ആമി കുട്ടിയുടെ വളർത്തുനായയുടെ പേർ ബൈജു എന്നാണ്. ആമിയെ അവളുടെ അമ്മ ഗർഭം ധരിച്ചപ്പോൾ മുതൽ അവളുടെ കാവലാളായി ബൈജു ആമിയുടെ അമ്മയുടെ അരികിൽ എപ്പോഴുമുണ്ടാകും. പിന്നീട് പ്രസവത്തിനായി ആമിയുടെ അമ്മ, ജന്മഗൃഹത്തിലേയ്ക്കു് തിരിച്ചു പോയി. തൊണ്ണൂറു ദിവസം തികഞ്ഞപ്പോൾ, ആമി കുട്ടി, അവളുടെ അമ്മയോടൊപ്പം അച്ഛൻ വീട്ടിലോട്ട് തിരിച്ചു വന്നു. ഇപ്പോൾ ആമി കുട്ടിയ്ക്കു ഒരു വയസ്സ് പ്രായമായി. വളർത്തുനായ ബൈജു, ആമിയുടെ വള വളർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്, ആമിയ്ക്കു ചുറ്റും വലയം സൃഷ്ടിച്ച്, ആമി കുട്ടിയോടു് കൂട്ടുചേർന്ന്, കാവൽ ഡ്യൂട്ടി ഏറ്റെടുത്ത് ഒപ്പം കളിച്ചും ചിരിച്ചു കർമ്മ പഥം ഏറ്റെടുത്ത് ജീവിയ്ക്കുന്നു.
