Author: താമര

Writer

എന്റെയെല്ലാ ഏകാന്തതയിലും എനിക്ക് കൂട്ടിരിക്കുന്ന നിന്റെയോർമ്മകളെ എന്ത് ചെയ്യും? നീയഴിഞ്ഞു പോയിട്ടും എന്നിൽ ചൂഴ്ന്നു നിൽക്കുന്ന നിന്റെ മണങ്ങളെ… ഉലഞ്ഞു പോകാത്തൊരു ചിരിയൊച്ചയെ.. ആരാദ്യമെന്ന് മത്സരിച്ച് പതിപ്പിച്ച ഉമ്മച്ചുന പൊട്ടിയ പൊള്ളലുകളെ… പേരറിയാ നോവിനെ.. പേരിടാത്ത ആഹ്ലാദങ്ങളെ… നീയിറങ്ങിപ്പോയിട്ടും മിച്ചമായ ഉത്സവബാക്കികളെ ഞാനെന്ത് ചെയ്യും..?

Read More

നമ്മൾ കണ്ടിട്ടില്ലെന്ന്, സ്നേഹം കൊണ്ട് തൊട്ടിട്ടില്ലെന്ന്, മാറോട് ചേർന്നിരുന്നിട്ടില്ലെന്ന്, മുറുകെ പുണർന്ന് ഉമ്മ വെച്ചിട്ടില്ലെന്ന്, നിന്നോളമാഴത്തിൽ നിന്നിൽ ഞാൻ ജീവിച്ചിരുന്നില്ലെന്ന്, നീയൊരു നുണയായിരുന്നുവെന്ന് നിന്നിൽ മുങ്ങി മരിക്കുന്നൊരെന്നെ ഞാനെങ്ങനെ ആശ്വസിപ്പിക്കും..?

Read More

ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു സഹപ്രവർത്തകയുടെ കല്യാണം കൂടി. പതിനാല് വർഷം കാത്തിരുന്ന് കൂടിയ കല്യാണമാണ്. തത്കാലം ആ സഹപ്രവർത്തകയെ സൗമ്യ എന്ന് വിളിക്കാം. ആ കുട്ടിയ്ക്ക് വിവാഹലോചന തുടങ്ങി, പതിനാലാം കൊല്ലം അവരുടെ മുപ്പത്തിയെട്ടാം വയസ്സിലാണ് അവർക്ക്‌ മനസ്സിന് ഇണങ്ങിയ ഒരു ആലോചന ഒത്തുവന്നത്. ഞങ്ങളിൽ പലരും, പരിചയക്കാർ വഴി ധാരാളം വിവാഹലോചനകൾ നടത്തിയിട്ടുണ്ട്. അവർക്ക് അതിൽ തൃപ്തി തോന്നാഞ്ഞിട്ടോ എന്തോ പല കാരണങ്ങൾ കൊണ്ട് അതൊന്നും നടന്നില്ല. ഓരോരുത്തർക്കും ഓരോ തരം സങ്കൽപങ്ങൾ ഉണ്ടാകുമല്ലോ. വളരെ ഉയർന്ന സാമ്പത്തിക ശേഷിയും വിദ്യാഭ്യാസവും ഉള്ള മകളുടെ, വരന്റെ യോഗ്യതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അച്ഛനും അമ്മയും തയാറല്ലായിരുന്നു എന്നതാണ് വാസ്തവം. എഴുപതിൽ കൂടുതൽ പ്രായമുള്ള അച്ഛനും അമ്മയുമാണ്. സൗമ്യ ഏകമകൾ. സഹോദരങ്ങളില്ല. അച്ഛനും അമ്മയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ ഒറ്റപെട്ടു പോകുന്ന അവസ്ഥ കഷ്ടമാണല്ലോ. അതുകൊണ്ട് തന്നെ സൗമ്യയുടെ വിവാഹം നടന്നു കാണാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു. വിവാഹം ഉറപ്പിച്ചപ്പോൾ അവരെ അറിയുന്ന…

Read More