ഇന്ന് നല്ല സുഖമുള്ള ദിവസമായിരുന്നു. രാവിലെ നേരത്തെ എണീറ്റ് വീട്ടുജോലികൾ തിടുക്കത്തിൽ എല്ലാം അവസാനിപ്പിച്ച്, കുളിച്ച് വീടിനടുത്തുള്ള അമ്പലങ്ങളിലേയ്ക്കു് പോയി. പോകുന്ന വഴിയോരങ്ങളെല്ലാം മഞ്ഞണിഞ്ഞിരുന്നു, നേരിയ കാറ്റും. അന്തരീക്ഷം വളരെ മനോഹരവും സുഖപ്രദവുമായിരുന്നു. പദയാത്രയിൽ പല സുഹൃത്തുക്കളെയും കണ്ടിരുന്നു. എല്ലാവരോടും സൌഹൃദം പങ്കിട്ട് അമ്പലത്തിൽ എത്തിയത് അറിഞ്ഞില്ല. ചലദലങ്ങളായ ആൽമരങ്ങൾ, അവയുടെ ദല മർമ്മരങ്ങളാൽ സുഖ വിവരങ്ങൾ അന്വേഷിച്ച് സ്വാഗതമോതി. ദീപാരാധന തൊഴുത്, തീർത്ഥം സേവിച്ച്, പ്രസാദം സ്വീകരിച്ച്, ലോകാസമസ്താ സുഖിനോ ഭവതു എന്ന മന്ത്രം മനസ്സിൽ ഉരുവിട്ട്,പിന്നീട് വരാം എന്ന് പ്രാർത്ഥിച്ച് വിട പറഞ്ഞു. മനസ്സിന് വളരെ ശാന്തതയും, കുളിർമയും,സുഖാനു ഭൂതിയും അനുഭവപ്പെട്ടു.

2 Comments
🥰
Good