സ്കൂളിൽ ചേർന്നത് മുതൽ പരീക്ഷകളാണ്. ഒന്നിലും, രണ്ടിലും പഠിയ്ക്കുമ്പോൾ അന്നൊക്കെ സ്ലേറ്റി ലായിരുന്നു പരീക്ഷകൾ എഴുതിയിരുന്നത്. നൂറിൽ നൂറ് മാർക്ക് കിട്ടിയാൽ, ടീച്ചർ ഒരു മുഴുവൻ ചോക്ക് സമ്മാനമായി നല്കും.അത് ടീച്ചറുടെ കൈയ്യിൽ നിന്ന് വാങ്ങുമ്പോൾ എന്തെന്നില്ലാത്ത അഭിമാനമായിരുന്നു.
പിന്നീട് പത്താം ക്ലാസ്സിലേ ലേയ്ക്ക് പ്രവേശിച്ചു. സ്കൂൾ പഠനകാലത്ത് പത്താം ക്ലാസ്സ് പരീക്ഷയെ കുറിച്ച് വലിയ സംഭവം എന്ന നിലയ്ക്കു് നാട്ടുകാരും, വീട്ടുകാരും ഓരോരൊ അഭിപ്രായങ്ങൾ പറഞ്ഞു്, ഒരു ഭയം എന്നും മനസ്സിൽ നിലനിന്നിരുന്നു. ഇന്നും ഓർക്കുന്നു, ഒരു മാർച്ച് മാസം ഇരുപതിനായിരുന്നു എന്റെ പരീക്ഷ ആരംഭിച്ചത്.ആദ്യത്തെ വിഷയം മലയാളം. എനിയ്ക്കു് വളരെയേറെ ഇഷ്ടപ്പെട്ട വിഷയമാണ് മലയാളം. എല്ലാ പാഠങ്ങളും നന്നായി പഠിച്ചിട്ടുമുണ്ടായിരുന്നു. എങ്കിലും പരീക്ഷ തുടങ്ങിയപ്പോൾ അടിമുടി ഒരു വിറ വന്നു. പേടി കൊണ്ടു് കൈ വിറച്ചിട്ടു് എഴുതാൻ പറ്റുന്നില്ല. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. പരീക്ഷ നന്നായി തന്നെ എഴുതി.
പിന്നീടുള്ള എല്ലാ വിഷയങ്ങളും നന്നായി തന്നെ ചെയ്തുതു പരീക്ഷ കഴിഞ്ഞ് റിസൾട്ട് വരുന്നവരെ പരീക്ഷയിൽ തോറ്റതായിട്ടും മറ്റും േപടി സ്വപ്നം കണ്ട് കരഞ്ഞിരുന്നു. റിസൾട്ട് വന്നപ്പോൾ, അന്ന് ഞങ്ങളുടെ സ്കൂളിൽ മൂന്ന് കുട്ടികൾക്ക് മാത്രമെ ഫസ്റ്റ്ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. അതിൽ ഒരു കുട്ടി ഞാനായിരുന്നു. അങ്ങിനെ പത്താം ക്ലാസ്സ് കടമ്പ കഴിഞ്ഞു.
കോളേജിൽ പ്രവേശനം ലഭിയ്ക്കാനൊന്നും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പ്രീഡിഗ്രി പാസ്സായി, ഡിഗ്രിയ്ക്കു് ചേർന്നു. ഡിഗ്രിയ്ക്കു് പഠിയ്ക്കുമ്പോൾ രസതന്ത്രം പരീക്ഷയുടെ ദിവസം മറക്കാൻ പറ്റാത്തതാണ്. അന്ന് ഒരു ബന്ദ് ദിവസമായിരുന്നു. വാഹനസൗകര്യമൊന്നുമില്ല. ഒരു സൂചനയുമില്ലാതെയാണ് പെട്ടെന്ന്,ഞങ്ങളുടെ പ്രദേശത്ത് മാത്രം ബസ്സ് പണിമുടക്കി. അന്ന് ഓട്ടോറിക്ഷയും മറ്റും ഞങ്ങളുടെ ഗ്രാമത്തിലില്ല. കൈയ്യിൽ ബസ്സ് കൂലി മാത്രമെയുള്ളൂ. പുഴ കടന്ന് അക്കരെയെത്തിയിട്ടു വേണം കോളേജിലേയ്ക്കു് നടക്കാൻ. കടത്തുതോണി അക്കരെയാണ്. ഒന്നും നോക്കിയില്ല, പിന്നീട് പാലം വഴി എട്ടു കിലോമീറ്റർ ഓടുകയായിരുന്നു, കോളേജിലേയ്ക്കു്. വിയർത്ത് കുളിച്ചിരുന്നു. പരീക്ഷ തുടങ്ങിയിരുന്നു. പക്ഷെ ഇൻവിജിലേറ്റർ പരീക്ഷാ ഹാളിലേയ്ക്കു കടത്തി, പരീക്ഷ എഴുതിച്ചു. വിജയകരമായി തന്നെ പരീക്ഷ പാസ്സായി. ആ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.
പിന്നീടു് ജോലിയ്ക്കു േവണ്ടിയുള്ള പരീക്ഷകളായിരുന്നു. എല്ലാം നന്നായി പഠിച്ചിട്ടുണ്ടെങ്കിലും സമയം ക്രമപെടുത്തി പരീക്ഷ എഴുതാൻ കഴിയാതെ പല ചോദ്യങ്ങളും പൂർത്തീകരിയ്ക്കാൻ പറ്റാതെ പോയി. എഴുത്തു പരീക്ഷകൾ പാസ്സായാൽ ഇന്റർവ്യൂ എന്നൊരു കടമ്പയുണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ സ്റ്റേജിൽ കയറിയിട്ടില്ല. സ്റ്റേജ് ഭയമുള്ള ആളായിരുന്നു ഞാൻ. ആദ്യ ഇന്റർവ്യൂകൾ പരാജയമായിരുന്നു.
പ്രാരാബ്ധമുള്ള ഒരു കുടുംബമായതു കൊണ്ട് ഒരു ജോലി ഉണ്ടെങ്കിൽ മാത്രമെ കുടുംബം മുന്നോട്ടു പോവുകയുള്ളൂ. എന്റെ നിരാശ കാണുമ്പോൾ അച്ഛൻ ധൈര്യം തരും, എഴുതി എഴുതിയാണ് തെളിയുക എന്ന്. വീട്ടുജോലികൾ എല്ലാം തീർത്ത്, ഒഴിവു സമയങ്ങളിൽ സ്വയം അദ്ധ്യാപികയും, പ്രാസംഗികയുമൊക്കെയായി പരിണാമം പ്രാപിയ്ക്കും. പിന്നീടും തുടരെ തുടരെയുള്ള വായനയും എഴുത്തും, അങ്ങിനെ ജീവിതാഭിലാക്ഷമായ േജാലിയിൽ പ്രവേശിച്ചു.
ജോലിയിൽ പ്രവേശിച്ചതു കൊണ്ട് പരീക്ഷ അവസാനിയ്ക്കുന്നില്ല. പിന്നീട് പ്രൊമോഷൻ പരീക്ഷകളാണ്. ആ പരീക്ഷകളും വിജയിച്ചു.
ജീവിതം സായംസന്ധ്യയായി. ഇനി എന്തെല്ലാം പരീക്ഷകളെയാണ് നേരിടേണ്ടത് എന്നൊന്നും അറിയുന്നില്ല. ദൈവത്തിന്റെ സഹായ ഹസ്തത്താൽ എല്ലാ പരീക്ഷകളെയും ധൈര്യപൂർവ്വം നേരിടുക തന്നെ വേണം. കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം, കർമ്മ ഫലം തരും ഈശ്വരനല്ലൊ? എന്നാണല്ലൊ പ്രപഞ്ച സത്യം.🙏
#എന്റെരചന
#പരീക്ഷ
Koottaksharangal


3 Comments
😍😍😍👍 പരീക്ഷകൾ എഴുതി ക്ഷീണിക്കുമ്പോൾ ഇങ്ങോട്ട് പോരൂ . നമുക്കിവിടെ എഴുതാം
Nice write up👌👌👌👌
Well drafted!! Keep up.the good work.