കുളത്തിന് ചുറ്റുമുള്ള പൂക്കൈതകൾ പൂത്താൽ വശ്യമായ മണമാണ്. കൈത പൂക്കൾ അലക്കിയ വസ്ത്രങ്ങൾ മടക്കി വയ്ക്കുന്ന പെട്ടിയിൽ വയ്ക്കുo, അപ്പോൾ വസ്ത്രത്തിനും നല്ല മണം ലഭിയ്ക്കും.വീടിന്റെ കിഴക്ക്, വടക്ക് മൂലയിള്ള ലാങ്കി ലാങ്കി ചെടി പൂത്താൽ, ആദ്യം പച്ചനിറം, പിന്നീട് ചന്ദന കളറാകും. നല്ല മണമാണ്. കാറ്റിൽ ഈ മണം പരന്നാൽ കുരുവികളും, തത്തകളും, ലാങ്കിലാക്കിയുടെ പഴങ്ങൾ ഭക്ഷിയ്ക്കാൻ പറന്നിറങ്ങും, പൂമണത്താടൊപ്പം, പക്ഷികളുടെ കളകൂജനവും. വീടിന്റെ കിഴക്കേ മുറ്റത്തുള്ള പേരയിൽ, മുല്ലപടർന്ന്, അതിൽ നിറയെ മുല്ല പൂക്കൾ. മുല്ലയുടെ ഭാരത്താൽ, പേരമരം ചാഞ്ഞു്, മുറ്റത്ത് മുല്ല പന്തൽ ഇട്ടതു പോലെ. പരിസരമാകെ മുല്ലപ്പൂ മണം. സസ്യയ്ക്ക് മുല്ലമൊട്ടുക പറിച്ചെടുത്ത്, വാഴയില നനച്ചു്, അതിൽ മുല്ലമൊട്ടുകൾ, വെെള്ള വെള്ളം തളിച്ച്, പൂജാമുറിയിൽ വയ്ക്കും. മൊട്ടുകൾ വിടരുമ്പോഴുംുള്ള മണം ആസ്വാദ്യകരം. തൊട്ടടുത്തു് റോസ ചെടിയിലെ റോസാ പൂമണം, എത്രയോ നൈർമല്യം. വെള്ള പാരിജാത പൂക്കൾ, പിച്ചക പൂ ചെമ്പക പൂ, എന്നീ പൂക്കളുടെ മണം, വ്യത്യസ്തവും, ആസ്വാദ്യകരവുമാണ്.
വീടിന്റെ കിഴക്കേ അതിരിലുള്ള, സർപ്പകാവിലെ, ഇലഞ്ഞിയുടെയും, പാലയുടെയും, കാട്ടുതെറ്റിയുടെയും, വിവിധയിനം വള്ളിചെടികൾ അവയൊക്കെ വിരിയുമ്പോഴുള്ള മണം, സ ന്ധ്യാസമയത്ത് കാവിൽ വിളക്ക് വയ്ക്കാൻ പോകുമ്പോൾ ഇതൊരു ദേവകിയാ േണാ എന്ന് തോന്നി പോകുണ്ട്.
പവിഴമല്ലി പൂക്കൾ, കൃഷ്ണതുളസി, കർപ്പൂര തുളസി, തൃത്താവു്, നങ്ങ്യാർ വട്ടപൂവ്, ഇവയുടെയൊക്കെ മണം, ചുരുക്കി പറഞ്ഞാൽ സുഗന്ധ പൂരിതമാണ് വീട്ടും, പരിസരവും.
