Author: ANITHA Vannery krishnan

Iam from Thrissur. Living with my husband Thilakan. P. M. Iam graduated in Bsc and taken MBA in Banking. I am retired person with 61 years old.

ഓരോ ഉദ്യോഗാർത്ഥിയും  മത്സര പരീക്ഷയിൽ പങ്കെടുക്കുന്നതിന്, ഏവർക്കും നിർദ്ദേശപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത നിർബ്ബന്ധമാണ്. അവർക്ക് മാത്രമെ പരീക്ഷയിൽ പങ്കെടുക്കുവാനുള്ള യോഗ്യത ഉണ്ടായിരിയ്ക്കുക്കുയുള്ളൂ. എല്ലാ തുറകളിൽ നിന്നുള്ള അറിവുകൾ, അവർ ശേഖരിച്ച്, പഠിച്ചു് മനസ്സിലാക്കിയിട്ടുണ്ടാകും. വർത്തമാന പത്രങ്ങൾ, മാധ്യമങ്ങൾ, സിലബസ്സിന് അനുസൃതമായ പുസ്തതകങ്ങൾ എന്നിവയിലൂടെയെല്ലാം. ഇതിനൊക്കെ പുറമെ കോച്ചിങ്ങ് കേന്ദ്രങ്ങളിൽ നിന്നുള്ള ട്രെയിനിങ്ങുകളും, മോക്ക് ടെസ്റ്റുകളും. കൈയ്യും, മെയ്യും മറന്നുള്ള കഠിന്വാദ്ധ്വാനം. പരീക്ഷകളെല്ലാം ഓബ്ജ്‌ക്റ്റീറ്റീ വ്‌ മാതൃക ആയിരിയ്ക്കും. വേഗതയും, കൃത്യതയുമാണ്, പരീക്ഷകൾക്കു് വേണ്ട അടിസ്ഥാന ഘടകം. ഓരോ ചോദ്യങ്ങളുടെ താഴെ ഉത്തരങ്ങൾ ഉണ്ടാകും. ഒറ്റ നോട്ടത്തിൽ ഉത്തരങ്ങൾ എല്ലാം ശരിയാണ് എന്ന് തോന്നിപ്പിയ്ക്കും. പക്ഷെ ശരി ഉത്തരത്തിൽ നിന്ന് അല്പ, സ്വല്പ വ്യത്യാസമുണ്ടാകും. ആഴത്തിലിറങ്ങി ചെന്ന് ശരിയായി പഠിച്ചവർക്ക് മാത്രമെ, പെട്ടെന്ന് ശരിയുത്തരം എഴുതാൻ സാദ്ധ്യമാകൂ. പരീക്ഷ എഴുത തത്സമയത്തുള്ള ശരിയായ തീരുമാനമെടുക്കലാണ് പരീക്ഷയിൽ വിജയിച്ചു് മുൻ നിര റാങ്കുകളിൽ എത്തിചേരാൻ സാദ്ധ്യമാകൂ. ഉചിതമായ തീരുമാനമെടുക്കലാണ് ജീവിത വിജയത്തിലേയ്ക്കുo, ആഗ്രഹ സാക്ഷാൽക്കാരത്തിലേയ്ക്കും…

Read More

  കമ്പ്യൂട്ടർവൽക്കരണം  സർക്കാർ നടപ്പിലാക്കിയപ്പോൾ, നാനാ തുറകളിൽ നിന്നും വിമർശനങ്ങളും എതിർപ്പുകളുമായിരുന്നു. ഏതൊരു പുരോഗമന ചിന്തകൾക്കും, തുടക്കങ്ങൾക്കും എതിർപ്പുകൾ സ്വഭാവികം. ചെറുപ്പകാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്നതായിരുന്നു വാദം. മേൻ പവർ നഷ്ടപ്പെടും എന്നുള്ളൊരു ചിന്താഗതിയാണ് എതിർപ്പുകൾക്കും, പ്രകടനങ്ങൾക്കും ആസ്പദമായ കാരണം. സാമാന്യ വിദ്യാഭ്യാസമുള്ളവർക്കു് , കമ്പ്യൂടറിന്റെ ആദ്യ പാഠങ്ങൾ നിഷ്പ്രയാസം പഠിയ്ക്കാവുന്നതേയുള്ളൂ എന്ന വാസ്തതവം സാവധാനം ഏവർക്കും ബോധ്യപ്പെട്ടു. ഓട്ടോമേഷൻ നിർത്തലാക്കുക, എന്നാവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു, ഓഫീസുകളിലും മറ്റും പ്രക്ഷോഭങ്ങൾ. പത്താൾ ചെയ്യുന്ന ജോലി ഒരു കമ്പ്യൂട്ടറിന് ഒറ്റയ്ക്കാവും, അങ്ങിനെ ചെറുപ്പകാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന മിഥ്യാ ധാരണ.                                    കമ്പ്യൂട്ടർവൽക്കരണം നടപ്പിലാക്കിയതോടെ, തൊഴിലവസരങ്ങൾ വർദ്ധിച്ചു. ഐ ടി മേഖല എന്നൊരു വിശാലമായ വിഭാഗം  തന്നെ രൂപം കൊണ്ടു. വിരൽ തുമ്പിൽ എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ സാദ്ധ്യമായി, സമയലാഭവും.…

Read More

   പുഴയോരത്തെ ഗ്രാമനിവാസികൾക്കു് ഗതാഗത സൌകര്യമില്ലായിരുന്നു. ഒറ്റയടി പാതയായിരുന്നു. പിന്നീട് അവിടത്തുകാർ തങ്ങളുടെ സ്ഥലം പഞ്ചായത്തിന് വിട്ടു നല്കി. അവിടം റോഡ് നിർമ്മിച്ചപ്പോൾ, പഞ്ചായത്ത് അത് ടാർ ചെയ്തു. ബസ് റൂട്ടിനുള്ള സംവിധാനമൊരുക്കി, പൊതു ഗതാഗതം നിലവിൽ വന്നു. കാത്തിരിപ്പിനുള്ളിൽ ഗ്രാമീണരുടെ ചിരകാല  അഭിലാക്ഷം സഫലീകരിച്ചു. ക്രമേണ വൈദ്യുതീകരിച്ചു. റോഡുകളിൽ, തെരുവു വിളക്കുകൾ പ്രകാശിച്ചു. രാത്രിയിൽ പ്രദേശം പ്രകാശ പൂരിതമായി. ഇഴ ജന്തുക്കളെ ഭയക്കാതെ വീടണയാം.                        പുഴയോര ഗ്രാമങ്ങളിലെ കാണുക ളിൽ ഉപ്പിന്റെ സാന്നിദ്യം കൂടുതലുള്ള വെള്ളമാണ് ലഭ്യമാവുക. ശുദ്ധജലം ലഭിയ്ക്കണമെങ്കിൽ, വളരെ ദൂരെ പോയി, അകലെ താമസിയ്ക്കുന്നവരുടെ വീടുകളിലെ കിണുകളിൽ നിന്ന് തല ചുമടായി കൊണ്ടുവരണം. ദീർഘ നാളെത്തെ, കാത്തിരിപ്പിനൊടുവിൽ, പൊതുടാപ്പുകൾ, നിലവിൽ വന്നു. ആവശ്യകതയ്ക്കനുസരിച്ചുള്ള, ശുദ്ധജലം എല്ലാ വീടുകളിലും ലഭ്യമായി. കാത്തിരിപ്പിനൊടുവിലുള്ള, സാക്ഷാൽക്കാരം, അവിടുത്തെ ഗ്രാമീണർ ആത്മനിർവൃതിയാൽ സന്തോഷഭരിതരായി.       …

Read More

നദികളിൽ സുന്ദരിയാണ് യമുന നദി. കാളിന്ദീ നദിയുടെ തുടർ നദിയാണ് യമുന. യമുന നദിയിൽ സ്നാനം ചെയ്യുന്നതും, യമുനാ ജലം പാനം ചെയ്യുന്നതും, ഏഴു വംശത്തെ ശുദ്ധീകരിയ്ക്കുക്കുന്നു. ഗംഗയോളം പുണ്യമായ നദിയാണ് യമുനാ നദി. ഗംഗാ നദിയുടെ പോഷക നദിയാണ് യമുനാ നദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പോഷകനദിയാണ് യമുനാ നദി. യമുനാ നദി ഉത്ഭവിക്കുന്നത് ഹിമാലയത്തിലെ യമുനോത്രിയിൽ നിന്നാണ്. ദേവഭൂമികളിലൂടെയാണ് യമുനാ നദി ഒഴുകിയെത്തി ഗംഗയിൽ കൂടി ചേരുന്നത്. ഇന്ത്യയിലെ നദികളിൽ അഞ്ചാമത്തെ സ്ഥാനമാണ് വലുപ്പത്തെ കണക്കിലെടുത്താലുള്ളത്. ഡൽഹി, മധുര, ആ ഗ്ര, അലഹബാദ് എന്നീ പട്ടണങ്ങൾ യമുനയുടെ തീരത്താണ്. യമുനാ നദിയുടെ തീരത്തുള്ള പട്ടണവാസികൾക്കാവശ്യമായ അത്രയും ജല സ്രോതസ്സ് യമുനാ നദിയിൽ നിന്ന് ലഭ്യമാണ്. പ്രയാഗിൽ വച്ച് യമുനാ നദി, ഗംഗ നദിയുമായി ചേരുന്നു. യമുനാ നദി മാതാവാണ്.

Read More

മീര ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയാണ്. പാടവും വയൽ വരമ്പുകളും കുണ്ടനിടവഴിയും തട്ടകത്തെ മുത്തിയുടെ അമ്പലവും അമ്പല കുളവും പുഴയും പാട്ടുപാടി ഒഴുകുന്ന അരുവിയും തോടുകളും സർപ്പകാവുകളും ഒക്കെ മാത്രം കണ്ടു വളർന്ന കുട്ടിയാണ്. പട്ടണത്തിലേയ്ക്കു്  ഒന്നോ രണ്ടോ തവണ മാത്രമെ പോയിട്ടുള്ളൂ. മീരയെ വിവാഹം ചെയ്തയച്ചത് പട്ടണത്തിലേയ്ക്കാണ്. ഭർത്താവിന് ഗൾഫിലായിരുന്നു ജോലി, സ്വന്തം വീട്ടിലേയ്ക്കു് വരണമെങ്കിൽ കൂടെ ഒരാളുടെ സഹായം വേണം. ആങ്ങള വന്ന് വീട്ടിലോട്ടു കൂട്ടി കൊണ്ടുവരും. പിന്നീടു് നഗരത്തിന്റെ, മുക്കുമൂലകളും മനസ്സിലായി. സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തോടനുബന്ധിച്ച്, അവരെ സ്കൂളിൽ അയയ്ക്കാനും, മറ്റു കാ കാര്യങ്ങൾക്കുമൊക്കെ ഒറ്റയ്ക്കും യാത്ര ചെയ്യേണ്ടതായി വന്നു. മക്കളെ ബാല്യത്തിൽ ഡാൻസ്, സംഗീതം, ചിത്രരചന,ക്ലേ മോഡലിങ്ങ് ഒക്കെ പഠനത്തോടൊപ്പം, കൊണ്ടുപോയി. കുട്ടികൾ നല്ല രീതിയിൽ പഠിച്ച് ഉന്നതരായി. രണ്ടു പെൺ മക്കളായിരുന്നു. രണ്ടുപേരെയും ദൂരസ്ഥലങ്ങളിലേയ്ക്കാണ് വിവാഹം ചെയ്തയച്ചത്. ഒഴിവു സമയങ്ങളിൽ മീര ബാല്യകാല സ്മരണകളിലേയ്ക്ക് പിന്നെയും മടക്കയാത്ര നടത്തും. ആ സ്വച്ഛവും, സരളവുമായ അന്തരീക്ഷത്തിൽ…

Read More

കൃഷ്ണണൻ  ഒരു  കേന്ദ്ര ഗവണ്മെൻറ് ഉദ്യോഗസ്ഥനായിരുന്നു.. ചെറിയ ജീവിത രീതിയിൽ നിന്ന് സ്വന്തം പ്രയത്നത്താൽ തരക്കേടില്ലാത്ത പദവിയിലേയ്ക്കു് ഉയർന്നു വന്നു. അദ്ദേഹത്തിന് പന്ത്രണ്ടാം വയസ്സു മുതൽ കുടുംബ ഭാരം തലയിൽ വന്നു. സ്വന്തം പിതാവ് കച്ചവടത്തിലുള്ള തകർച്ച മൂലം ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് നാടുവിട്ടു. വീട്ടിലെ ഏറ്റവും താഴെയുള്ള കുട്ടിയാണ് കൃഷ്ണൻ. കുടുംബത്തിലെ ഒരേയൊരു ആൺതരിയും. പഠിക്കാ ൻ മിടുക്കനായിരുന്നു. സാഹചര്യങ്ങൾ തുടർ പഠനത്തിന് അനുകൂലമല്ലായിരുന്നു. നാട്ടിൻപുറത്തൊരു ചായ കട നടത്തിയാണ്, ആദ്യമായി കുടുംബം പോറ്റാനുള വരുമാനമാർഗ്ഗം കണ്ടെത്തിയത്. പുഴയോരത്താണ് താമസിച്ചിരുന്നത്. ആയതിനാൽ ചകിരി വ്യവസായം, കൊച്ചി കച്ചവടം എന്നിവ നടത്തി വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തി. നഷ്ടപ്പെട്ട വസ്തുവഹകൾ മുഴുവൻ വാങ്ങിയ്ക്കുന്നതിന് സാദ്ധ്യമായില്ലെങ്കിലും സ്വന്തമായി വീടു് വയ്ക്കുന്നതിനുള്ള സ്ഥലവും, അതിലൊരു വീടും വച്ചു. സ്വന്തം ചേച്ചിമാരുടെ വിവാഹമെല്ലാം നടത്തി. ആ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ ജീവിത സാഗരത്തിൽ നിന്ന് പിന്തിരിഞ്ഞു് നടന്നു കടന്നിട്ടുണ്ടാകും. പിന്നീട് അദ്ദേഹം വിവാഹിതനായി. അദ്ദഹത്തിന് അഞ്ചു പെൺകുട്ടികളാണ്…

Read More

   എന്റെ ബാല്യത്തിൽ വീടിന്റെ കിഴക്കേ ദിക്കിൽ ഒരു പാരിജാതത്തിന്റെ മരമുണ്ടായിരുന്നു. നല്ല ഉയരത്തിൽ കൊമ്പും ചില്ലയും വിരിച്ച്, രാജാവിനെ പോലെ തലയുയർത്തി നിന്നു. ഞങ്ങളുടെ കുഞ്ഞേട്ടനാണ് പാരിജാതം നട്ടുനനച്ച് വളർത്തി വലുതാക്കിയത്. കുഞ്ഞേട്ടൻ വളരെ ഉയരമുള്ള ആളായിരുന്നു. അതിനാലാണ് കുഞ്ഞേട്ടൻ നട്ട പാരിജാതവും ഉയരത്തിൽ വളർന്നതെന്ന് ഞങ്ങൾ കുട്ടികൾ വിശ്വസിച്ചിരുന്നു.                                         പാരിജാതം പൂത്താൽ ആ പ്രദേശമാകെ സുഖകരമായ പരിമളം പരക്കും. തൂക്കുവിളക്കുകൾ തൂക്കിയിട്ട പോലെയാണ് പാരിജാതത്തിന്റെ പൂക്കൾ, കുലയായി തുങ്ങി കിടക്കുക. തേൻ കുടിയ്ക്കാനായി തേനിച്ചകളും, വണ്ടുകളും, പറന്നു നടക്കും അണ്ണാറ കണ്ണൻന്മാർ പാരിജാത മരത്തിൽ ഓടി ചാടി കളിയ്ക്കും. വിവിധയിനം പക്ഷികൾ ചേക്കും. മറ്റം മുഴുവൻ പഞ്ചാര പൂഴി മണലാണ്. കാറ്റ് വീശിയാൽ, പൂക്കളെല്ലാം പൊഴിഞ്ഞ്, മുറ്റത്തെ മണലിൽ കിടക്കുന്നത് കണ്ടാൽ,…

Read More

       പണ്ടു് നമ്മുടെ പിതാമഹർ കാടിന്റെ നടുവിലാണ് താമസിച്ചിരുന്നത്. അന്നൊക്കെ മർത്ത്യ ജീവിതം ദുരിത പൂർണ്ണമായിരുന്നു. വന്യമൃഗങ്ങളോടു് പോരാടിയും ഭക്ഷണത്തിനായി ഇരകളെ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചുമാണ് അവർ ജീവിച്ചിരുന്നത്. വേവിച്ച ഭക്ഷണം കഴിച്ചിരുന്നില്ല. തീ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല.                  മനുഷ്യരുടെ ചിന്തകൾ മൂർച്ച കൂട്ടിയാണ്, ഇന്നീ നിലയിൽ മനുഷ്യർ എത്തി ചേർന്നത്. ആദ്യ കണ്ടുപിടുത്തം തീ നാളമായിരുന്നു. തീ കണ്ടുപിടിച്ചതോടുകൂടി, മണ്ണിൽ, സ്വർഗ്ഗം സൃഷ്ടിയ്ക്കാമെന്ന് മാനവർക്ക് മനസ്സിലായി. തീ കണ്ടുപിടിച്ചതോടുകൂടി, വനത്തിൽ കട്ട പിടിച്ചു കിടന്നിരുന്ന ഇരുട്ടെല്ലാം, സംഭ്രമപ്പെട്ടു് അവിടമാകെ പ്രകാശം പരന്നു. പിന്നീട് ലോഹങ്ങൾ കണ്ടെത്തി. ലോഹങ്ങൾ ഉരുക്കുവാനും പലതരം ആയുധങ്ങൾ നിർമിക്കുവാനും ആദിമ മനുഷ്യർ പഠിച്ചു. പിന്നീട് പുരോഗമനത്തിന്റെ പടി പടിയായ ഉയർച്ചയായിരുന്നു. കഷ്ടപാടുകളിൽ ഇഴഞ്ഞു നീങ്ങിയിരുന്ന, മനുഷ്യാത്മക്കൾക്ക്, ആകാശത്തോളം ഉയരത്തിൽ പറക്കുവാനുള്ള ചിറകുകൾ, ലോഹത്തിന്റെ കണ്ടുപിടുത്തത്തോടെ, സാദ്ധ്യമായി. അങ്ങിനെ മനുഷ്യർ പുരോഗമനത്തിന്റെ ചിറകുകൾ വീശി വാനിൽ…

Read More

അനില േഫാണിൽ വിളിച്ചിരുന്നു. അവൾ വളരെയധികം ആഗ്രഹിച്ച  ജോലിയ്ക്കു് ഇന്നു മുതൽ തുടക്കം കുറിയ്ക്കുകയാണ്. അമ്മെ  പുതിയ ജോലിയ്ക്കു് പോവുകയാണ്, അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും വേണമെന്ന് പറഞ്ഞു. എഴുത്തു പരീക്ഷയ്ക്കും, ഇന്റർവ്യൂവിനും പോകുമ്പോഴും എന്നെ വിളിച്ചിരുന്നു. നന്നായി പ്രാർത്ഥിയ്ക്കണം അമ്മെ, അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കും. ദൈവകൃപയാൽ അവൾ ആഗ്രഹിച്ച ജോലി ലഭിയ്ക്കുകയും ചെയ്തു. ഞാൻ അഖിലയെ ഉപദേശിച്ചു, ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് വേണം ജോലിയ്ക്കു് തുടക്കം കുറിയ്ക്കാൻ. തുടക്കം നന്നായാൽ എല്ലാം മംഗളമാകും. പിന്നീടു് പടിപടിയായുള്ള ഉയർച്ച നിശ്ചയം. തുടക്കത്തിലുള്ള അംഗീകാരമാണ്, ഏറ്റവും ശ്രേയസ്സ് നൽകുന്ന അംഗീകാരം. തുടക്കകാരി എന്ന നിലയിൽ, ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ, സഹനവും ത്യാഗവും അർപ്പണ മനോഭാവവും സത്യസന്ധതയും കൃത്യനിഷ്ഠയും ഒക്കെ കൈ മുതലായി വേണം. സ്വാർത്ഥ താല്പപര്യങ്ങൾ അരുത്. നമ്മുടെ സത്കർമ്മങ്ങൾ മുഖേന, സ്ഥാപനത്തിനും സമൂഹത്തിനും കുടുംബത്തിനും, നമുക്ക് തന്നെയും പുരോഗതി ഉണ്ടാകണം – നല്ല ചിന്തകളോടെ, ദൈവാധീനത്തോടെ, മാതാപിതാക്കളെയും ഗുരുക്കന്മാരെയും…

Read More

പ്രകാശിന് ഗൾഫിൽ ഒരു കമ്പനിയിലായിരുന്നു ജോലി. ഇരുപത്തിയഞ്ച് വർഷത്തോളം പ്രവാസി ജീവിതം നയിച്ചു. വീടും കുടുംബവും അല്ലലില്ലാതെ മുന്നോട്ടു പോയി. പിന്നീടു് ഭാര്യയോടും കുട്ടികളോടും, കുടുംബത്തോടും കൂടെ ഒരുമിച്ച് ജീവിയ്ക്കാമെന്ന് കരുതി നാട്ടിലേയ്ക്ക്, പ്രവാസി ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി. ആയതിന് ശേഷം പട്ടണത്തിൽ ഒരു ടെക്സ്റ്റയിൽ  കട തുടങ്ങി. പക്ഷെ പട്ടണത്തിൽ മുക്കിലും മൂലയിലും തുണി കടകളാണ്. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ആ സംരഭം പരാജയപ്പെട്ടു. പിന്നീട് വെറുതെയിരുന്നില്ല. പട്ടണത്തിൽ നിന്ന് മാറി വീടിനോട് ചേർന്ന് ഒരു മിനി സൂപ്പർ മാർക്കറ്റ് തുടങ്ങി. നിത്യോപയോഗ സാധനങ്ങളുടെ ഇടപാടുകൾ ആയതിനാൽ കച്ചവടം അനുകൂല സ്ഥിതിയിൽ വന്നു. കൂട്ടുകുടുംബ ജീവിതം പരാധീനതകളില്ലാതെ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. പ്രതികൂല സാഹചര്യങ്ങളായ പ്രളയവും കോവിഡും മറികടക്കാൻ കഠിനപ്രയത്നം തന്നെ വേണ്ടി വന്നു. ഒന്നും കച്ചവടത്തെ കാര്യമായി ബാധിച്ചില്ല. നിത്യ ജീവിതോപാധിയ്ക്കുള്ള അനുകൂല സാഹചര്യങ്ങൾ സംജാതമായതോടെ വീടും കുടുംബവും സന്തോഷപൂർവ്വം മുന്നോട്ടു പോയി.🙏

Read More