“ധൈര്യമായി ഇരിക്കൂ… ഞാനുണ്ട് കൂടെ..” ഏഴെട്ടു വർഷത്തെ സ്നേഹ ബന്ധത്തെ വീട്ടുകാർ നിഷ്കരുണം എതിർത്ത് പ്രണയത്തിൻ്റെ കൊടും ചൂടിൽ ഉരുകി ഒലിച്ചു നിക്കുന്ന സമയത്താണ് അദ്ദേഹം ആദ്യമായി ഈ വാക്കുകൾ കൊണ്ട് എനിക്ക് ആശ്വാസം ആയത്.. പിന്നീട് ജീവിതത്തിലെ പല പ്രതിസന്ധികളിലും ഇത് ആവർത്തിച്ചു.. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അദ്ദേഹത്തിൻ്റെ അമ്മ, മനസിനെ ആക്രമിച്ചപ്പോഴും ഇതേ വാക്കുകളാൽ സംരക്ഷണം ഉറപ്പ് തന്നു. ഞങ്ങളുടെ കുഞ്ഞിന് ജന്മം നൽകാൻ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലൻസിൽ ഇരുന്ന്കൊണ്ട് തണുത്തു മരവിച്ച എൻ്റെ കൈ മുറുകെ പിടിച്ചു. വാക്കുകൾ പുറത്തേക്ക് വന്നില്ലെങ്കിലും പറയാനുള്ളത് ഇതേ കാര്യം തന്നെയാണെന്നതിൽ സംശയമേതുമില്ല.. ‘ധൈര്യമായിരിക്കു.. ഞാനുണ്ട് കൂടെ..’ എന്ന്! കുഞ്ഞുണ്ടായതിന് ശേഷവും ഞാൻ അനുഭവിച്ച മാനസിക പ്രയാസങ്ങളിൽ എനിക്ക് ധൈര്യം തന്നത് അദ്ദേഹത്തിൻ്റെ ഈ വാക്കുകൾ ആണ്.. വർഷങ്ങൾക്കിപ്പുറം മൂന്ന് പെൺമക്കൾക്ക് പാലൂട്ടി വളർത്തിയ എൻ്റെ അമ്മയുടെ നെഞ്ചിൽ ഭീകരനായ ഞണ്ട് ആക്രമിക്കാൻ വന്നപ്പോ ഇനിയൊരു…
Author: Vishnupriya
ഈ മാസമാദ്യം ഒരു യാത്ര കഴിഞ്ഞ് വെളുപ്പിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് നടക്കുന്ന വഴി, വെളുപ്പിനെയുള്ള തണുപ്പും കൂട്ടിന് ഉപമിക്കാൻ കഴിയാത്ത ഒരു വല്ലാത്ത സുഗന്ധവും. അത് മൂക്കിലും പിന്നെ ശരീരത്ത് ഒട്ടാകെയും കയറിക്കൂടി. ആ വഴികൾ പിന്നിട്ട്പോയിട്ടും ആ ഗന്ധം തലച്ചോറിൽ കയറിയിരുന്നു. അതിനു മുൻപെങ്ങും അത്തരം ഒരു ഗന്ധം അനുഭവിച്ചതായി ഓർമകളിൽ എങ്ങുമില്ല. ഓർമകളെ ചില്ലുപാത്രത്തിലിട്ട് അടച്ച് സൂക്ഷിക്കാനും ഇടയ്ക്കെടുത്ത് തുടച്ച് മിനുക്കി വെക്കാനും ഇഷ്ടപ്പെടുന്ന ഒരാൾക്ക് ആ സുഗന്ധം ഓർമയിൽ ഇല്ലെന്ന് ഉറപ്പിച്ചു പറയാനാവും. ഇത് എന്ത് ഗന്ധമാണെന്ന് ആലോചിച്ചു. കറുവപ്പട്ട ആണോ. ഏയ് അല്ല. പിന്നെന്താ. ആവോ. പിന്നെ എന്താണെന്ന് ആലോചിക്കാൻ ബിരുദം ബോട്ടണിയിൽ അല്ലാത്തത് കൊണ്ട് ആ ആലോചന അവിടെയങ്ങ് ഫുൾ സ്റ്റോപ്പിട്ടു. പിന്നെ ഒരാഴചയ്ക്ക് ശേഷം, രണ്ടുമൂന്നു ദിവസങ്ങളിൽ രാത്രി പുറത്ത് പോയപ്പോ ദേ പിന്നേം ആ സുഗന്ധം. വൃശ്ചിക കുളിരും നനുത്ത സുഖമുള്ള ഈ ഗന്ധവും. ഇത് എന്താണെന്നറിയാനുള്ള…
എനിക്ക് എന്നെയൊന്ന് തിരികെ പിടിക്കണം. തീരാ വ്യഥകളുടെ പടുകുഴിയിൽ ആണ്ടുപോയ എൻ്റെ മനസിനെ എനിക്ക് പിടിച്ച് കെട്ടി കൊണ്ട് വരണം. അവൾ ആ ദൃഡ നിശ്ചയത്തോടെ ആണ് അന്ന് ഉറക്കമുണർന്നത്. തലേ രാത്രി അവളുടെ ചിന്തകൾക്ക് കൂട്ടായി ഇരുട്ടിൻ്റെ കാതിൽ ചാറ്റൽ മഴ താളം തുള്ളി നിന്നിരുന്നു. ഉറക്കമില്ലാത്ത ഒട്ടനേകം രാത്രികൾ പോലെയായിരുന്നില്ല കഴിഞ്ഞ രാത്രി. നിദ്രാദേവി കടാക്ഷിച്ചില്ലെങ്കിൽകൂടെ ക്ഷീണമോ നിരാശയോ തോന്നിയില്ല. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വന്നു. അലമാരയിൽ നിന്നും ഒരു സാരിയെടുത്തു. ഞൊറിയാൻ ശ്രമിച്ചു. മറന്നു പോയി. സാരമില്ല. വീണ്ടും ശ്രമിച്ചു. അവസാനം എങ്ങനെയോ ഉടുത്തു. പക്ഷെ അവൾക്കതിൽ തൃപ്തി തോന്നി. മുടി കോതി. ചീപ്പ് എടുത്ത് ചീകി നോക്കി. എത്രയോ നാളുകളായി മുടിയൊന്ന് ചീകിയിട്ട്. എന്നോ ആങ്ങള വാങ്ങിത്തന്ന അതുവരെ ഇട്ടു നോക്കാതിരുന്ന കുറെ കുപ്പിവളകൾ കൈകൾക്ക് അലങ്കാരമാക്കി. മധുര പതിനെട്ട് എത്തിയ മൂത്ത മകളുടെ പൗഡർ കുറച്ചെടുത്ത് മുഖത്തിട്ടു. ഒരു കുങ്കുമ പൊട്ടിട്ടു. വരണ്ടുണങ്ങിയ കൺതടങ്ങൾ…
“അല്ലാ. ഇതെന്താപ്പോ കഥ. ഈ മകര മാസത്തിൽ ഇങ്ങനെയൊരു മഴ. ” തങ്ങളുടെ മാത്രം ഇടമായ ആ അത്തിമരത്തിലിരുന്ന് കൊണ്ട് ആൺവേഴമ്പൽ തൻ്റെ പ്രിയപ്പെട്ടവളോട് ചോദിച്ചു. അവൾ അവൻ്റെ ഭംഗിയുള്ള ചിറകുകൾക്കരികിലായി ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു. “അത് എന്താണെന്ന് വെച്ചാൽ നമുക്കുണ്ടാകാൻ പോകുന്ന സന്തോഷം പ്രകൃതി അറിഞ്ഞിരിക്കുന്നു. ആ സന്തോഷമാണ് ഈ പെയ്യുന്നത്.” അവൻ കൗതുകത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. “അതേ. അതു തന്നെ… നമുക്കിടയിലേക്ക് ചിലർ വരാൻ പോകുന്നു. ചിലരല്ല. നമ്മുടേത് മാത്രമായ നമ്മുടെ പൊന്നോമനകൾ.” അവൻ സന്തോഷം കൊണ്ട് ആ വലിയ ചിറകുകൾക്കുള്ളിലേക്ക് അവളെ ചേർത്തിരുത്തി. വലിയ ചുണ്ടുകൾ ആർത്ത് പെയ്യുന്ന മഴയിലേക്ക് തുറന്നു പിടിച്ചു. മഴനീർത്തുള്ളികൾ തൻ്റെ പ്രിയതമയുടെ ചുണ്ടുകൾക്കുള്ളിലേക്ക് ഇറ്റിച്ചു കൊടുത്തു. ആ പ്രണയാർദ്ര മഴയിൽ നനഞ്ഞുതിർന്ന് അവനും അവളും ഉറക്കെ ഉറക്കെ പാടി. ആ പാട്ട് മലകൾ മുഴുവൻ മുഴങ്ങിക്കേട്ടു. ശെന്തുരുണി വനത്തിനുള്ളിലെ മലകൾ ! മരം പെയ്യാറായപ്പോൾ ആ വഴി വന്ന തത്തക്കൂട്ടം…
