മീര ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയാണ്. പാടവും വയൽ വരമ്പുകളും കുണ്ടനിടവഴിയും തട്ടകത്തെ മുത്തിയുടെ അമ്പലവും അമ്പല കുളവും പുഴയും പാട്ടുപാടി ഒഴുകുന്ന അരുവിയും തോടുകളും സർപ്പകാവുകളും ഒക്കെ മാത്രം കണ്ടു വളർന്ന കുട്ടിയാണ്. പട്ടണത്തിലേയ്ക്കു് ഒന്നോ രണ്ടോ തവണ മാത്രമെ പോയിട്ടുള്ളൂ.
മീരയെ വിവാഹം ചെയ്തയച്ചത് പട്ടണത്തിലേയ്ക്കാണ്. ഭർത്താവിന് ഗൾഫിലായിരുന്നു ജോലി, സ്വന്തം വീട്ടിലേയ്ക്കു് വരണമെങ്കിൽ കൂടെ ഒരാളുടെ സഹായം വേണം. ആങ്ങള വന്ന് വീട്ടിലോട്ടു കൂട്ടി കൊണ്ടുവരും.
പിന്നീടു് നഗരത്തിന്റെ, മുക്കുമൂലകളും മനസ്സിലായി. സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തോടനുബന്ധിച്ച്, അവരെ സ്കൂളിൽ അയയ്ക്കാനും, മറ്റു കാ കാര്യങ്ങൾക്കുമൊക്കെ ഒറ്റയ്ക്കും യാത്ര ചെയ്യേണ്ടതായി വന്നു.
മക്കളെ ബാല്യത്തിൽ ഡാൻസ്, സംഗീതം, ചിത്രരചന,ക്ലേ മോഡലിങ്ങ് ഒക്കെ പഠനത്തോടൊപ്പം, കൊണ്ടുപോയി. കുട്ടികൾ നല്ല രീതിയിൽ പഠിച്ച് ഉന്നതരായി. രണ്ടു പെൺ മക്കളായിരുന്നു. രണ്ടുപേരെയും ദൂരസ്ഥലങ്ങളിലേയ്ക്കാണ് വിവാഹം ചെയ്തയച്ചത്.
ഒഴിവു സമയങ്ങളിൽ മീര ബാല്യകാല സ്മരണകളിലേയ്ക്ക് പിന്നെയും മടക്കയാത്ര നടത്തും. ആ സ്വച്ഛവും, സരളവുമായ അന്തരീക്ഷത്തിൽ ജീവിയ്ക്കണമെന്ന് കൊതിയ്ക്കാറുണ്ട്. അവിടുത്തെ മുത്തിയ മ്പലവും, അമ്പല കുളവും, കാവുകളും, പാടവും, തോട്ടും, പുഴയും, പാട്ടു പാടി ഒരു ഒന്ന നദിയും ഇപ്പോഴുമുണ്ട്. പിന്നെയോ, സ്നേഹനിധികളായ, അച്ഛനും അമ്മയും സ്മൃതിയിലേയ്ക്കും വിട പറഞ്ഞു. തലമുറകൾ മാറി. പിന്നെയും, പിന്നെയും അന്നത്തെ മനുഷ്യരെയും, അന്തരീക്ഷവും, തിരികെ ലഭിയ്ക്കണമെന്ന് മനസ്സ് വൃഥാ മോഹിയ്ക്കുന്നു. പിന്നെയും, പിന്നെയും എന്റെ മറസ്സിന്റെ നല്ല ഓർമ്മകളിലേയ്ക്കു്, മധുര സ്മരണയായി കടന്നുവരുന്നു.
