Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പെടലി 2025
അനുഭവം ആരോഗ്യം ജീവിതം നര്‍മം വീട് സ്ത്രീ

പെടലി 2025

By Shiju KPJanuary 13, 2025Updated:January 13, 20251 Comment2 Mins Read45 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാനൊന്ന് വീണു. ഇന്നലെ ബാത്‌റൂമിലെ സോപ്പ് കുമിളയും എണ്ണയും സാറ്റ് കളിക്കുന്നതിനിടയിൽ അറിയാതെയാ വഴി പോയതാ. കാല് വഴുക്കി സ്ലോ മോഷനിൽ തല തറയിലടിച്ചു വീഴുന്നത് സിനിമയിലെന്ന പോലെ തോന്നിച്ചു. വാസ്തുവിലൊന്നും എനിക്ക് തീരെ വിശ്വാസം ഇല്ലാത്തതാ. ഇന്നലെത്തോടെ അതൊക്കെ മാറി. തെക്കോട്ടു തല വെച്ചു കിടക്കരുതെന്ന് വെറുതെയല്ല അവർ പറയുന്നത്. തെക്കോട്ടു തലയിടിച്ചു വീണപ്പോളല്ലേ മനസ്സിലായത്, തെക്കോട്ടു തല വെച്ചാൽ ഭൂഗോളം ഇരട്ടി സ്പീഡിൽ കറങ്ങും നമുക്ക് ചുറ്റും. ഏതായാലും നല്ല സുഖം.

ഒന്ന് വീണപ്പോ തലയോട്ടിക്കുള്ളിലെ വെന്തചോറിൽ (തലചോറെന്നും പറയാം)നിന്നും കുറച്ചു സാധനങ്ങൾ പുറത്തേക്ക് തെറിച്ചു പോയി. ആദ്യം നിറകുടം തുളുമ്പി നിന്ന അഹങ്കാരം. മുഴുവൻ പോയിട്ടില്ല. കുറച്ചേ പോയുള്ളൂ. പിന്നെ തിടുക്കം. എപ്പോളും ഫോർത് ഗിയറിൽ ഓടി കൊണ്ടിരുന്ന മാരുതി 800 ഇപ്പൊ ഫസ്റ്റ് ഗിയറിൽ നിന്ന് കേറുന്നില്ല. മൊത്തത്തിൽ ഒരു മന്ദത. മാരുതിയെന്ന് പറയാൻ കാരണം എൻപത്തഞ്ചിൽ ജനിച്ച 90s kid ആയ ഞാനന്ത കാലത്ത് ഇതൊക്കെയേ നിരത്തിൽ കണ്ടിട്ടുള്ളൂ. പിന്നെ ambassador വേണ്ടന്ന് വെച്ചു. വലിയ സൈസില്ലാത്ത ഒരു കാർ. അത്രെയേ ഉദ്ദേശിച്ചുള്ളൂ.

അപ്പൊ പറഞ്ഞു വന്നത് ഒന്ന് വീണു. അതും ഞാറാഴ്ച. വീഴ്ചയുടെ ആഘാതത്തിൽ തലയുടെ നട്ടും ബോൾട്ടും പോയോന്ന് സ്കാൻ ചെയ്തു നോക്കാൻ തിങ്കളാഴ്ച വരെ കാത്ത് നിന്നു. അല്ല കിടന്നു. വീണപ്പോ മുതൽ കിടപ്പാ. രാത്രി കിടക്കാൻ നേരം മോൻ ചോദിക്കാ അമ്മക്ക് എങ്ങനെയാ 24 മണിക്കൂറും ഇങ്ങനെ ഉറങ്ങാൻ പറ്റണത്? അവനറിയോ എന്റെ ടെൻഷൻ? തലയിൽ എന്തൊക്കെ ബാക്കിയുണ്ടെന്നാലോചിച്ചു ക്ഷീണിച്ചു ഉറങ്ങണതാണെന്ന്.

ഇന്ന് രാവിലെ എണീറ്റപ്പൊ മുതൽ പെടലി വേദന. ഡോക്ടറെ കണ്ടു. തല സ്കാൻ ചെയ്തു. ബ്ലീഡിങ് ക്ലോട് തുടങ്ങിയ ഒന്നുമില്ലെന്നും വീഴ്ചയിൽ പെടലി ഉളുക്കി എന്നുമാണ് ഇപ്പോൾ ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

2025 ഏതായാലും കലക്കി. ഇനി ഒന്നും വേണ്ടാട്ടോ. ഇതിനോടകം മോന്റെ കാലിലെ കുഞ്ഞു മുഴ ഓപ്പറേഷൻ ചെയ്തതും എന്റെ തല സ്കാനും എല്ലാം കൊണ്ടും ട്രൗസർ കീറി. വെൽക്കം 2025.

ഗുണപാഠം : നടക്കുമ്പോളും ഓടുമ്പോളും കുളിക്കുമ്പോളും വീഴാതെ നോക്കുക. അഥവാ വീണാൽ തലയിടിച്ചു വീഴാതെ നോക്കുക. ഇനി ഇതൊന്നും പറ്റിയില്ലെങ്കിലും ഞാറാഴ്ച വീഴാതെ നോക്കുക.

ഷിജു

Post Views: 59
2
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

1 Comment

  1. Joyce Varghese on January 17, 2025 12:10 AM

    അഹാ… വീണിട്ടും നർമത്തിന്റെ സ്ക്രൂ ലൂസായില്ല. ഇപ്പോഴും നല്ല temper, അതൊരു അനുഗ്രഹമല്ലെ?
    So nice, enjoyed reading. 👌👏❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.