ക്രിസ്തുമസ്സ് രാവുകളിൽ ഇങ്ങ് ഭൂമിയിൽ ലോകമെമ്പാടും നക്ഷത്രവിളക്കുകൾ തിളങ്ങി കൊണ്ടിരിക്കുമ്പോൾ, ഒച്ചയും അനക്കവും ഉണ്ടാക്കാതെ നീലകാശമാകെ മച്ചകത്തിന്റെ മരതക വാതിൽ തുറന്ന്, ദൂരെയായി നക്ഷത്രങ്ങൾ തിളങ്ങി കൊണ്ടിരിയ്ക്കുക്കുന്നു. ആകാശത്തിന്, സന്ധ്യാ വേളയിൽ ശബളമായ കാന്തിയാണ്. ആ സമയത്ത് ചക്രവാള സീമയിൽ, അങ്ങിങ്ങായി ചിതറി കിടക്കുന്ന മേഘങ്ങൾ തളിർക്കാൻ തുടങ്ങും. ആ വേളയിൽ സ്വച്ഛവും സരളവുമായ പുഞ്ചിരി തൂകി കൊണ്ട്, നൃത്തം ചെയ്യുന്ന അപ്‌സ്സരസ്സുകളെ പോലെ, ആകാശത്ത് നക്ഷത്രങ്ങൾ വിലസിക്കുന്നു.
ഞാൻ വെറുതെ പ്രശംസ നടത്തുകയല്ല. ക്രിസ്തു മസ്സ് രാവുകളിൽ, അന്തരീക്ഷത്തിന് എത്രയേറെ ലാഘവമാണ്. ഭൂമിയിൽ നക്ഷത്രവിളക്കുകൾ സന്തോഷപൂർവ്വം തിളങ്ങി കൊണ്ടിരിയ്ക്കുമ്പോൾ, അങ്ങ് ചക്രവാളത്തിൽ, ശാരദ സായംകാലത്തിന്റെ, എല്ലാ സൌഭാഗ്യങ്ങളോടും ഊർജസ്വലതയോടും ഗർവ്വോടും കൂടി ആകാശത്തിലും നക്ഷത്രങ്ങൾ തിളങ്ങി കൊണ്ടിരിക്കുന്നു.
ഉണ്ണിയേശുവിന്റെ ജനന സമയം അന്തരീക്ഷം എത്ര മനോഹരമായിരുനെന്നോ? പച്ച മേടും മഞ്ഞ പവിഴപാടവും സ്വച്ഛ നീലിമയാർന്ന മൈതാനപരപ്പും എത്രയേറെ ആകർഷണീയതയോടു കൂടെയുള്ളതായിരുന്നു. ഞാൻ എന്റെ ഭാവനയിൽ ആ അനർഘനിമിഷങ്ങൾ പൂകുവാനും പുതുക്കുവാനുമായി പാഴ്ശ്രമം നടത്തുകയാണ്.🙏
