കമ്പ്യൂട്ടർവൽക്കരണം സർക്കാർ നടപ്പിലാക്കിയപ്പോൾ, നാനാ തുറകളിൽ നിന്നും വിമർശനങ്ങളും എതിർപ്പുകളുമായിരുന്നു. ഏതൊരു പുരോഗമന ചിന്തകൾക്കും, തുടക്കങ്ങൾക്കും എതിർപ്പുകൾ സ്വഭാവികം. ചെറുപ്പകാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്നതായിരുന്നു വാദം. മേൻ പവർ നഷ്ടപ്പെടും എന്നുള്ളൊരു ചിന്താഗതിയാണ് എതിർപ്പുകൾക്കും, പ്രകടനങ്ങൾക്കും ആസ്പദമായ കാരണം. സാമാന്യ വിദ്യാഭ്യാസമുള്ളവർക്കു് , കമ്പ്യൂടറിന്റെ ആദ്യ പാഠങ്ങൾ നിഷ്പ്രയാസം പഠിയ്ക്കാവുന്നതേയുള്ളൂ എന്ന വാസ്തതവം സാവധാനം ഏവർക്കും ബോധ്യപ്പെട്ടു. ഓട്ടോമേഷൻ നിർത്തലാക്കുക, എന്നാവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു, ഓഫീസുകളിലും മറ്റും പ്രക്ഷോഭങ്ങൾ. പത്താൾ ചെയ്യുന്ന ജോലി ഒരു കമ്പ്യൂട്ടറിന് ഒറ്റയ്ക്കാവും, അങ്ങിനെ ചെറുപ്പകാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടും എന്ന മിഥ്യാ ധാരണ.
കമ്പ്യൂട്ടർവൽക്കരണം നടപ്പിലാക്കിയതോടെ, തൊഴിലവസരങ്ങൾ വർദ്ധിച്ചു. ഐ ടി മേഖല എന്നൊരു വിശാലമായ വിഭാഗം തന്നെ രൂപം കൊണ്ടു. വിരൽ തുമ്പിൽ എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ സാദ്ധ്യമായി, സമയലാഭവും. കോവി ഡ് എന്ന മഹാമാരി, പ്രളയം എന്ന മഹാ പ്രകൃതി ദുരന്തങ്ങൾ വന്നപ്പോൾ, കുട്ടികളുടെ പഠനവും മും മൊബൈൽ ഫോണിലൂടെയായി. സർവ്വത്ര ബാങ്കിംഗ് ഇടപാടുകളും മൊബൈലിലൂടെ ചെയ്യാൻ സാദ്ധ്യമായി. വീട്ടിലിരുന്നും കൊണ്ട് എല്ല ബില്ലുകളും അടയ്ക്കാം, ബസ്സ്, തീവണ്ടി, പ്ലെയിൻ ടിക്കറ്റുകൾ മൊബൈലിലൂടെ ബുക്ക് ചെയ്യാം. വാർത്താ വിനിമയങ്ങൾ വേഗത്തിലായി.ഏത് സംരഭം തുടങ്ങുമ്പോഴും ആദ്യം എതിർപ്പുകളാണ്. എതിർപ്പുകളെ എല്ലാം അവഗണിച്ച് നിശ്ചയദാർഢ്യത്തോടെ സംരഭങ്ങൾ പ്രാബല്യത്തിൽ വരുമ്പോഴാണ്, ആയതിന്റെ മേന്മയേയും, പുരോഗമനത്തെയും കുറിച്ച് അവഗാഹമുണ്ടാകുന്നത്.

1 Comment
Nice