Author: ANITHA Vannery krishnan

Iam from Thrissur. Living with my husband Thilakan. P. M. Iam graduated in Bsc and taken MBA in Banking. I am retired person with 61 years old.

ഹി മാലയം എന്ന മഹാത്ഭുതം. ഹിമത്തിന്റെ ആലയമാണ് ഹിമാലയം. ഭാരതത്തിന്റെ വടക്കേ അതിർത്തിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു. ഹിമാലയ സാനുക്കളെ ഹിമവാൻ എന്ന ദേവനായി ഭാരതീയർ ആദരിയ്ക്കുക്കുന്നു. ഹിമാലയം ദേവഭൂമിയാണ്. ദേവഭൂമിയായ ഉത്തരാഖണ്ഡ് ഹിമാലയത്തിനടുത്താണ്. രണ്ടു കടലുകൾ കൂടി മുട്ടിയാണ് ഹിമാലയം രൂപപെട്ടിട്ടുള്ളത്. കടലിന്റെ അടിത്തട്ടാണ് ഹിമാലയ പർവ്വതമായി പരിണാമം പ്രാപിച്ചിട്ടുള്ളത്. ഹിമാലയ പർവ്വതം അനുദിനം വലുതായി കൊണ്ടിരിയ്ക്കുകയാണ്. പരിസ്ഥിതി ദുർബ്ബല പ്രദേശമാണ് ഹിമാലയം. മണ്ണിടിച്ചിലും ഉരുൾ പൊട്ടലും സുനാമിയുമൊക്കെ ഹിമാലയൻ പർവ്വതത്തിൽ ഉണ്ടാകും . ആർഷഭാരത സംസ്കാരം  ഹിമാലയ സാനുക്കളിൽ നിന്നാണ് പിറവിയെടുത്തത്. ജനി  മൃതികൾ താണ്ടിയുള്ള ഹിമാലയൻ യാത്രകളിൽ നിന്ന്, യാത്രികരെ, ജീവിതത്തിലേയ്ക്കു തിരിച്ചെത്തിയ്ക്കുന്നത് ഹിമാലയത്തിന്റെ നിഗൂഢമായ ശക്തികളാണ്. ഇത്തരം ശാസ്ത്രത്തിന് േതാ ൽപിയ്ക്കുന്ന വിസ്മയങ്ങളാണ്.                          ഹിമാലയ പവ്വതം, പാക്കിസ്ഥാൻ, അഫ്ഗാഗാസ്ഥാൻ, നേപ്പാൾ, ചൈന, ഭൂട്ടാൻ, ജമ്മു കാശ്മീർ, ടിബറ്റൻ മേഖലകളായി…

Read More

തിരയെ കുറിച്ചെഴുതുമ്പോൾ, തീരത്തെ  കുറിച്ചു് പറയാതിരിക്കാൻ നിർവ്വാഹമില്ല. തിരയും തീരവും തമ്മിൽ അഗാധ ബന്ധമുണ്ട്. അറബി കടലൊരു മണവാളൻ, കരയോ നല്ലൊരു മണവാട്ടി എന്നല്ലെ കവി സങ്കല്പം. തിരയും തീരവും ചിലസമയങ്ങളിൽ സ്നേഹിയ്ക്കും, അതു പോലെ തന്നെ കലഹിക്കുകയും ചെയ്യും. ഓരോ തിരയും കരയിൽ നിന്ന് പിൻവാങ്ങുമ്പോൾ, അവിടെ മെത്ത വിരിച്ച പോലെ, പഞ്ചാര മണൽപരപ്പുണ്ടാകും. കാറ്റ് ചിക്കിയ മണൽ പരപ്പിൽ കഥകൾ കുറിച്ചിട്ടുമ്പോഴേയ്ക്കും, വൻ തിര, തീരത്തണഞ്ഞു അവയെല്ലാം മായ്ച്ചുകളയും. കവി ഭാവനയനുസരിച്ച് തിരയും തീരവും തമ്മിൽ ഒളിച്ചു കളിക്കുകയാണെന്നാണ് സങ്കല്പം. തിര, തീരത്തേയ്ക്ക് അണയുമ്പോൾ,എ ന്തെല്ലാം സമ്മാനങ്ങളുമായാണ്, തീരം തീരത്തെ പുണരുന്നത്. കടലമ്മയുടെ, ജന്മനക്ഷത്രം ചോതിയെന്നാണ് പുരാണം. ചോതി നക്ഷത്രത്തിൽ പിറന്നവരെ കടലമ്മയ്ക്ക് വലിയ സ്നേഹമാണ്, അതിനാൽ ചോതി നക്ഷത്ര കാർ, കടലിലേയ്ക്ക് ഇറങ്ങിയാൽ, കടലമ്മ, അമ്മയുടെ മടിതട്ടിലേയ്ക്ക് മാടി വിളിയ്ക്കും എന്നൊരു സങ്കല്‌പമുണ്ട് അറബി കടലിന്റെ ആത്മാവ്, കടൽ തിരയും തീരവുമാണ്. എണ്ണമറ്റ തിരകളെ നോക്കി, തീരത്തിരിയ്ക്കുമ്പോൾ, മനസ്സിന്റെ…

Read More

ആരതി അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുക്കു ന്ന സമയത്ത്, ഹിന്ദി പരീക്ഷയിൽ മാർക്കു് കുറവായി പോയി. കൊച്ചുത്രേസ്യ ടീച്ചറാണ് ഹിന്ദി ടീച്ചർ. ടീച്ചർ പറഞ്ഞു തെറ്റിയ ചോദ്യങ്ങളെല്ലാം പത്ത് തവണ എഴുതണമെന്ന്. ആരതി എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും കൃത്യമായി, കണിശമായി ശ്രദ്ധയോടെ, അവധി ദിനത്തിൽ വീട്ടിൽ വച്ച് എഴുതി പഠിച്ചിരുന്നു. തിങ്കളാഴ്ച്ച കൊച്ചുത്രേസ്യ ടീച്ചർ ക്ലാസ്സിൽ വന്നപ്പോൾ, ആരതിയെ വിളിച്ച്‌, എഴുതി പഠിച്ച കാര്യങ്ങൾ ടീച്ചർക്കു് കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞു. ടീച്ചർക്ക് കൊടുക്കാനായി ബാഗ് പരതിയപ്പോൾ പ്രസ്തുത പുസ്തകം, എത്ര തിരഞ്ഞിട്ടും കാണുന്നില്ല. ടീച്ചറാട് ആരതി കാര്യങ്ങൾ ബോധിപ്പിച്ചു. ടീച്ചറെ ഞാൻ ടീച്ചർ പറഞ്ഞ പോലെ, എല്ലാം ഞാൻ കൃത്യമായി എഴുതി പഠിച്ചിട്ടുണ്ടു്. പക്ഷ പുസ്തകം വീട്ടിൽ മറന്നു വച്ചു, എന്ന് പറഞ്ഞു. പഴയ കാലമല്ലെ? ടീച്ചറിന് ദ്വേഷ്യം വന്നു. ആരതിയ്ക്കു് ചൂരലടിയും കിട്ടി. മാത്രവുമല്ല, പുസ്തകവും ബാഗുമെടുത്ത് ക്ലാസ്സിന് വെളിയിൽ നില്ക്കണമെന്ന ശിക്ഷയും കിട്ടി. അന്നത്തെ കാലത്ത് ഇതൊക്കെ പതിവു കാഴ്ചകളാണ്.…

Read More

ഞാൻ പരിചയപ്പെട്ടിട്ടുള്ള ചില വ്യക്തികളെ കാണുമ്പോൾ വിചാരിക്കും അവർ യാതൊരുവിധ കുറവും ഇല്ലാത്തവരാണെന്ന്. അവർ എപ്പോഴും സന്തോഷവന്മാരായിരിയ്ക്കും. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും, ചുറ്റിലും പ്രകാശം പരത്തുകയും ചെയ്യുന്നു. ആരെങ്കിലും മൌനമായി ഇരിയ്ക്കുന്നതു കണ്ടാൽ, അവർ അരികെ വന്ന് തിരിക്കും എന്തിനാണ് ദു:ഖിച്ചിരിയ്ക്കുക്കതെന്നതെന്ന്. എപ്പോഴും പുറമെ ചിരിച്ചു കൊണ്ടിരിയ്ക്കുന്ന മനുഷ്യരുടെ ഉള്ളിൽ കടലോളം സങ്കടമുണ്ടാകും. അവർ ഉരുകി തീരുന്ന മെഴുകുതിരി പോലെയാണ്. സ്വയം എരിഞ്ഞ് തീർന്ന് ചുറ്റിലും പ്രകാശം പരത്തുന്നു. അവർക്കും ധാരാളം കുറവുകളുണ്ട്, എങ്കിലും ഓരോ നിമിഷവും ഒരു കുറവുമില്ലാത്തവരെ പോലെ, സന്തോഷം പ്രകടിപ്പിയ്ക്കുകയാണ്. പരിപൂർണ്ണതയോടെ ഈശ്വരൻ ലോകത്തിൽ ഒന്നും തന്നെ സൃഷ്ടിച്ചിട്ടില്ല. കുറ്റങ്ങളും, കുറവുകളും എല്ലാ ചരാചരങ്ങളിലുമുണ്ടാകും. ഒരു വേലിയേറ്റത്തിനു്, ഒരു വേലിയിറക്കമുണ്ടാകും. ഒന്ന് മണ്ണിനോട് ചേരു മ്പോൾ മറ്റൊന്നിന് വളമാകും. ആകാശത്ത് നിലാവു് പരത്തുന്ന ചന്ദ്രനുമില്ലെ കളങ്കം. പൂർണ്ണത എന്ന ഒന്ന് ഈ ലോകത്തിലില്ല. എന്തെങ്കിലും ഒരു കുറവു് എല്ലാറ്റിലുo ഉണ്ടായിരിയ്ക്കും എന്നതാണ് സത്യ സ്ഥിതി.🙏🙏🙏

Read More

ശരിയുടെ യുടെയും തെറ്റുകളുടെയും ഇടയിലൂടെയാണ് നാം  എല്ലാവരും ജീവിച്ചു പോകുന്നത് .േലാകത്തിലേയ്ക്കു് പിറന്നു വീഴുന്ന ഒരു ജീവനും  ശരിയേത്, തെറ്റേത് എന്നറിഞ്ഞു കൊണ്ട് അല്ല ജന്മമെടുക്കുന്നത്. എല്ലാ ജന്മങ്ങളും എല്ലാ വിധ ഈശ്വര ചൈതന്യത്തോടെയാണ് ഭൂമിയിലേയ്ക്കു് പിറന്നു വീഴുന്നത്.                                                       പിന്നീടു് എങ്ങനെയാണ് ചില ജന്മങ്ങൾ വളരെ സത്യസന്ധരും, നീതിമാൻമാരും, മറ്റുചലർ കളളന്മാരും, കൊള്ളക്കാരുമൊക്കെ ആയി തീരുന്നത്. ജീവിത സാഹചര്യങ്ങളാണ് ഓരോരുത്തരെയും  അവ്വണ്ണം പരുവപ്പെടുത്തുന്നത്.ആദ്യ വിദ്യാലയം കുടുംബമാണ്. ആദ്യ ഗുരുക്കന്മാർ മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ്. പിന്നീടാണ് ഗുരുക്കന്മാരും, സമൂഹവും ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിയ്ക്കുന്നത്. ബാല്യത്തിൽ തന്നെ കട്ടികളെ ശരിയേത്, തെറ്റത് എന്ന്  സ്നേഹപൂർവ്വം മനസ്സിലാക്കി കൊടുക്കണം. ഞങ്ങളുടെ അച്ഛൻ എപ്പോഴും പറയും  നമ്മുടെ സമ്പത്ത് നശിച്ചാൽ ഒന്നും…

Read More

     അഖില കുട്ടിയ്ക്ക് പൂച്ചയെ വലിയ ഇഷ്ടമാണ്. വീട്ടിൽ അച്ഛനും അമ്മയും പൂച്ചകളെ വളർത്താൻ സമ്മതിച്ചിരുന്നില്ല. വർഷ കാലമായാൽ പൂച്ചകൾ എല്ലായിടത്തും മൂത്രമൊഴിച്ച് വൃത്തികേടാക്കും എന്നൊക്കെ പറഞ്ഞു്  മാതാപിതാക്കൾ അഖിലയെ നിരുത്സാഹപ്പെടുത്തിയിരുന്നു. മാത്രവുമല്ല പൂച്ചകൾ നായ്ക്കക്ളെ പേ പോലെയല്ല, കെട്ടിയിട്ടു് വളർത്താൻ സാധിക്കുകയില്ലല്ലൊ? അയൽവാസികൾക്കു് ബുദ്ധിമുട്ടാകും എെന്നാക്കെ പറഞ്ഞു നോക്കി. പക്ഷെ അഖിലകൂട്ടിയുടെ ഇഷ്ടത്തെ തടയാൻ ഈ പറഞ്ഞ വസ്തുതകൾക്കൊന്നും കഴിഞ്ഞില്ല. അവൾ ” ഗുമ്പു ഡു” എന്ന കുറിഞ്ഞി പൂച്ചയെ ദത്തെടുത്തു. ഗുമ്പു ഡു കറിഞ്ഞി പൂച്ചയെ അന്വേഷിച്ച് ടൈഗർ എന്ന കണ്ടൻ പൂച്ചയും വന്നു.         

Read More

സ്കൂളിൽ ചേർന്നത് മുതൽ പരീക്ഷകളാണ്. ഒന്നിലും, രണ്ടിലും പഠിയ്ക്കുമ്പോൾ അന്നൊക്കെ സ്ലേറ്റി ലായിരുന്നു പരീക്ഷകൾ എഴുതിയിരുന്നത്. നൂറിൽ നൂറ് മാർക്ക് കിട്ടിയാൽ, ടീച്ചർ ഒരു മുഴുവൻ ചോക്ക് സമ്മാനമായി നല്കും.അത് ടീച്ചറുടെ കൈയ്യിൽ നിന്ന് വാങ്ങുമ്പോൾ  എന്തെന്നില്ലാത്ത അഭിമാനമായിരുന്നു.                                  പിന്നീട് പത്താം ക്ലാസ്സിലേ ലേയ്ക്ക് പ്രവേശിച്ചു. സ്കൂൾ പഠനകാലത്ത് പത്താം ക്ലാസ്സ് പരീക്ഷയെ കുറിച്ച് വലിയ സംഭവം എന്ന നിലയ്ക്കു് നാട്ടുകാരും, വീട്ടുകാരും ഓരോരൊ അഭിപ്രായങ്ങൾ പറഞ്ഞു്, ഒരു ഭയം എന്നും മനസ്സിൽ നിലനിന്നിരുന്നു. ഇന്നും ഓർക്കുന്നു, ഒരു മാർച്ച് മാസം ഇരുപതിനായിരുന്നു എന്റെ പരീക്ഷ ആരംഭിച്ചത്.ആദ്യത്തെ വിഷയം മലയാളം. എനിയ്ക്കു് വളരെയേറെ ഇഷ്ടപ്പെട്ട വിഷയമാണ് മലയാളം. എല്ലാ പാഠങ്ങളും നന്നായി പഠിച്ചിട്ടുമുണ്ടായിരുന്നു. എങ്കിലും പരീക്ഷ തുടങ്ങിയപ്പോൾ അടിമുടി ഒരു വിറ വന്നു. പേടി കൊണ്ടു് കൈ വിറച്ചിട്ടു്…

Read More

തങ്കുവിന് കൃഷിയിൽ വലിയ താല്പര്യമായിരുന്നു. അതുകൊണ്ടു് ഒരു അടുക്കള തോട്ടം  ഉണ്ടാക്കുവാൻ തീരുമാ മാനിച്ചു. മണ്ണാരുക്കി, കംബോ സ്‌റ്റ്‌ ഉണ്ടാക്കി, വിത്തുകൾ പാകി, സമയാസമയങ്ങളിൽ നനച്ചു.വഴുതിന, വെണ്ട, മുളക്, കുമ്പളം, മത്തൻ, വെള്ളരി, ചേന, ചേമ്പ്, കയ്പ്ക്ക, പപ്പായ, ക്വാളിഫ്ലവർ, കാബേജ്, മരച്ചീനി എന്നീ യി ന ങ്ങളൊക്കെ തോട്ടത്തിൽ കൃഷി ചെയ്തു. കൂടാതെ ഇടവിളയായി ഇഞ്ചിയും, മഞ്ഞളും. സമയാസമയങ്ങളിൽ മണ്ണ് കയറ്റി, വളം ചെയ്തു. കഠിന പ്രയത്നം. അതിനിടെ മയിലുകൾ തളിരില കൊത്തി തിന്നാൻ വരും. ഓരോ ചെടിയും തളിർക്കുമ്പോഴും,പൂക്കുമ്പോഴും, കായ്ക്കുമ്പോഴും വലിയ സന്താഷമാണ്. മാർക്കറ്റിൽ  പച്ചകറിയ്ക്ക് തീപിടിച്ച വിലയായിരുന്ന സമയത്ത്  വീട്ടിലുളളവർക്കും, അയൽ വാസികൾക്കും പച്ചകറി വില കൊടുത്ത വാങ്ങിയ്ക്കേണ്ട ആവശ്യകത ഉണ്ടായില്ല.ആവശ്യമുള്ള വയെല്ലാം തങ്കുവിന്റെ അടുക്കള തോട്ടത്തിൽ നിന്നും ലഭിച്ചു. തങ്കുവിന്റെ വീട്ടുകാരും, നാട്ടുകാരും അഭിപ്രായം പ്രകടിപ്പിച്ചു, മോളു വിന്റെ പ്രയത്നത്തിന്  ഫലമുണ്ടായി. പൈസയും ലാഭം, വിഷരഹിത പച്ചകറിയും ലഭ്യമായി.ആ അഭിപ്രായം തങ്കുവിന്റെ പ്രയത്നത്തിന്റെ ഏറ്റവും വിലയേറിയ…

Read More

ഇന്ന് നല്ല സുഖമുള്ള ദിവസമായിരുന്നു. രാവിലെ നേരത്തെ എണീറ്റ് വീട്ടുജോലികൾ തിടുക്കത്തിൽ എല്ലാം അവസാനിപ്പിച്ച്, കുളിച്ച് വീടിനടുത്തുള്ള അമ്പലങ്ങളിലേയ്ക്കു് പോയി. പോകുന്ന വഴിയോരങ്ങളെല്ലാം മഞ്ഞണിഞ്ഞിരുന്നു, നേരിയ കാറ്റും. അന്തരീക്ഷം വളരെ മനോഹരവും സുഖപ്രദവുമായിരുന്നു. പദയാത്രയിൽ പല സുഹൃത്തുക്കളെയും കണ്ടിരുന്നു. എല്ലാവരോടും  സൌഹൃദം പങ്കിട്ട് അമ്പലത്തിൽ എത്തിയത് അറിഞ്ഞില്ല. ചലദലങ്ങളായ ആൽമരങ്ങൾ, അവയുടെ ദല മർമ്മരങ്ങളാൽ സുഖ വിവരങ്ങൾ അന്വേഷിച്ച് സ്വാഗതമോതി. ദീപാരാധന തൊഴുത്, തീർത്ഥം സേവിച്ച്, പ്രസാദം സ്വീകരിച്ച്, ലോകാസമസ്താ സുഖിനോ ഭവതു എന്ന മന്ത്രം മനസ്സിൽ ഉരുവിട്ട്,പിന്നീട് വരാം എന്ന് പ്രാർത്ഥിച്ച് വിട പറഞ്ഞു. മനസ്സിന് വളരെ ശാന്തതയും, കുളിർമയും,സുഖാനു ഭൂതിയും അനുഭവപ്പെട്ടു.

Read More

രേണുവും, രഘുവും പുതുതായി വിവാഹം ചെയ്ത ദമ്പതിമാരാണ്. അചഛനമ്മമാരുടെ ഇളയ മക്കൾ. രണ്ടു പേർക്കും സുഹൃത്ത് വലയങ്ങൾ വിസ്തൃതമാണ്, ആയതിനാൽ, കൂട്ടുകാരും ഉല്ലാസയാത്രകളും ജീവിതത്തിൽ കൂടുതലായിരുന്നു. ആയതിനാൽ രഘുവിന്റെ അമ്മ  ആവലാതിപ്പെടും നിനക്കോ കുട്ടിത്തം മാറിയിട്ടില്ല, കയറി വന്ന പെൺകുട്ടിയും തഥൈവ. മുപടിയായി രഘു അമ്മയോട് പറഞ്ഞു  ഞങ്ങൾ രണ്ടു പേരും കർമ്മങ്ങളിൽ വളരെയേറെ ഉത്തരവാദിത്വ ബോധമുള്ളവരാണ്, പക്ഷെ കുട്ടിത്തം വിട്ടുമാറിയിട്ടില്ല എന്നേയുള്ളൂ. ഞങ്ങളുടെ ജീവതം ദൈവാനുഗ്രഹത്താൽ നന്നായി തന്നെ ജീവിയ്ക്കും.🙏🪷🌹

Read More