Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പാഴ്നിലങ്ങൾ
ജീവിതം മാനസികാരോഗ്യം ലൈംഗീകത സ്ത്രീ

പാഴ്നിലങ്ങൾ

By താമരJanuary 14, 2025Updated:February 3, 20253 Comments4 Mins Read340 Views
Close-up of Hindu bride's hands covered with henna tattoos
Bookmark Now
Please login to bookmark Close

No account yet? Register

ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു സഹപ്രവർത്തകയുടെ കല്യാണം കൂടി. പതിനാല് വർഷം കാത്തിരുന്ന് കൂടിയ കല്യാണമാണ്. തത്കാലം ആ സഹപ്രവർത്തകയെ സൗമ്യ എന്ന് വിളിക്കാം. ആ കുട്ടിയ്ക്ക് വിവാഹലോചന തുടങ്ങി, പതിനാലാം കൊല്ലം അവരുടെ മുപ്പത്തിയെട്ടാം വയസ്സിലാണ് അവർക്ക്‌ മനസ്സിന് ഇണങ്ങിയ ഒരു ആലോചന ഒത്തുവന്നത്.

ഞങ്ങളിൽ പലരും, പരിചയക്കാർ വഴി ധാരാളം വിവാഹലോചനകൾ നടത്തിയിട്ടുണ്ട്. അവർക്ക് അതിൽ തൃപ്തി തോന്നാഞ്ഞിട്ടോ എന്തോ പല കാരണങ്ങൾ കൊണ്ട് അതൊന്നും നടന്നില്ല. ഓരോരുത്തർക്കും ഓരോ തരം സങ്കൽപങ്ങൾ ഉണ്ടാകുമല്ലോ.

വളരെ ഉയർന്ന സാമ്പത്തിക ശേഷിയും വിദ്യാഭ്യാസവും ഉള്ള മകളുടെ, വരന്റെ യോഗ്യതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അച്ഛനും അമ്മയും തയാറല്ലായിരുന്നു എന്നതാണ് വാസ്തവം. എഴുപതിൽ കൂടുതൽ പ്രായമുള്ള അച്ഛനും അമ്മയുമാണ്. സൗമ്യ ഏകമകൾ. സഹോദരങ്ങളില്ല. അച്ഛനും അമ്മയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ ഒറ്റപെട്ടു പോകുന്ന അവസ്ഥ കഷ്ടമാണല്ലോ. അതുകൊണ്ട് തന്നെ സൗമ്യയുടെ വിവാഹം നടന്നു കാണാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു.

വിവാഹം ഉറപ്പിച്ചപ്പോൾ അവരെ അറിയുന്ന എല്ലാവരും ഏറ്റവും സത്യസന്ധമായി തന്നെ സന്തോഷിച്ചു.

വരൻ ഗവണ്മെന്റ് കോളേജ് അധ്യാപകൻ. നാല്പത്തിരണ്ട് വയസ്സ്. പഠിച്ച ക്ലാസ്സുകളിൽ എല്ലാം റാങ്ക് നേട്ടം. ഡോക്ടറേറ്റ് ഉണ്ട്. ഇപ്പോൾ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്‌ (PDF) ചെയ്യുന്നു. ഏക മകൻ. വളരെ ഉയർന്ന സാമ്പത്തികം. കാത്തിരുന്ന് എല്ലാം തികഞ്ഞ ഒരു ആലോചന ഒത്തു കിട്ടിയല്ലോ എന്ന അത്ഭുതമായിരുന്നു പലർക്കും.

വിവാഹം കഴിഞ്ഞു. രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞ് സൗമ്യ ജോയിൻ ചെയ്തു. പുതുപ്പെണ്ണിന്റെതായ നാണമോ ഒന്നും ദൃശ്യമായില്ല. പ്രായത്തിന്റെ പക്വത കാണിക്കുമല്ലോ. പോരാഞ്ഞ് അധ്യാപികയുമാണ്.

വിവാഹജീവിതത്തെ കുറിച്ച് വളരെ ആഗ്രഹങ്ങൾ വെച്ചു പുലർത്തിയ ആളാണ് സൗമ്യ.

വിവാഹം കഴിഞ്ഞു മൂന്നാമത്തെ മാസവും പീരിയഡ്സ് ആയപ്പോൾ സൗമ്യയുടെ അമ്മ പറഞ്ഞു, “എല്ലാം മാസവും ഇങ്ങനെ ആയാൽ മതിയോ.. പ്രായം കടന്നു പോകുന്നു.. വേഗം ഒരു കുഞ്ഞ് ആകാൻ നോക്കണം.”

ഒരു ഉച്ചനേരം ആഹാരം കഴിക്കുന്ന ഇടവേളയിൽ സൗമ്യ ഞങ്ങളോട് പറഞ്ഞ വാക്കുകളാണ്.

“അമ്മ പറഞ്ഞതിൽ തെറ്റില്ല. ഇപ്പൊ തന്നെ പ്രായം ഇത്രയും ആയില്ലേ. ഇനി അധികം വെച്ചു നീട്ടണ്ട.”

“അത്… സാർ രണ്ടു കൊല്ലത്തെ സമയം ചോദിച്ചിട്ടുണ്ട്.”

“എന്തിന്?”

“രണ്ടു കൊല്ലം കഴിഞ്ഞു മതി എല്ലാം എന്നാ പറഞ്ഞത്.”

“സൗമ്യ, ഗർഭകാലവും അതിന്റെ പ്രത്യേകതകളും പെണ്ണല്ലേ നേരിടേണ്ടത്. സാറിന്റെ റിസർച്ച് ജോലികളെ അതൊന്നും ബാധിക്കില്ല എന്ന് പറയൂ..”

“ഉം..”

ആ സംസാരം അതോടെ അവസാനിച്ചു. വീണ്ടും വിഷയം വരുന്നത് കുറച്ചു ദിവസം കഴിഞ്ഞ്, ഒരു പ്രോഗ്രാം നടക്കുമ്പോൾ ഞങ്ങൾ ഫ്രീ ആയ വേളയിലാണ്.

“സൗമ്യ, സാറിനോട് സംസാരിച്ചോ? സർ എന്ത് പറയുന്നു?”

“ടീച്ചർ, ഒരു പ്രശ്നമുണ്ട്. എനിക്ക് ഇത് മറ്റാരോടും പറയാൻ കഴിയുന്നില്ല. ഞാൻ ടീച്ചറെ വിശ്വസിച്ചു പറഞ്ഞോട്ടെ?”

“തീർച്ചയായും വിശ്വസിക്കാം. ഇയാൾ പറയൂ.”

“സാർ രണ്ട് വർഷം സമയം ചോദിച്ചത്, ഗർഭവും പ്രസവവും നീട്ടിവെക്കാനല്ല.”

“പിന്നെ?”

“ശാരീരികബന്ധത്തിൽ ഏർപ്പെടാനാണ്.”

“എന്താ?” കേട്ടിരുന്ന ഞങ്ങൾ രണ്ട് സുഹൃത്തുക്കളുടെ കണ്ണ് തള്ളി.

“കല്യാണം കഴിഞ്ഞു നാല് മാസത്തോളം ആയില്ലേ? നിങ്ങൾ തമ്മിൽ ഇതുവരെയും ശാരീരിക ബന്ധം നടന്നിട്ടില്ലേ?”

“ഇല്ല..” സൗമ്യ വല്ലായ്മയോടെ മറുപടി പറഞ്ഞു.

“അതെന്താ അങ്ങനെ?”

“സാർ ഒരു പ്രത്യേക തരം പെരുമാറ്റമാണ്. ബെഡ് റൂമിലും പാന്റ്സും ഷർട്ടും ധരിച്ചേ ഉറങ്ങൂ.”

“നിങ്ങൾ ഇതുവരെയും പരസ്പരം ശരീരം പോലും കണ്ടിട്ടില്ലേ?”

“പുള്ളിയ്ക്ക് താത്പര്യം ഇല്ല. എന്നാലും എന്റെ താത്പര്യം കണ്ട് സാർ എന്റെ ശരീരം കണ്ടിട്ടുണ്ട്. സാർ ഷർട് ഊരും. പാന്റ്സ് അഴിക്കില്ല. ഭയങ്കര നാണമാണ്.”

എനിക്കും കേട്ടിരുന്ന സുഹൃത്തായ അധ്യാപികയ്ക്കും തല പെരുത്തു.

“സൗമ്യ, സാറിനോട് ഒരു ഡോക്ടറെ കാണാമെന്നു പറയ്‌.. ചിലർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഡോക്ടറെ കണ്ട് പ്രതിവിധി തേടി കഴിയുമ്പോൾ മാറ്റമുണ്ടാകും.”

“ഞാനത് പറഞ്ഞു നോക്കി. ഡോക്ടറെ കാണുന്ന കാര്യം പറഞ്ഞാലുടൻ പുള്ളിക്കാരൻ, സ്വന്തം സാധനങ്ങൾ എല്ലാമെടുത്ത് അടുത്ത മുറിയിൽ കയറി കതക് പൂട്ടി അകത്തിരിക്കും. ഞാൻ ചെന്ന് തട്ടി വിളിച്ചാലും തുറക്കില്ല. രാത്രി അച്ഛൻ കടയിൽ നിന്ന് വരും വരെ അവിടിരിക്കും.”

“എന്താണ് പുള്ളിക്കാരന്റെ ഉദ്ദേശമെന്ന് സൗമ്യ ചോദിച്ചിട്ടില്ലേ?”

“സാറിന് സെക്സിനെക്കുറിച്ച് ഒന്നും അറിയില്ല. ഗതികെട്ട് ഞാൻ കുറച്ചു വീഡിയോ കാണിച്ചു കൊടുത്തു. ഇങ്ങനെ ഒക്കെയാ ആണും പെണ്ണും ചെയ്യുന്നത് എന്ന് പറഞ്ഞു. അന്നേരം പുള്ളി, അയ്യേ നാണക്കേട് എന്ന് പറയുന്നു. ഞാൻ പല പ്രാവശ്യം ശ്രമിച്ചു ഡ്രസ്സ്‌ അഴിപ്പിക്കാൻ. ഒരു രക്ഷയുമില്ല. അതിന് ശേഷം രാത്രിയിൽ ബെൽറ്റ് കൂടി കെട്ടിയാണ് കിടക്കുന്നത്.”

“സൗമ്യ, വീട്ടിൽ അമ്മയോട് കാര്യം പറയൂ. എന്നിട്ട് പുള്ളിയെ ഡോക്ടറെ കാണിക്കാൻ നോക്കു. വിവാഹം കഴിഞ്ഞിട്ട് നാലഞ്ച് മാസം ആയില്ലേ..”

“ഇത്രയും നാൾ കാത്തിരുന്ന് വിവാഹം നടന്നപ്പോ ഞാൻ കരുതി നല്ലൊരു ജീവിതം ആകുമെന്ന്. അത് ഇങ്ങനെയുമായി.”

“സാറിന്റെ ഭാഗത്തു നിന്ന് ഒരു ശ്രമവും നടന്നിട്ടില്ലേ ശാരീരിക ബന്ധത്തിന് വേണ്ടി?”

“ടീച്ചർ, എനിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എല്ലാം തുറന്നു സംസാരിക്കാമായിരുന്നു. സാറിന് ഈ വിഷയത്തിൽ അറിവ് പൂജ്യമാണ്. ഞാനൊരു സ്ത്രീയല്ലേ. ഞാൻ പറഞ്ഞു കൊടുത്തതിന്റെ പേരിൽ പുള്ളി ഫിംഗറിങ് ചെയ്തു തന്നു. അടുത്ത ദിവസം രാത്രി, രണ്ടു കൈയിലും ഗ്ലൗസ് ഇട്ടു വന്നു. എന്നിട്ട് പറഞ്ഞു, വാ ഇന്ന് ഞാൻ അറപ്പില്ലാതെ ചെയ്തു തരാം..”

കേട്ടിരിക്കുന്ന ഞങ്ങൾ രണ്ടു സ്ത്രീകൾ തല മന്ദിച്ചു ഇരിക്കുമ്പോൾ സൗമ്യ മുഖം പൊത്തി കരയാൻ തുടങ്ങി.

“ടീച്ചർക്കറിയുമോ, ഫിംഗറിങ് ചെയ്ത ശേഷം ഒരാഴ്ച കഴിഞ്ഞ് എനിക്ക് ഗ്യാസ് കയറി, ദഹനക്കേട് വന്നിട്ട്, ഞാൻ ശർദ്ദിച്ചപ്പോ പുള്ളി എന്നോട് ചോദിച്ചു, നിങ്ങൾ ഗർഭിണി ആയോന്ന്…!!

ഞങ്ങൾ രണ്ട് പേർക്കും മറുപടി പറയാൻ വാക്കുകൾ ഇല്ലായിരുന്നു.

“നാല്പത്തിരണ്ട് വയസ്സിനിടയിൽ സാർ, സ്വയംഭോഗം ചെയ്തിട്ടില്ല. ഒരു സ്ത്രീയുടെ നഗ്നത സിനിമയിൽ പോലും കണ്ടിട്ടില്ല. സ്വന്തം ശരീരം ഉണരുമോ എന്ന് പോലും അങ്ങേർക്ക് അറിയില്ല.. ഞാനും അരയ്ക്ക് താഴെയുള്ള അങ്ങേരുടെ ശരീരം കണ്ടിട്ടില്ല. വേറൊരു കാര്യം കൂടിയുണ്ട്. പുള്ളിക്കാരന്റെ പെരുമാറ്റം ചിലപ്പോഴൊക്കെ ട്രാൻസ് ആളുകളെ പോലെയാണ്. സ്ത്രീകളെപ്പോലെ കുണുങ്ങി നടക്കുക, അതേ പോലെയുള്ള സംസാരം ഒക്കെ കാണുമ്പോൾ പേടി തോന്നുന്നു.”

“എന്തിനാ വിവാഹം കഴിച്ചത് എന്ന് ചോദിച്ചില്ലേ?”

“അച്ഛൻ പറഞ്ഞു, നീ വിവാഹം കഴിക്കണം. ഇല്ലെങ്കിൽ എന്റെ മരണശേഷം, നീ ഒറ്റപ്പെട്ടു പോകും. പിന്നെ എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി. ഇതാണ് സാറിന്റെ മറുപടി.”

“ഒരു സ്ത്രീയ്ക്കും പുരുഷനും ഇടയിൽ, ഭാര്യ ഭർത്താക്കന്മാക്കിടയിൽ നടക്കേണ്ട ശാരീരികബന്ധം, പുള്ളിക്കാരന്റെ കേട്ടുകേൾവിയിൽ പോലുമില്ല.”

“ഒരിക്കൽ, അമ്മയുടെ വഴക്കുകൾ കേട്ട്, എനിക്ക് ഒരു കുഞ്ഞ് വേണമെന്ന് ഞാൻ നിർബന്ധം പറഞ്ഞു.”

“എന്നിട്ട്?”

“ഉം.. ഞാൻ ആലോചിച്ചു പ്രതിവിധി ഉണ്ടാക്കാം എന്ന് സമ്മതിച്ചു.”

“പ്രതിവിധി കിട്ടിയോ?”

“രണ്ട് പ്രതിവിധി കണ്ടെത്തി.”

“ഓ ഗുഡ്, എന്തൊക്കെയാ കണ്ടെത്തിയത്?”

“ഒന്ന്, ഉരുളി കമിഴ്ത്തിയാൽ കുഞ്ഞുണ്ടാകും..”

“ദൈവമേ, എന്നിട്ട് ഇയാൾ ഒന്നും പറഞ്ഞില്ലേ..”

“ഇങ്ങനെ ഒരു മറുപടി കേട്ടിട്ട്, ഞാൻ എന്ത് പറയാൻ.. എനിക്ക് എന്ത് പറയേണ്ടൂ എന്നറിയില്ല.”

“രണ്ടാമത്തെ പ്രതിവിധി, ഐ വി എഫ് ചെയ്യാം.”

“അത് ശാസ്ത്രീയ മാർഗമാണല്ലോ..”

“ശാസ്ത്രീയമാണ്. പക്ഷേ അതിന് ഉപയോഗിക്കേണ്ട sperm സ്വന്തം തന്നെ വേണമെന്ന് അറിയില്ല… ഞാനൊന്നും ചെയ്യില്ല, ചികിത്സ നടത്തുന്ന ഡോക്ടർ എല്ലാം നോക്കിക്കൊള്ളും എന്നാണ് പറയുന്നത്..”

“സൗമ്യ, ഇനി താമസിക്കാതെ, സ്വന്തം വീട്ടുകാരോടും സാറിന്റെ വീട്ടുകാരോടും കാര്യം പറയുക. ഒന്നുകിൽ ചികിത്സ കൈക്കൊള്ളുക. അതിന് തയ്യാറല്ല എങ്കിൽ ഇയാൾ നിയമപരമായ മാർഗം നോക്കുക. മറ്റൊന്നും പറയാൻ ഞങ്ങൾക്ക് അറിയില്ല.”

ചില സമസ്യകൾക്ക് ഉത്തരം ഉണ്ടാകില്ലല്ലോ. അതേ ദുർഘടസന്ധിയിലാണ് സൗമ്യ.

ആയുസ്സ് പകുതിയും പിന്നിട്ട് കഴിഞ്ഞ ഒരു സ്ത്രീയുടെ ജീവിതമാണ്. പങ്കാളികൾക്കിടയിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ഇഴയടുപ്പം, അവരുടെ ശരീരം ആവശ്യപ്പെടുന്ന സ്വാഭാവിക ലൈംഗികബന്ധം ഇതൊക്കെ നിരസിക്കപ്പെടുന്നതിന് എന്ത് ന്യായമാണുള്ളത്.

അയാൾ ഐഡന്റിറ്റി ക്രിസിസ് നേരിടുന്നുണ്ടാകും. പക്ഷേ അതൊന്നും ഭാര്യയായ പെണ്ണൊരുത്തിയുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ന്യായമല്ല.

ലൈംഗിക അജ്ഞത എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഭയാനകമായ ഒരു അജ്ഞത മുൻപൊരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ല, സിനിമയിൽ പോലും!

ചിത്രം കടപ്പാട് :ഗൂഗിൾ

Post Views: 30
1
താമര

Writer

3 Comments

  1. Jalaja narayanan on January 18, 2025 11:55 AM

    👍🏻

    Reply
  2. Joyce Varghese on January 17, 2025 12:04 AM

    👍

    Reply
  3. Shreeja R on January 15, 2025 7:23 AM

    👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.