Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണം
അനുഭവം ഓർമ്മകൾ

മണം

By VishnupriyaDecember 20, 20242 Comments3 Mins Read51 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ മാസമാദ്യം ഒരു യാത്ര കഴിഞ്ഞ് വെളുപ്പിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് നടക്കുന്ന വഴി, വെളുപ്പിനെയുള്ള തണുപ്പും കൂട്ടിന് ഉപമിക്കാൻ കഴിയാത്ത ഒരു വല്ലാത്ത സുഗന്ധവും. അത് മൂക്കിലും പിന്നെ ശരീരത്ത് ഒട്ടാകെയും കയറിക്കൂടി. ആ വഴികൾ പിന്നിട്ട്പോയിട്ടും ആ ഗന്ധം തലച്ചോറിൽ കയറിയിരുന്നു. അതിനു മുൻപെങ്ങും അത്തരം ഒരു ഗന്ധം അനുഭവിച്ചതായി ഓർമകളിൽ എങ്ങുമില്ല. ഓർമകളെ ചില്ലുപാത്രത്തിലിട്ട് അടച്ച് സൂക്ഷിക്കാനും ഇടയ്ക്കെടുത്ത് തുടച്ച് മിനുക്കി വെക്കാനും ഇഷ്ടപ്പെടുന്ന ഒരാൾക്ക് ആ സുഗന്ധം ഓർമയിൽ ഇല്ലെന്ന് ഉറപ്പിച്ചു പറയാനാവും. ഇത് എന്ത് ഗന്ധമാണെന്ന് ആലോചിച്ചു. കറുവപ്പട്ട ആണോ. ഏയ് അല്ല. പിന്നെന്താ. ആവോ. പിന്നെ എന്താണെന്ന് ആലോചിക്കാൻ ബിരുദം ബോട്ടണിയിൽ അല്ലാത്തത് കൊണ്ട് ആ ആലോചന അവിടെയങ്ങ് ഫുൾ സ്റ്റോപ്പിട്ടു. 

പിന്നെ ഒരാഴചയ്ക്ക് ശേഷം, രണ്ടുമൂന്നു ദിവസങ്ങളിൽ രാത്രി പുറത്ത് പോയപ്പോ ദേ പിന്നേം ആ സുഗന്ധം. വൃശ്ചിക കുളിരും നനുത്ത സുഖമുള്ള ഈ ഗന്ധവും. ഇത് എന്താണെന്നറിയാനുള്ള ആഗ്രഹം കൂടി കൊണ്ടിരുന്നു. എങ്ങനെ കണ്ടെത്തുമെന്ന് അറിയാനും വയ്യ. കാരണം മറ്റൊരാളോട് നമ്മൾ മാത്രം അനുഭവിച്ച ഈ ഗന്ധം എന്താണെന്ന് ചോദിച്ചറിയുക ഒരു ടാസ്ക് തന്നെയാണല്ലോ. 

അതിനു ശേഷം ഒരു ദിവസം രാത്രി ചേട്ടത്തി വീട്ടിൽ വന്നപ്പോ പറഞ്ഞു. എടി വഴിയിലൊക്കെ എന്തോ ഒരു പ്രത്യേക മണമെന്ന്. ബിരിയാണി മസാലേടെ മണം പോലെയെന്ന് ചേച്ചീടെ അനുഭവം. ഞാൻ അന്വേഷിച്ച് നടക്കുന്ന മണത്തിൻ്റെ കാര്യം തന്നെയാണ് ചേച്ചി പറയുന്നതെന്ന് ഉറപ്പ്. പക്ഷെ ചേച്ചിക്കും എന്താണെന്ന് അറിഞ്ഞു കൂടാ. 

ശരിക്കും പറഞ്ഞാൽ ഞാൻ എപ്പോഴൊക്കെ ഈ മണം അനുഭവിച്ചോ അപ്പോഴൊക്കെ എൻ്റെ ഭർത്താവും കൂടെയുണ്ടായിരുന്നെങ്കിലും എൻ്റെ പ്രിയപ്പെട്ട ഭർത്താവ് എന്നെ പോലെ മണം പിടിക്കാൻ അത്ര പോരാത്തത് കൊണ്ട് ഞാൻ അതേ പറ്റി സംസാരിച്ചുമില്ല. 

ഇക്കഴിഞ്ഞ ഒരു ദിവസം രാത്രി ഞാൻ അന്വേഷിച്ച് നടന്ന ഗന്ധം എന്നെ തേടി വന്ന പോലെ തോന്നി എനിക്ക്. കാരണമെന്തെന്നാൽ അടുക്കളയിലും പുറത്തും എന്തിനേറെ ബെഡ്റൂമിൽ വരെ അന്ന് ആ മണം ഒരു ഇളം തെന്നലിനെയും കൂട്ടുപിടിച്ച് വന്നു. ആഹാ എന്നാൽ ഇത് കണ്ടുപിടിച്ചിട്ട് തന്നെ കാര്യം എന്ന് തന്നെ കരുതി. പിറ്റേന്ന് മോളെ സ്കൂളിലേക്ക് വണ്ടി കയറ്റി വിട്ടിട്ട് തിരികെ വരുമ്പോ വീടിൻ്റെ നേരെ മുൻപിലുള്ള ക്ഷേത്ര മുറ്റത്ത് നിൽക്കുന്ന ഒരു മരം പൂത്തുലഞ്ഞ് നിക്കുന്നു. നിലത്തെല്ലാം ഇളം പച്ച നിറത്തിലുള്ള കുഞ്ഞു പൂക്കൾ കൊണ്ട് മെത്ത വിരിച്ചിരിക്കുന്നു. കുറച്ച് പൂക്കൾ നുള്ളി പെറുക്കിയെടുത്തിട്ട് മരത്തിലൊന്ന് സൂക്ഷിച്ച് നോക്കി. ഏഴിലം പാല!

പണ്ട് ഞങ്ങളുടെ ചെറുപ്പത്തിൽ അച്ഛൻ ഒരു ചെടിയുടെ തയ്യ് കൊണ്ട് വന്നിട്ട് ഞങ്ങൾ അത് നട്ടു വെച്ചു. അത് വളരെ പതുക്കെ പതുക്കെ വളർന്നു വന്നപ്പോ അതിൻ്റെ ഏഴിലകൾ കണ്ട് എല്ലാരും പറഞ്ഞു അയ്യോ ഇത് വീട്ടിൽ നട്ടുപിടിപ്പിക്കല്ലേ ഇത് ഏഴിലം പാലയാണ്. ഇത് വെച്ചാൽ യക്ഷി വരും. ഇത് യക്ഷിയുടെ മരമാണെന്ന്. ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ പേടിച്ചിട്ടുള്ള ഒരു ഐറ്റം ആണല്ലോ ഇപ്പറഞ്ഞ കക്ഷി. യക്ഷി!

അതുകൊണ്ട് അപ്പൊ തന്നെ പിഴുത് കളയാൻ നോക്കി. വേര് നല്ല പോലെയങ്ങ് ഉറച്ച് പോയി. പിന്നെ മൂട് നോക്കി വെട്ടി കളഞ്ഞു. പിന്നീട് എപ്പോഴൊക്കെ അത് തല പൊക്കാൻ നോക്കിയോ അപ്പോഴൊക്കെ നിഷ്കരുണം ഞാൻ അതിൻ്റെ തല വെട്ടി കളഞ്ഞു. വളരാൻ അനുവദിച്ച് കൂടാ. വളർന്ന് പന്തലിച്ച് പൂവിട്ടാൽ യക്ഷി എന്ന കക്ഷി വരുമല്ലോ. 

ശ്ശോ. എന്നാലും ഈ മുപ്പത് കഴിഞ്ഞ സമയത്താണല്ലോ ആദ്യമായി ഈ ഗന്ധം ആസ്വദിക്കാൻ കഴിഞ്ഞത്. എന്തായാലും പഴേ പോലെ ഇപ്പൊ യക്ഷിയെ ഒന്നും അത്ര വകവെപ്പില്ല. ഈ 2000’s കിഡ്സ് പറയും പോലെ തള്ള വൈബ് ആയതുകൊണ്ടാണോ എന്തോ. അതോ അതിലും വലിയ പേടിക്കാനുള്ള സംഗതികളൊക്കെ ജീവിതത്തിലുണ്ടെന്ന ബോധ്യമാണോ എന്തോ യക്ഷിയെം യക്ഷനേം ഒക്കെ പേടിച്ചിരുന്ന നാളുകൾ കഴിഞ്ഞു പോയി. 

അതുകൊണ്ട് ഇവിടെ നിന്ന് പോകുന്നതിനു മുമ്പ് ഭൂമിയിലുള്ള പ്രകൃതിയുടെ വികൃതികളെയും ഇത്തരത്തിൽ പ്രകൃതി ഒരുക്കിയ സുഗന്ധങ്ങളെയുമൊക്കെ ആവോളം ആസ്വദിച്ചങ്ങ് പോണമെന്നൊരു ആഗ്രഹം. 

അതുകൊണ്ട് എന്നേലും വീട്ടുമുറ്റത്തൊരു ഏഴിലം പാല വെച്ച് പിടിപ്പിക്കണം. പാല പൂക്കുമ്പോൾ ഉള്ള ആ വശ്യമായ ഗന്ധത്തിൽ മയങ്ങി യക്ഷിയോ യക്ഷനോ ഇനി അഥവാ ഗന്ധർവനോ വന്നാൽ അവർക്കും കൂടി ഒരു കട്ടൻ ചായ ഒക്കെ ഇട്ടു കൊടുത്ത് വൃശ്ചിക നിലാവിൽ സൊറ പറഞ്ഞ് കുളിർക്കാറ്റേറ്റ് പാലച്ചുവട്ടിൽ അങ്ങനെ ഇരിക്കണം.. 😌😌

Post Views: 38
2
Vishnupriya

കയ്യിൽ കിട്ടുന്നതെന്തും വായിക്കാൻ ഇഷ്ടമാണ്..മനസിൽ തോന്നുന്നതെല്ലാം എഴുതാനും..!!

2 Comments

  1. Shreeja R on December 27, 2024 11:37 AM

    ഏഴിലംപാലയുടെ മണം ഇതു പോലെ എന്നെയും കുഴക്കിയിട്ടുണ്ട്. കുറെ കഴിഞ്ഞാണ് മണത്തിന്റെ ഉറവിടം മനസ്സിലായത്. വീട്ടിൽ വെച്ചുപിടിപ്പിക്കാൻ എനിക്കും ആഗ്രഹം ഉണ്ട്.

    Reply
  2. Sandhya m ram on December 26, 2024 9:30 PM

    കഴിഞ്ഞ ആഴ്ച തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം കണ്ട് ഞങ്ങൾ രണ്ടും ബൈക്കിൽ തിരികെ വരും നേരം രാത്രി ഒരുപാടങ്ങ് വൈകി. യാത്ര ചെയ്യവേ മൂക്കിൽ തുളച്ചു കയറുന്ന ഉന്മാദഗന്ധം, ഇതിനും മാത്രം പാലമരങ്ങൾ ഉണ്ടോ ഈ നാട്ടിൽ എന്ന് തോന്നിപ്പോയി 😜 ഓരോ മുക്കിലും ഓരോ പാലമരം വീതം വിരിഞ്ഞ പൂക്കളുമായി മാദക സുഗന്ധവും പേറി വിതാനിച്ചങ്ങനെനിൽക്കയാണ് 🌳🌳🌳 എന്നാപ്പിന്നെ ഒന്നിറങ്ങി പാലമരച്ചോട്ടിൽ നിന്ന് പാതിരാത്രിയിൽ ഒരു സെൽഫി എടുക്കാമെന്ന് പറഞ്ഞതല്ല പെട്ടെന്ന് മറ്റേ “കക്ഷി “യെ ഓർത്തു 🙄😇വണ്ടിക്കു speed കൂട്ട് ഇല്ലേ ഇപ്പം മഴ പെയ്യും ന്ന് പറഞ്ഞു തീർന്നില്ല അതിനുമുന്പേ ഒന്നു രണ്ടു മഴത്തുള്ളികൾ എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു….🌧️🌧️🌦️ മഴയേ ഭാഗ്യ ദേവ്യേ…. നന്ദി 🙏🙏🙏🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.