പ്രകാശിന് ഗൾഫിൽ ഒരു കമ്പനിയിലായിരുന്നു ജോലി. ഇരുപത്തിയഞ്ച് വർഷത്തോളം പ്രവാസി ജീവിതം നയിച്ചു. വീടും കുടുംബവും അല്ലലില്ലാതെ മുന്നോട്ടു പോയി. പിന്നീടു് ഭാര്യയോടും കുട്ടികളോടും, കുടുംബത്തോടും കൂടെ ഒരുമിച്ച് ജീവിയ്ക്കാമെന്ന് കരുതി നാട്ടിലേയ്ക്ക്, പ്രവാസി ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി. ആയതിന് ശേഷം പട്ടണത്തിൽ ഒരു ടെക്സ്റ്റയിൽ കട തുടങ്ങി. പക്ഷെ പട്ടണത്തിൽ മുക്കിലും മൂലയിലും തുണി കടകളാണ്. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ആ സംരഭം പരാജയപ്പെട്ടു.
പിന്നീട് വെറുതെയിരുന്നില്ല. പട്ടണത്തിൽ നിന്ന് മാറി വീടിനോട് ചേർന്ന് ഒരു മിനി സൂപ്പർ മാർക്കറ്റ് തുടങ്ങി. നിത്യോപയോഗ സാധനങ്ങളുടെ ഇടപാടുകൾ ആയതിനാൽ കച്ചവടം അനുകൂല സ്ഥിതിയിൽ വന്നു. കൂട്ടുകുടുംബ ജീവിതം പരാധീനതകളില്ലാതെ മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. പ്രതികൂല സാഹചര്യങ്ങളായ പ്രളയവും കോവിഡും മറികടക്കാൻ കഠിനപ്രയത്നം തന്നെ വേണ്ടി വന്നു. ഒന്നും കച്ചവടത്തെ കാര്യമായി ബാധിച്ചില്ല. നിത്യ ജീവിതോപാധിയ്ക്കുള്ള അനുകൂല സാഹചര്യങ്ങൾ സംജാതമായതോടെ വീടും കുടുംബവും സന്തോഷപൂർവ്വം മുന്നോട്ടു പോയി.🙏
