നദികളിൽ സുന്ദരിയാണ് യമുന നദി. കാളിന്ദീ നദിയുടെ തുടർ നദിയാണ് യമുന. യമുന നദിയിൽ സ്നാനം ചെയ്യുന്നതും, യമുനാ ജലം പാനം ചെയ്യുന്നതും, ഏഴു വംശത്തെ ശുദ്ധീകരിയ്ക്കുക്കുന്നു. ഗംഗയോളം പുണ്യമായ നദിയാണ് യമുനാ നദി. ഗംഗാ നദിയുടെ പോഷക നദിയാണ് യമുനാ നദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പോഷകനദിയാണ് യമുനാ നദി.
യമുനാ നദി ഉത്ഭവിക്കുന്നത് ഹിമാലയത്തിലെ യമുനോത്രിയിൽ നിന്നാണ്. ദേവഭൂമികളിലൂടെയാണ് യമുനാ നദി ഒഴുകിയെത്തി ഗംഗയിൽ കൂടി ചേരുന്നത്. ഇന്ത്യയിലെ നദികളിൽ അഞ്ചാമത്തെ സ്ഥാനമാണ് വലുപ്പത്തെ കണക്കിലെടുത്താലുള്ളത്. ഡൽഹി, മധുര, ആ ഗ്ര, അലഹബാദ് എന്നീ പട്ടണങ്ങൾ യമുനയുടെ തീരത്താണ്. യമുനാ നദിയുടെ തീരത്തുള്ള പട്ടണവാസികൾക്കാവശ്യമായ അത്രയും ജല സ്രോതസ്സ് യമുനാ നദിയിൽ നിന്ന് ലഭ്യമാണ്. പ്രയാഗിൽ വച്ച് യമുനാ നദി, ഗംഗ നദിയുമായി ചേരുന്നു. യമുനാ നദി മാതാവാണ്.
