Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചവൾ.. 
ജീവിതം പ്രചോദനം

എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചവൾ.. 

By Hima PraveenJanuary 11, 2025Updated:January 28, 20252 Comments2 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

“ധൈര്യമായിട്ടിരിക്ക് ഞാൻ ഉണ്ട് കൂടെ “

ചില ചേർത്തുപിടിക്കലുകളുടെയും ചില ചേർത്തുനിർത്തലുകളുടെയും ആശ്വാസ കരങ്ങളെ വർണിക്കുന്ന ഈ വരികളിൽ, “ഞാൻ ” എന്ന വാക്ക് പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത് നമുക്ക് പ്രിയപ്പെട്ട ചിലരെയൊക്കെ കുറിച്ചാണ്.. ജന്മം നൽകിയ മാതാപിതാക്കൾ, തണലായ കൂടെപ്പിറപ്പുകൾ, വഴികാട്ടിയായ ഗുരുക്കന്മാർ, പ്രാണനായ പങ്കാളി, കരുതലേകിയ സുഹൃത്തുകൾ, അങ്ങനെ നമ്മളിൽ അത്രമേൽ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്ന ദൈവത്തിന്റെ ചില പ്രതിരൂപങ്ങൾ. കാപട്യത്തിന്റെ നിഴൽ പോലുമില്ലാതെയവർക്ക് നമ്മുടെ സന്തോഷങ്ങളിൽ പങ്കുചേരാനാകും, അലതല്ലുന്ന സങ്കടങ്ങളിൽ നെഞ്ചോട് ചേർത്തുപിടിച്ചു തലോടാനാകും.

പക്ഷെ അതിനേക്കാളുമൊക്കെയപ്പുറം നാം തിരിച്ചറിയാതെ പോകുന്ന ഒരു “ഞാൻ”, നമ്മൾ ഓരോരുത്തരിലും ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് പരമാർത്ഥമായ സത്യം. ഇനി നീ കരയരുതെന്ന് പറഞ്ഞാശ്വസിപ്പിക്കുന്നവർക്കു മുന്നിൽ ഇനി കരയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും അത് പ്രാവർത്തികമാക്കുന്നതും നമ്മുടെ ഉള്ളിലെ “ഞാൻ” ആണ്. നീ കുറച്ചു കൂടി പക്വതയിൽ ജീവിക്കണമെന്ന ഉപദേശങ്ങൾ സ്വീകരിച്ചുകൊണ്ട് തന്റെയുള്ളിൽ പാകത രൂപപ്പെടുത്തിയെടുക്കുന്നതും ഈ പറയുന്ന “ഞാൻ” ആണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരിലെ സന്തോഷമോ സങ്കടമോ ഉയർച്ചയോ താഴ്ച്ചയോ അങ്ങനെ ഏതു സാഹചര്യത്തിലും അതെല്ലാം സ്വയം ഉൾക്കൊള്ളാനും ശരിയായ വഴി തിരഞ്ഞെടുത്തു നയിക്കാനും നമ്മെ പ്രേരിപ്പിക്കുന്നതുമെല്ലാം ഈ പറയുന്ന “ഞാൻ ” തന്നെയാണ്.

പ്രിയപ്പെട്ടവർ ആരൊക്കെ അടുത്തുണ്ടായാലും നമ്മുടെ എല്ലാകാര്യങ്ങളും ഒരുപക്ഷെ എല്ലാവരോടും ഒരുപോലെ പറയാൻ പറ്റിയെന്നു വരാറില്ല. മാതാപിതാക്കളോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ചിലപ്പോൾ നമ്മൾ കൂട്ടുകാരോട് പറയാറുണ്ട്, അല്ലെങ്കിൽ ചിലപ്പോൾ സഹോദരങ്ങളോട് പറയും, ചില കാര്യങ്ങൾ തന്റെ പങ്കാളിയോട് മാത്രമായിരിക്കും നമുക്ക് പറയാനാവുക, ഇനി ഒരുപക്ഷെ ഇവരാരോടും പറയാനാവാത്ത ചില കാര്യങ്ങൽ നമ്മൾ പങ്കുവെക്കുന്നതു പോലും നമ്മുടെ ഉള്ളിലെ ഈ പറയുന്ന ഞാനുമായിട്ടു മാത്രമായിരിക്കും. അത്തരം പ്രതിസന്ധികളെ ഒറ്റയ്ക്ക് തരണം ചെയ്ത് സ്വയം ആശ്വാസം കണ്ടെത്തുന്നുണ്ടെങ്കിൽ അതിനർത്ഥം, മറ്റെന്തിനേക്കാളും വലിയ ഒരു ശക്തി തന്നെയാണ് നമുക്കുള്ളിൽ ഉള്ളതെന്നാണ്. നിനക്കേറ്റവും ഇഷ്ടം ആരോടാണ് അല്ലെങ്കിൽ എന്തിനോടാണെന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് പല പേരുകളിൽ ഉത്തരം വിപുലീകരിക്കുമെങ്കിലും നമ്മൾ ആദ്യം വിരൽ ചൂണ്ടുന്നത് നമ്മളിലേക്ക് തന്നെയാണ്. 

അതെ, “ഞാൻ “എനിക്കേറെ പ്രിയപ്പെട്ടവൾ.. 

എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചവൾ.. 

ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ… 

അറ്റമില്ലാത്ത ആഗ്രഹങ്ങൾക്ക് ചിറകുകൾ തന്നവൾ… 

ഓടിതളർന്നപ്പോൾ താങ്ങും തണലുമായവൾ… 

പാതിവഴിയിലെവിടെയോ നഷ്ടപ്പെട്ടുപോയ എന്നെ വീണ്ടെടുത്തവൾ.. 

എന്നെ എനിക്കു മുന്നിൽ തുറന്നു കാട്ടിത്തന്നവൾ… 

മനസ്സു തുറന്നു കരയാൻ പഠിപ്പിച്ചവൾ, കരഞ്ഞു കലങ്ങിയപ്പോൾ മാറോടടക്കി പിടിച്ചവൾ…. 

എവിടെയും പതറാതെ മുന്നേറാൻ ഊർജമായവൾ.. 

കൈപിടിച്ചുയർത്തിയവൾ.. 

ചെയ്യാൻ പാടില്ലാത്തതിനുമപ്പുറം ഇനിയും നിനക്കേറെ ചെയ്യാനുണ്ടെന്നു വീണ്ടും വീണ്ടും ഓർമപ്പെടുത്തിയവൾ.. 

കളങ്കമില്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കാരണമായവൾ.. 

ക്ഷമിക്കാനും പൊറുക്കാനും നിമിത്തമായവൾ.. 

പൊരുതി ജയിക്കാനുള്ള

മനസ്സു പാകപ്പെടുത്തി തന്നവൾ.. 

നിന്നെയറിയാൻ നിന്നോളം വേറെയാരുമില്ലെന്ന തിരിച്ചറിവ് തന്നവൾ… 

അതെ എനിക്കേറെ പ്രിയപ്പെട്ടവളാണ് ഞാൻ.. 

എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ചവൾ.. 

ധൈര്യമായിട്ടിരിക്ക് “ഞാൻ” ഉണ്ട് കൂടെയെന്നു പറഞ്ഞു നിഴലായവൾ. 

 

 

 

 

 

 

 

Post Views: 44
3
Hima Praveen

2 Comments

  1. Suma Jayamohan on January 11, 2025 9:57 PM

    ❤️🌹

    Reply
  2. shybi shaju on January 11, 2025 10:56 AM

    ❤️❤️❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.