Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുതിയ വർഷം, പുതിയ വീട്ടമ്മ
കഥ ജീവിതം പാരന്റിങ് പ്രചോദനം വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

പുതിയ വർഷം, പുതിയ വീട്ടമ്മ

By Soumya MuhammadDecember 27, 20248 Comments4 Mins Read156 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഈ അമ്മയെന്താ ഇങ്ങനെ കുത്തിക്കുറിക്കുന്നത്. രണ്ടു ദിവസമായല്ലോ തുടങ്ങീട്ട് “
പരിഭവവും പരിഹാസവും കലർന്ന മകളുടെ ചോദ്യം കേട്ട് ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി. അവളെന്റെ കയ്യിലെ വരയിടാത്ത ഇരുന്നൂറു പേജിന്റെ നോട്ട് ബുക്ക്‌ വലിച്ചെടുത്ത് ഗർവ്വോടെ അത്‌ തുറന്നു.
“അയ്യോ! ഇതെന്റെ ബുക്ക്‌ ആണല്ലോ…!”
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഇളയ മകൻ ബുക്കിന്റെ പുറം കട്ടി കണ്ട് ഉറക്കെപ്പറഞ്ഞു. ഇത്രേം ദിവസം അവന് ഈ ബുക്ക്‌  യാതൊരു ആവശ്യവും ഇല്ലാരുന്നു. ഇനി ഇതിലാകും അവന്റെ എഴുത്ത് മുഴുവൻ. അല്ലെങ്കിലും കുഞ്ഞു നാൾ മുതൽ എനിക്കു വേണ്ടി മാറ്റിവെക്കുന്ന മിഠായിത്തുണ്ടുകൾക്കും മധുരകഷണങ്ങൾക്കും  അവന് വല്ലാത്തൊരു കൊതിയായിരുന്നു. എത്ര തിന്നു വയറു നിറഞ്ഞാലും അതും കൂടി തിന്നാലേ അവന് തൃപ്തി ആകൂ. ഞാനാണെങ്കിലോ മാതൃത്വത്തിന്റെ മഹത്വവും പറഞ്ഞ് സ്വമനസ്സാലേ അതെല്ലാം മക്കളുടെ വായിലേക്കും വച്ചുകൊടുക്കും.
“പുതുവർഷം, പുതിയ ഞാൻ… പുതിയ വീട്ടമ്മ “
അവൾ ബുക്കിലെ ആദ്യപേജിലെ ആദ്യവരി ഉറക്കെ വായിച്ചു.
“ഓഹോ! അപ്പോൾ ന്യൂ ഇയർ റെസലൂഷൻസ് ആണല്ലേ? എന്നാൽ പിന്നെ ഞാൻ വായിക്കുന്നില്ല. കോമഡി ആയിരിക്കും… നടക്കാൻ പോകും, ചാടാൻ പോകും, വ്യായാമം ചെയ്യും ആരോടും ദേഷ്യപ്പെടില്ല, ഞാൻ എന്നെ സ്നേഹിക്കും, എനിക്ക് വേണ്ടി സമയം മാറ്റിവെക്കും… അങ്ങനെയങ്ങനെ. ഞാനും എടുത്തിട്ടുണ്ട് കുറച്ചെണ്ണം.ചുമ്മാ ഒരു രസത്തിന്… കാശ് മുടക്കൊന്നും ഇല്ലല്ലോ “
അപ്പുറത്തിരിക്കുന്ന അവളുടെ അച്ഛനെ നോക്കി അതായത് എന്റെ സ്വന്തം കെട്ട്യോനെ നോക്കി അവൾ കണ്ണിറുക്കി ചിരിച്ചു.
“നീ വായിക്ക്.  ഈ ജോലീം കൂലീം ഒന്നുമില്ലാത്ത വീട്ടിൽ കുത്തിയിരിക്കുന്ന ഇവളുമാർക്കും എന്താണിത്ര പ്രതിജ്ഞ എന്ന് ഞാനൊന്നു കേൾക്കട്ടെ”
അച്ഛനും മക്കളും ചിരിച്ചു.
മകൻ എഴുതി പാതിയും പഴകിയ നോട്ട് ബുക്കിലെ  ശേഷിക്കുന്ന പേജിൽ  ആദ്യനമ്പറിട്ട് ഞാൻ എഴുതിയത് കണ്ട് അവളെന്നെ നോക്കി ചിരിച്ചു. പിന്നെ ഉറക്കെ വായിച്ചു.
1 . അടുക്കളപ്പണിക്ക് എനിക്ക് മാന്യമായ ശമ്പളവും പരിഗണനയും നൽകണം.
“ആദ്യവെടി അച്ഛന്റെ നെഞ്ചത്തോട്ട് തന്നെ…”
മക്കൾ രണ്ടു പേരും വായ പൊത്തിച്ചിരിച്ചു.
“കിട്ടിയത് തന്നെ “
അദ്ദേഹം കണ്ണടക്കുള്ളിൽക്കൂടി എന്നെയൊന്നു കടുപ്പിച്ചു നോക്കി.
അവൾ അച്ഛനെയൊന്നു നോക്കി. എന്നിട്ട് വീണ്ടും ഞാൻ എഴുതിയത് വായിക്കാൻ തുടങ്ങി.
“കിട്ടിയത് തന്നെ എന്ന് ഇക്കാര്യം ഞാൻ അവതരിപ്പിക്കുമ്പോൾ തന്നെ അദ്ദേഹം പരിഹസിച്ചു പറയും. എങ്കിലും ഞാൻ ഈ ആവശ്യത്തിൽ നിന്നും പിന്മാറില്ല. തുടക്കം എന്ന നിലയിൽ തുച്ഛമായ ഒരു തുകയെങ്കിലും എനിക്കു കിട്ടിയേ പറ്റൂ. ഇനിയും പാഡ് വാങ്ങാനും,  സുഖിമില്ലാത്ത എന്റെ ബന്ധുക്കളെ കാണാൻ പോകുമ്പോഴും വെല്ലപ്പോഴും അമ്മയുടെ ഫോണൊന്നു ചാർജ് ചെയ്തു കൊടുക്കണം എന്നു തോന്നുമ്പോഴും അദ്ദേഹത്തിന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ വയ്യ.വല്ലാത്ത മടുപ്പ് തോന്നുന്നു. മക്കളും അച്ഛനും വേണ്ടത്ര പരിഗണനയും പ്രൊമോഷനും ഇനിയെനിക്ക് നൽകിയില്ലെങ്കിൽ ഞാൻ ഈ വീട്ടിൽ ചെയ്യുന്ന ജോലികളിൽ പലതും വെട്ടികുറയ്ക്കും.വീട്ടമ്മമാർക്കും ജീവിക്കണം മാന്യമായി തന്നെ. ഭരിക്കപ്പെടേണ്ടവൾ എന്നർഥം വരുന്ന ഭാര്യയെന്നുള്ള പ്രയോഗം തന്നെ ഇനിയില്ല, ജീവിതപങ്കാളി എന്നേ അഭിസംബോധന ചെയ്യേണ്ടതുള്ളൂ എന്ന കോടതി ഉത്തരവ് എപ്പോഴും ഓർമ്മയിൽ ഉണ്ടാകുന്നത് നല്ലതാണ്.
മകൾ ആദ്യം അച്ഛനെയും പിന്നെ അനിയനെയും നോക്കി. ശേഷം തുടർന്നു വായിക്കാൻ തുടങ്ങി.
2. ഇനി മുതൽ എന്റെ ആമാശയം വെയിസ്റ്റ് ബിൻ ആയിരിക്കില്ല. പകരം എനിക്കിഷ്ടമുള്ളത് മാത്രമേ അവിടെ നിക്ഷേപിക്കൂ.
അവനവന് കഴിക്കാൻ പറ്റുന്ന ആഹാരം മാത്രം ഇനി മുതൽ എല്ലാവരും കഴിക്കാൻ എടുക്കുക. ബാക്കി വന്നാലും കുഴപ്പമില്ല അമ്മ കഴിച്ചോളും എന്ന് ആരും കരുതേണ്ട. ബാക്കി വരുന്നത് ഫ്രിഡ്ജിൽ വച്ച് അടുത്ത നേരത്തിൽ ചൂടാക്കി തരും. വളിച്ചതോ പുളിച്ചതോ ഉണ്ടെങ്കിൽ എല്ലാവരും തുല്യമായി ഭക്ഷിക്കണം.എച്ചില് തിന്നുന്നവർക്ക് എന്നും പട്ടിയോളം വിലയേ ഉണ്ടാകൂ… അതിനി സ്വന്തം കെട്യോന്റെ ആയാലും മക്കളുടെ ആയാലും എന്നെനിക്ക് മനസ്സിലായി. പിന്നെ ഫലൂദ, ചോക്ലേറ്റ്സ്, ഷവർമ്മ ഇതെല്ലാം വാങ്ങുമ്പോൾ എനിക്കും കൂടി വാങ്ങുക. ഒരു ഭാര്യ ആയതിനാലും അമ്മ ആയതിനാലും സർവ്വോപരി ഒരു വീട്ടമ്മ ആയതിനാലും ഞാൻ ഇതെല്ലാം ബഹിഷ്കരിക്കണമെന്ന് ഇന്ത്യൻ നീതി ന്യായ വ്യവസ്ഥിതിയിൽ ഒരിടത്തും പറഞ്ഞിട്ടുള്ളതായി എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല.
3 ഉറച്ച തീരുമാനങ്ങൾ എടുക്കും.
ഇനി മുതൽ ഏതൊരു കാര്യവും അതൊരു കടുകിനോളം നിസ്സാരവും  വിലപിടിപ്പുള്ള ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനോളം സാരവും ആയിക്കോട്ടെ എനിക്ക് അതിൽ ഉറച്ച തീരുമാനങ്ങൾ ഉണ്ടാകും. കാരണം ഞാൻ ഒരു പെൺകുട്ടിയുടെ അമ്മയാണ്. എന്റെ സംസാരത്തിലെ വ്യക്തതയും തീരുമാനങ്ങളിലെ ദൃഡ്ഢതയും കണ്ടു വേണം ഇനിയെങ്കിലും അവൾ വളരാൻ. കാരണം ഞാൻ വിശ്വസിക്കുന്നു വളർന്നു വരുന്ന പെൺകുട്ടികൾ നല്ല നാളേക്കുള്ള മുതൽക്കൂട്ടുകൾ ആണെന്ന്. ഒരു അമ്മയെന്ന നിലയിൽ എനിക്കതിൽ ഭാരിച്ച ഉത്തരവാദിത്തം ഉണ്ടെന്നും.
വായിച്ചു നിർത്തി അവളെന്നെ അല്പനേരം നോക്കി നിന്നു. പിന്നെ തുടർന്നു
ഇനി ഒരേ ഒരെണ്ണം കൂടിയേ ഉള്ളൂ. ദ ലാസ്റ്റ് ആൻഡ് ദി ഫോർത്ത് വൺ ഈസ്‌…
4. പൂർണ്ണമായ അർഥത്തിൽ മാനസിക ആരോഗ്യം നില നിർത്തുക.
മാനസിക ആരോഗ്യം എന്നാൽ ശരീരിക -വൈകാരിക – സാമൂഹിക ക്ഷേമമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എങ്ങനെ ചിന്തിക്കണം, ഞാൻ എന്ത് ഇഷ്ടപ്പെടണം, ഞാൻ എന്ത് തിരഞ്ഞെടുപ്പുകൾ നടത്തണം എന്നതെല്ലാം എന്റെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു.എനിക്ക് തോന്നുന്നു മനസ്സിനാണ് ആദ്യം അസുഖങ്ങൾ വരുന്നതെന്ന്! മനസ്സിൽ കെട്ടി കിടക്കുന്ന ദുഃഖം, ദേഷ്യം, ഉൽകൺഠ, അമർഷം, വെറുപ്പ്, വൈരാഗ്യം തുടങ്ങിയ വികാരങ്ങൾ സാവധാനം ശരീരത്തെ ബാധിക്കുന്നു. അതിനാൽ ഈ വർഷം മുതൽ ഫിസിക്കൽ ഫിറ്റ്നസ്സ് പോലെയോ അല്ലെങ്കിൽ അതിനേക്കാൾ മുകളിലോ മെന്റൽ ഫിറ്റ്നസിനും ഞാൻ പ്രാധാന്യം നൽകുന്നു. മനസ്സിനെ കൂടുതൽ കരുത്തുള്ളതാക്കാനുള്ള ചിട്ടകൾക്കും വ്യായാമങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകും.ആരോഗ്യമുള്ള ഒരു മനസ്സ് എനിക്കുണ്ടെങ്കിൽ മാത്രമേ എനിക്ക് എന്നെ സ്നേഹിക്കാനും, എനിക്ക് വേണ്ടി സമയം മാറ്റി വെക്കാനും കഴിയൂ. ചത്ത മനസ്സും ചലിക്കുന്ന ശരീരവുമായി ജീവിക്കാൻ ഇനിയെനിക്ക് വയ്യ.മാത്രമല്ല വീട്ടമ്മമാരുടെ മാനസിക ആരോഗ്യം വളരെ പ്രാധാനമാണ്. കാരണം നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ  ആദ്യ പടി വീടകങ്ങളാണ്, ആദ്യ അദ്ധ്യാപികയാകട്ടെ അമ്മയും.
“പുതിയ വർഷം, പുതിയ ഞാൻ… പുതിയ വീട്ടമ്മ ” ഇതാണ് ഈ പുതു വർഷത്തിലേക്കുള്ള എന്റെ തീരുമാനങ്ങളും, ലക്ഷ്യങ്ങളും.
വായിച്ചു കഴിഞ്ഞ് അവർ മൂവരും ഒന്നും മിണ്ടാതെ അല്പനേരമിരുന്നു. പിന്നെ മകൾ അവളുടെ മുറിയിലേക്ക് കയറിപ്പോയി. ഞാൻ വെറുതേ നോട്ട് ബുക്കിലെ ബാക്കിയുള്ള പേജുകളിലേക്കു  നോക്കി മുഖം കുനിച്ചിരുന്നു.
“നോക്കൂ അമ്മേ… ദാ ഇത് അമ്മയെടുത്തോളൂ. ഇനി അമ്മ ഇതിൽ എഴുതിയാൽ മതി “
അരികിൽ മകളുടെ ശബ്ദം കേട്ട് ഞാൻ മുഖമുയർത്തി. പുതിയ വർഷത്തിലേക്കുള്ള ഒരു ഡയറിയും കയ്യിൽ നീട്ടി അവളെന്റെ നേരെ നോക്കി കണ്ണിറുക്കി ചിരിച്ചു.
“ക്ലാസ്സിലെ ഏറ്റവും നല്ല ഹാൻഡ് റൈറ്റിംഗ് എന്റേതാണ് എന്ന് പറഞ്ഞെന്റെ മിസ്സ്‌ തന്നതാണ്. എനിക്കിപ്പോൾ മനസ്സിലായി എന്റെ കൈയ്യക്ഷരം അമ്മയുടേത് പോലെയാണെന്ന്… അമ്മ എത്ര മനോഹരമായി എഴുതിയിരിക്കുന്നു. ഇത് അമ്മക്കിരിക്കട്ടെ. അമ്മയുടെ ഈ തീരുമാനങ്ങളുടെ കൃത്യമായ ഫോള്ളോ അപ്പ്‌ ഇനി മുതൽ ഇതിൽ കുറിച്ചു വെക്കണം “
അവളെന്നെ ഇറുകി പുണർന്നു കൊണ്ടെന്റെ കവിളിൽ അമർത്തി ചുംബിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു. പുതു വർഷത്തിലെ ആദ്യ സമ്മാനത്തിലേക്ക് ഞാനൊന്നു നോക്കി. പിന്നെ ആ പുത്തൻ ഡയറി ഞാനൊന്നു മണപ്പിച്ചു നോക്കി. നല്ല മണം… പുതു പുത്തൻ താളുകളുടെ നല്ല ഭ്രമിപ്പിക്കുന്ന  ഗന്ധം…
Post Views: 26
3
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

8 Comments

  1. shybi shaju on January 2, 2025 7:03 PM

    ഇത് കലക്കീട്ടോ 👌👌

    Reply
  2. Jo on January 1, 2025 5:43 PM

    Well said ❤️

    Reply
  3. Geminikraj on January 1, 2025 5:23 PM

    നന്നായിട്ടുണ്ട്

    Reply
  4. Shreeja R on January 1, 2025 2:26 PM

    Super ❤️

    Reply
  5. sabira latheefi on January 1, 2025 1:22 PM

    സൗമ്യ ഇനി ഇത് പോലെ ഒന്ന് എഴുതി നോക്കട്ടെ. വല്ലതും നടക്കുമോ എന്ന്

    Reply
  6. Nazreen on January 1, 2025 1:14 PM

    പുതുവർഷത്തിലെ ആദ്യ ചുംബനം….. Touching ♥️♥️♥️♥️

    Reply
  7. Suma Jayamohan on December 29, 2024 6:25 AM

    പുതുവർഷത്തിലെ ആദ്യ സമ്മാനം ആ ഡയറിയല്ല, മോളുടെ ആ ചേർത്തു നിർത്തലാണ്; ജീവിതത്തിന് അർത്ഥമുണ്ടായെന്ന് തോന്നുന്ന നിമിഷം.
    കണ്ണുനിറഞ്ഞു പോയി.
    നല്ലെഴുത്ത്
    ഇഷ്ടമായിട്ടോ❤️🌹👌

    Reply
    • Simble sebastian on December 29, 2024 8:49 PM

      നന്നായിട്ടുണ്ട് ❤️❤️❤️
      Happy new year💜

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.