൾ ഒന്നിച്ച് പരീക്ഷയെഴുതി. പത്താം തരം പാസ്സായി. പതിനെട്ടു വയസ്സിൽ, കേന്ദ്ര ഗവണമെന്റ്, ഉദ്യോഗo ലഭിച്ചു. നഷ്ടപെട്ട ഭൂസ്വത്തിന്റെ കുറച്ച് ഭാഗം വാങ്ങിച്ചു, ചെറിയ വീടുവച്ചു. കോൾ നിലം വാങ്ങിച്ച്…

Read More

ആമി കുട്ടിയുടെ വളർത്തുനായയുടെ പേർ ബൈജു എന്നാണ്. ആമിയെ അവളുടെ അമ്മ ഗർഭം ധരിച്ചപ്പോൾ മുതൽ അവളുടെ കാവലാളായി ബൈജു ആമിയുടെ അമ്മയുടെ അരികിൽ എപ്പോഴുമുണ്ടാകും. പിന്നീട് പ്രസവത്തിനായി ആമിയുടെ അമ്മ, ജന്മഗൃഹത്തിലേയ്ക്കു് തിരിച്ചു പോയി. തൊണ്ണൂറു ദിവസം തികഞ്ഞപ്പോൾ, ആമി കുട്ടി, അവളുടെ അമ്മയോടൊപ്പം അച്ഛൻ വീട്ടിലോട്ട് തിരിച്ചു വന്നു. ഇപ്പോൾ ആമി കുട്ടിയ്ക്കു ഒരു വയസ്സ് പ്രായമായി. വളർത്തുനായ ബൈജു, ആമിയുടെ വള വളർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്, ആമിയ്ക്കു ചുറ്റും വലയം സൃഷ്ടിച്ച്, ആമി കുട്ടിയോടു് കൂട്ടുചേർന്ന്, കാവൽ ഡ്യൂട്ടി ഏറ്റെടുത്ത് ഒപ്പം കളിച്ചും ചിരിച്ചു കർമ്മ പഥം ഏറ്റെടുത്ത് ജീവിയ്ക്കുന്നു.

Read More

അനുവിന്റെ അമ്മ, അവളുടെ പതിനാലാം വയസ്സിൽ മരിച്ചു. അവളുടെ ജീവിതത്തിൽ, അച്ഛനും ചേച്ചിയും മാത്രമെ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ. അമ്മയുടെ മരണശേഷം, ആറുമാസമായപ്പോഴേയ്ക്കും ചേച്ചിയെ, ചേച്ചിയുടെ ഇരുപതാം വയസ്സിൽ വിവാഹം ചെയ്തയച്ചു. ഭർത്താവിന് വിദേശത്തായിരുന്നു ജോലി. വിവാഹത്തിനു ശേഷം അനുവിന്റെ ചേച്ചിയും ഭർത്താവിനോടൊന്നിച്ച് വിദേശത്തേക്ക് പോയി. ചേച്ചി അവിടെ ജോലിയ്ക്കും കയറി. ജീവിതം തിരക്കേറിയതായി. അനു ഏകദേശം ഒറ്റപെടലിന്റെ വ്യഥകൾ മനസ്സിലാക്കി തുടങ്ങി. അനുവിന്റെ അച്ഛൻ അനുവിനോട് പറഞ്ഞു, മോളെ ധൈര്യമായിരിയ്ക്കു, ഞാനുണ്ടു് കൂടെ, എന്നു പറഞ്ഞ് ധൈര്യo കൊടുക്കുമായിരുന്നു. അമ്മയുടെ മരണശേഷം, ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ പുനർ വിവാഹം ചെയ്തു. അനുവിന് ഒരു കൂട്ടിന് വേണ്ടിയാണ്, അച്ഛൻ പുനർ വിവാഹം ചെയ്തത്. പക്ഷെ രണ്ടാനമ്മയ്ക്കു്, അനുവിനെ സ്വന്തം മകളായി അംഗീകരിയ്ക്കാൻ കഴിഞ്ഞില്ല. അനുവിന്റെ സ്വന്തം അമ്മയാകട്ടെ സ്നേഹ കടലായിരുന്നു. രണ്ടാനമ്മയ്ക്ക്  അനു ഒരു അധികപറ്റായിരുന്നു. അനു വിവാഹിതയായി. വിദേശത്തായിരുന്നു ഭർത്താവിന് ജോലി, പെട്രോളിയ o ഖനനം നടത്തുന്ന മേഖലയിൽ. വിദേശത്തേയ്ക്ക് അനുവിനെ…

Read More

2025 ൽ ഞാൻ എന്റെ ചുമതലകളിലൂടെയും ഉത്തരവാദിത്വങ്ങളിലൂടെയുമുള്ള, ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു മാറി ശാന്തിയുടെയും സാമാധാനത്തിന്റെയും മാർഗ്ഗത്തിലൂടെയും ജീവിയ്ക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. ബന്ധുമിത്രാദികളുടെ വീടുകൾ സന്ദർശിച്ച്, സ്നേഹാന്വേഷണം നടത്തി തിരിച്ചു പോരണം. ബന്ധങ്ങൾ നിലനിർത്തി കെട്ടുറുപ്പുള്ളതാക്കണം. വീടും ചുറ്റുപാടും വളരെ വൃത്തിയായും അടുക്കിയും വയ്ക്കണം. പൂന്തോട്ടം നട്ടുനനച്ച്  വളർത്തണം. ആയത് കണ്ടാൽ ആരും അസൂയപെടുന്ന തരത്തിലാക്കണം. വീട് ഒരു പറുദീസയാക്കണം. അടുക്കള തോട്ടം ശരിയായി പരിചരിച്ച് വളർത്തണം. വീട്ടിലേയ്ക്കാവശ്യമായ പച്ചക്കറികൾ സ്വയം അടുക്കള തോട്ടത്തിൽ നിന്ന് വിളവെടുക്കണം. ഒരു പങ്ക് അയൽപക്കത്തുകാർക്ക്  സ്നേഹപൂർവ്വം കൊടുക്കണം. എല്ലാറ്റിനും ഒരു സ്വയം പര്യാപ്തത ആർജിയ്ക്കണം. എല്ലായിടത്തും ഒറ്റയ്ക്കു് സഞ്ചരിയ്ക്കണം. ആരെയും ഒരു കാര്യത്തിനും ആവശ്യമില്ലാതെ  ആശ്രയിയ്ക്കുകയില്ല. ഒറ്റയ്ക്കു് ജീവിയ്ക്കാനുള്ള പ്രാപ്തിയും, ധൈര്യവും ആർജ്ജിയ്ക്കണം. സ്വന്തം ആരോഗ്യ കാരത്തിൽ ശ്രദ്ധ പതിപ്പിയ്ക്കും. ആരോഗ്യമുണ്ടെങ്കിൽ മാത്രമല്ലെ േമൽ ഉദ്ദേശിച്ച കാര്യങ്ങൾ കാര്യക്ഷമതയോടെ നടപ്പിലാക്കുവാൻ സാദ്ധ്യമാവുകയുള്ളൂ. ധാരാളം വായിക്കും, എഴുതും, ആയത് തന്റെയും, കുടുംബത്തിന്റെയും, സമൂഹത്തിന്റെയും ഉന്നമനത്തിനും, പുരോഗതിയ്ക്കും  ഉതകുന്നതായിരിയ്ക്കകമെന്ന്…

Read More

ക്രിസ്തുമസ്സ് രാവുകളിൽ ഇങ്ങ് ഭൂമിയിൽ ലോകമെമ്പാടും നക്ഷത്രവിളക്കുകൾ തിളങ്ങി കൊണ്ടിരിക്കുമ്പോൾ, ഒച്ചയും അനക്കവും ഉണ്ടാക്കാതെ നീലകാശമാകെ  മച്ചകത്തിന്റെ മരതക വാതിൽ തുറന്ന്, ദൂരെയായി നക്ഷത്രങ്ങൾ തിളങ്ങി കൊണ്ടിരിയ്ക്കുക്കുന്നു. ആകാശത്തിന്, സന്ധ്യാ വേളയിൽ ശബളമായ കാന്തിയാണ്. ആ സമയത്ത് ചക്രവാള സീമയിൽ, അങ്ങിങ്ങായി ചിതറി കിടക്കുന്ന മേഘങ്ങൾ തളിർക്കാൻ തുടങ്ങും. ആ വേളയിൽ സ്വച്ഛവും സരളവുമായ പുഞ്ചിരി തൂകി കൊണ്ട്, നൃത്തം ചെയ്യുന്ന അപ്‌സ്സരസ്സുകളെ പോലെ, ആകാശത്ത് നക്ഷത്രങ്ങൾ വിലസിക്കുന്നു. ഞാൻ വെറുതെ പ്രശംസ നടത്തുകയല്ല. ക്രിസ്തു മസ്സ് രാവുകളിൽ, അന്തരീക്ഷത്തിന് എത്രയേറെ ലാഘവമാണ്. ഭൂമിയിൽ നക്ഷത്രവിളക്കുകൾ സന്തോഷപൂർവ്വം തിളങ്ങി കൊണ്ടിരിയ്ക്കുമ്പോൾ, അങ്ങ് ചക്രവാളത്തിൽ, ശാരദ സായംകാലത്തിന്റെ, എല്ലാ സൌഭാഗ്യങ്ങളോടും ഊർജസ്വലതയോടും ഗർവ്വോടും കൂടി ആകാശത്തിലും നക്ഷത്രങ്ങൾ തിളങ്ങി കൊണ്ടിരിക്കുന്നു. ഉണ്ണിയേശുവിന്റെ ജനന സമയം അന്തരീക്ഷം എത്ര മനോഹരമായിരുനെന്നോ? പച്ച മേടും മഞ്ഞ പവിഴപാടവും സ്വച്ഛ നീലിമയാർന്ന മൈതാനപരപ്പും എത്രയേറെ ആകർഷണീയതയോടു കൂടെയുള്ളതായിരുന്നു. ഞാൻ എന്റെ ഭാവനയിൽ ആ അനർഘനിമിഷങ്ങൾ പൂകുവാനും പുതുക്കുവാനുമായി…

Read More

ക്രിസ്തുമസ്സിന് ഓരോ പുൽക്കൂടും ഒരുക്കുമ്പോഴും വസുദൈവ കുടുംബകം എന്ന വിശ്വദർശനമാണ് സാക്ഷാൽക്കരിയ്ക്കപെടുന്നത്. പുൽകൂടിലെ ഓരോ മിണ്ടാപ്രാണികളും വൈയ്ക്കോലും തൊഴുത്തും ഇടയന്മാരും ആ പവിത്രതയേറിയ വിശ്വദർശനത്തെ ഓർമപെടുത്തുന്നു. നിഷ്കാമമായ സ്നേഹത്തിന്റെ പ്രതിരൂപമായാണ് ഉണ്ണിയേശു പുൽകൂട്ടിൽ പിറവിയെടുക്കുന്നത്. അവരവരിലേയ്ക്കു ചുരുങ്ങലല്ല മറിച്ച് സ്നേഹം സർവ്വരിലേയ്ക്കും സ്വയം തന്നെ പകർന്നു കൊടുക്കുക എന്നതാണ് ക്രിസ്തുമസ്സും ഉണ്ണിയേശുവും പുൽക്കൂടും നമ്മെ ഓർമ്മപ്പെടുത്തുന്നത്🙏🩷🌹

Read More

കുളത്തിന് ചുറ്റുമുള്ള പൂക്കൈതകൾ പൂത്താൽ വശ്യമായ മണമാണ്. കൈത പൂക്കൾ അലക്കിയ വസ്ത്രങ്ങൾ മടക്കി വയ്ക്കുന്ന പെട്ടിയിൽ വയ്ക്കുo, അപ്പോൾ വസ്ത്രത്തിനും നല്ല മണം ലഭിയ്ക്കും.വീടിന്റെ കിഴക്ക്, വടക്ക് മൂലയിള്ള ലാങ്കി ലാങ്കി ചെടി പൂത്താൽ, ആദ്യം പച്ചനിറം, പിന്നീട് ചന്ദന കളറാകും. നല്ല മണമാണ്. കാറ്റിൽ ഈ മണം പരന്നാൽ കുരുവികളും, തത്തകളും, ലാങ്കിലാക്കിയുടെ പഴങ്ങൾ ഭക്ഷിയ്ക്കാൻ പറന്നിറങ്ങും, പൂമണത്താടൊപ്പം, പക്ഷികളുടെ കളകൂജനവും. വീടിന്റെ കിഴക്കേ മുറ്റത്തുള്ള പേരയിൽ, മുല്ലപടർന്ന്, അതിൽ നിറയെ മുല്ല പൂക്കൾ. മുല്ലയുടെ ഭാരത്താൽ, പേരമരം ചാഞ്ഞു്, മുറ്റത്ത് മുല്ല പന്തൽ ഇട്ടതു പോലെ. പരിസരമാകെ മുല്ലപ്പൂ മണം. സസ്യയ്ക്ക്‌ മുല്ലമൊട്ടുക പറിച്ചെടുത്ത്, വാഴയില നനച്ചു്, അതിൽ മുല്ലമൊട്ടുകൾ, വെെള്ള വെള്ളം തളിച്ച്, പൂജാമുറിയിൽ വയ്ക്കും. മൊട്ടുകൾ വിടരുമ്പോഴുംുള്ള മണം ആസ്വാദ്യകരം. തൊട്ടടുത്തു് റോസ ചെടിയിലെ റോസാ പൂമണം, എത്രയോ നൈർമല്യം. വെള്ള പാരിജാത പൂക്കൾ, പിച്ചക പൂ ചെമ്പക പൂ, എന്നീ പൂക്കളുടെ മണം,…

Read More