ശരിയുടെ യുടെയും തെറ്റുകളുടെയും ഇടയിലൂടെയാണ് നാം എല്ലാവരും ജീവിച്ചു പോകുന്നത് .േലാകത്തിലേയ്ക്കു് പിറന്നു വീഴുന്ന ഒരു ജീവനും ശരിയേത്, തെറ്റേത് എന്നറിഞ്ഞു കൊണ്ട് അല്ല ജന്മമെടുക്കുന്നത്. എല്ലാ ജന്മങ്ങളും എല്ലാ വിധ ഈശ്വര ചൈതന്യത്തോടെയാണ് ഭൂമിയിലേയ്ക്കു് പിറന്നു വീഴുന്നത്. പിന്നീടു് എങ്ങനെയാണ് ചില ജന്മങ്ങൾ വളരെ സത്യസന്ധരും, നീതിമാൻമാരും, മറ്റുചലർ കളളന്മാരും, കൊള്ളക്കാരുമൊക്കെ ആയി തീരുന്നത്. ജീവിത സാഹചര്യങ്ങളാണ് ഓരോരുത്തരെയും അവ്വണ്ണം പരുവപ്പെടുത്തുന്നത്.ആദ്യ വിദ്യാലയം കുടുംബമാണ്. ആദ്യ ഗുരുക്കന്മാർ മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ്. പിന്നീടാണ് ഗുരുക്കന്മാരും, സമൂഹവും ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിയ്ക്കുന്നത്.
ബാല്യത്തിൽ തന്നെ കട്ടികളെ ശരിയേത്, തെറ്റത് എന്ന് സ്നേഹപൂർവ്വം മനസ്സിലാക്കി കൊടുക്കണം. ഞങ്ങളുടെ അച്ഛൻ എപ്പോഴും പറയും നമ്മുടെ സമ്പത്ത് നശിച്ചാൽ ഒന്നും നഷ്ടപെടുന്നില്ല,ആരോഗ്യം നശിച്ചാൽ കുറച്ചൊക്കെ നഷ്ടപ്പെടും, എന്നാൽ സ്വഭാവശുദ്ധി നഷ്ടപ്പെട്ടാൽ എല്ലാം നശിയ്ക്കും എന്ന്. ഒരു വ്യക്തിയെ ശരിയാംവണ്ണം വാർത്തെടുക്കുന്നതിന് സമൂഹത്തിനും മുഖ്യമായ പങ്കുണ്ട്. ചിലപ്പോൾ ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാകാം. ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയുമാകാം. മനുഷ്യരുടെ ചിന്താഗതി അനുസരിച്ചാണ് ശരിയും തെറ്റും നിശ്ചയിയ്ക്കുന്നത്. ബാല്യത്തിലെ ശരിയായ ദിശാബോധത്തിലൂടെ കുട്ടികളെ വളർത്തണം. സന്മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു, കർമ്മത്തിലൂടെ കാണിച്ചു കൊടുത്തും ഓരോ വ്യക്തിയേയും തെറ്റിൽ നിന്ന് ശരിയിലേയ്ക്കും നയിയേക്കണ്ടത് മാതാപിതാക്കളുടെയും, കുടുംബാംഗങ്ങളുടെയും, സമൂഹത്തിന്റെയും കടമയാണ്.
