തങ്കുവിന് കൃഷിയിൽ വലിയ താല്പര്യമായിരുന്നു. അതുകൊണ്ടു് ഒരു അടുക്കള തോട്ടം ഉണ്ടാക്കുവാൻ തീരുമാ മാനിച്ചു. മണ്ണാരുക്കി, കംബോ സ്‌റ്റ് ഉണ്ടാക്കി, വിത്തുകൾ പാകി, സമയാസമയങ്ങളിൽ നനച്ചു.വഴുതിന, വെണ്ട, മുളക്, കുമ്പളം, മത്തൻ, വെള്ളരി, ചേന, ചേമ്പ്, കയ്പ്ക്ക, പപ്പായ, ക്വാളിഫ്ലവർ, കാബേജ്, മരച്ചീനി എന്നീ യി ന ങ്ങളൊക്കെ തോട്ടത്തിൽ കൃഷി ചെയ്തു. കൂടാതെ ഇടവിളയായി ഇഞ്ചിയും, മഞ്ഞളും. സമയാസമയങ്ങളിൽ മണ്ണ് കയറ്റി, വളം ചെയ്തു. കഠിന പ്രയത്നം. അതിനിടെ മയിലുകൾ തളിരില കൊത്തി തിന്നാൻ വരും. ഓരോ ചെടിയും തളിർക്കുമ്പോഴും,പൂക്കുമ്പോഴും, കായ്ക്കുമ്പോഴും വലിയ സന്താഷമാണ്. മാർക്കറ്റിൽ പച്ചകറിയ്ക്ക് തീപിടിച്ച വിലയായിരുന്ന സമയത്ത് വീട്ടിലുളളവർക്കും, അയൽ വാസികൾക്കും പച്ചകറി വില കൊടുത്ത വാങ്ങിയ്ക്കേണ്ട ആവശ്യകത ഉണ്ടായില്ല.ആവശ്യമുള്ള വയെല്ലാം തങ്കുവിന്റെ അടുക്കള തോട്ടത്തിൽ നിന്നും ലഭിച്ചു. തങ്കുവിന്റെ വീട്ടുകാരും, നാട്ടുകാരും അഭിപ്രായം പ്രകടിപ്പിച്ചു, മോളു വിന്റെ പ്രയത്നത്തിന് ഫലമുണ്ടായി. പൈസയും ലാഭം, വിഷരഹിത പച്ചകറിയും ലഭ്യമായി.ആ അഭിപ്രായം തങ്കുവിന്റെ പ്രയത്നത്തിന്റെ ഏറ്റവും വിലയേറിയ അoഗീകാരമായിരുന്നു. തങ്കുവിന് വളരെയധികം സന്തോഷമായി🌹
