ഞാൻ പരിചയപ്പെട്ടിട്ടുള്ള ചില വ്യക്തികളെ കാണുമ്പോൾ വിചാരിക്കും അവർ യാതൊരുവിധ കുറവും ഇല്ലാത്തവരാണെന്ന്. അവർ എപ്പോഴും സന്തോഷവന്മാരായിരിയ്ക്കും. മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും, ചുറ്റിലും പ്രകാശം പരത്തുകയും ചെയ്യുന്നു. ആരെങ്കിലും മൌനമായി ഇരിയ്ക്കുന്നതു കണ്ടാൽ, അവർ അരികെ വന്ന് തിരിക്കും എന്തിനാണ് ദു:ഖിച്ചിരിയ്ക്കുക്കതെന്നതെന്ന്.
എപ്പോഴും പുറമെ ചിരിച്ചു കൊണ്ടിരിയ്ക്കുന്ന മനുഷ്യരുടെ ഉള്ളിൽ കടലോളം സങ്കടമുണ്ടാകും. അവർ ഉരുകി തീരുന്ന മെഴുകുതിരി പോലെയാണ്. സ്വയം എരിഞ്ഞ് തീർന്ന് ചുറ്റിലും പ്രകാശം പരത്തുന്നു. അവർക്കും ധാരാളം കുറവുകളുണ്ട്, എങ്കിലും ഓരോ നിമിഷവും ഒരു കുറവുമില്ലാത്തവരെ പോലെ, സന്തോഷം പ്രകടിപ്പിയ്ക്കുകയാണ്.
പരിപൂർണ്ണതയോടെ ഈശ്വരൻ ലോകത്തിൽ ഒന്നും തന്നെ സൃഷ്ടിച്ചിട്ടില്ല. കുറ്റങ്ങളും, കുറവുകളും എല്ലാ ചരാചരങ്ങളിലുമുണ്ടാകും. ഒരു വേലിയേറ്റത്തിനു്, ഒരു വേലിയിറക്കമുണ്ടാകും. ഒന്ന് മണ്ണിനോട് ചേരു മ്പോൾ മറ്റൊന്നിന് വളമാകും. ആകാശത്ത് നിലാവു് പരത്തുന്ന ചന്ദ്രനുമില്ലെ കളങ്കം. പൂർണ്ണത എന്ന ഒന്ന് ഈ ലോകത്തിലില്ല. എന്തെങ്കിലും ഒരു കുറവു് എല്ലാറ്റിലുo ഉണ്ടായിരിയ്ക്കും എന്നതാണ് സത്യ സ്ഥിതി.🙏🙏🙏
