കൃഷ്ണണൻ ഒരു കേന്ദ്ര ഗവണ്മെൻറ് ഉദ്യോഗസ്ഥനായിരുന്നു.. ചെറിയ ജീവിത രീതിയിൽ നിന്ന് സ്വന്തം പ്രയത്നത്താൽ തരക്കേടില്ലാത്ത പദവിയിലേയ്ക്കു് ഉയർന്നു വന്നു.
അദ്ദേഹത്തിന് പന്ത്രണ്ടാം വയസ്സു മുതൽ കുടുംബ ഭാരം തലയിൽ വന്നു. സ്വന്തം പിതാവ് കച്ചവടത്തിലുള്ള തകർച്ച മൂലം ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് നാടുവിട്ടു. വീട്ടിലെ ഏറ്റവും താഴെയുള്ള കുട്ടിയാണ് കൃഷ്ണൻ. കുടുംബത്തിലെ ഒരേയൊരു ആൺതരിയും. പഠിക്കാ ൻ മിടുക്കനായിരുന്നു. സാഹചര്യങ്ങൾ തുടർ പഠനത്തിന് അനുകൂലമല്ലായിരുന്നു. നാട്ടിൻപുറത്തൊരു ചായ കട നടത്തിയാണ്, ആദ്യമായി കുടുംബം പോറ്റാനുള വരുമാനമാർഗ്ഗം കണ്ടെത്തിയത്. പുഴയോരത്താണ് താമസിച്ചിരുന്നത്. ആയതിനാൽ ചകിരി വ്യവസായം, കൊച്ചി കച്ചവടം എന്നിവ നടത്തി വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തി. നഷ്ടപ്പെട്ട വസ്തുവഹകൾ മുഴുവൻ വാങ്ങിയ്ക്കുന്നതിന് സാദ്ധ്യമായില്ലെങ്കിലും സ്വന്തമായി വീടു് വയ്ക്കുന്നതിനുള്ള സ്ഥലവും, അതിലൊരു വീടും വച്ചു. സ്വന്തം ചേച്ചിമാരുടെ വിവാഹമെല്ലാം നടത്തി.
ആ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ ജീവിത സാഗരത്തിൽ നിന്ന് പിന്തിരിഞ്ഞു് നടന്നു കടന്നിട്ടുണ്ടാകും.
പിന്നീട് അദ്ദേഹം വിവാഹിതനായി. അദ്ദഹത്തിന് അഞ്ചു പെൺകുട്ടികളാണ് ജനിച്ചത്. മക്കളെല്ലാം പഠിയ്ക്കാക്കാൻ സമർത്ഥരായിരുന്നു. അദ്ദേഹത്തിന്റെ ഒരാളുടെ വരുമാനം ഒന്നിനും തികയില്ലായിരുന്നു. അതുകൊണ്ട് നെൽവയൽ വാങ്ങി, നെൽകൃഷി നടത്തി. വീട്ടിൽ പശുക്കളെ വളർത്തി, പറമ്പിൽ തെങ്ങുകൃഷിയും, മറ്റു ഇടവിളകളും. ഇതെല്ലാം നോക്കി നടത്തണമെങ്കിൽ, വിമമില്ലാത്ത ജീവിതമായിരുന്നു. ക്ലോക്കിന്റെ സൂചിയോടൊപ്പം കഠിനാദ്ധ്വാനം ചെയ്തു. കുട്ടികളെല്ലാവരും നന്നായി പഠിച്ച്, ഓരോരോ ജോലിയിൽ പ്രവേശിച്ചു. എല്ലാവരെയും വിവാഹം കഴിച്ചയച്ചു. ആരുടെയും സഹായം ഒന്നിനുമുണ്ടായിരുന്നില്ല.
ഈ കഥകൾ കേട്ടുപ്പാൾ, ആസ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പകച്ചു നിന്ന് പോയേനെ എന്ന് ആലോചിച്ചു. ഉടനെ മനസ്സിൽ ഓർമ്മ വന്നത് ഒരു കവിതാശകലമാണ്.
പരിശമം ചെയ്യുകിലെത്തിനേയും,
വശത്തിലാക്കാൻ കഴിവുള്ള വണ്ണം,
ദീർഘങ്ങളാം കൈകളെ നല്കിയത്രെ,
മനുഷ്യനെ പാരിലേയ്ക്കച്ചതീശൻ.
വിഷമതകൾ നേരിൽ വരുമ്പോൾ സധൈര്യം നേരിടണമെന്ന് ഈ അനുഭവ കഥയിൽ നിന്ന വ്യക്തമായി. അവയെ തരണം ചെയ്യാനുള്ള ഓരോരോ വഴികൾ, നമ്മുടെ മുന്നിൽ തെളിഞ്ഞു, തെളിഞ്ഞും വരും. ഒരു വാതിൽ സഹായത്തിനായി മുട്ടിയാൽ ചിലപ്പോൾ തുറന്നെന്ന് വരികയില്ല. അവിടെ കാത്ത് നിന്ന് സമയം പാഴാക്കേണ്ടതില്ല. എത്രയോ തുറന്ന വാതിലുകൾ, നമ്മുടെ വിശാലമായ ലോകത്തുണ്ട്. ആ വാതിലിലൂടെ സധൈര്യo കടന്ന് വന്ന് നമ്മുടെ കർമ്മ മേഖലയെ പുഷ്ടിപ്പെടുത്താം.
ആ സ്ഥാനത്ത് ഞാൻ ആയിരുന്നാലും, മുകളിൽ പറഞ്ഞിട്ടുള്ള, ശരിയായ, സത്യസന്ധമായ, കഠിനപ്രയത്നത്തിലൂടെ, നമ്മൾക്കും നേടിയെടുക്കാൻ സാദ്ധ്യമാവും. അതിനുള്ള മനോധൈര്യം നമ്മൾ സ്വായത്തമാക്കണം. നമ്മൾക്കും പുരോഗതിയിലേയ്ക്കും, ജീവിത വിജയത്തിലേയ്ക്കും പ്രവേശിയ്ക്കുവാനുള്ള വഴികൾ വെട്ടിയൊതുക്കാം.


1 Comment
അടിമ
ഉലകിൽ
മറ്റാർക്കും ദാസ്യം
വഹിക്കാതെ
ജീവിക്കുന്നൊരാളെ
അടിമയെന്നെങ്ങിനെ
വിളിക്കും.