Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറവിയുടെ ശ്മശാനം
ഓർമ്മകൾ ജീവിതം പ്രണയം

മറവിയുടെ ശ്മശാനം

By GeminikrajDecember 1, 20242 Comments2 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

മറവിയുടെ ശ്മശാനത്തിൽ കാടുപിടിച്ചു കിടക്കുന്ന ആ ഓർമയുടെ ശവകുടീരം ഞാനിന്നു തുറന്നു. നന്നേ മാറിപോയിരിക്കുന്നു ഞാൻ. ഒരിക്കലും മറക്കില്ലെന്നു വാക്കുകൊടുത്തല്ലേ….. എന്നിട്ടും..

കോളേജു കാമ്പസിലെ വാക മരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നതിനിടയിലൂടെ ഞാനും ആശയും നടന്നു. കാന്റീൻ ലക്ഷ്യമാക്കിയുള്ള പോക്കാണ്. പൊറോട്ടയും സാമ്പാറും ആർത്തി യോടെ തിന്നു തീർത്തു. വാഷ്റൂമിന്റെ അടുത്ത് ചെന്നപ്പോൾ തൊട്ടടുത്ത് ദാ അവൻ നിൽക്കുന്നു. ഒരു മിന്നൽ പിണർ.. നെഞ്ചിടിപ്പ്

കൂടുന്നതുപോലെ.. വല്ലാത്തൊരനുഭൂതി… ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. അത്രമാത്രം… ഞാനും ആശയും ക്ലാസ്സിലേക്ക് നടന്നു. ഞാൻ തിരിഞ്ഞു നോക്കി. അവൻ പിന്നാലെ വരുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടുകൾ എന്തോ എന്നോട് പറയാൻ വെമ്പുന്നത് ഞാൻ കണ്ടു. പക്ഷെ ഒന്നും മിണ്ടിയില്ല. ആശ, അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വെറും മൂളലുകൾ മാത്രമേ എന്നിൽ നിന്ന് പുറത്തുവന്നുള്ളൂ. എന്നും ഞാനും അവനും തമ്മിൽ കാണും. ഒന്നും കൂടുതലായി മിണ്ടിയിരുന്നില്ല. ഉള്ളിലെ സ്നേഹം പങ്കുവച്ചില്ല. പക്ഷെ, ആ കണ്ണുകളിലെ സ്നേഹം ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു.

ഇലകൊഴിയും ശിശിരമെത്തി. കോളേജു ദിനങ്ങളും കൊഴിഞ്ഞു തീരാറായി. കാത്തിരിക്കാം എന്നു പരസ്പരം വാക്കുകൊടുത്തില്ല.

ഓട്ടോഗ്രാഫിൽ കുറിച്ച വാക്കുകൾ മാത്രം മനസ്സിൽ കുറിച്ചിട്ടു. ദിനരാത്രങ്ങൾ പോയ്മറഞ്ഞു. ഓർമ്മകൾ നിറച്ചാർത്തെഴുതുന്ന നിമിഷങ്ങൾ. കാണാൻ ഒത്തിരി മോഹം തോന്നുന്ന സായംസന്ധ്യകൾ.

മാസങ്ങൾ വർഷങ്ങളായി കടന്നുപോയി. ഇലകൊഴിഞ്ഞെല്ലിച്ച പൂമരങ്ങൾ വീണ്ടും കൊഴുത്തു തുടുത്തു. നനവുള്ള ഒരു പകൽ. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. യാദൃശ്ചികമായി… ബസ്സ്റ്റാൻഡിൽ വച്ച്.. അവൻ ഡിഗ്രി പഠനത്തിനായി ദൂരെയൊരു കോളേജിൽ ചേർന്നതായി പറഞ്ഞു. വീട്ടിലെ വിശേഷങ്ങൾ സംസാരിച്ചു. മൗനം ഞങ്ങൾക്കിടയിലേക്ക് പാഞ്ഞെത്തി.

വെറുതെ പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു. നിശബ്ദതതയെ ഭംഗിച്ചുകൊണ്ട്  പെട്ടന്ന് ബസ്  വന്നു. പോകട്ടെയെന്നു കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു ഞാൻ ബസിൽ കയറി. ആ വിടപറയൽ എന്നെന്നേക്കുമുള്ള വിടപറയലാണെന്നു ഞാൻ കരുതിയില്ല.പലപ്പോഴും എന്റെ ഏകാന്തചിന്തകളിൽ അവൻ കടന്നുവന്നു. പകലും രാവും പരസ്പരം കാണാതെ യാത്ര തുടരുന്നപോലെ ഞങ്ങളും യാത്ര തുടർന്നു. പിന്നീട്  ഞാനറിയുന്നത് അവനൊരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും വീട്ടുകാർ എതിർത്തതോടെ അവൻ ജീവിതത്തിൽ നിന്നും വിടവാങ്ങുകയായിരുന്നെന്നും… അതെ,ജീവിതത്തിൽ നിന്നും ഒളിച്ചോടി ഇരുണ്ട പച്ച മണ്ണിനുള്ളിൽ ഉറങ്ങുകയാണവൻ ഇന്ന്.. എന്റെ മറവിയുടെ ശ്മശാനത്തിലും.

——— ———-

ജമിനി കെ രാജ്

#എന്റെരചന

#മറവി

#കൂട്ടക്ഷരങ്ങൾ

Post Views: 42
4
Geminikraj

അധ്യാപിക.വായനയോടും എഴുത്തിനോടും ഒത്തിരി ഇഷ്ടം..കവിതയെ കൂടുതൽ ഇഷ്ടപ്പെടുന്നു.കൂട്ടക്ഷരങ്ങളിലൂടെ കൂട്ടുകൂടാനും എഴുതാനും ഒരിടം കിട്ടി. ❤️

2 Comments

  1. Leena Jose Palamattom on December 5, 2024 10:23 PM

    ❤️❤️❤️

    Reply
  2. Suma Jayamohan on December 5, 2024 7:36 PM

    നല്ല കഥ❤️👌🌷

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.