അനില േഫാണിൽ വിളിച്ചിരുന്നു. അവൾ വളരെയധികം ആഗ്രഹിച്ച ജോലിയ്ക്കു് ഇന്നു മുതൽ തുടക്കം കുറിയ്ക്കുകയാണ്. അമ്മെ പുതിയ ജോലിയ്ക്കു് പോവുകയാണ്, അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും വേണമെന്ന് പറഞ്ഞു. എഴുത്തു പരീക്ഷയ്ക്കും, ഇന്റർവ്യൂവിനും പോകുമ്പോഴും എന്നെ വിളിച്ചിരുന്നു. നന്നായി പ്രാർത്ഥിയ്ക്കണം അമ്മെ, അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കും. ദൈവകൃപയാൽ അവൾ ആഗ്രഹിച്ച ജോലി ലഭിയ്ക്കുകയും ചെയ്തു.
ഞാൻ അഖിലയെ ഉപദേശിച്ചു, ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് വേണം ജോലിയ്ക്കു് തുടക്കം കുറിയ്ക്കാൻ. തുടക്കം നന്നായാൽ എല്ലാം മംഗളമാകും. പിന്നീടു് പടിപടിയായുള്ള ഉയർച്ച നിശ്ചയം. തുടക്കത്തിലുള്ള അംഗീകാരമാണ്, ഏറ്റവും ശ്രേയസ്സ് നൽകുന്ന അംഗീകാരം. തുടക്കകാരി എന്ന നിലയിൽ, ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ, സഹനവും ത്യാഗവും അർപ്പണ മനോഭാവവും സത്യസന്ധതയും കൃത്യനിഷ്ഠയും ഒക്കെ കൈ മുതലായി വേണം. സ്വാർത്ഥ താല്പപര്യങ്ങൾ അരുത്. നമ്മുടെ സത്കർമ്മങ്ങൾ മുഖേന, സ്ഥാപനത്തിനും സമൂഹത്തിനും കുടുംബത്തിനും, നമുക്ക് തന്നെയും പുരോഗതി ഉണ്ടാകണം – നല്ല ചിന്തകളോടെ, ദൈവാധീനത്തോടെ, മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസ്സിൽ വണങ്ങി തുടക്ക യാത്ര ആരംഭിച്ചാലും. ഉന്നതിയിലേയ്ക്ക് എത്തിചേരാൻ സർവ്വ പ്രാർത്ഥനകളും, അനുഗ്രഹങ്ങളും.🙏🙏🙏🙏🙏🙏🙏
