എന്റെയെല്ലാ
ഏകാന്തതയിലും
എനിക്ക് കൂട്ടിരിക്കുന്ന
നിന്റെയോർമ്മകളെ
എന്ത് ചെയ്യും?
നീയഴിഞ്ഞു പോയിട്ടും
എന്നിൽ ചൂഴ്ന്നു
നിൽക്കുന്ന
നിന്റെ മണങ്ങളെ…
ഉലഞ്ഞു പോകാത്തൊരു
ചിരിയൊച്ചയെ..
ആരാദ്യമെന്ന്
മത്സരിച്ച് പതിപ്പിച്ച
ഉമ്മച്ചുന പൊട്ടിയ
പൊള്ളലുകളെ…
പേരറിയാ നോവിനെ..
പേരിടാത്ത ആഹ്ലാദങ്ങളെ…
നീയിറങ്ങിപ്പോയിട്ടും
മിച്ചമായ
ഉത്സവബാക്കികളെ
ഞാനെന്ത് ചെയ്യും..?

1 Comment
👍💯🙏