നമ്മൾ കണ്ടിട്ടില്ലെന്ന്,
സ്നേഹം കൊണ്ട്
തൊട്ടിട്ടില്ലെന്ന്,
മാറോട്
ചേർന്നിരുന്നിട്ടില്ലെന്ന്,
മുറുകെ പുണർന്ന്
ഉമ്മ വെച്ചിട്ടില്ലെന്ന്,
നിന്നോളമാഴത്തിൽ
നിന്നിൽ ഞാൻ
ജീവിച്ചിരുന്നില്ലെന്ന്,
നീയൊരു
നുണയായിരുന്നുവെന്ന്
നിന്നിൽ മുങ്ങി
മരിക്കുന്നൊരെന്നെ
ഞാനെങ്ങനെ
ആശ്വസിപ്പിക്കും..?
