പ്രിയപ്പെട്ട ഗോപ, ദാവ,
നിങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണൂ. ദൈവികചോദന തിരിച്ചറിഞ്ഞ നിങ്ങൾ സ്വർഗം അർഹിക്കുന്നവർ തന്നെ. പട്ടാളക്കാരിയും ബുദ്ധസന്യാസിയും, ഗോപയും ദാവയും സിദ്ധാർഥനും യാശോധരയുമെല്ലാം ഒന്ന് തന്നെയെന്ന്. Soulmate എന്നത് ഒരിക്കലും പൂർത്തിയാക്കാൻ കഴിയാത്തൊരു വേഷമാണോ ദാവ?
ഗോപ എന്നും പേടിച്ചത് പോലെത്തന്നെ നീയവളെ തീരത്തൊറ്റക്കാക്കി പോയില്ലേ?
ഈ ലോകത്തിന്റെ നെറുകയിലെ സമാധാനമുള്ള രാജ്യത്തെ കുറിച്ച് ഞാനാദ്യമായാണ് വായിക്കുന്നത് ദാവ. നിന്റെ രാജ്യക്കാർ രാജ്യം നഷ്ടപ്പെട്ട് ലോകം മുഴുവൻ കാല് വെന്ത് നടക്കുന്നു എന്നത് ഗോപയെ പോലെ എന്നെയും പൊള്ളിക്കുന്നു. മനസാക്ഷിക്കുത്തില്ലാതെ ജീവിക്കുകയും മരിക്കുകയും ചെയ്യാൻ മിലരെ പായെ പോലെ നിനക്കിനി കഴിയുമോ ദാവ?
ഗോപാ, നീ ധീരയാണ്. ഇനിയാണ് നീ സർവശക്തിയും വിരഹമായി മാറാതെ നോക്കേണ്ടത്. മറ്റൊരു ഗോപക്കുട്ടി സ്വന്തം ദാവ പായെ അന്വേഷിച്ചു മല കയറുമോ?
വേണ്ട ….അവൻ വരും.
അവന് വരാതിരിക്കാനാവില്ല.
മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ക്രൂരത ഏറ്റവും ഭീകരമത്രേ!
വിരഹം പക്ഷെ അനിവാര്യമത്രേ. നിങ്ങൾക്ക് നിങ്ങളെ തന്നെ കൂടുതൽ അറിയാൻ, കൂടുതൽ പ്രണയിക്കാൻ.
പ്രിയപ്പെട്ടവരേ, നിങ്ങൾ നിങ്ങളായി തുടരൂ.
ഓം മണി പദ്മേ ഹും.
എന്ന് ഇങ്ങ് ദക്ഷിണകൈലാസത്തിൽ നിന്നൊരു ദൂത്.
NB:സ്‌നോ ലോടസ് എന്ന ഡോക്ടർ സോണിയ ചെറിയാൻ എഴുതിയ പുസ്തകത്തിലെ പ്രധാന കഥാപാത്രങളാണ് ഗോപയും ദാവയും. വായിക്കാത്തവർ വായിച്ചു നോക്കൂ.
ഷിജു


1 Comment
👏👍