Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ, ഞാനായ കഥ..
അനുഭവം അറിവുകൾ ഓർമ്മകൾ കഥ ജീവിതം ജോലി പ്രചോദനം സ്ത്രീ

ഞാൻ, ഞാനായ കഥ..

By Silvy MichaelJanuary 1, 2024Updated:January 4, 20245 Comments3 Mins Read206 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതത്തിലെ ഓരോ നിമിഷവും ശതകോടി സാധ്യതകളുടെ ചെപ്പുമായാണ് നമുക്ക് മുന്നിൽ അവതരിക്കുക.. ഒന്നല്ലെങ്കിൽ മറ്റൊന്ന്. അതുമല്ലെങ്കിൽ ഇനിയും ഒന്ന്. നഴ്സറി ടീച്ചർ മുതൽ ചായക്കടക്കാരി വരെ!! ഡോക്ടർ മുതൽ മന്ത്രി വരെ. മീൻകാരി മുതൽ മഹിഷി വരെ. എന്റെ ഓർമ്മയിൽ ഞാൻ ആദ്യം മോഹിച്ചത് വെള്ളയുടുപ്പിട്ട ഒരു കന്യാസ്ത്രീ ആകാനായിരുന്നു.. കണങ്കാൽ നീളത്തിൽ ഞൊറിയിട്ട വെള്ളയുടുപ്പും വെള്ള ശിരോവസ്ത്രവും പ്രാർത്ഥനയിൽ കൂമ്പുന്ന മിഴികളും ഒക്കെയായി അവർ പറുദീസ കയറിയിറങ്ങുന്ന കാഴ്ച ഞാൻ അത്ഭുത ആദരവുകളോടെ നോക്കി നിൽക്കുമായിരുന്നു!! വിശുദ്ധിയെ പുൽകുന്ന ബാല്യം ഒരു വിശുദ്ധയാകാൻ തന്നെ എന്നെ മോഹിപ്പിച്ചു.

അപ്പോഴാണ് നിറമുള്ള സ്വപ്നങ്ങളുമായി കൗമാരം കടന്നുവരുന്നത്. നിറമുറ്റ കിനാവുകളും നിറമറ്റ വെള്ളയുടുപ്പും തമ്മിൽ ഒരു ചേർച്ചക്കുറവ് പോലെ.. ഞാനെന്റെ കന്യാസ്ത്രീ സ്വപ്നം ഉപേക്ഷിച്ചു. അഴകേറിയ ചേലയും പളപളപ്പുള്ള കിരീടവും ധരിച്ച് എവിടെ തിരിഞ്ഞാലും പരിചാരികമാരുടെ ബാഹുല്യത്തിൽ അർമാദിക്കുന്ന ഒരു റാണിയായി ഞാൻ എന്നെ തന്നെ മേക്കോവർ ചെയ്തു. ആരവിടെ.. കാപ്പി റെഡി.. ആരവിടെ.. ഊണ് റെഡി.. ആരവിടെ.. പാലും പഴവും റെഡി.. വീണ്ടും ആരവിടെ.. താമരക്കുളത്തിൽ കുളിപ്പിക്കാൻ ആളു റെഡി. പതപ്പിച്ചു കുളിപ്പിക്കാൻ ഔഷധക്കൂട്ട് റെഡി. കാർകൂന്തലിന് ദേവലോകത്തെ താളി. മേനി മിനുക്കാൻ അറേബ്യൻ സുഗന്ധലേപം. ഉടുത്തൊരുങ്ങാൻ വിക്ടോറിയ രാജ്ഞിയെ വെല്ലുന്ന പട്ട്, രോമം ഒക്കെ കൊണ്ട് നെയ്തെടുത്ത കണ്ണഞ്ചിക്കുന്ന വസ്ത്രങ്ങൾ. അലക്കണ്ട. കുളിക്കണ്ട. പഠിക്കേണ്ട. മുറ്റമടിക്കേണ്ട. എന്തിന് പല്ലുപോലും തേക്കണ്ട!! ഹോ! ഓർത്തിട്ട് ഇപ്പോഴും രോമാഞ്ചം! ഈ 50 വയസ്സിലും ഇപ്പോഴും…

പക്ഷേ, സ്വപ്നത്തിന്റെ റീലുകൾക്കും ഇടവേള ഉണ്ടല്ലോ! അവിടെയെത്തി നോക്കാൻ മേക്കപ്പ് ഇടാത്ത ജീവിതത്തിലെ ‘ഹരിത’ യാഥാർത്ഥ്യങ്ങളും!! അങ്ങനെ ആദ്യം വലിച്ചു കീറപ്പെട്ടത് വിക്ടോറിയ രാജ്ഞിയുടെ പതു പതുത്ത പൂഞ്ചേലയാണ്. പിറകെ പിറകെ താമരക്കുളവും സുഗന്ധലേപവും പരിചാരിക വൃന്ദവും.. അങ്ങനെയങ്ങനെ ഒടുവിലെന്റെ സൗവർണ സിംഹാസനവും!

കണ്ണുമിഴിച്ചു നോക്കുമ്പോൾ ആകെ കാണുന്നത് കീറിയ പെറ്റിക്കോട്ടും മുനയൊടിഞ്ഞ പെൻസിലും. പരിചാരികയുടെ സ്ഥാനത്ത് വാതം തകർക്കുന്ന സന്ധി ബന്ധങ്ങളോട് സന്ധിയില്ലാതെ പോരാടുന്ന എന്റെ പാവം അമ്മച്ചിയും!! സ്വപ്നം കാണാൻ ഫിറ്റ് ചെയ്ത കണ്ണാടി ഞാൻ നൈസായങ്ങ് ഊരിവച്ചു. എന്നിട്ട് യാഥാർത്ഥ്യത്തിന്റെ കൈപ്പ് നിറച്ചു വച്ചിരിക്കുന്ന ചഷകം എടുത്ത് ധൈര്യപൂർവ്വം ഒറ്റ മോന്ത്‌!

പട്ടിണിയോട് അടുക്കുന്ന ദാരിദ്ര്യം.. അതായിരുന്നു പച്ച പരമാർത്ഥം! ഏതൊരു ശരാശരി പെൺകുട്ടിയെയും പോലെ ഞാനും അന്ന് ആഗ്രഹിച്ചത് ഒരു ടീച്ചർ ആകാൻ ആയിരുന്നു. എന്നെ അറിയുന്ന മുതിർന്നവരും അധ്യാപകരും എന്നെ കുറേക്കൂടി വെയിറ്റ് ഉള്ള തൊഴിലുകളിൽ സങ്കൽപ്പിച്ചു. പക്ഷേ നാളുകൾ പോകെ എന്റെ സ്വപ്നം കൂടുതൽ ഫോക്കസ്ഡ് ആയി. ഒരു ഹൈസ്കൂൾ അധ്യാപിക ആവണം,ഇംഗ്ലീഷ് പഠിപ്പിക്കണം.

പഠനം എനിക്ക് വെള്ളിത്താലത്തിൽ വച്ച് നീട്ടപ്പെട്ട കനിയൊന്നും ആയിരുന്നില്ല. അതുകൊണ്ടുതന്നെ എന്റെ ബെന ഫാക്ടേഴ്സിന് മുൻപിൽ എന്റെ സ്വപ്നം ഹൃദയത്തിന്റെ ഏറ്റവും രഹസ്യമായ അറയിൽ ഞാൻ താഴിട്ടു സൂക്ഷിച്ചു! സ്വപ്നത്തിലെ ഇംഗ്ലീഷ് ടീച്ചർ അങ്ങനെ ഇളം നിറത്തിലുള്ള കോട്ടൺസാരി അണിഞ്ഞ് കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച് പത്താം ക്ലാസിലെ ഇംഗ്ലീഷ് ടെക്സ്റ്റ് മാറോട് അടുക്കി ഒരു ചെറിയ ചൂരൽ വടിയുമായി അവിടെ മയക്കം പൂണ്ടു!

വീട്ടിലെ സ്ഥിതി മോശമാവുകയായിരുന്നു. ഞാൻ വളരുന്നതോടൊപ്പം എന്റെ ചുറ്റുമുള്ളവരുടെ കണ്ണുകളിലെ തിളക്കവും ഏറുന്നത് ഞാനറിഞ്ഞു. ഒരു ഹൈസ്കൂൾ ടീച്ചറുടെ ജോലി തരപ്പെടുക അത്ര എളുപ്പമല്ല. ഗവൺമെന്റ് ശമ്പളം കൈപ്പറ്റുന്ന ഒരു രീതിയിലെത്തണമെങ്കിൽ വർഷങ്ങളോളം തുഴയണം. അതും ഡിഗ്രിയും B ed ഉം 21 -22 വയസ്സിൽ പൂർത്തിയായാൽ. സ്വാഭാവികമായും ഞാൻ ഹൃദയം കൊണ്ടല്ല, ബുദ്ധികൊണ്ട് ചിന്തിക്കാൻ തുടങ്ങി. അഥവാ ടീച്ചർ ആയാൽ തന്നെ ഒരു 26 -27 വയസ് ആവാതെ ഞാൻ സെറ്റിൽ ആവുകയില്ല. അപ്പോഴേ യ്ക്കും കല്യാണം എന്ന അനിവാര്യതയെ കൂടെ കൂട്ടേണ്ടിവരും. എന്റെ ജീവിതം ഭദ്രമായേക്കാം, പക്ഷേ..

ദാരിദ്ര്യത്തിന്റെ ചവുണ്ട ചാരനിറം മാത്രം പരിചിതമായിരുന്ന എന്റെ കുടുംബത്തിന് ഞാൻ എടുക്കുന്ന ഒറ്റ തീരുമാനം കൊണ്ട് നിറം ഒന്ന് മാറ്റി പിടിക്കാൻ കഴിഞ്ഞേക്കും. ആടും മാഞ്ചിയവും ഒക്കെ പ്രലോഭനങ്ങൾ തീർക്കുന്ന കാലമാണ്. എന്നാൽ അതിലുമൊക്കെ അർത്ഥവത്തായ, ജീവത്തായ, മാന്യമായ ഒരു പ്രലോഭനമായിരുന്നു നേഴ്സിങ്! ഇടു കുടുക്കേചോറും കറിയും എന്ന് പറയുന്നതുപോലെ എടുപിടീന്ന് പണം വിളയിക്കാൻ പറ്റിയ മാജിക് പ്രൊഫഷൻ ആയിരുന്നു അത്! ‘I can resist anything but temptation’ എന്ന് Oscar Wilde പറഞ്ഞത് ആ ജീവിതസന്ധിയിൽ എനിക്ക് സത്യമായി ഭവിച്ചു. ആ പ്രലോഭനത്തെ ഞാനങ്ങ് മുറുകെപ്പുണർന്നു. പിന്നെ ഉണ്ടായത് ചരിത്രം!!

ത്യാഗം ഫലം അർഹിക്കുന്നോ എന്നെനിക്കറിയില്ല. ഏതായാലും എന്റെ സ്വപ്ന ത്യാഗം എനിക്ക് നല്ലതിനായി ഭവിച്ചു. എന്റെ പുഞ്ചിരിയിലെ വിഷാദം മാറിയതിനോടൊപ്പം എന്റെ കുടുംബവും ഏറെ ശോഭയോടെ ചിരിച്ചു. 27 വയസ്സിൽ ഞാൻ കല്യാണിക്കുമ്പോൾ വിക്ടോറിയ രാജ്ഞിയെ പോലെ അല്ലെങ്കിലും ഞാനും ഒരു റാണിയെ പോലെ കാണപ്പെട്ടു. സൗദിയിലും മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം അയർലണ്ടിലുമായി പത്തുവർഷത്തോളം ജോലി ചെയ്തു. അപ്പോഴും ഇംഗ്ലീഷും teaching ഉം എന്നെ haunt ചെയ്തു പോന്നു.

അത്രമേൽ ആഗ്രഹിച്ചാൽ ഏതു സ്വപ്നവും നേടാൻ ഈ പ്രപഞ്ചം മുഴുവൻ നമ്മോടൊപ്പം നിൽക്കും എന്ന പാവ് ലോ കൊയ് ലോയുടെ തത്വം പകുതി പുളുവാണ് കേട്ടോ. എനിക്ക് പ്രായം 50 ഓട് അടുക്കുന്നു. ഇപ്പോഴും അധ്യാപനം എനിക്ക് കിട്ടാക്കനി തന്നെ!എന്നാൽ നമ്മുടെ സ്വപ്നങ്ങളിലെ കതിരും പതിരും വേർതിരിച്ചെടുക്കുന്നതിൽ പ്രപഞ്ചം ഒരു മാന്ത്രികൻ തന്നെ എന്ന് എന്നെ ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് ഈ അടുത്തകാലത്ത് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ടീച്ചർ ആയില്ലെങ്കിലും ഞാൻ ഇന്ന് കുട്ടികൾക്കായി ഒരു യൂട്യൂബ് ചാനൽ നടത്തുന്നു, വശക്കേടിന്റെ എല്ലാ പിശകുകളോടും കൂടി. അക്ഷരങ്ങളുടെ പൂവാടിയായ കൂട്ടക്ഷരങ്ങൾ എന്നെ പാസ് നൽകി അകത്തു കയറ്റിയിട്ട് മാസം ആറേഴു കഴിഞ്ഞിരിക്കുന്നു. ഇവിടത്തെ പൂന്തേനിന്റെ പുഷ്ടിമയിൽ ഞാനിന്ന് റേഡിയോ 90fm ൽ ഒരു അവതാരകയുടെ വേഷത്തിനും പാകപ്പെട്ടിരിക്കുന്നു.
പിന്നെ D C ബുക്സിലും മറ്റും ബുക്സ് വായിക്കുന്ന ഒരു ചിന്ന വോയിസ്‌ ആർട്ടിസ്റ്റും!
ഇനി നിങ്ങൾ പറ. ഒരു റാണിയൊന്നും ആയില്ലെങ്കിലും കിരീടാർഥികളുടെ നീണ്ടനിരയിൽ എവിടെയോ ഞാനും എത്തിപ്പെട്ടില്ലേ???

Post Views: 19
2
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

5 Comments

  1. Seby Joseph on June 17, 2024 8:08 PM

    നന്നായി എഴുതി..

    Reply
  2. Nafs nafs on January 2, 2024 4:31 PM

    ഇട് നഴ്സേ പൊന്നും പണവും അല്ലേ…. ഞാൻ ഞാനാ വാൻ കണ്ടെത്തിയ സംരഭത്തിന് എല്ലാവിധ ആശംസകളും പ്രാർത്ഥനയും🥰🥰🥰😘

    Reply
    • Silvy Michael on January 10, 2024 4:24 PM

      ഇച്ചിരി പൊന്നും പണോം തരട്ടോ?? 😄😄

      Reply
  3. Sunandha Mahesh on January 1, 2024 9:53 PM

    മുക്കിൽ പല്ല് മുളച്ചിട്ടും…
    ഒരുങ്ങിയ ആൾ കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ചു..
    . എന്നെ കൊണ്ടൊന്നും പറയിക്കല്ലേ.. 😄

    Reply
    • Silvy Michael on January 1, 2024 10:22 PM

      🤣🤣🤣

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.